ഉമ്മയെ ബലാത്സംഗം ചെയ്‌തെന്ന് ലീഗിന്റെ അപവാദ പ്രചാരണം;പരാതിയുമായി യുവാവ്
കല്‍പറ്റ: സോഷ്യല്‍ മീഡിയയില്‍ രാഷ്ട്രീയ തര്‍ക്കങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ ഏറെയുണ്ടാകും. എന്നാല്‍ ഇത്തരം അഭിപ്രായ വ്യത്യാസങ്ങളുടെ പേരില്‍ നട്ടാല്‍ മുളയ്ക്കാത്ത നുണകളും അപവാദങ്ങളും പ്രചരിപ്പിച്ചാലോ?
വയനാട് പനമരം സ്വദേശിയായ യുവാവിനെ കുറിച്ച് ഫേസ്ബുക്കില്‍ പ്രചരിപ്പിച്ച 'വ്യാജ വാര്‍ത്ത' ആരിലും ഞെട്ടല്‍ ഉണ്ടാക്കുന്നത്. 'സ്വന്തം ഉമ്മയെ കൂട്ടുകാരോടൊത്ത് ബലാത്സംഗം ചെയ്ത് ഗള്‍ഫിലേയ്ക്ക് നാടുവിട്ടവന്‍' എന്നെഴുതി, ഫോട്ടോ സഹിതമാണ് പ്രചാരണം.
മുസ്ലീം ലീഗുകാരാണ് ഇതിന് പിന്നിലെന്ന് ഫേസ്ബുക്ക് പോസ്റ്റുകളുടെ സ്‌ക്രീന്‍ ഷോട്ടുകള്‍ സഹിതം കബീര്‍ വയനാട് എന്ന ഈ യുവാവ് ആരോപിയ്ക്കുന്നു. പനമരം പോലീസ്റ്റ് സ്‌റ്റേഷനില്‍ ഇത് സംബന്ധിച്ച് പരാതിയും നല്‍കിക്കഴിഞ്ഞു.

ലീഗ് കുടുംബം
തന്റെ കുടുംബത്തില്‍ എല്ലാവരും മുസ്ലീം ലീഗുകാരാണ്. താന്‍ മാത്രമാണ് അതില്‍ പെടാത്തത്. താന്‍ ഉറച്ച സിപിഎം അനുഭാവിയാണെന്ന് കബീര്‍ വ്യക്തമാക്കുന്നു.

അപവാദം
സ്വന്തം ഉമ്മയെ കൂട്ടുകാര്‍ക്കൊപ്പം ബലാത്സംഗം ചെയ്ത് ഗള്‍ഫിലേയ്ക്ക് നാടുവിട്ടവന്‍- കബീറിന്റെ ചിത്രത്തില്‍ ഇങ്ങനെ എഴുതിയാണ് ചിലര്‍ പ്രചരിപ്പിയ്ക്കുന്നത്.

മുസ്ലീം ലീഗ്
ഐയുഎംഎല്‍ എന്ന ഗ്രൂപ്പിലാണ് ആദ്യം ഇത്തരം ഒരു പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. പിന്നീടിത് വ്യാപകമായി പ്രചരിപ്പിയ്ക്കപ്പെടുകയായികരുന്നു.

കടുത്ത മാനസിക സംഘര്‍ഷം
ആ പോസ്റ്റ് പ്രചരിയ്ക്കുന്നത് കണ്ട ആദ്യ ദിവസങ്ങളില്‍ കടുത്ത മാനസിക സംഘര്‍ഷം അനുഭവിച്ചിരുന്നു. തനിയ്‌ക്കോ തന്റെ മാതാവിനോ എന്തെങ്കിലും സംഭവിച്ചാല്‍ അതിന്റെ പൂര്‍ണഉത്തരവാദിത്തം മുസ്ലീം ലീഗിനായിരിയ്ക്കുമെന്ന് കബീര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

പോലീസില്‍ പരാതി
പരനരം പോലീസ് സ്‌റ്റേഷനില്‍ കബീര്‍ ഇത് സംബന്ധിച്ച് പരാതി നല്‍കിയിട്ടുണ്ട്. അതില്‍ നടപടിയുണ്ടാകും വരെ പോരാടും എന്നാണ് കബീര്‍ പറയുന്നത്.

അല്ലാത്ത പക്ഷം...
ഈ സംഭവത്തില്‍ തനിയ്ക്ക് നീതി കിട്ടിയില്ലെങ്കില്‍ പനമരം പഞ്ചായത്ത് മുസ്ലീം ലീഗ് ഓഫീസിന് മുന്നില്‍, ചെങ്കൊടിയും കൈയ്യിലേന്തി തന്റെ ജീവിതം തന്നെ അവസാനിപ്പിയ്ക്കും എന്നാണ് കബീര്‍ പറയുന്നത്.

ആദ്യമായല്ല
തന്നെ മുസ്ലീം ലീഗുകാര്‍ ഉപദ്രവിയ്ക്കുന്നത് ആദ്യമായിട്ടല്ലെന്ന് കബീര്‍ പറയുന്നു. പ്രവാസിയായ കബീര്‍ നാട്ടിലെത്തുമ്പോഴെല്ലാം കള്ളക്കേസില്‍ കുടുക്കാറുണ്ടത്രെ. പനമരത്ത് ഇടതുപക്ഷത്തിന്റെ വളര്‍ച്ചയും കബീറിന്റെ പ്രവര്‍ത്തനങ്ങളും ആണ് ഇതിന് പ്രകോപനം എന്നാണ് പറയുന്നത്.
|
കബീറിന്റെ പോസ്റ്റ്
തനിയ്‌ക്കെതിരെ നടക്കുന്ന അവപാവദ പ്രചാരണങ്ങളെ കുറിച്ച് കബീര്‍ തന്നെ ഫേസ്ബുക്കില്‍ ഇട്ട പോസ്റ്റ് വായിക്കാം.


Click it and Unblock the Notifications