മഴവിൽ മനോരമയിലെ ഉടൻ പണ'ത്തിനും ആർജെ മാത്തുക്കുട്ടിക്കും പണി കിട്ടി.. രൂക്ഷ വിമർശനം
Recommended Video

മഴവില്‍ മനോരമ ചാനലിലെ ജനപ്രിയ പരിപാടിയാണ് ഉടന്‍ പണം. സ്‌കൂളിലോ കോളേജിലോ അതുപോലുള്ള മറ്റ് പൊതു ഇടങ്ങളിലോ വെച്ച് നടത്തുന്ന രസകരമായ ഗെയിം ഷോ. ഉടന്‍ പണത്തിന്റെ എപ്പിസോഡുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുക പതിവാണ്.
ഒരു എപ്പിസോഡില്‍ മല്‍സരിച്ച തലശ്ശേരിക്കാരി സനയെ സോഷ്യല്‍ മീഡിയ കുറച്ച് നാള്‍ ആഘോഷമാക്കിയിരിക്കുന്നു. ആര്‍ജെ മാത്തുക്കുട്ടിയും കലേഷുമാണ് പരിപാടിയുടെ അവതാരകര്‍. എന്നാല്‍ ഉടന്‍ പണവും അവതാരകരും സോഷ്യല്‍ മീഡിയയില്‍ രൂക്ഷ വിമര്‍ശനത്തിന് ഇരയായിക്കൊണ്ടിരിക്കുകയാണ്.

84ാം എപ്പിസോഡ് വിവാദത്തിൽ
മത്സരാര്‍ത്ഥികള്‍ക്ക് രസകരമായ ടാസ്‌കുകളാണ് ഉടന്‍ പണത്തില്‍ നല്‍കുക. അക്കൂട്ടത്തില്‍ ക്വിസ് പരിപാടി ഉള്‍പ്പെടെയുണ്ട്. ഉത്തരം ശരിയാണ് എങ്കില്‍ എടിഎം മെഷീനില്‍ നിന്ന് പണം ലഭിക്കും. പൊതുവേ കാണികളേറെയുള്ള പരിപാടിയുടെ 84ാം എപ്പിസോഡാണ് വിവാദത്തിലായിരിക്കുന്നത്.

മാത്തുക്കുട്ടിക്കെതിരെ പോസ്റ്റ്
എറണാകുളം സ്വദേശിനി ആന്‍സി കുര്യന്റെ ഫേസ്ബുക്ക് പോസ്റ്റാണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുന്നത്. 84ാം എപ്പിസോഡില്‍ മത്സരിച്ച പറവൂര്‍ സ്വദേശിനി ഷാഹിനയെ അവതാരകരില്‍ ഒരാളായ മാത്തുക്കുട്ടി മനപ്പൂര്‍വ്വം പുറത്താക്കിയെന്നും കൂടുതല്‍ പണം ഷാഹിന നേടുന്നത് ഒഴിവാക്കാന്‍ വേണ്ടിയായിരുന്നു അത് എന്നുമാണ് ആരോപണം.

ചാനല്‍ പ്രവര്‍ത്തകരേ.. ഇച്ചിരി ഉളുപ്പ്?
ആൻസിയുടെ പോസ്റ്റിന് സോഷ്യൽ മീഡിയയിൽ നിന്നും വലിയ പ്രതികരണമാണ് ലഭിച്ച് കൊണ്ടിരിക്കുന്നത്. ആന്‍സി എം കുര്യന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇതാണ്: `` ചാനല്‍ പ്രവര്‍ത്തകരേ.. ഇച്ചിരി ഉളുപ്പ്? ഉടന്‍ പണം അവതരിപ്പിക്കുന്ന മാത്തുക്കുട്ടിയെ ക്കുറിച്ച് അല്പം കൂടെ സത്യസന്ധത പ്രതീക്ഷിച്ചിരുന്നു. പറവൂര്‍കാരി കൊച്ചിനോട് ഇവര്‍ ചെയ്തത് വളരെ മോശമായിപ്പോയി.

സാധാരണക്കാരിയായ പെൺകുട്ടി
M80-ൽ സഞ്ചരിക്കുന്ന ആസ്മ രോഗിയായ പിതാവുള്ള വളരെ സാധാരണക്കാരായ കുടുംബത്തിലെ ഈ കുട്ടി, തന്റെ അച്ഛന്റെ ജോലി ലോകത്തിനുമുന്നിൽ അഭിമാനത്തോടെ പറവൂർ ശൈലിയിൽ വിളിച്ചു പറഞ്ഞു ചങ്കൂറ്റവും കലര്‍പ്പില്ലാത്ത പിതൃസ്നേഹവും തെളിയിച്ചിരുന്നു.

