കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇതിനു മുമ്പും പാടാൻ ശ്രമിച്ചിട്ടുണ്ട്, ജീവിത കാലം മുഴുവൻ പാടുകയും ചെയ്യും; വിമർശനങ്ങൾക്ക് ഹരീഷിന്റെ മറുപടി

Google Oneindia Malayalam News

ഗായകന്‍ ഹരീഷ് ശിവരാമകൃഷ്ണനെതിരെ വിമര്‍ശനവുമായി ദിവസങ്ങള്‍ക്ക് മുമ്പ് കൈതപ്രം ദാമോദരന്‍ നമ്പൂതിരി രംഗത്തെത്തിയിരുന്നു. സംഗതികളിട്ട് പാടിയാല്‍ ആരേക്കാളും മികച്ച രീതിയില്‍ ദാസേട്ടനും ചിത്രയുമൊക്കെ പാടുമെന്നായിരുന്നു കൈതപ്രത്തിന്റെ വിമര്‍ശനം.

ഗൃഹലക്ഷ്മിക്ക് നല്‍കിയ അഭിമുഖത്തിലാണ് കൈതപ്രം ദാമോദരന്‍ നമ്പൂതിരി ഇതുമായി ബന്ധപ്പെട്ട് വിമര്‍ശനം ഉന്നയിച്ചത്. എന്നാല്‍ ഇപ്പോഴിതാ താന്‍ നേരിടുന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ഹരീഷ് ശിവരാമകൃഷ്ണന്‍. ഫേസ്ബുക്ക് പോസ്റ്റിലാണ് അദ്ദേഹം മറുപടി കുറിച്ചത്.

കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി ഗുവാഹത്തി കാമാഖ്യ ക്ഷേത്രം സന്ദർശിച്ചപ്പോൾ.. ചിത്രങ്ങൾ കാണാം

സമയപരിധി

സമയപരിധി

ഹരീഷിനെതിരെ കൈതപ്രം പറഞ്ഞ മറ്റ് വിമര്‍ശനങ്ങള്‍ ഇങ്ങനെയായിരുന്നു. സമയപരിധി ഇല്ലാത്തതിനാല്‍ ഹരീഷിനെ പോലുളളവര്‍ക്ക് ഈ ചതുരമൊക്കെ വിട്ട് എന്ത് സാഹസവും കാണിക്കാം. പക്ഷേ ആ ചതുരത്തില്‍ നിന്നാല്‍ മാത്രമെ പാട്ടിന്റെ സൗന്ദര്യം ഉണ്ടാവുകയുളളു എന്ന് മനസിലാക്കണം എന്ന് കൈതപ്രം പറയുന്നു.

വിഡ്ഡിത്തമാണ്

വിഡ്ഡിത്തമാണ്

പാട്ടുകള്‍ മാറ്റിപ്പാടി പ്രദര്‍ശിപ്പിക്കുന്നത് വിഡ്ഡിത്തമാണ്. ഹരീഷ് ശിവരാമകൃഷ്ണനൊക്കെ പാട്ടുകളൊക്കെ കുറെ വലിച്ചു നീട്ടി സംഗതികളൊക്കെ ഇട്ട് പാടുകയാണ്. ഹരീഷ് നല്ലൊരു ഗായകനാണെന്നതില്‍ തര്‍ക്കമില്ല. അദ്ദേഹം പാടിയ രംഗപുര വിഹാര പോലുളള ഗാനങ്ങളുടെ ആരാധകനാണ് താനെന്നും കൈതപ്രം പറയുന്നു.

ഹരീഷിന്റെ മറുപടി

ഹരീഷിന്റെ മറുപടി

എന്നാല്‍ ഹരീഷിന്റെ മറുപടി ഇങ്ങനെയായിരുന്നു. ദേവാങ്കണങ്ങള്‍' - ശ്രീ യേശുദാസ്, ജോണ്‍സന്‍ മാഷ്, ശ്രീ കൈതപ്രം ദാമോദരന്‍. ഞാന്‍ 7 ആം ക്ലാസ്സില്‍ പഠിക്കുമ്പോ ആണു ഈ പാട്ട് കാസറ്റ് ഇല്‍ ആക്കി അച്ഛന്‍ കൊണ്ട് വരുന്നത്. കല്യാണി രാഗത്തിന്റെ ഇതു വരെ കേള്‍ക്കാത്ത മാനങ്ങള്‍ ജോണ്‍സന്‍ മാസ്റ്റര്‍ എന്നാ മഹാനായ സംഗീതജ്ഞന്‍ നമുക്ക് മുന്നില്‍ കാഴ്ചവെച്ച ഈ അപൂര്‍വ സൃഷ്ടിയുടെ രണ്ടാമത്തെ ചരണം ആണു .

