എക്‌സ്‌ക്യൂസ് മീ മിസ്റ്റര്‍ ജേര്‍ണലിസ്റ്റ്, സണ്ണി ലിയോണ്‍ നിങ്ങളുദ്ദേശിക്കുന്ന ആളല്ല!!!
രാജ്യത്തെ ടി വി ജേര്‍ണലിസ്റ്റുകളില്‍ ശ്രദ്ധേയനാണ് ഭൂപേന്ദ്ര ഛൗബെ. 15 വര്‍ഷത്തിലധികമായി ഈ രംഗത്ത്. രാഷ്ട്രീയമാണ് വിഷയമെങ്കില്‍ ഛൗബെ കസറും. എന്‍ ഡി ടി വി വഴി, രാജ്ദീപ് സര്‍ദേശായിയുടെ സി എന്‍ എന്‍ - ഐ ബി എന്നില്‍ എത്തി. സര്‍ദേശായ് ഐ ബി എന്‍ വിട്ടെങ്കിലും ഛൗബെ അവിടെത്തന്നെ തുടരുന്നു.
ബോളിവുഡ് താരങ്ങള്‍, എഴുത്തുകാര്‍, മറ്റ് സെലിബ്രിറ്റികള്‍, സോഷ്യല്‍ മീഡിയ എന്നിങ്ങനെ എല്ലാവരും ഛൗബെയെ കളിയാക്കുകയാണ്. കളിയാക്കുന്നു എന്ന് പറഞ്ഞാലും പോര അപലപിക്കുകയാണ്. ബോളിവുഡ് താരം സണ്ണി ലിയോണുമായി നടത്തിയ ഒരു അഭിമുഖത്തിന്റെ പേരില്‍. പുതിയ ചിത്രവുമായി മുന്നിലിരിക്കുന്ന സണ്ണി ലിയോണിനോട് പണ്ട് പോണ്‍ സിനിമകളില്‍ അഭിനയിച്ച കഥ മാത്രം ചോദിച്ചാണ് ഛൗബെ ഈ പരിഹാസങ്ങള്‍ക്ക് പാത്രമായത്. ചോദ്യങ്ങളിങ്ങനെ...

കഴിഞ്ഞ കാലമോര്‍ത്ത് അഭിമാനമുണ്ടോ
പോണ്‍ ഇന്‍ഡസ്ട്രിയില്‍ നിന്നും എത്തിയ ഒരു നടിയോട് ചോദിക്കാവുന്ന ഏറ്റവും വില കുറഞ്ഞ ചോദ്യമാണ് ഛൗബെ എന്ന പരിചയസമ്പന്നനായി ജേര്‍ണലിസ്റ്റ് സണ്ണി ലിയോണിനോട് ചോദിച്ചത്. കഴിഞ്ഞ കാലമോര്‍ത്ത് അഭിമാനിക്കുന്നുണ്ടോ എന്നതായിരുന്നു ആ ചോദ്യം.

സണ്ണി ലിയോണ്‍ പക്ഷേ വേറെ ലെവലാണ്
എന്നാല്‍ ഉത്തരം പറഞ്ഞ് സണ്ണി ലിയോണ്‍ ഛൗബെയെ മാത്രമല്ല പ്രേക്ഷകരെയും ഞെട്ടിച്ചു. കഴിഞ്ഞ കാലത്തെക്കുറിച്ച് ഒരു ഖേദവും അവര്‍ പ്രകടിപ്പിച്ചില്ല. മറിച്ച് തന്റെ ഓരോ കാലവും ശരിയായിരുന്നു എന്നും അതുകൊണ്ടാണ് ഇപ്പോള്‍ ഇവിടെ ഇരിക്കാന്‍ പറ്റുന്നതെന്നും സണ്ണി ലിയോണ്‍ പറഞ്ഞു.

കഴിഞ്ഞില്ല അക്രമം
സണ്ണി ലിയോണുമായി അഭിമുഖം നടത്തുന്നത് വഴി സ്വന്തം സദാചാരം ഇടിഞ്ഞുപോകുമോ എന്നും ഛൗബെയ്ക്ക് സംശയമുണ്ട്. ബോളിവുഡിന്റെ ഭാഷയില്‍ പറഞ്ഞാല്‍ നിങ്ങളൊരു ഐറ്റം ഗേളല്ലേ എന്നും ചോദ്യം വന്നു.

നീ ഭര്‍ത്താവിനെ തട്ടിയെടുക്കുമോ
ഇന്ത്യയിലെ സ്ത്രീകള്‍ തങ്ങളുടെ ഭര്‍ത്താവിനെ തട്ടിയെടുക്കും എന്ന് പേടിക്കുന്നു എന്ന് മുഖത്ത് നോക്കി പറഞ്ഞു ജേര്‍ണലിസ്റ്റ് ഛൗബെ. എനിക്കൊരു ഭര്‍ത്താവുണ്ട്. അയാള്‍ മതി, എനിക്ക് നിങ്ങളുടെ ഭര്‍ത്താക്കന്മാരെ വേണ്ട എന്ന ചിരിച്ചുകൊണ്ട് സണ്ണി ലിയോണ്‍ മറുപടി പറഞ്ഞു. ഛൗബെ പ്ലിങ്.

