സുരേഷ് ഗോപി വീണ്ടും സൂപ്പർ സ്റ്റാർ!!! ബിജെപിക്ക് വേണ്ടി നിയമസഭാമന്ദിരം വരെ പണിയും... വല്ലാത്ത പണി!!!

കുറേ നാളായി സൂപ്പര്‍ താരം സുരേഷ് ഗോപിയെ കുറിച്ച് അധികം വാര്‍ത്തകള്‍ ഒന്നും ഉണ്ടായിരുന്നില്ല. ശബരിമല വിവാദം കൊടുമ്പിരിക്കൊണ്ടിരിക്കുമ്പോഴും സുരേഷ് ഗോപി നിശബ്ദനായിരുന്നു.

എന്തായാലും കഴിഞ്ഞ ദിവസം സുരേഷ് ഗോപി ഒരു കാര്യം പറഞ്ഞിട്ടുണ്ട്. സ്ത്രീകള്‍ക്ക് പോകാന്‍ വേണ്ടി മാത്രം ആയി ശബരിമല പരിസരത്ത് ഒരു അയ്യപ്പക്ഷേത്രം നിര്‍മിക്കുന്നതിനെ കുറിച്ചായിരുന്നു അത്.

കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളോട് ഇക്കാര്യം ആവശ്യപ്പെടും എന്നും അല്ലാത്ത പക്ഷം, സമാനമനസ്‌കരുമായി ചേര്‍ന്ന് അതിനെ കുറിച്ച് ആലോചിക്കും എന്നൊക്കെ ആയിരുന്നു അദ്ദേഹം പറഞ്ഞത്. എന്തായാലും കുറച്ച് കാലമായി അധികം ആരും ശ്രദ്ധിക്കാതിരുന്ന സുരേഷ് ഗോപിയെ ഇപ്പോള്‍ ട്രോളന്‍മാരെല്ലാം കൂടി വീണ്ടും സൂപ്പര്‍ താരം ആക്കിയിട്ടുണ്ട്!!!

എന്തൊരു ഐഡിയ

എന്തൊരു ഐഡിയ

ഒരു വല്ലാത്ത ഐഡിയ തന്നെ ആയിപ്പോയി സുരേഷ് ഗോപിയുടേത്... മോനെ മിക്‌സഡ് കോളേജില്‍ വിട്ടാല്‍ വഴി തെറ്റി പോകും എന്ന് വിചാരിച്ച് വിമണ്‍സ് കോളേജിലേക്ക് വിടുന്നത് പോലെ ആകുമല്ലോ!

കുട്ടികളെ പോലെ!!!

കുട്ടികളെ പോലെ!!!

ചെറുപ്പത്തില്‍ കളിപ്പാട്ടത്തിന് വേണ്ടി വാശി പിടിക്കുമ്പോള്‍ വേറെ ഒന്ന് വാങ്ങിത്തരാം എന്ന് പറഞ്ഞല്ലേ വീട്ടുകാര്‍ സമാധാനിപ്പിക്കാറുള്ളത്. ഇതിപ്പോള്‍ അതുപോലെ വേറെ ഒരു ക്ഷേത്രം!!! വാട്ട് ഏന്‍ ഐഡിയ സര്‍ജി!

ഇനിയിപ്പോ...

ഇനിയിപ്പോ...

എന്തായാലും ബിജെപിയ്ക്ക് ഒരു എംഎല്‍എ മാത്രമേ കേരളത്തില്‍ ഉള്ളൂ. ആ സ്ഥിതിക്ക് ബാക്കി ബിജെപിക്കാര്‍ക്ക് കയറാന്‍ വേണ്ടി പുതിയ ഒരു നിയമസഭ തന്നെ ഇദ്ദേഹം സ്ഥാപിക്കുമോ എന്നാണ് സംശയം!

വല്ലാത്ത പ്രതിരോധം ആയിപ്പോയി...

വല്ലാത്ത പ്രതിരോധം ആയിപ്പോയി...

ശബരിമലയില്‍ സ്ത്രീകളെ കയറ്റുകയേ ഇല്ലെന്നാണ് സംഘബന്ധുക്കള്‍ പറയുന്നത്. അപ്പോഴല്ലേ സുരേഷ് ഗോപി ഇങ്ങനെ ഒരു പ്രതിരോധവും ആയി വന്നത്.

 പോംവഴിയുണ്ടല്ലോ...

പോംവഴിയുണ്ടല്ലോ...

