Get Updates
Get notified of breaking news, exclusive insights, and must-see stories!

സാക്ഷിക്ക് പിന്നാലെ സിന്ധുവും... എന്ത്യേ മാനം കാക്കുന്ന ആങ്ങളമാര്‍ എന്ത്യേ.. ട്രോളുകള്‍ കാണണ്ടേ!!!

റിയോ ഒളിംപിക്‌സില്‍ സാക്ഷി മാലിക്കിന് പിന്നാലെ പി വി സിന്ധുവും മെഡല്‍ ഉറപ്പിച്ചു. സാക്ഷി ഗുസ്തിയിലാണ് മെഡല്‍ നേടിയതെങ്കില്‍ ബാഡ്മിന്റണിലാണ് സിന്ധു സ്വര്‍ണം ലക്ഷ്യമിടുന്നത്. 118 അംഗ ഇന്ത്യന്‍ ടീമുമായിപ്പോയ ഇന്ത്യയ്ക്ക് രണ്ട് മെഡലുകള്‍ നേടാന്‍ രണ്ട് വനിതാ താരങ്ങള്‍ വേണ്ടി വന്നു എന്ന് വേണമെങ്കില്‍ പറയാം, അതും അത്രയധികം ശ്രദ്ധിക്കപ്പെടാതെ പോയ രണ്ട് താരങ്ങള്‍.

പെണ്ണുങ്ങള്‍ വീട്ടിലിരുന്നാ മതി, പ്രസവിച്ചാല്‍ മതി എന്നൊക്കെ ഡയലോഗ് അടിക്കുന്നവര്‍ക്കുള്ള ചുട്ട മറുപടിയാണ് ഇന്ത്യയുടെ ഈ മെഡലുകള്‍. പി വി സിന്ധുവിനും സാക്ഷി മാലിക്കിനും അഭിനന്ദനം മാത്രമല്ല, സ്ത്രീകളെ ഞങ്ങള് സംരക്ഷിച്ചോളാം എന്ന് പറഞ്ഞുനടക്കുന്നവര്‍ക്ക് നല്ല വിമര്‍ശനവും ഈ ഒളിംപിക് സ്‌പെഷല്‍ ട്രോളുകളില്‍ ഉണ്ട്.. കാണൂ....

പിവി സിന്ധുവിന്‍റെ എക്സ്ക്ലുസീവ് ഫോട്ടോകള്‍

 എന്ത്യേ ആണുങ്ങള്‍

എന്ത്യേ ആണുങ്ങള്‍

സ്ത്രീകളുടെ ജോലി പ്രസവിക്കലാണ് എന്ന് പറഞ്ഞ ഇന്ത്യയിലെ ആണുങ്ങളൊക്കെ എന്ത്യേ.. അതിന് ഏത് ആണുങ്ങളാണ് അങ്ങനെ പറഞ്ഞത് ...

അഭിമാനമല്ലേ

അഭിമാനമല്ലേ

നീയൊരു വെറും പെണ്ണാണ് എന്ന് പറഞ്ഞ ദി കിംഗിലെ നായകനുള്ള മറുപടിയാണ് ഈ ട്രോള്‍

 സ്വര്‍ണമാണ്

സ്വര്‍ണമാണ്

വെള്ളി മെഡല്‍ ഉറപ്പിച്ചു എന്ന് വാര്‍ത്ത. അല്ല സ്വര്‍ണമാണ് ഉറപ്പിച്ചതെന്ന് സിന്ധു - ഇത് സൂപ്പര്‍ ട്രോള്‍

എങ്ങോട്ടാ

എങ്ങോട്ടാ

ഇങ്ങനെ ഒരു ചോദ്യം ലോകത്ത് എല്ലാ കണക്ക് മാഷമ്മാരും ചോദിച്ച് കാണും അല്ലേ..