സ്വര വ്യതിയാനം

സ്വര വ്യതിയാനം

വളരെ സൂക്ഷ്മമായ സ്വര വ്യതിയാനത്തിലൂടെ അദ്ദേഹം മറ്റൊരു രാഗത്തിന്റെ അംശം കൊണ്ട് വരുന്നത് - എത്ര തവണ ഇതു rewind അടിച്ചു കേട്ടു കാണും എന്ന് അറിയില്ല. ദാസേട്ടന്റെ ഗംഭീര ശബ്ദം കര്‍ണാടക ഹിന്ദുസ്ഥാനി ശൈലികളില്‍ അനായാസം പ്രവഹിക്കുന്ന ഈണം. പദ്മശ്രീ കൈതപ്രം ദാമോദരന്‍ അവര്‍കള്‍ എത്ര മനോഹരമായി ആണു ആ മീറ്റര്‍ ഇല്‍ വരികള്‍ അണിയിച്ചിരിക്കുന്നത്...

അത്യപൂര്‍വ സൃഷ്ടി

അത്യപൂര്‍വ സൃഷ്ടി

സംഗീതത്തില്‍ അത്രയും പാടവം ഉള്ള ഒരു കവിക്ക് മാത്രം ചെയ്യാനാവുന്ന ഒന്ന്. ഇതിനെ ഒരു സിനിമ ഗാനം ആയി മാത്രം കാണുന്നതിനേക്കാള്‍ ഒരു കാലഘട്ടത്തെ അടയാളപ്പെടുത്തുന്ന അത്യപൂര്‍വ സൃഷ്ടി എന്ന് പറയാതെ വയ്യ. ഇതിനു മുമ്പും ഈ പാട്ട് പാടാന്‍ ശ്രമിച്ചിട്ടുണ്ട്, ഈ ജീവിത കാലം മുഴുവനും പാടുകയും ചെയ്യും. ഓരോ തവണ പാടുമ്പോഴും എനിക്ക് കിട്ടുന്നത് ഒരു പുതിയ അനുഭവം. ജഗന്നാഥന്‍ തമ്പുരാന്‍ പറയുന്ന പോലെ - 'അടുക്കും തോറും അകലം കൂടുന്ന മഹാസാഗരം, സംഗീതം.

ബിഗ് ബോസ് ഹൗസിലെ രഹസ്യം കയ്യോടെ പൊക്കി; ഭാഗ്യലക്ഷ്മിക്ക് തെളിവ് കാണിച്ച് മോഹന്‍ലാല്‍, താക്കീതുംബിഗ് ബോസ് ഹൗസിലെ രഹസ്യം കയ്യോടെ പൊക്കി; ഭാഗ്യലക്ഷ്മിക്ക് തെളിവ് കാണിച്ച് മോഹന്‍ലാല്‍, താക്കീതും

ഒരു വീട്ടില്‍ രണ്ട് ലക്ഷ്മിമാര്‍ വേണ്ട: എലിമിനേഷനില്‍ പുറത്തായത് ഭാഗ്യമുള്ള ലക്ഷ്മിയോ ജയമുള്ള ലക്ഷ്മിയോഒരു വീട്ടില്‍ രണ്ട് ലക്ഷ്മിമാര്‍ വേണ്ട: എലിമിനേഷനില്‍ പുറത്തായത് ഭാഗ്യമുള്ള ലക്ഷ്മിയോ ജയമുള്ള ലക്ഷ്മിയോ

സിഎഫിന്റെ പിൻഗാമിയാകാൻ മകൾ സിനി ? ചങ്ങനാശേരിയിൽ കോൺഗ്രസിനെ ഒതുക്കാൻ പിജെ ജോസഫ് തന്ത്രംസിഎഫിന്റെ പിൻഗാമിയാകാൻ മകൾ സിനി ? ചങ്ങനാശേരിയിൽ കോൺഗ്രസിനെ ഒതുക്കാൻ പിജെ ജോസഫ് തന്ത്രം

കോഴിക്കോട് നോര്‍ത്തില്‍ സംവിധായകന്‍ രഞ്ജിത്ത് ഉറപ്പിച്ചു? സിറ്റിങ് മണ്ഡലം സിപിഎമ്മിനെ തുണക്കുമോകോഴിക്കോട് നോര്‍ത്തില്‍ സംവിധായകന്‍ രഞ്ജിത്ത് ഉറപ്പിച്ചു? സിറ്റിങ് മണ്ഡലം സിപിഎമ്മിനെ തുണക്കുമോ

 വിജയ സാധ്യത പിവി അൻവറിന് തന്നെ: വീണ്ടും മത്സരിക്കട്ടെയെന്ന് സിപിഎം, അസാന്നിധ്യം ആയുധമാക്കാൻ യുഡിഎഫ് വിജയ സാധ്യത പിവി അൻവറിന് തന്നെ: വീണ്ടും മത്സരിക്കട്ടെയെന്ന് സിപിഎം, അസാന്നിധ്യം ആയുധമാക്കാൻ യുഡിഎഫ്

ഗ്ലാമറസ് ലുക്കിൽ നടി ആഭാ പോൾ.. ഏറ്റവും പുതിയ ഫോട്ടകൾ

Recommended Video

cmsvideo
വട്ടിയൂർക്കാവിൽ വീണയോ? | Oneindia Malayalam

English summary
Singer Harish Sivaramakrishnan has responded to the criticism he is facing
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X