#BoykottChina: ചൈനീസ് ഉല്‍പ്പന്നങ്ങൾ ബഹിഷ്കരിക്കാൻ സോഷ്യല്‍ മീഡിയ ആഹ്വാനം... വെറുതെയല്ല!!
മെയിഡ് ഇന്‍ ചൈന ഉൽപ്പന്നങ്ങള്‍ ബഹിഷ്കരിക്കാൻ ഇന്ത്യയിൽ ആഹ്വാനങ്ങളുണ്ടാകുന്നത് പുതിയ കാര്യം ഒന്നുമല്ല. പ്രമുഖ രാഷ്ട്രീയപാർട്ടികൾ ഉൾപ്പടെ ഇത് ചെയതിട്ടുണ്ട്. ചൈനീസ് ഉൽപ്പന്നങ്ങളുടെ ബഹിഷ്കരണം ഇന്ത്യയില്‍ ശക്തമായി നടന്നിട്ടുമുണ്ട്.
ഈ വിഷയത്തില്‍ ചൈന ഇന്ത്യയ്ക്ക് മുന്നറിയിപ്പ് നൽകുക വരെ ഉണ്ടായിട്ടുണ്ട്. എന്നാൽ ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ ചൈനീസ് ഉൽപ്പന്നങ്ങൾ ബഹിഷ്കരിക്കാൻ കൊണ്ടുപിടിച്ച ആഹ്വാനങ്ങള്‍ ഉയരുന്നു. മുമ്പില്ലാത്ത ഒരു കാരണവും ഇതിന് പറയുന്നുണ്ട്.

ഇന്ത്യയിലാണ് ചൈനയുടെ കളി
ഇന്ത്യയിലേക്ക് ഒഴുകുന്ന പുണ്യനദിയായ ബ്രഹ്മപുത്ര നദിയെ തടയാൻ ചൈന ഇപ്പോൾ പാകിസ്താനെ പിന്തുണച്ചിട്ടുണ്ട്. ഇന്നു മുതൽ, ചൈനീസ് ഉൽപ്പന്നങ്ങൾ ബഹിഷ്കരിക്കുക. സുഹൃത്തുക്കളെ ശ്രദ്ധിക്കുക, ഇന്ത്യയിൽ ചൈന 3000 ദശലക്ഷം അലങ്കാര വിളക്കുകൾ വിൽക്കുന്നു. ചൈനയിലെ എല്ലാ വിധ പടക്കങ്ങളും ഇവിടെ വിൽക്കുന്നു. കുറഞ്ഞ വിലയ്ക്ക് എന്ന പേരിൽ തരമില്ലാത്ത പല സാധനങ്ങളും വിൽക്കുന്നു.

ചൈനയെ ബഹിഷ്കരിക്കുക
ഇന്നു മുതൽ ഇവയെ ബഹിഷ്കരിക്കുക! ചൈനാ ഉൽപന്നങ്ങളെ ബഹിഷ്കരിക്കുക!! ഈ ഉദ്യമത്തിൽ ഞങ്ങളുടെ കൂടെ നിങ്ങളും അണിചേരാൻ ഞാൻ അഭ്യർഥിക്കുന്നു! ഏതാനും മാസങ്ങൾക്കുള്ളിൽ, നവരാത്രിയും ദീപാവലിയും വരവായി. ചൈനാ ഉൽപന്നങ്ങൾ ബഹിഷ്കരിക്കുക ഇന്ത്യൻ ശക്തി കാണിക്കുക!

പ്രത്യേക അറിയിപ്പ്
ഇപ്പോൾ ചൈനയിലെ വസ്തുക്കൾക്ക് ചൈനയിൽ നിർമ്മിച്ചത് എന്ന് എഴുതാറില്ല. ഇപ്പോൾ പിആർസി എന്നാണ് എഴുതുന്നത് ചൈന റിപ്പബ്ലിക്ക് എന്ന് അർത്ഥം. എല്ലാവർക്കും ഈ സന്ദേശം ഫോർവേഡ് ചെയ്യുക. എല്ലാവരും ചൈനയുടെ യഥാർത്ഥ ഇരട്ടതാപ്പ് മനസ്സിലാക്കട്ടെ

ചൈന ഉൽപന്നങ്ങളെ ഒഴിവാക്കുക.
ഈ സന്ദേശം നിങ്ങൾ കുറഞ്ഞത് 3 പേർക്കെങ്കിലും അയയ്ക്കുക. ഈ സന്ദേശത്തിന്റെ ഒഴുക്ക് തുടർന്നു പോകട്ടെ. ഫോണിലുള്ള, ഫേസ്ബുക്കിലുള്ള, വാട്സ് അപ്പിലുള്ള എല്ലാവർക്കും ഈ സന്ദേശം അയയ്ക്കുക . ലോകം മുഴുവനുമുള്ള മലയാളികൾ ഇതറിയട്ടെ. ഇതുപോലെ 1 = 3 ആളുകൾ ഈ 3 ആളുകൾക്ക് 3 ആളുകൾക്ക് ഈ സന്ദേശം അയയ്ക്കട്ടെ 3 × 3 = 9 9 × 3 = 27 27 × 3 = 81 81 ... ഇതിങ്ങനെ പോകട്ടെ.

വാട്സ് ആപ്പിൽ പരക്കുന്ന സന്ദേശം
അങ്ങനെ രാജ്യം മുഴുവൻ നമ്മുടെ കൂടെ ചേരും. ഒരേ രാഷ്ട്രീയ ദർശനം ആണ് എന്നത് കൊണ്ട് ചൈനക്കാരെ വിശ്വസിക്കരുത്, ഇന്ത്യയുടെ നാശമാണ് ഇവരുടെയും പാക്കിസ്ഥാന്റെയും ലക്ഷ്യം. ഇന്നു മുതൽ ചൈനയെ ബഹിഷ്കരിക്കുക! ചൈനാ ഉൽപന്നങ്ങൾ ബഹിഷ്കരിക്കുക!! ഇന്ത്യയെ രക്ഷിക്കുക ഇന്ത്യയുടെ നാശം നാമോരോരുത്തരുടെയും നാശമാണ്. ജയ് ഹിന്ദ് - ഇതാണ് വാട്സ് ആപ്പിൽ പരക്കുന്ന സന്ദേശം.


Click it and Unblock the Notifications