ഫുട്‌ബോള്‍ മതി

ഫുട്‌ബോള്‍ മതി

സിന്ധുവും സാക്ഷിയും മെഡല് വാങ്ങി എന്ന് പറയുമ്പോള്‍ നെയ്മറിന്റെ ഗോളിനെക്കുറിച്ച് പറയുന്നവനെ എന്ത് വിളിക്കണം

സിന്ധു

സിന്ധു

മെഡല്‍ പ്രതീക്ഷയുള്ള ഇന്ത്യക്കാരി സൈന മാത്രമാണ് എന്ന് കരുതിയവര്‍ക്ക് തെറ്റി - ഒരു ആടുതോമ ട്രോള്‍

 വനിത ടീം

വനിത ടീം

ഇന്ത്യയുടെ പുരുഷ ടീമും വനിതാ ടീമും പിന്നെ ഒരു കൈ കൊടുപ്പും.

സിന്ധു ഡാ

സിന്ധു ഡാ

സൈന പോയാല്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷ തീര്‍ന്നു എന്ന് കരുതിയോ.. സിന്ധു ഡാ..

 മെഡലുകളും

മെഡലുകളും

കര്‍ക്കടകം മാറി ചിങ്ങം വന്നു. ഇന്ത്യയ്ക്ക് മെഡലും കിട്ടാന്‍ തുടങ്ങി - ഇങ്ങനെ വിശ്വസിക്കുന്നവരും ഉണ്ടോ നാട്ടില്‍

 സ്വീകരണം കൊടുക്കണം

സ്വീകരണം കൊടുക്കണം

പി വി സിന്ധു എന്ന് കേട്ട് മലയാളിയാണ് എന്ന് കരുതി സ്വീകരണം കൊടുക്കാന്‍ വരെ തയ്യാറായി നില്‍ക്കുന്നവര്‍ ഉണ്ടത്രെ

സാക്ഷി മാലിക്ക്

സാക്ഷി മാലിക്ക്

ഒടുക്കം നമ്മക്ക് രണ്ടാക്കും കിട്ടി അല്ലേ - മമ്മൂട്ടി - ശ്രീനിവാസന്‍ ട്രോള്‍

 ഇവളായിരുന്നു

ഇവളായിരുന്നു

ഒളിംപിക്‌സില്‍ ഇന്ത്യയുടെ തുറുപ്പ് ചീട്ട് കരുതിയത് പോലെ സൈന നേവാള്‍ ആയിരുന്നില്ല. സിന്ധു എന്ന ഈ പെങ്കൊച്ചായിരുന്നു

കൂള്‍ സാറ

കൂള്‍ സാറ

സാക്ഷിക്ക് വെങ്കലം കിട്ടിയപ്പോ മക്കളെ ഗുസ്തിക്ക് വിട്ടവരൊക്കെ ഇപ്പോള്‍ ബാഡ്മിന്റണ് വിട്ടാലോ എന്നാലോചിക്കുകയാണത്രെ

 ഒളിംപിക്‌സിന് മുമ്പ്

ഒളിംപിക്‌സിന് മുമ്പ്

പി വി സിന്ധു ഒളിംപിക്‌സിന് മുമ്പും ഫൈനലില്‍ എത്തിയ ശേഷവും

 സര്‍ക്കാര്‍ ജോലി

സര്‍ക്കാര്‍ ജോലി

അമേരിക്കയില്‍ രാജ്യത്തിന്റെ അഭിമാനം ഉയര്‍ത്താനാണത്രെ സ്‌പോര്‍ട്‌സ്. ഇവിടെ സര്‍ക്കാര്‍ ജോലി കിട്ടാനും. എന്താല്ലേ..

 നടുവൊടിഞ്ഞു

നടുവൊടിഞ്ഞു

സൂപ്പര്‍ താരങ്ങളുടെ ജാഡയും ബഹളവും ഉണ്ടെങ്കിലും പണിയെടുക്കാന്‍ സാക്ഷിയും സിന്ധുവും തന്നെ വേണമെന്നാണ് ട്രോള്‍

തളര്‍ന്നുപോയി

തളര്‍ന്നുപോയി

സെമിയില്‍ പി വി സിന്ധുവുമായുളള മത്സരത്തിന് ശേഷം ജപ്പാന്റെ ഒക്കുഹാര

പേര് സാക്ഷി

പേര് സാക്ഷി

എന്റെ പേര് സാക്ഷി സിംഗ്, എനിക്കൊരു മെഡല് വേണം. അതിന് നിന്നെ മലര്‍ത്താന്‍ വന്നതാ

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+