നീചമായി പുറത്താക്കി
എളുപ്പം പുറത്താകുമെന്ന് കരുതിയ ഇവള്‍ ഒരു ലൈഫ് ലൈന്‍ പോലും എടുക്കാതെ മുന്നേറിയപ്പോള്‍, വളരെ നീചമായ മാര്‍ഗ്ഗത്തിലൂടെ ഡാന്‍സ് കളിപ്പിച്ചു ശരിയായില്ലെന്ന് വരുത്തി, പുറത്താക്കുകയായിരുന്നു മാത്തുകുട്ടി. ലൈഫ് ലൈൻ എടുക്കാതെ അമ്പതിനായിരം കിട്ടിയാൽ , അടുത്ത രണ്ടു ചോദ്യങ്ങൾക്ക് ലൈഫ് എടുക്കുകയും അവസാന ചോദ്യത്തില്‍ പിന്മാറിയാല്‍ പോലും ഒരു ലക്ഷം കിട്ടുകയും ചെയ്യും.

പിതൃശൂന്യ പ്രവര്‍ത്തനം
എന്നാല്‍ ഓരോ എപ്പിസോഡിലും പരമാവധി ചെലവഴിക്കേണ്ട തുക ആദ്യമേ അവതാരകര്‍ക്ക് നിര്‍ദേശമുണ്ട്. അതിനുപ്പുറമെന്നു പോകുമെന്നു പേടിച്ചാണ് ഈ പിതൃശൂന്യ പ്രവര്‍ത്തനം മാത്തുകുട്ടി ആന്‍ഡ് ടീം നടത്തിയത്. ഇവരുടെ താളത്തിന് അനുസരിച്ച് തുള്ളിയിട്ടും അതി സാധാരണക്കാരിയായ പതിനാറുകാരിയോട് റേറ്റിംഗിന് പരമാവധി അവളെ ഉപയോഗിച്ച ശേഷം രണ്ടു മുക്കാല്‍ ലാഭിക്കാന്‍ വേണ്ടി നൈസായി ഒഴിവാക്കിയത് ഒറ്റ അര്‍ത്ഥത്തില്‍ വിശേഷിപ്പിക്കാന്‍ വാക്കുകള്‍ ഇല്ല.

പ്രേക്ഷകര്‍ വിഡ്ഢികളല്ല
അവള്‍ കറക്റ്റ് ആയി ഉത്തരം പറഞ്ഞ മുന്‍ ചോദ്യങ്ങളില്‍ പോലും ലൈഫ് എടുത്തു തീര്‍ക്കാന്‍ നിര്‍ബന്ധിക്കുന്നുണ്ട് മാത്തുകുട്ടി എന്നതില്‍ നിന്ന് തന്നെ കാര്യങ്ങള്‍ വ്യക്തം.. ഡാന്‍സ് ആകട്ടെ ലൈഫ് എടുക്കാമെന്ന് പുറത്താക്കിയ ശേഷമാണ് പറയുന്നത് പോലും.മാത്തുകുട്ടി താങ്കള്‍ മാന്യനാനെങ്കില്‍ നിഷ്കളങ്കയായ ആ കുട്ടിയോടു മാപ്പ് പറയുക. അല്ലെങ്കില്‍ ഇനിയും ഇത്തരം മഴവില്‍ വൃത്തികേടുകള്‍ തുടരുക.പ്രേക്ഷകര്‍ വിഡ്ഢികളല്ല എന്ന് ചാനല്‍ പ്രവര്‍ത്തകര്‍ ഓര്‍ക്കാന്‍ വേണ്ടിയെങ്കിലും ദയവായി ഈ പോസ്റ്റ് സപ്പോട്ട് ചെയ്യുക ..
ഫേസ്ബുക്ക് പോസ്റ്റ്
ആൻസി എം കുര്യന്റെ ഫേസ്ബുക്ക് പ്രതികരണം
വിവാദ എപ്പിസോഡ് വീഡിയോ
` ഉടൻ പണം' വിവാദ എപ്പിസോഡ്
-
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി












Click it and Unblock the Notifications