Get Updates
Get notified of breaking news, exclusive insights, and must-see stories!

'എന്റെ ദൈവമേ, 2 വര്‍ഷങ്ങള്‍ക്ക് മുമ്പ് വരനെ തപ്പിനടന്ന വീഡിയോ'; അമൃതയുടെ പോസ്റ്റില്‍ ഞെട്ടി ആരാധകര്‍

മലയാളത്തിന്റ പ്രിയപ്പെട്ട ഗായികയാണ് അമൃത സുരേഷ്. ഐഡിയ സ്റ്റാര്‍ സിംഗറിലൂടെ സംഗീത ലോകത്തേക്ക് എത്തിയ അമൃത ഒരുപാട് ഹിറ്റ് പാട്ടുകള്‍ മലയാളിക്ക് സമ്മാനിച്ചിട്ടുണ്ട്. അടുത്തിടെയാണ് അമൃത സംഗീത സംവിധായകന്‍ ഗോപി സുന്ദറുമായി പുതിയ ജീവിതം അരംഭിച്ചത്. ഗോപി സുന്ദറുമായുള്ള പ്രണയം വെളിപ്പെടുത്തിയതിന് പിന്നാലെ വലിയ സൈബര്‍ ആക്രമണാണ് ഇരുവരും നേരിട്ടത്. സോഷ്യല്‍ മീഡിയയില്‍ വരുന്ന ചില മോശം കമന്റുകള്‍ക്കൊക്കെ ഇരുവരും പ്രതികരിക്കാറുമുണ്ട്.

1

എന്നാല്‍ ഇപ്പോഴിതാ അമൃത സുരേഷ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച ഒരു വീഡിയോ വൈറലാകുകയാണ്. അമൃത സുരേഷിനെ കുറിച്ച് ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ പ്രചരിപ്പിച്ച തെറ്റായ വാര്‍ത്തകളെ വിശകലനം ചെയ്തുള്ള വീഡിയോ ആണിത്. തന്റെ വിവാഹം ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ മൂന്ന് തവണ ഉറപ്പിച്ചതാണെന്നും അമൃത സുരേഷ് പറയുന്നു.

2

അമൃത സുരേഷ് വിവാഹിതയാകാന്‍ പോകുന്നു, വരന്‍ ആരാണെന്നറിയാമോ എന്നു തുടങ്ങുന്ന വാര്‍ത്ത തലക്കെട്ടുകള്‍ അമൃത രസകരമായാണ് വായിക്കുന്നത്. തന്റെ സഹപ്രവര്‍ത്തകര്‍ക്കൊപ്പവും സഹോദരങ്ങല്‍ക്കൊപ്പവും നില്‍ക്കുന്ന ചില ചിത്രങ്ങള്‍ തെറ്റായി പ്രചരിപ്പിച്ചെന്നും സഹോദരങ്ങളെ ചേര്‍ത്തുപോലും വിവാഹ വാര്‍ത്തകള്‍ പ്രചരിപ്പിച്ചെന്നും അമൃത പറയുന്നു.

3

തെറ്റായ വാര്‍ത്തകള്‍ കണ്ട് എവിടെ എന്റെ വരന്‍ എന്ന് ഗായിക ചോദിക്കുന്നതും രസകരമായിട്ടുണ്ട്. ഇത്തരം വാര്‍ത്തകളെ കുറിച്ച് ഇപ്പോള്‍ ഓര്‍ക്കുമ്പോള്‍ രസകരമായി തോന്നുന്നെന്നും സ്വകാര്യ ജീവിതത്തെ മുറിപ്പെടുത്താത്ത രീതിയില്‍ വരുന്ന വാര്‍ത്തകളും ട്രോളികളും ആസ്വദിക്കാറുണ്ടെന്നും അമൃത സുരേഷ് പറഞ്ഞു.

4

എന്റെ ദൈവമേ രണ്ട് വര്‍ഷം മുമ്പ് വരനെ തപ്പി നടന്ന ഒരു വീഡിയോ എന്ന കുറിപ്പോടെയാണ് അമൃത വീഡിയോ പങ്കുവച്ചത്. ഇത് കണ്ടോ എന്ന് ഗോപി സുന്ദറിനെ ടാഗ് ചെയ്തുകൊണ്ടാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

5

അതേസമം, നടന്‍ ബാലയുമായുള്ള വിവാഹം ജീവിതം അവസാനിപ്പിച്ചാണ് താരം പുതിയ വിവാഹ ജീവിതത്തിലേക്ക് കാലെടുത്തുവച്ചത്. ഇരുവരും പുതിയ ജീവിതം ആഘോഷിക്കുന്ന തിരക്കിലേക്കാണ്. ഗോപി സുന്ദറുമായി പ്രണയത്തിലായതിന് പിന്നാലെ അമൃത സുരേഷ് വലിയ രീതിയിലുള്ള സൈബര്‍ ആക്രമണമാണ് നേരിട്ടത്.

6

അമൃത സുരേഷിനെയും കുടുംബത്തെയും അധിക്ഷേപിച്ചുകൊണ്ടുള്ള കമന്റുകളാണ് സദാചാരവാദികളും സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. തുടര്‍ന്ന് സോഷ്യല്‍ മീഡിയയിലൂടെ അധിക്ഷേപിക്കു്ന്നവര്‍ക്ക് മുന്നറിയിപ്പുമായി അമൃത രംഗത്തെത്തിയിരുന്നു. ഫേസ്ബുക്കില്‍ പങ്കുവച്ച പോസ്റ്റിലാണ് അമൃത സുരേഷ് ഇക്കാര്യം വ്യക്തമാക്കിയത്.

7

ഇങ്ങനെയുള്ള പ്രൊഫൈലുകള്‍ പൊലീസില്‍ റിപ്പോര്‍ട്ട് ചെയ്യുമെന്നും അവര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുകയും ചെയ്യുമെന്നാണ് അമൃത അറിയിച്ച. അമൃത സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച പോസ്റ്റ് വൈറലായിരുന്നു. നിരവധി പേരാണ് താരത്തെ പിന്തുണച്ച് രംഗത്തെത്തിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+