ശിവകാര്‍ത്തികേയന്റെ റെമോയുടെ ഓഡിയോ ലോഞ്ച് എആര്‍ റഹ്മാന് നിര്‍വ്വഹിച്ചു
ശിവകാര്ത്തികേയന് നായകനാകുന്ന റെമോ എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് എആര്‍ റഹ്മാന് നിര്‍വ്വഹിച്ചു. ഒക്ടോബര്‍ 7 നാണ് ചിത്രത്തിന്റെ റിലീസിങ് ഒരുക്കിയിരിക്കുന്നത്. ലോകത്തെമ്പാടുമുള്ള തിയേറ്ററുകളില്‍ അന്നേ ദിവസത്തില്‍ ചിത്രം റിലീസ് ചെയ്യാനാണ് തീരുമാനം.
പുതുമുഖ സംവിധായകനായ ഭാഗ്യരാജ് കണ്ണനാണ് ചിത്രത്തിന്റെ സംവിധായകന്. 24എഎം സ്റ്റുഡിയോസിന്റെ ബാനറില്‍ ആര്‍ഡി രാജയാണ് ചിത്രം നിര്‍മ്മിക്കുന്നത്. അനിരുദ്ധ് രവി ചന്ദറാണ് സംഗീത സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് എആര്‍ റഹ്മാന് തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് നിര്‍വ്വഹിച്ചത്. ചിത്രത്തിലെ ഗാനങ്ങള്‍ക്ക് സോഷ്യല്‍ മീഡിയയില്‍ നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

ശിവകാര്ത്തികേയന് നായകനാകുന്ന ചിത്രത്തില്‍ കീര്‍ത്തി സുരേഷാണ് നായിക. ചിത്രത്തിന്റെ പ്രൊമോഷന് വീഡിയോയും പ്രേക്ഷകരില്‍ ആവേശമുണര്‍ത്തിയിരുന്നു. ചിത്രത്തിന്റെ ഇംഗ്ലീഷ് പതിപ്പിന് കം ക്ലോസര്‍ എന്നാണ് പേരിട്ടിരിക്കുന്നത്. ചിത്രത്തിലെ പ്രെമോ ഗാനം സംവിധാനം ചെയ്തത് പ്രഭു രാധാകൃഷ്ണനാണ്.

പിസി ശ്രീരാമാണ് ചിത്രത്തില്‍ ക്യാമറ കൈകാര്യം ചെയ്യുന്നത്. കീര്‍ത്തി സുരേഷിന് മികച്ച വേഷമാണ് ചിത്രത്തിലൂടെ ലഭിച്ചിരിക്കുന്നത്. ചിത്രത്തില്‍ ശിവകാര്ത്തികേയന് പെണ്‍വേഷത്തില്‍ എത്തുന്നതും ശ്രദ്ധയാകര്‍ഷിച്ചിരുന്നു.
-
സോഷ്യൽ മീഡിയ താരം 'ഗുണ്ട ബിനു' അന്തരിച്ചു; കുറിപ്പുമായി നടി സ്നേഹ ശ്രീകുമാർ -
'ദിലീപ് മണ്ടനായിരിക്കും.. ഉടൻ വരും ആ മഹാൻ വിഗ്ഗും റോസ് പൗഡറും ഇട്ട്, തെറി വിളിപ്പിക്കും';ശാന്തിവിള ദിനേശ് -
സഹനത്തിന്റെയും ഉയർത്തെഴുന്നേൽപ്പിന്റെയും ഈസ്റ്റർ; നേരാം കുടുംബത്തിനും മാലോകർക്കും ആശംസകൾ -
സ്വർണ വിലയിൽ 17 ശതമാനത്തിൻ്റെ ഇടിവ്; ഇനിയൊരു തിരിച്ചുവരവ് ഇല്ലേ? തിരിച്ചടിക്കുള്ള കാരണങ്ങൾ -
ബിഗ് ടിക്കറ്റിൽ വീണ്ടും മലയാളി തിളക്കം; അതും 50 കോടി രൂപയുടെ വമ്പൻ സമ്മാനം..! ഷാജിക്ക് ഭാഗ്യനേട്ടം -
അബിൻ-വീണ പോരാട്ടം പ്രവചനാതീതം, റോഷി അഗസ്റ്റിൻ തോൽക്കും, കടന്നപ്പള്ളിക്ക് വെല്ലുവിളി, പ്രവചിച്ച് സർവേ -
പവർഫുൾ കുബേര യോഗം വിഷു ദിനത്തിൽ; ഈ രാശിക്കാരിലേക്ക് പണം ഒഴുകിവരും, നല്ല ജോലി കിട്ടും..! -
സംസ്ഥാനത്ത് നാല് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത; യെല്ലോ അലർട്ട്, കാറ്റ് വീശിയേക്കും, ഇടിമിന്നൽ സൂക്ഷിക്കുക -
അമേരിക്കക്ക് വൻ തിരിച്ചടി; 24 മണിക്കൂറിനിടെ രണ്ടാമത്തെ യുദ്ധവിമാനവും ഇറാൻ തകർത്തു -
ബെംഗളൂരുവിലെ ഗതാഗത കുരുക്ക് ഇനി സ്വപ്നം മാത്രം; മെഹ്ക്രി സർക്കിളിൽ ഫ്ലൈഓവർ വരുന്നു, ചിലവ് 420 കോടി! -
വിജയ് പ്രചാരണ വാഹനത്തില്‍ നിന്ന് നിയന്ത്രണം വിട്ടു; റോഡ് ഷോ വീഡിയോ വൈറല്‍, ഇതാണ് കാരണം -
അന്യഗ്രഹജീവികളുടെ രഹസ്യ ഫയലുകൾ തുറക്കാൻ ട്രംപിന്റെ ഉത്തരവ്! നെഞ്ചിടിപ്പോടെ ലോകം












Click it and Unblock the Notifications