മോഹന്‍ലാലിന്റെ ബ്ലോഗെഴുത്ത് കൊള്ളാം പക്ഷേ ആത്മാര്‍ഥതയില്ലെന്ന് സോഷ്യല്‍ മീഡിയ

ലജ്ജിച്ച് കുറ്റബോധത്തോടെ തല താഴ്ത്തുന്നു എന്നാണ് സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാല്‍ ദി കംപ്ലീറ്റ് ആക്ടര്‍ എന്ന ബ്ലോഗില്‍ എഴുതിയ പുതിയ പോസ്റ്റില്‍ പറയുന്നത്. എന്തിനാണ് മോഹന്‍ലാലിന് ലജ്ജിച്ച് തല താഴ്ത്താന്‍ തോന്നിയത്. മാലിന്യത്തില്‍ നിന്നും ഭക്ഷണം എടുത്ത് കഴിക്കുന്ന ആദിവാസിക്കുട്ടികളുടെ ചിത്രം മാതൃഭൂമി പത്രത്തില്‍ അച്ചടിച്ചുവന്നത് കണ്ടിട്ടാണ് മോഹന്‍ലാലിന് ലജ്ജ തോന്നിയത്.

എന്നാല്‍ അത് തോന്നിയിട്ട് അദ്ദേഹം എന്താണ് ചെയ്തത്. - ചോദ്യം സോഷ്യല്‍ മീഡിയയുടേതാണ്. ഫാന്‍സ് അസോസിയേഷന്‍കാരെ വിളിച്ച് ആ കുട്ടികള്‍ക്ക് ഭക്ഷണം കൊടുക്കാന്‍ പറഞ്ഞോ. അതോ സ്വന്തം കയ്യില്‍ നിന്നും അവര്‍ക്കെന്തെങ്കിലും എത്തിച്ചുകൊടുത്തോ. ആദിവാസികളുമൊത്തുള്ള അനുഭവങ്ങള്‍ പറയുമ്പോള്‍ ഫോട്ടോഗ്രാഫര്‍ എന്ന ചിത്രത്തില്‍ ഒന്നിച്ച് അഭിനയിച്ച മണിയെ മോഹന്‍ലാല്‍ മറന്നുപോയത് എന്താണ്. ചോദ്യങ്ങള്‍ തുടരുക തന്നെയാണ്. കാണൂ..

എവിടെയാണ് മണി

എവിടെയാണ് മണി

ഫോട്ടോഗ്രാഫറില്‍ മോഹന്‍ലാലിന്റെ ഒപ്പം നിന്ന് അഭിനയിച്ച മണി എന്ന ആദിവാസി ബാലനെ ഓര്‍മയില്ലേ. മികച്ച ബാലതാരത്തിനുളള അവാര്‍ഡ് വരെ മണിക്ക് കിട്ടിയിരുന്നു. രഞ്ജന്‍ പ്രമോദ് ആയിരുന്നു സിനിമയുടെ സംവിധായകന്‍.എവിടെയാണ് ലാലേട്ടാ ഇപ്പോള്‍ മണി.

ചോദിക്കാന്‍ കാരണമുണ്ട്.

ചോദിക്കാന്‍ കാരണമുണ്ട്.

കാലാപാനി, ഉയരും ഞാന്‍ നാടാകെ തുടങ്ങിയ സിനിമകളില്‍ ആദിവാസികള്‍ക്കൊപ്പം അഭിനയിച്ചതിന്റെയും ഇടപഴകിയതിന്റെയും കാര്യം മോഹന്‍ലാല്‍ ബ്ലോഗില്‍ എഴുതിയിരുന്നു. എന്നാല്‍ മണിയുടെ പേര് അവിടെ എവിടെയും കണ്ടില്ല. അതെന്താണ് മണിയെയും വയനാടിനെയും ലാലേട്ടന്‍ മറന്നുപോയത്.

മണിയുണ്ട് വയനാട്ടില്‍

മണിയുണ്ട് വയനാട്ടില്‍

ബാലതാരത്തിനുള്ള അവാര്‍ഡ് കിട്ടിയിട്ടും പിന്നീട് മണിയെ സിനിമയിലൊന്നും ആരും കണ്ടിട്ടില്ല. രണ്ട് കുട്ടികളുടെ അച്ഛനായി വയനാട്ടിലുണ്ട് മണി എന്നാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച ചെയ്യുന്നവര്‍ പറയുന്നത്.

