സ്മാര്‍ട് ഫോണുകള്‍ പ്രണയത്തെ ഇല്ലാതാക്കുന്നു
പൊതുസ്ഥലത്തെ ഒത്തു ചേരലില്‍ ഇപ്പോള്‍ പ്രധാന വില്ലനാകുന്നത് സ്മാര്‍ട് ഫോണുകളാണ്. സുഹൃത്തുക്കളോ ബന്ധുക്കളോ അപരിചിതരോ ആകട്ടെ ഒരുമിച്ചു ചേരുമ്പോള്‍ ഏവരും മൊബൈല്‍ ഫോണില്‍ അവരവരുടെ ലോകത്ത് കണ്ണുംനട്ടിരിക്കുകയാണ്. എന്നാല്‍ സൗഹൃദങ്ങള്‍ക്കിടയില്‍ മാത്രമല്ല പ്രണത്തനിടിയിലും സ്മാര്‍ട് ഫോണുകള്‍ വില്ലനാകുന്നുണ്ടെന്ന് അടുത്തിടെ നടന്ന ഒരു പഠനത്തില്‍ പറയുന്നു.
ചൈനീസ് വുമണ്‍സ് ഫെഡറേഷനാണ് മൊബൈല്‍ ഫോണിന്റെ ഉപയോഗം പ്രണയവുമായി ബന്ധപ്പെടുത്തി പഠനം നടത്തിയത്. ശരാശരി 28വയസ് പ്രായമുള്ള 1300 ഓളം പേരിലാണ് പഠനം നടത്തിയത്. പഠനത്തില്‍ അറുപതു ശതമാനം വിവാഹിതരും സ്മാര്‍ട് ഫോണുകള്‍ തങ്ങളുടെ ബന്ധത്തിന് വിഘാതം സൃഷ്ടിക്കുന്നതായി പറയുന്നു. മൊബൈല്‍ ഫോണുകള്‍ പ്രണയത്തിന്റെ ഇലട്രോണിക് ശത്രുവാണെന്നാണ് ഇവരുടെ പക്ഷം.

43 ശതമാനംപേര്‍ പറയുന്നത് കുടുംബാംഗങ്ങളുടെ ഒത്തു ചേരലില്‍ തങ്ങള്‍ മൊബൈല്‍ ഫോണുകള്‍ ഉപയോഗിക്കുന്നുണ്ടെന്നാണ്. ബെഡ്‌റൂമിലും സ്മാര്‍ട് ഫോണ്‍ ഉപയോഗിക്കാറുണ്ടെന്ന് ഒരു കൂട്ടര്‍ പറഞ്ഞപ്പോള്‍, വിളക്കണച്ചശേഷവും മൊബൈല്‍ ഉപയോഗം തുടരുമെന്നാണ് മറ്റൊരു കൂട്ടര്‍ പറഞ്ഞത്.
ചൈനീസ് രാഷ്ട്രത്തലവന്‍ സീ ജിന്‍പിംഗ് കഴിഞ്ഞ ഫെബ്രുവരിയില്‍ കുടുംബ ബന്ധങ്ങളുടെ പ്രാധാന്യത്തെക്കുറിച്ച് പറഞ്ഞതിനെ തുടര്‍ന്നാണ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ വനിത സംഘടനയായ ചൈനീസ് വുമണ്‍സ് ഫെഡറേഷന്‍ ഇതേക്കുറിച്ച് പഠനം നടത്തിയത്. ബന്ധങ്ങളുടെ വിള്ളലുകള്‍ ഒഴിവാക്കാന്‍ ഒത്തു ചേരുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗം കുറയ്ക്കാനുള്ള ശ്രമത്തിലാണ് ഇപ്പോള്‍ പ്രണയിനികള്‍.


Click it and Unblock the Notifications