ഞാനൊരു മനുഷ്യനാണ്
ചുറ്റും ഉയരുന്ന നെഗറ്റീവ് കമന്റുകള്‍ കേട്ട് അപ്‌സെറ്റാകാറുണ്ടോ എന്ന ചോദ്യത്തിന് കിട്ടിയ ക്ലാസിക് മറുപടി ഇങ്ങനെ. ഞാനും ഒരു മനുഷ്യനാണ്. അതും ഒരു സ്ത്രീ. തീര്‍ച്ചയായും ഞാന്‍ അപ്‌സെറ്റാകാറുണ്ട്. ഛൗബെയുടെ ചോദ്യം കേട്ടാലേ അപ്‌സെറ്റാകും എന്നത് വേറെ കാര്യം.

തുടക്കം തന്നെ പിഴച്ചു
പോണ്‍ സിനിമകളില്‍ അഭിനയിച്ചതില്‍ ദുഖിക്കുന്നു - എന്ന് കേള്‍ക്കാന്‍ വേണ്ടി എഴുതിത്തയ്യാറാക്കിയ ഒരു ചോദ്യത്തോടെയാണ് ഛൗബെ അഭിമുഖം തുടങ്ങിയത്. സണ്ണി ലിയോണിന് ഏറ്റവും ഖേദം തോന്നുന്ന സംഭവം എന്താണ്.

പേഴ്‌സണല്‍ ആണ് കാര്യം
പേഴ്‌സണലാണോ എന്ന് സണ്ണി ലിയോണ്‍ ചോദിക്കുന്നു. പേഴ്‌സണലോ പ്രൊഫഷണലോ ആകാമെന്ന് ഛൗബെയുടെ മറുപടി. എന്നാല്‍ ഛൗബെയുടെ പ്രതീക്ഷ തെറ്റി.

ഒരേ ഒരു ദുഖം
അമ്മയുടെ അവസാന നിമിഷങ്ങളില്‍ കൂടെയിരിക്കാന്‍ പറ്റിയില്ല എന്ന ഒരു ദുഖമേ തനിക്കുള്ളൂ എന്ന് സണ്ണി ലിയോണ്‍ പറഞ്ഞു. ഇതല്ലാതെ പ്രൊഫഷണലായി തനിക്കൊന്നും തെറ്റിയിട്ടില്ല എന്നായിരുന്നു അവരുടെ മറുപടി.

സണ്ണി ലിയോണ്‍ വന്നതെന്തിന്
പുതിയ ചിത്രമായ മസ്തി സാദെയുടെ പ്രമോഷന് കുറച്ച് സമയം എന്ന് കരുതിയായിരിക്കണം സണ്ണി ലിയോണ്‍ ഈ അഭിമുഖത്തിന് വന്നിട്ടുണ്ടാകുക. എന്നാല്‍ സദാചാരത്തിന്റെ മുനയുള്ള കുറെ അഭിപ്രായങ്ങളുടെ അവസാനം ഒരു ചോദ്യചിഹ്നം കൂടി ഇട്ട് സണ്ണിക്ക് നേരെ നീട്ടുകയായിരുന്നു ഛൗബെ.

ആരാണീ ആമിര്‍ ഖാന്‍
ആമിര്‍ ഖാന്‍ നിങ്ങളുടെ കൂടെ അഭിനയിക്കും എന്ന് തോന്നുന്നുണ്ടോ. പല പ്രമുഖ നടന്മാരും നിങ്ങളുടെ പേര് കേട്ടാല്‍ അഭിനയിക്കാന്‍ വൈമുഖ്യം കാട്ടുന്നുണ്ടല്ലോ.... അഭിനയിക്കുന്ന മറ്റുള്ളവര്‍ എന്ത് പറയുന്നു എന്നത് കാര്യമാക്കുന്നില്ല എന്നായിരുന്നു ചിരിച്ചുകൊണ്ട് സണ്ണി ലിയോണിന്റെ മറുപടി.

പോണ്‍ വേട്ടയാടുന്നുണ്ടോ
പോണ്‍ താരം എന്ന പേര് നിങ്ങളെ ഇപ്പോഴും വേട്ടയാടുന്നുണ്ടോ എന്ന് ചോദ്യം. എന്നെ വേട്ടയാടുന്നത് മാധ്യമങ്ങളാണ് എന്ന് സണ്ണി ലിയോണ്‍. ഞാനൊരിക്കലും എന്നെ പിന്നിലേക്ക് വലിക്കാറില്ല.