 മോഹന്‍ലാല്‍ ചെയ്തതെന്താണ്

മോഹന്‍ലാല്‍ ചെയ്തതെന്താണ്

കണ്ണൂര്‍ ജില്ലയിലെ പേരാവൂരില്‍ മാലിന്യം ഭക്ഷണമാക്കുന്ന ആദിവാസി ബാലന്മാരെ കണ്ടപ്പോഴാണ് മോഹന്‍ലാലിന് സങ്കടം തോന്നിയത്. ഉടനേ അത് ബ്ലോഗില്‍ എഴുതി പോസ്റ്റ് ചെയ്യുകയും ചെയ്തു. അതോടെ അദ്ദേഹത്തിന്റെ സങ്കടം തീര്‍ന്നോ.

എഴുതാനുള്ള സാഹചര്യം

എഴുതാനുള്ള സാഹചര്യം

ലണ്ടനില്‍ ആര്‍ഭാടജീവിതം കഴിഞ്ഞ് തിരിച്ചെത്തിയ ശേഷമാണ് അദ്ദേഹം ഈ പോസ്റ്റ് എഴുതിയിട്ടത്. ഇനിയും അതങ്ങനെ തന്നെ തുടരുകയും ചെയ്യും. ഈ കുട്ടികള്‍ക്ക് വേണ്ടി എന്തെങ്കിലും ചെയ്തില്ല എങ്കില്‍ മോഹന്‍ലാല്‍ എഴുതിയതില്‍ ആത്മാര്‍ഥത ഇല്ലാതായിപ്പോകും എന്നാണ് ആളുകള്‍ പറയുന്നത്.

ചെയ്യാതിരിക്കില്ല

ചെയ്യാതിരിക്കില്ല

സന്നദ്ധപ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നതില്‍ മടിയില്ലാത്ത ആളാണ് മോഹന്‍ലാല്‍ എന്ന് സോഷ്യല്‍ മീഡിയയില്‍ ഒരുകൂട്ടര്‍ പറയുന്നു. അങ്ങനെ ചെയ്യുന്ന കാര്യങ്ങള്‍ വിളിച്ചുപറയാറില്ല എന്ന് മാത്രം. അതുകൊണ്ട തന്നെ ഇക്കാര്യത്തില്‍ അദ്ദേഹം എന്തെങ്കിലും ചെയ്യാതിരിക്കില്ല എന്ന് കരുതാനാണ് ആളുകള്‍ക്ക് ഇഷ്ടം.

എങ്കിലും മണിയെ ഒഴിവാക്കിയതെന്തേ

എങ്കിലും മണിയെ ഒഴിവാക്കിയതെന്തേ

ബ്ലോഗ് പോസ്റ്റില്‍ ഒരിടത്തും മണിയെപ്പറ്റി പറയാതിരുന്നതാണ് ആളുകളെ അത്ഭുതപ്പെടുത്തുന്നത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ചെയ്ത കാലാപാനിയും ഉയരും ഞാന്‍ നാടാകെയും മോഹന്‍ലാലിന് ഓര്‍മയുണ്ട്.

ലജ്ജ തോന്നുന്നതെന്തിന്

ലജ്ജ തോന്നുന്നതെന്തിന്

മാലിന്യത്തില്‍ നിന്നും ഭക്ഷണം എടുത്ത് കഴിക്കുന്ന കുട്ടികളുടെ ചിത്രം കാണുമ്പോള്‍ ഒരു മനുഷ്യനെന്ന നിലയിലും മലയാളി എന്ന നിലയിലും ഭക്ഷണം ആസ്വദിച്ച് കഴിക്കുന്ന ആള്‍ എന്ന നിലയിലും ലജ്ജ തോന്നുന്നു എന്നാണ് മോഹന്‍ലാല്‍ പറഞ്ഞത്.

ആരും പ്രതികരിച്ചത് പോലുമില്ല

ആരും പ്രതികരിച്ചത് പോലുമില്ല

ബാര്‍കോഴയുടെയും രാജിയുടെയും പിന്നാലെ പോകുകയാണ് നമ്മള്‍. സോഷ്യല്‍ മീഡിയയും ഇതിനെ കാര്യമായി എടുത്തില്ല എന്ന് മോഹന്‍ലാല്‍ പറയുന്നു. പരിഹാസങ്ങളും വ്യക്തിഹത്യകളും പരദൂഷണങ്ങളുമാണ് നാം കൂടുതലായി ഷെയര്‍ ചെയ്യാന്‍ ഇഷ്ടപ്പെടുന്നതെന്നും മോഹന്‍ലാലിന് അഭിപ്രായമുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+