കേരളം പിടിക്കും എന്ന് അമിത് ഷാ വെല്ലുവിളിയൊക്കെ നടത്തി പോയതാ... ഇനിയിപ്പോള്‍ അതിനെന്താണ് ഒരു ഉപായം എന്ന് ചോദിച്ചുപോയതാണ്. അപ്പോള്‍ തന്നെ പോംവഴി കിട്ടി!

അപ്പോള്‍ ബ്രഹ്മചര്യമോ...

അപ്പോള്‍ ബ്രഹ്മചര്യമോ...

അയ്യപ്പന്‍ നൈഷ്ഠിക ബ്രഹ്മചാരി ആണെന്നാണല്ലോ പറയുന്നത്. ഇനിയിപ്പോള്‍ പുതിയ ഒരു അയ്യപ്പ ക്ഷേത്രം സ്ഥാപിച്ചാല്‍ അവിടത്തെ പ്രതിഷ്ഠയുടെ ബ്രഹ്മചര്യത്തിന് എന്ത് സംഭവിക്കും!

 മാറിപ്പോയതാ...

മാറിപ്പോയതാ...

സ്ത്രീകള്‍ക്ക് വേണ്ടി പുതിയ അയ്യപ്പ ക്ഷേത്രം സ്ഥാപിക്കുമെന്നോ... തെറി വിളിക്കാന്‍ വേണ്ടി നാവ് പുറത്തിട്ടതായിരുന്നു. അപ്പോഴാണ് അത് സുരേഷ് ഗോപി പറഞ്ഞതാണ് എന്ന് അറിഞ്ഞത്. പിന്നെ എല്ലാം പറഞ്ഞ് കോംപ്ലിമെന്റ്‌സ് ആക്കിയിട്ടുണ്ട്.

രാമക്ഷേത്രം അതിന് ശേഷം ആകുമല്ലേ...

രാമക്ഷേത്രം അതിന് ശേഷം ആകുമല്ലേ...

സ്ത്രീകള്‍ക്ക് വേണ്ടി അയ്യപ്പ ക്ഷേത്രം നിര്‍മിക്കുമെന്ന് ബിജെപി നേതാവ് സുരേഷ് ഗോപി പറഞ്ഞതുകേട്ട് പലര്‍ക്കും വളരെ സന്തോഷമായി. പക്ഷേ, അതുകഴിഞ്ഞിട്ടായിരിക്കുമല്ലേ രാമക്ഷേത്ര നിര്‍മാണം എന്ന് ചോദിച്ചാലോ!

അയ്യപ്പദോഷം പറയരുത്...

അയ്യപ്പദോഷം പറയരുത്...

കോടതി വിധി എങ്ങാനും അംഗീകരിക്കേണ്ടി വരുമോ എന്ന് ഭയത്തിലാണ് പലരും. പക്ഷേ, അത് ദൈവദോഷം അല്ലേ, അപ്പോള്‍ പിന്നെ പുതിയ ഒരു അയ്യപ്പ ക്ഷേത്രം സ്ത്രീകള്‍ക്ക് അങ്ങ് നിര്‍മിച്ച് കൊടുത്താല്‍ പോരെ!

എങ്ങനെ കേരളം ഭരിക്കും....

എങ്ങനെ കേരളം ഭരിക്കും....

ബിജെപി എങ്ങനെ കേരളം ഭരിക്കും എന്ന് ചോദിച്ചാല്‍ പോലും സുരേഷ് ഗോപിയ്ക്ക് ഇപ്പോള്‍ ഉത്തരം ഉണ്ട്. ഒരു പുതിയ നിയമസഭ അങ്ങ് തുടങ്ങിയാല്‍ തീരുന്ന പ്രശ്‌നം അല്ലേ ഉള്ളൂ!

അതുക്കും മേലെ

അതുക്കും മേലെ

എന്തായിരിക്കും ശബരിമല വിഷയത്തില്‍ സുരേഷ് ഗോപിയുടെ പ്രതിവിധി? സ്ത്രീകളെ പ്രവേശിക്കുമോ, അതോ സ്ത്രീകള്‍ക്ക് വേണ്ടി ദര്‍ശന സമയം കൂട്ടുമോ... അതുക്കും മേലെ!

സുപ്രീം കോടതി പണിയാം...

സുപ്രീം കോടതി പണിയാം...

സ്ത്രീകള്‍ക്ക് വേണ്ടി ഒരു പുതിയ അയ്യപ്പ ക്ഷേത്രം പണിയുന്നതിനേക്കാള്‍ നല്ലത് ഒരു പുതിയ സുപ്രീം കോടതി അങ്ങ് പണിയുന്നതല്ലേ.... അപ്പോള്‍ പിന്നെ വിധികളൊക്കെ ഇഷ്ടം പോലെ ഇറക്കാമല്ലോ!

