അമൃത.....ഇത്രയും തരം താഴരുത്; ചര്‍ച്ചയായി പുതിയ വീഡിയോ, ചുട്ടമറുപടിയുമായി അമൃത സുരേഷ്
റിയാലിറ്റി ഷോയിലൂടെ എത്തി മലയാളത്തിന്റെ പ്രിയപ്പെട്ട ഗായികയായി മാറിയ താരമാണ് അമൃത സുരേഷ്. ഗായകലോകത്ത് തിളങ്ങിയ അമൃത നടന് ബാലയുമായുള്ള വിവാഹത്തിന് ശേഷം അത്ര സജീവമായിരുന്നില്ല. എന്നാല്‍ 2016ല്‍ വിവാഹമോചനം നേടിയതോടെ താരം വീണ്ടും പാട്ടിന്റെ ലോകത്ത് സജീവമായി.

അമൃതയെ പോലെ തന്നെ സഹോദരി അഭിരാമിയും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടതാണ്. ഗായികയെ കൂടാതെ താരം ഒരു യൂട്യൂബര്‍ കൂടിയാണ്. തന്റെയും കുടുംബത്തിലെയും വിശേഷങ്ങള്‍ എല്ലാം തന്നെ താരം യൂട്യൂബിലൂടെയും മറ്റ് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെയും പങ്കുവയ്ക്കാറുണ്ട്. എന്നാല്‍ ഇപ്പോഴിതാ താരം പങ്കുവച്ച ഒരു വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

സോഷ്യല്‍ മീഡിയയില്‍ തന്നെ കുറിച്ച് പ്രചരിക്കുന്ന വ്യാജ വാര്‍ത്തകളോടും ട്രോളുകളോടുമാണ് ഗായിക അമൃത സുരേഷ് പ്രതികരിക്കുന്നത്. അമൃത ഇത്രയും തരം താഴരുത് എന്ന അടിക്കുറിപ്പോടെ വന്ന വീഡിയോയിലാണ് താരത്തിന്റെ പ്രതികരണം. ഈ അടുത്ത് തന്റെ ബാന്‍ഡിലെ അംഗവും അടുത്ത സുഹൃത്തുമായ സാംസണ് എന്ന ഗായകനൊപ്പം പാട്ടുപാടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറവലായിരുന്നു.

ഈ വീഡിയോ തെറ്റായി സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ച ഒണ്‍ലൈന്‍ മാധ്യമത്തിനെതിരെയാണ് അമൃത പരസ്യമായി രംഗത്തെത്തിയത്. അമൃത ഇത്രയും തരം താഴരുത് എന്നാണ് വീഡിയോയുടെ തലക്കെട്ട്. ഞാന്‍ എന്താണ് ഇവിടെ തരം താഴ്ന്നതെന്ന് അമൃത ചോദിക്കുന്നു. എന്റെ ബാന്‍ഡിലെ പാവം സാംസണും ഞാനുമായി ചേര്‍ന്ന വീഡിയോ ആയിരുന്നു അത്. അതില്‍ എന്താണ് തരം താഴ്ന്നതെന്ന് എനിക്ക് മനസിലാകില്ലെന്ന് അമൃത ചേദിക്കുന്നു.

എനിക്ക് ഭയങ്കരമായി ഇഷ്ടപ്പെട്ട ഒരു വീഡിയോ ആയിരുന്നു അത്. അമൃതം ഗമയ ബാന്‍ഡിലെ ലീഡ് മെയില്‍ സിംഗറാണ് സാംസണ്. തിരുവനന്തപുരത്ത് പോയപ്പോള്‍ ഞാനും സാംസണും എടുത്ത ഒരു വീഡിയോ ആയിരുന്നു അത്. ഇന്നത്തെ ദിവസം ഞാന്‍ അതിനെ കുറിച്ച് കൂടുതല്‍ എന്താണെന്ന് പറയേണ്ടതെന്ന് എനിക്കറിയില്ല.

കാരണം വാര്‍ത്തകള്‍ ഏതൊക്കെ രീതിയിലാണ് വളച്ചൊടിച്ചാണ് വരുന്നത് എന്ന് എനിക്ക് ഒരു ഐഡിയയും ഇല്ല. നല്ല രസമുണ്ട് കാണാനായിട്ട്. പക്ഷേ, ഈ തലക്കെട്ടുകള്‍ കുറച്ച് വേദനിപ്പിക്കുന്ന ഒന്നാണ്. എനിക്ക് ആകെപ്പാടെയുള്ള വിഷമം പാവം പിടിച്ച സാമിന്റെ കാര്യം ഓര്‍ത്താണ്. അവന് എന്ത് തെറ്റ് ചെയ്തിട്ടാണോ എന്തോ - അമൃത വീഡിയോയില്‍ ചോദിച്ചു.

അമൃത ആദ്യമായല്ല, ഇത്തരം വാര്‍ത്തകളോട് പ്രതികരിക്കുന്നത്. നേരത്തെയും സോഷ്യല്‍ മീഡിയയിലൂടെ ഉയരുന്ന വ്യാജ വാര്‍ത്തകളോടും നെഗറ്റീവ് കമന്റുകളോടും പ്രതികരിച്ചിരുന്നു. നെഗറ്റീവ് കമന്റ്സ് ശീലമായെന്ന് അമൃത പറയുന്നു. ആദ്യമൊക്കെ വളരെ വിഷമമായിരുന്നു. വേദനിപ്പിക്കുകയെന്ന ഉദ്ദേശത്തോട് കൂടി തന്നെ വരുന്നവരായിരുന്നു അവര്‍. അത് ആദ്യം വിഷമിപ്പിച്ചെങ്കിലും ഇപ്പോള്‍ കൈകാര്യം ചെയ്യാന്‍ പഠിച്ചു. അവര്‍ക്ക് അതാണ് സന്തോഷമെങ്കില് ആവട്ടെ എന്നാണ് അമൃത സുരേഷ് പറഞ്ഞത്.

നടന് ബാല രണ്ടാമതും വിവാഹം കഴിച്ചതിന് പിന്നാലെയായിരുന്നു അമൃതയ്ക്കെതിരായ സോഷ്യല്‍ മീഡിയ ആക്രമണങ്ങള്‍ കടുത്തത്. അതേസമയം മാനസികമായി തകര്‍ന്നിരിക്കുമ്പോള്‍ സാധരണ പാട്ട് കേള്‍ക്കുകയോ പാടുകയോ ചെയ്യാറില്ലെന്ന് അമൃത അഭിമുഖത്തില്‍ പറഞ്ഞു.പാട്ട് എന്നെ വിഷമിപ്പിക്കാറേ ഉള്ളൂ. അത് പല ഓര്‍മ്മകളും തരും. അത് കൂടുതല്‍ വിഷമിക്കും. അതിനാല്‍ വര്‍ക്ക് റിലാക്സ് ചെയ്യാനായി താന്‍ വര്‍ക്ക് ഔട്ട് ചെയ്യുകയും വായിക്കാറുമൊക്കെയാണ് പതിവ്.
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications