പാര്‍ലമെന്റില്‍ നുണ പറഞ്ഞു; സ്മൃതി ഇറാനിയ്ക്ക് ട്രോള്‍ പൊങ്കാല
കഴിഞ്ഞ ദിവസം സ്മൃതി ഇറാനി പാര്‍ലമെന്റില്‍ നടത്തിയ പ്രസംഗം ശരിയ്ക്കും വൈറല്‍ ആയിരുന്നു. പ്രതിപക്ഷത്തിന് സ്മൃതി ഇറാനിയുടെ ചുട്ട മറുപടി എന്ന രീതിയില്‍ ആയിരുന്നു ഇത് പ്രചരിച്ചിരുന്നത്. എന്നാല്‍ കാര്യങ്ങള്‍ അല്‍പ നേരം കഴിഞ്ഞപ്പോഴേയ്ക്കും കൈവിട്ടുപോയിരുന്നു.
സ്മൃതി ഇറാനി പറഞ്ഞതില്‍ പാതിയും പച്ചക്കള്ളമാണെന്ന് തെളിയിക്കുന്ന പ്രതികരണങ്ങള്‍ പുറത്ത് വന്നതോടെ പലരും നിശബ്ദരായി. ആ തക്കത്തിന് വേണ്ടി കാത്തിരിയ്ക്കുകയായിരുന്നു സോഷ്യല്‍ മീഡിയയിലെ ട്രോളര്‍മാര്‍. പിന്നെ പറയേണ്ടതില്ലല്ലോ... പൊങ്കാല തുടങ്ങി!!!

ഇമോഷണല്‍ ഡയലോഗ്‌സും
വേണമെങ്കില്‍ ഇമോഷണല്‍ ഡയലോഗുകളൊക്കെ ആദ്യ തന്നെ തയ്യാറാക്കി പറയാനും സ്മൃതി ഇറാനിയ്ക്ക് കഴിയുമത്രെ. പഴയ നടിയല്ലേ എന്നാണ് ചിലരുടെ ചോദ്യം.

ഓസ്‌കാര്‍ അവാര്‍ഡ്
പാര്‍ലമെന്റില്‍ കഴിഞ്ഞ ദിവസം നടത്തിയ പ്രസംഗത്തിന്റെ പേരില്‍ ചിലര്‍ സ്മൃതി ഇറാനിയ്ക്ക് അഭിനയത്തിനുള്ള ഓസ്‌കാര്‍ പുരസ്‌കാരം വരെ നല്‍കുന്നുണ്ട്.

ഇപ്പോ സമാധാനമായല്ലോ...
എന്തൊക്കെ ബഹളമായിരുന്നു. ഇപ്പോള്‍ പ്രതിപക്ഷത്തിന്റെ മുന്നിലും നാറി, നാട്ടുകാരുടെ മുന്നിലും നാറി!

എവിടന്ന് കിട്ടുന്നൂ....
എന്തുകൊണ്ടാണ് ചിലര്‍ മാത്രം പറയുന്നതൊക്കെ ഇങ്ങനെ തെറ്റിപ്പോകുന്നത്...

അസുരന്‍
ജെഎന്‍യു വിദ്യാര്‍ത്ഥികള്‍ അസുരാരാധന നടത്തി എന്നായിരുന്നു സ്മൃതി ഇറാനിയുടെ മറ്റൊരു ആരോപണം. അങ്ങനെയാണെങ്കില്‍ കേരളത്തില്‍ ഓണം ആഘോഷിയ്ക്കുന്നതൊക്കെ വലിയ പ്രശ്‌നമാകില്ലേ

ആരാണ് യുവാവ്
സ്മൃതി ഇറാനിയ്ക്ക് വെറും 38 വയസ്സ് മാത്രം പ്രായം. രാഹുല്‍ ഗാന്ധിയ്ക്ക് 45 ഉം. പക്ഷേ മാധ്യമങ്ങള്‍ സ്മൃതിയ 'ആന്റി' എന്നാണ് വിളിച്ചത്.

അപേക്ഷയുണ്ട്
സ്മൃതി മാഡത്തിനോട് ഒരേയൊരു അപേക്ഷ മാത്രമേ ഉള്ളൂ... ദയവ് ചെയ്ത് ലോക്‌സഭയില്‍ സത്യം പറയണം.

ഇതാണോ അവസ്ഥ
പഴയ സീരിയല്‍ ചിത്രമണെന്ന് തോന്നുന്നു. ഇപ്പോഴത്തെ അവസ്ഥയ്ക്ക് കൊള്ളാം!!

ടെലഗ്രാഫിന്റെ പണി
സത്യത്തില്‍ ദ ടെലഗ്രാഫ് എന്ന പത്രമാണ് ഇപ്പോള്‍ കേന്ദ്ര സര്‍ക്കാരിന് മുട്ടന്‍ പണികള്‍ കൊടുക്കുന്നത്.












Click it and Unblock the Notifications