100 ശതമാനം റെഡി
ഞാനാദ്യമേ ചോദിച്ച തെറ്റ് പോണിനെക്കുറിച്ചാണ് എന്ന് ഛൗബെ നയം വ്യക്തമാക്കുകയും ഒരിക്കല്‍ കൂടി ആ ചോദ്യം ചോദിക്കുകയും ചെയ്തു. ഇപ്പോഴാണെങ്കില്‍ അങ്ങനെ അഭിനയിക്കുമോ എന്ന് തുറന്നൊരു ചോദ്യം. 100 ശതമാനവും അഭിനയിക്കും എന്ന് മറുപടി.

നിങ്ങളെങ്ങനെ പോണ്‍ സ്റ്റാറായി
ആരെങ്കിലും പോണ്‍ താരമാകാന്‍ ആഗ്രഹിക്കുമോ. നിങ്ങള്‍ പക്ഷേ അങ്ങനെയായി. നിങ്ങള്‍ എങ്ങനെ പോണ്‍ സ്റ്റാറായി. അതാണെനിക്ക് അറിയേണ്ടത് - ഛൗബെയുടെ ചോദ്യങ്ങള്‍ ഇങ്ങനെ പോകുന്നു. വളരെ കൃത്യമായി സണ്ണി ലിയോണ്‍ എല്ലാത്തിനും മറുപടി പറഞ്ഞു

സണ്ണിക്ക് 100, ഛൗബെ 0
എന്തായാലും അഭിമുഖം കഴിഞ്ഞതും സണ്ണി ലിയോണ്‍ ആളുകളുടെ ഇടയില്‍ സൂപ്പര്‍ സ്റ്റാറായി. അത്രയ്ക്കും പക്വതയോടെയായിരുന്നു അവരുടെ മറുപടികള്‍. അതേസമയം അവരെ മോറല്‍ പോലീസിങ് ചെയ്ത ഛൗബെ വിവാദതാരവുമായി.

എതിര്‍പ്പുമായി പലരും
സണ്ണി ലിയോണിനോട് ഛൗബെ നീതി കാട്ടിയില്ല എന്ന് പരാതിയുമായി സോഷ്യല്‍ മീഡിയയില്‍ പലരും രംഗത്തെത്തി. ട്വിറ്ററില്‍ സണ്ണി ലിയോണ്‍ ട്രെന്‍ഡിങായി.

ഭര്‍ത്താവും രംഗത്ത്
തീരെ പ്രോഫഷണല്‍ അല്ലാത്ത അഭിമുഖം നടത്തിയ ഛൗബെയെ അപലപിച്ച് സണ്ണി ലിയോണിന്റെ ഭര്‍ത്താവ് ഡാനിയല്‍ വെബ്ബറും രംഗത്ത് വന്നു. താന്‍ അവിടെ ഉണ്ടായിരുന്നെങ്കില്‍ സണ്ണി ലിയോണിനെ വിളിച്ചുകൊണ്ട് ഇറങ്ങി വന്നേനെ എന്നാണ് വെബ്ബര്‍ പറഞ്ഞത്.

ഇന്ത്യയില്‍ ഹിപ്പോക്രാറ്റുകള്‍
ഇന്ത്യയില്‍ ഹിപ്പോക്രാറ്റുകളുണ്ടോ എന്ന് ചോദ്യം. അത് ലോകത്ത് എല്ലായിടത്തും ഉണ്ടെന്ന് ഉത്തരം. ഏറെ മോശമായി ചിന്തിക്കുമ്പോള്‍ തന്നെ നിങ്ങളെയാണ് ആളുകള്‍ ഏറ്റവും കൂടുതല്‍ ഗൂഗിള്‍ ചെയ്യുന്നത് എന്നായിരുന്നു ഛൗബെയുടെ പരാതി.

സണ്ണിയെക്കുറിച്ച് സണ്ണിയോട്
ഈ ചോദ്യം രണ്ടുതവണ കൂടി ചോദിച്ച ശേഷം കള്‍ച്ചറല്‍ ഷോക്കോട് കൂടി ഇന്ത്യയില്‍ വന്നപ്പോള്‍ എന്ത് തോന്നി. പ്രധാനമന്ത്രിയെക്കാള്‍ കൂടുതല്‍ ആളുകള്‍ ഗൂഗിള്‍ ചെയ്തത്് നിങ്ങളെയാണ് എന്ന കാര്യം അറിയാമോ എന്നും ഛൗബെ സണ്ണി ലിയോണിനോട് ചോദിച്ചു.

ലൈക്ക് വണ്‍ഇന്ത്യ
വേറിട്ടൊരു വാര്‍ത്താ വായനാനുഭവത്തിന് മലയാളം വണ്‍ഇന്ത്യയുടെ ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ ഫോളോ ട്വിറ്റര്‍


Click it and Unblock the Notifications
