പഞ്ചാബി ഹൗസിന് 18 വര്‍ഷം തികഞ്ഞു.. ട്രോളുകളുടെ രാജാവ് രമണന് വിശുദ്ധപദവി... രമണന്‍ ഡാ!
രമണന്‍: ഇതെന്താണെന്നു നോക്കിയേ, ഗംഗാധരന്‍: കല്ലാസ്, രമണന്‍: കല്ലാസല്ല കള്ളാസ് - റാഫി മെക്കാര്‍ട്ടിന്‍ സംവിധാനം ചെയ്ത പഞ്ചാബി ഹൗസിലെ ഒരു നിത്യഹരിത കോമഡി സീന്‍. ഗംഗാധരന്‍ മുതലാളിയും രമണനുമാണ് രംഗത്ത്. ദിലീപാണ് നായകനെങ്കിലും സിനിമയില്‍ സ്‌കോര്‍ ചെയ്തത് ഇവര്‍ രണ്ടുപേരുമാണ്, പ്രത്യേകിച്ച് രമണന്‍. ചിത്രം ഇറങ്ങി 18 വര്‍ഷം കഴിയുമ്പോഴും രമണന് മരണമില്ല. അവന്‍ ട്രോളുകളുടെ രാജാവാകുന്നു.
ഇനി മറ്റൊരു സീന്‍ നോക്കാം.. രമണന്‍: മുതലാളീ നമ്മുക്കൊരു തീരുമാനം ഉണ്ടാക്കാം നമ്മള്‍ നേരെ പഞ്ചാബി ഹൌസിലേക്ക് ചെല്ലുന്നു, ഗംഗാധരന്‍: എന്നിട്ട്, രമണന്‍: മര്യാദയ്ക്ക് ബോട്ട് വിട്ടു തരാന്‍ പറയുന്നു, ഗംഗാധരന്‍: എന്നിട്ട്, രമണന്‍: അപ്പൊ അവര്‍ ബോട്ട് വിട്ടു തരില്ല എന്ന് പറയുന്നു, ഗംഗാധരന്‍: അപ്പൊ, രമണന്‍: അപ്പൊ ഒരു തീരുമാനം ആയില്ലേ... തീയറ്ററില്‍ പൊട്ടിച്ചിരി..
പതിനെട്ട് വര്‍ഷം പൂര്‍ത്തിയാക്കിയ രമണനെ ട്രോളന്മാര്‍ വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തുകയാണ്. കാണൂ, പതിനെട്ടാം വാര്‍ഷിക സ്‌പെഷല്‍ ട്രോളുകള്‍...

ലൈക്ക് വാരാന്‍ രമണന്‍
ഐസിയുവില്‍ നിന്നും ലൈക്ക് വാരാന്‍ രമണനും മുതലാളിയും പിന്നെയ ജബനും വന്നിട്ടുണ്ടെന്ന് പറ

കല്ലാസല്ല
കല്ലാസല്ല കള്ളാസ്.. എനിക്ക് കിട്ടിയ ലൈക്കിന്റെ ലിസ്റ്റാണിത്. ലക്ഷങ്ങള്‍ വരും ലക്ഷങ്ങള്‍

വര സൊല്ലെടാ അവനെ
യാരെടാ അന്ത സോണിയാ വര സൊല്ലെടാ അവനേ.. രമണനും മുതലാളിയും

രമണമലയാളം
വന്ന് വന്ന് ഗ്രൂപ്പിന്റെ പേര് ട്രോള്‍ മലയാളം എന്നത് മാറ്റി രമണ മലയാളം ആക്കേണ്ടിവരുമോ

എനിക്കും ഉണ്ടായിരുന്നു
കടം വാങ്ങിയാല്‍ തിരിച്ചുകൊടുക്കാത്ത ഒരു മുതലാളി എനിക്കും ഉണ്ടായിരുന്നു - രമണന്‍ കഥ പറയുമ്പോള്‍

ഈ കള്ളത്താടി
മുതലാളി അടിച്ച കവിളില്‍ മറ്റാരും അടിക്കാതിരിക്കാന്‍ രമണന്‍ തീര്‍ത്ത വേലിയാണ് ഈ കള്ളത്താടി - ചാര്‍ലി രമണന്‍

ദിലീപേട്ടന്‍ മാതൃക
ദീലീപാണ് നായകനെങ്കിലും പടത്തില്‍ സ്‌കോര്‍ ചെയ്തത് രമണനും മുതലാളിയുമാണ്

ഇതാണ് സ്ഥിതി
ഹരിശ്രീ അശോകനും ഭാര്യയും ഐ സി യു തുറന്ന് നോക്കിയാല്‍ ഇപ്പോള്‍ ഇതാകും സ്ഥിതി

ഏറ്റവും ഫേമസ്
തീരുമ്പ തീരുമ്പ പണി തരാന്‍ ഞാനെന്താ കുപ്പീന്ന് വന്ന ഭൂതമാ - രമണന്റെ ഏറ്റവും ഫേമസായ ഡയലോഗ്.

എന്തോ ഇഷ്ടമാണ്
എന്തോ എന്നെ ഇഷ്ടമാണ് ആളുകള്‍ക്ക്.. ഫേസ്ബുക്കില്‍ ലാലേട്ടന്‍ ഡയലോഗ് അനുകരിക്കുന്ന രമണന്‍

മുതലാളി ഒരു ചെറ്റയാണ്
മുതലാളീ, മുതലാളി ഒരു വെറും ചെറ്റയാണ്... പഞ്ചാബി ഹൗസിലെ മറ്റൊരു പോപ്പുലര്‍ ഡയലോഗ്

കാനാ കാനാ
കാന കഴുകാനൊന്നും രമണനെ കിട്ടൂല.. നഹീന്ന് പറഞ്ഞാ നഹീ...

വിശുദ്ധനായി
തുണി അലക്കുന്ന കടയില്‍ വിശുദ്ധനായി വെക്കാന്‍ പറ്റിയ മറ്റേത് സിനിമാ താരമുണ്ട് കേരളത്തില്‍

ആതീയ ആശരം
ബാക്ക് ബെഞ്ചര്‍മാര്‍ അക്ഷരം തെറ്റിച്ചാലും അതിനും പണി രമണന് തന്നെ... ഹാപ്പി ടീച്ചേഴ്‌സ് ഡേ

രമണാ വരാടാ
ടാ രമണാ മുതലാളി വരാടാ.. ഒന്നാം തീയതി വരാടാ.. കമ്മട്ടിപ്പാടത്തിലെ ഗംഗാ - ധരന്‍ മുതലാളി.

രമണമാണിക്യം
അവന്റൊരു വാഷിംഗ് മെഷീന്‍.. അതും രമണന്റെ അടുത്ത്. പോടേ പോടേ...

രമണമുഖം
തല്ലിത്തോല്‍പിക്കാന്‍ വന്നതല്ല രമണന്‍. പൃഥ്വിരാജിന്റെ പുതിയമുഖം രമണമുഖം ആക്കിയാല്‍

തെറ്റിദ്ധരിച്ച് മര്‍ദ്ദിച്ചു
രമണനെ തല്ലിയ കഥ പത്രത്തില്‍ വന്നാല്‍. കള്ളന്‍ എന്ന് തെറ്റിദ്ധരിച്ച് താടി വെച്ച യുവാവിനെ മര്‍ദ്ദിച്ചു












Click it and Unblock the Notifications