അല്ലിയ്ക്ക് ആഭരണം എടുക്കാന്‍....

അല്ലിയ്ക്ക് ആഭരണം എടുക്കാന്‍....

അല്ലിയ്ക്ക് ആഭരണം എടുക്കാന്‍ ഗംഗ ഇപ്പോള്‍ പോകേണ്ടെന്ന് പറഞ്ഞതിനല്ലേ അന്ന് നാഗവല്ലി ഇറങ്ങിയത്. ഇന്നാണെങ്കില്‍ സുരേഷ് ഗോപി ഇങ്ങനെ ഒരു ഡയലോഗ് അടിച്ചേനെ!

ഇപ്പോള്‍ കൂടും വില!!!

ഇപ്പോള്‍ കൂടും വില!!!

സ്ത്രീകള്‍ക്കായി വേറെ അയ്യപ്പ ക്ഷേത്രം നിര്‍മിക്കും എന്നല്ലേ പറഞ്ഞത്. വേഗം ഒരു ഫുള്‍ ടാങ്ക് പെട്രോള്‍ അടിക്കുന്നതായിരിക്കും നല്ലത്. എല്ലാ നിര്‍മാണത്തിനും പെട്രോള്‍ വില കൂട്ടുന്നത് ഒരു പതിവാണല്ലോ!

സംശയം ചോദിക്കരുത്...

സംശയം ചോദിക്കരുത്...

എന്ത് വിലകൊടുത്തിട്ടാണെങ്കിലും യുവതികള്‍ക്കായി ഒരു അയ്യപ്പ ക്ഷേത്രം പണിയാം എന്നല്ലേ പറയുന്നത്. അപ്പോള്‍ ഇത്രയും കാലം ബ്രഹ്മചര്യം സംരക്ഷിക്കാന്‍ നടത്തിയ ശ്രമം ഒക്കെ വെറുതേ ആവില്ലേ!

സോ സിംപിള്‍

സോ സിംപിള്‍

ശബരിമലയിലെ യുവതി പ്രവേശനം എങ്ങനെ തടയാം എന്നതിനെ പറ്റി കൂലംകഷമായി ആലോചിച്ചുകൊണ്ടിരിക്കുകയാണ്. അപ്പോഴാണ് സുരേഷ് ഗോപിയുടെ ഈ സിംപിള്‍ ഐഡിയ!

ചോദിച്ച് വാങ്ങി!!!

ചോദിച്ച് വാങ്ങി!!!

അതേ... സ്ത്രീകള്‍ക്കായി അയ്യപ്പ ക്ഷേത്രം സ്ഥാപിക്കണം. എന്നിട്ട് അവിടെ പുരുഷന്‍മാര്‍ക്ക് പ്രവേശനം വേണം എന്ന് പറഞ്ഞ് കോടതിയില്‍ പോകണം. എന്നിട്ട് കോടതി അനുവാദം തരുമ്പോള്‍ പിണറായി വിജയനെതിരെ സമരവും ചെയ്യണം എന്ന്!

ചോദിച്ച് വാങ്ങിയതുപോലെ ആയി!

ഇങ്ങനെ സൈന്‍ ബോര്‍ഡും

ഇങ്ങനെ സൈന്‍ ബോര്‍ഡും

അമ്പലം നിര്‍മിച്ചതിന് ശേഷം ഇങ്ങനെ ഒരു സൈന്‍ ബോര്‍ഡും കൂടി വയ്ക്കണം. എന്നാലല്ലേ പുരുഷ സ്വാമിമാര്‍ക്ക് വഴിതെറ്റാതിരിക്കുകയുള്ളൂ!

അതെങ്ങനെ ശരിയാവും!!!

അതെങ്ങനെ ശരിയാവും!!!

അയ്യപ്പന്‍ നൈഷ്ഠിക ബ്രഹ്മചാരി അല്ലേ... അപ്പോള്‍ പിന്നെ പുതിയ ക്ഷേത്രം നിര്‍മിച്ചാലും ബ്രഹ്മചാരി തന്നെ ആവില്ലേ... അപ്പോള്‍ 41 ദിവസത്തെ വ്രതം എടുക്കാന്‍ സ്ത്രീകള്‍ക്ക് പറ്റുമോ? ആചാരണങ്ങള്‍ പാലിക്കണ്ടേ!

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+