'ശങ്കരാ....' സോഷ്യല്‍ മീഡിയയില്‍ ഹിറ്റായ ആ ഗാനം ആലപിച്ചത് ഒരു എസ്‌ഐ ആണ്... കേള്‍ക്കൂ

തിരുവനന്തപുരം: കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഫേസ്ബുക്കില്‍ വൈറലായിക്കൊണ്ടിരിയ്ക്കുന്ന ഒരു ഗായകനുണ്ട്. പേരറിയാത്ത, നാടറിയാത്ത ഒരു ഗായകന്‍ എന്ന രീതിയിലായിരുന്നു ഇതിന് പ്രചാരണം ലഭിച്ചിരുന്നത്. എന്നാല്‍ ആ ഗയകനെ ഇപ്പോള്‍ തിരിച്ചറിഞ്ഞിരിയ്ക്കുന്നു. ഒരു പോലീസ് സബ് ഇന്‍സ്‌പെക്ടറാണ് അദ്ദേഹം.

ശങ്കരാഭരണത്തിലെ 'ശങ്കരാ... നാദ ശരീരാപരാ..' എന്ന് തുടങ്ങുന്ന ഗാനം ആണ് ഇദ്ദേഹം ആലപിച്ചത്. വെറുതേ പാടുക മാത്രമല്ല, അതിനൊപ്പം നന്നായി തബല വായിക്കുന്നും ഉണ്ട്.

Prakash

പ്രകാശ് എന്നാണ് ഇദ്ദേഹത്തിന്റെ പേരെന്നാണ് റിപ്പോര്‍ട്ട്. തിരുവനന്തപുരം സ്വദേശിയാണ്. പോലീസില്‍ സബ് ഇന്‍സ്‌പെക്ടറും ആണ്.

തബലയിൽ താളമിട്ട്‌ .. പാടിയ ഈ ഗായകനെ തേടിയുള്ള നമ്മുടെ അന്വേഷണം അവസാനം എത്തിയത് ഒരു സബ് ഇന്സ്പക്ടറുടെ മുന്നിൽ .. !!തിരുവ...

Posted by പത്തനംതിട്ട on Saturday, 7 November 2015

സുഹൃത്തുക്കള്‍ക്കൊപ്പം ഒരു മുറിയ്ക്കുള്ളില്‍ ഇരുന്ന് കൊട്ടുകയും പാടുകയും ചെയ്തത് കൂട്ടുകാരില്‍ ഒരാള്‍ റെക്കോര്‍ഡ് ചെയ്ത് ഫേസ്ബുക്കില്‍ ഇടുകയായിരുന്നു. ആരാണ് ഈ കലാകാരന്‍ എന്ന അന്വേഷണവുമായി 'പത്തനംതിട്ട' എന്ന് ഫേസ്ബുക്ക് പേജ് ആണ് രംഗത്തെത്തിയത്. ഒടുവില്‍ അവര്‍ തന്നെയാണ് ആ കലാകാരന്‍ ആരെന്ന് കണ്ടെത്തി ലോകത്തോട് വിളിച്ചുപറഞ്ഞതും.

നന്നായി പാട്ടുപാടുന്ന ഒട്ടേറെ പേര്‍ ഇപ്പോള്‍ തന്നെ ഫേസ്ബുക്കിലുണ്ട്. സംഗീതോപകരണങ്ങള്‍ വായിക്കുന്നവരും കുറവല്ല. എന്നാല്‍ ഒരേ സമയം ബല വായിക്കുകയും നന്നായി പാടുകയും ചെയ്തു എന്നതാണ് പ്രകാശനെ ശ്രദ്ധേയനാക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+