ഒരാഴ്ചയായി സിപിഎമ്മിന് കണ്ടകശനിയാണ്!

സാധാരണ സോഷ്യല്‍ മീഡിയയില്‍ ഏറ്റവും കൂടുതല്‍ കളിയാക്കലുകള്‍ കിട്ടുക മോദി, സംഘപരിവാര്‍ അനുകൂലികള്‍ക്കാണ്. ഫോട്ടോഷോപ്പും കള്ളപ്പണവും മുതല്‍ സ്വച്ഛ് ഭാരത് അഭിയാന്‍ വരെയുള്ള വിവാദ വിഷയങ്ങള്‍ ഫേസ്ബുക്ക് അടക്കമുള്ള സോഷ്യല്‍ മീഡിയ സൈറ്റുകള്‍ ശരിക്കും ആഘോഷിച്ചിരുന്നു. എന്നാല്‍ ഒരാഴ്ചയായി ഇത്തരം പോസ്റ്റുകളുടെ ഉന്നം സി പി എമ്മാണ്.

സി പി എം എന്ന് പറഞ്ഞുകൂടാ ശരിക്കും പിണറായി വിജയനും ദേശാഭിമാനിയും എന്ന് വേണം പറയാന്‍. ഫേസ്ബുക്കില്‍ തന്നെ വന്ന രണ്ട് പോസ്റ്റുകളാണ് ഈ കളിയാക്കലുകള്‍ക്ക് ആധാരം. അര്‍ധരാത്രി ഫ്ളാറ്റില്‍ കറണ്ട് വരുത്തിയ വൈദ്യുതി മന്ത്രി പിണറായി വിജയന്റെ അത്ഭുതത്തിന് പിന്നാലെയാണ്, ആരും വന്ന് പീഡിപ്പിക്കാതിരിക്കാന്‍ പെണ്‍കുട്ടികള്‍ ഒരു ദേശാഭിമാനി കയ്യില്‍ വെച്ചാല്‍ മതി എന്ന തമാശ വൈറലായിരിക്കുന്നത്.

തുടക്കം ഫേസ്ബുക്കില്‍ തന്നെ

തുടക്കം ഫേസ്ബുക്കില്‍ തന്നെ

ദേശാഭിമാനി വിരുദ്ധയായിരുന്ന ഒരു പെണ്‍കുട്ടി പീഡിപ്പിക്കാന്‍ വരുന്നവരില്‍ നിന്നും രക്ഷപ്പെടാനായി ദേശാഭിമാനി വെറുതെ കയ്യില്‍ വെക്കാറുണ്ട് എന്ന് സുഹൃത്തിനോട് പറഞ്ഞതായുള്ള പോസ്റ്റില്‍ നിന്നാണ് ഇതിന്റെ തുടക്കം.

ദേശാഭിമാനി കയ്യിലുണ്ടെങ്കില്‍...

ദേശാഭിമാനി കയ്യിലുണ്ടെങ്കില്‍...

ദേശാഭിമാനി വായിക്കുന്നത് സി പി എം കാരായിരിക്കുമെന്നും സി പി എം ബന്ധമുള്ള പെണ്‍കുട്ടികളെ തൊട്ടാല്‍ കണ്ണൂരുനിന്നും ആങ്ങളമാര്‍ എത്തി പീഡിപ്പിച്ചവരോട് പകരം ചോദിക്കും എന്നൊക്കെയാണ് സോഷ്യല്‍ മീഡിയയില്‍ ഇതേത്തുടര്‍ന്ന് പോസ്റ്റുകള്‍ പ്രചരിച്ചത്.

പീഡിപ്പിക്കാന്‍ വന്നവര്‍ ട്രെയിന്‍ കേറ്റിവിടുന്നു

പീഡിപ്പിക്കാന്‍ വന്നവര്‍ ട്രെയിന്‍ കേറ്റിവിടുന്നു

പീഡിപ്പിക്കാന്‍ തട്ടിക്കൊണ്ടുപോയവര്‍ ദേശാഭിമാനി കണ്ട് പേടിച്ച് ട്രെയിനില്‍ തിരിച്ച് കയറ്റിക്കൊടുത്ത ശേഷം വീട്ടിലെത്തിയാല്‍ അറിയിക്കണേ പെങ്ങളേ എന്ന് പറഞ്ഞു എന്ന് വരെ കഥകള്‍ ഇറങ്ങുന്നുണ്ട്.

അതിര്‍ത്തിയിലും ദേശാഭിമാനി

അതിര്‍ത്തിയിലും ദേശാഭിമാനി

കാശ്മീര്‍ അതിര്‍ത്തിയില്‍ മോദി ദേശാഭിമാനി വിതറാന്‍ പദ്ധതിയിടുന്നുണ്ടത്രെ. മറ്റൊന്നുമല്ല, ദേശാഭിമാനി കണ്ട് പാക് തീവ്രവേദികള്‍ പേടിച്ച് തീരിച്ചുപോകാന്‍ വേണ്ടിത്തന്നെ.

കെജ്രിവാളിനെയും സഹായിക്കുമോ

കെജ്രിവാളിനെയും സഹായിക്കുമോ

ദില്ലിയില്‍ സ്ത്രീസുരക്ഷയ്ക്ക് വേണ്ടി ദേശാഭിമാനി വിതരണം ചെയ്താല്‍ മതിയെന്ന് സിസോദിയ കെജ്രിവാളിനോട് പറയുന്ന ചിത്രവും സോഷ്യല്‍ മീഡിയയില്‍ കാണാം

ദേശാഭിമാനി വീണ്ടും

ദേശാഭിമാനി വീണ്ടും

എന്തായാലും പണ്ട് ഹോട്ട് ഡോഗ്‌സിനെ ചൂട് പട്ടിയാക്കിയ വാര്‍ത്തയ്ക്ക് ശേഷം വീണ്ടും ദേശാഭിമാനി സോഷ്യല്‍ മീഡിയ ചര്‍ച്ചകളില്‍ സജീവമായിരിക്കുകയാണ്.

 ഉണ്ണിക്കൃഷ്ണനൊക്കെ എന്ത്

ഉണ്ണിക്കൃഷ്ണനൊക്കെ എന്ത്

അര്‍ധരാത്രി ഫ്ളാറ്റില്‍ കറണ്ട് വരുത്തിയ വൈദ്യുതി മന്ത്രി പിണറായി വിജയന്റെ കഥകള്‍ പുറത്ത് വിട്ട ബി ഉണ്ണികൃഷ്ണനൊക്കെ ഒന്നുമല്ല എന്നും ഇത് വായിച്ച് കണ്ണ് നിറഞ്ഞുപോയി എന്നും ആളുകള്‍ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
q