ശ്രീരാമന്‍ മാത്രമല്ല; യേശുവും കൃഷ്ണനും ഒക്കെ കോടതി കയറും...!!! സിരിച്ച് സിരിച്ച് സാവും... ട്രോളുകള്‍

സീതയെ ഉപേക്ഷിച്ചതിന്റെ പേരില്‍ ശ്രീരാമനെതിരെ കേസെടുക്കണം എന്നും സീതയ്ക്ക് നീതി ലഭ്യമാക്കണം എന്നും ആയിരുന്നു കഴിഞ്ഞ ദിവസം ബിഹാറിലെ കോടതിയില്‍ സമര്‍പ്പിയ്ക്കപ്പെട്ട ഒരു ഹര്‍ജി. കോടതി അത് 'കൂള്‍' ആയി തള്ളിയെങ്കിലും മല്ലു ട്രോളര്‍മാര്‍ക്ക് അത് അത്ര നിസ്സാരമല്ല.

പുരാണത്തിലേയും മതങ്ങളിലേയും സംഗതികള്‍ വച്ച് കേസ് കൊടുക്കാന്‍ പോയാല്‍ പിന്നെ അതിന് മാത്രമേ സമയമുണ്ടാവൂ... അങ്ങനെ വന്നാല്‍ പിന്നെ ശ്രീരാമന്‍ മാത്രമല്ല, യേശു ക്രിസ്തുവും മുഹമ്മദ് നബിയും ഒക്കെ കോടതി കയറേണ്ടി വരും.

 എന്നിട്ടുമെന്റെ ഹനുമാനേ...

എന്നിട്ടുമെന്റെ ഹനുമാനേ...

സ്വന്തമായി ഒരു മല തന്നെ പൊക്കി കൊണ്ടുവരാനുള്ള ശക്തിയുണ്ടായിട്ടാണ് ലങ്കയിലേയ്ക്ക് പാലം നിര്‍മിയ്ക്കാന്‍ ഇറങ്ങിയത്. സര്‍ക്കാരിന്റെ കോടികളല്ലേ വെള്ളത്തിലായത്.

കള്ളവാറ്റും കൊലക്കേസും

കള്ളവാറ്റും കൊലക്കേസും

ഇക്കണക്കിനാണെങ്കില്‍ യേശു ക്രിസ്തുവിനെതിരെ കള്ളവാറ്റിനും അയ്യപ്പനെതിരെ കൊലപാതകത്തിനും കേസ് എടുക്കേണ്ടി വരുമോ?

പാവം രാവണന്‍

പാവം രാവണന്‍

ആ പാവം രാവണനെ കൊന്നതിന് കേസൊന്നും ഉണ്ടാകില്ലേ... സീതയ്ക്ക് മാത്രം നീതി കിട്ടിയാല്‍ മതിയോ?

ആറ്റുകാല്‍ ഭാസ്‌കരനോ...?

ആറ്റുകാല്‍ ഭാസ്‌കരനോ...?

ദൈവങ്ങളുടെ ഒരു അവസ്ഥ... ഇനിയിപ്പോള്‍ ഇല്ലാത്ത ദൈവങ്ങളേയും വിളിയ്‌ക്കേണ്ടി വരുമോ?

ശ്രീരാമന്റെ അഴിഞ്ഞാട്ടം?

ശ്രീരാമന്റെ അഴിഞ്ഞാട്ടം?

ലങ്കയില്‍ ശ്രീരാമന്റെ അഴിഞ്ഞാട്ടമെന്ന്... പത്ത് മരണം, മരിച്ച പത്ത് പേരും ഒരാളെന്ന് റിപ്പോര്‍ട്ട്... ആരാ അത്?

എന്തൊക്കെ കാണണം

എന്തൊക്കെ കാണണം

കാനായില്‍ അമിതമായി മദ്യം ഉണ്ടാക്കിയതിന്റെ പേരില്‍ യേശുക്രിസ്തവിനെതിരെ എക്‌സൈസ് വകുപ്പ് കേസ് എടുക്കുമോ ആകോ?

മുന്‍കൂര്‍ ജാമ്യം

മുന്‍കൂര്‍ ജാമ്യം

ശ്രീരാമന്റെ ദൂതനായി ലങ്കയില്‍ പോയപ്പോഴാണല്ലോ ഹനുമാന്‍ ലങ്കാദഹനം നടത്തിയത്. ഒരു മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയില്ലെങ്കില്‍ ചിലപ്പോള്‍ പണികിട്ടിയേക്കും.

വിധി വന്നാല്‍

വിധി വന്നാല്‍

ഇനിയിപ്പോള്‍ ഇമ്മാതിരി കേസുകളിലൊക്കെ വിധിയെങ്ങാനും വന്നാല്‍ പ്രതികളെയൊക്കെ എങ്ങനെ ശിക്ഷിയ്ക്കും!!!

പത്ത് ജീവപര്യന്തം

പത്ത് ജീവപര്യന്തം

രാമനോട് രാവണന്റെ ഭീഷണി... എന്നെ കൊന്നു കഴിഞ്ഞാല്‍ പത്ത് ജീവപര്യന്തം അനുഭവിയ്‌ക്കേണ്ടി വരും.

കൈയേറ്റം

കൈയേറ്റം

ഹനുമാന്‍ അന്ന് സത്യത്തില്‍ എന്താ ചെയ്തത്... അനധികൃതമായി വനഭൂമി കൈയ്യേറി, മരുത്വാമല പുഴക്കി... കേസെടുത്തേ പറ്റൂ.

കുടുംബ വഴക്കാ

കുടുംബ വഴക്കാ

ഇനിയിപ്പോള്‍ നമ്മുടെ ഇതിഹാസ കഥാപാത്രങ്ങളൊക്കെ ഇങ്ങനെ അകത്തായിപ്പോകുമോ?

ഇങ്ങനെയൊക്കെ ആയാല്‍...

ഇങ്ങനെയൊക്കെ ആയാല്‍...

എന്തായാലും ശ്രീരാമന്‍ പേടിയ്ക്കണ്ട... കാരണം ഹനുമാനെതിരെ കേസുകള്‍ വേറെ വരുന്നുണ്ട്!!!

അപ്പോ പോയി വരാം

അപ്പോ പോയി വരാം

ഇനിയിപ്പോള്‍ ഇങ്ങനെയൊക്കെ അങ്ങ് പറഞ്ഞേക്കാം...

 കേസ് ആക്കരുത് പ്ലീസ്

കേസ് ആക്കരുത് പ്ലീസ്

കംസനോട് കൃഷ്ണന്‍ പറയുകയാണ്- അന്ന് അങ്ങനെയൊക്കെ സംഭവിച്ചു, കേസ് ആക്കരുത്!!!

കേസ് വലുതാകും

കേസ് വലുതാകും

ഇനിയിപ്പോള്‍ വലിയവലിയ കേസുകളൊക്കെ വരുമോ ആവോ...

 ഭക്തന്‍മാരുടെ ശ്രദ്ധയ്ക്ക്

ഭക്തന്‍മാരുടെ ശ്രദ്ധയ്ക്ക്

ഇനിയിപ്പോള്‍ ഇങ്ങനത്തെ ബോര്‍ഡുകളൊക്കെ കാണേണ്ടി വരുമോ ദൈവങ്ങളേ...

പരശുരാമനും

പരശുരാമനും

ഇനിയിപ്പോള്‍ കേരളം സൃഷ്ടിച്ചതിന് പരശുരാമനെതിരേയും കേസ് എടുക്കുമോ?

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+