Get Updates
Get notified of breaking news, exclusive insights, and must-see stories!

മീശ പിരിച്ചു, നിവിന്‍ പോളിയെ ഫേസ്ബുക്ക് സൂപ്പര്‍ സ്റ്റാറാക്കി?

ആരാധകര്‍ വെട്ടുകിളികളെ പോലെയാണ് എന്ന് പറഞ്ഞത് ഉദയനാണ് താരത്തിലെ പച്ചാളം ഭാസിയാണ്. ഏത് ഭാസി പറഞ്ഞതായാലും അത് അക്ഷരം പ്രതി ശരിയാണ് എന്ന് ഫേസ്ബുക്കിലെ സൂപ്പര്‍ മെഗാ താരങ്ങളുടെ ആരാധകരെ നോക്കിയാല്‍ അറിയാം. മമ്മൂട്ടി, മോഹന്‍ലാല്‍, പൃഥ്വിരാജ് എന്ന് വേണ്ട എല്ലാ സൂപ്പര്‍ താരങ്ങള്‍ക്കും ആരാധകരുണ്ട്. അതില്‍ വെട്ടുകിളികളുടെ സ്വഭാവമുള്ളവരുമുണ്ട്.

സാധാരണക്കാരെ ശത്രുക്കളാക്കി മാറ്റുന്ന ഇത്തരം ആരാധകവൃന്ദം ഇല്ലായിരുന്നു എന്നതാണ് നിവിന്‍ പോളി എന്ന നടന്റെ വിജയം. ഫേസ്ബുക്കില്‍ തന്നെ ആരോ എഴുതിയത് പോലെ ഉള്ള പരിമിതികള്‍ നിവിന്‍ പോളിക്കും സിനിമ കാണാന്‍ പോകുന്നവര്‍ക്കും അറിയാമായിരുന്നു. എന്നാല്‍ പ്രേമത്തിന്റെ വമ്പന്‍ ജയത്തോടെ നിവിന്‍ പോളിയെയും ആരാധകര്‍ സൂപ്പര്‍ താരമാക്കുകയാണ്.

മീശ പിരിച്ചില്ലേ

മീശ പിരിച്ചില്ലേ

മീശ പിരിക്കലാണ് ഒരു സൂപ്പര്‍ സ്റ്റാറിന് വേണ്ടതെങ്കില്‍ നിവിന്‍ പോളി മീശ പിരിച്ചില്ലേ എന്നാണ് ചോദ്യം. ശരിയാണ്. പ്രേമത്തിന് വേണ്ടി നിവിന്‍ പോളി മീശ പിരിച്ചിട്ടുണ്ട്. അത് പക്ഷേ സൂപ്പര്‍ താര മീശയായിരുന്നില്ല എന്ന് മാത്രം.

വിജയം വിജയങ്ങള്‍

വിജയം വിജയങ്ങള്‍

നേരം, 1983, ഓം ശാന്തി ഓശാന, ബാംഗ്ലൂര്‍ ഡേയ്‌സ് ഒറ്റയ്ക്കും പെട്ടയ്ക്കുമായി വിജയങ്ങള്‍ വാരിക്കൂട്ടുകയാണ് നിവിന്‍ പോളി. അല്‍ഫോണ്‍സ് പുത്രന്റെ ആദ്യചിത്രമായ നേരത്തില്‍ പറഞ്ഞ പോലല്ല, നിവിന്റെ കണക്കുപുസ്തകത്തില്‍ ഇപ്പോള്‍ നല്ല നേരം മാത്രമേയുള്ളൂ.

നിവിന്‍ സംവിധായകന്റെ നടന്‍

നിവിന്‍ സംവിധായകന്റെ നടന്‍

നിവിന്‍ പോളിയെ സൂപ്പര്‍ സ്റ്റാറാക്കരുത് എന്ന് പറഞ്ഞ് ഫേസ്ബുക്കില്‍ ഇറങ്ങുന്ന പോസ്റ്റുകള്‍ക്ക് കയ്യും കണക്കുമില്ല. എന്നാല്‍ സംവിധായകന്റെ കയ്യിലെ നടനാണ് നിവിനെന്നും അങ്ങനെയുള്ള നടന്മാരെയാണ് മലയാളത്തിന് വേണ്ടതെന്നും വലിയ ഒരു വിഭാഗം ആളുകള്‍ പറയുന്നു

നിവിന്റെ ഒറ്റക്കൊരു ജയം

നിവിന്റെ ഒറ്റക്കൊരു ജയം

വലിയ സംവിധായകന്‍, കൂട്ടിന് പേരെടുത്ത കോമഡി താരങ്ങള്‍, അടി, ഇടി, കുത്ത് അങ്ങനെ വിജയ ചിത്രത്തിന് വേണ്ട ക്ലീഷേ ഫോര്‍മുലകള്‍ ഒന്നുമില്ലാതെയാണ് പ്രേമം തീയറ്ററുകളില്‍ ഉത്സവം തീര്‍ക്കുന്നത്. ഇത് നിവിന്‍ പോളി എന്ന നടനില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസമാണ് കാണിക്കുന്നത്.

മിനിമം ഗാരണ്ടി നടന്‍

മിനിമം ഗാരണ്ടി നടന്‍

പ്രേമത്തില്‍ നിവിന്‍ പോളിയല്ലാതെ മറ്റേതൊരു നടന്‍ ആയാലും മൂന്നാം പക്കം തീയറ്റര്‍ വിടുന്ന ഒരു സാദാ പടമായേനെ ഇതെന്നാണ് പടം കണ്ട പലരും പറയുന്നത്. എന്നാല്‍ നിവിന്‍ പോളിയുടെ സാന്നിധ്യത്തോടെ ചിത്രം മറ്റൊരു ലെവലിലേക്ക് മാറി.

പറയാന്‍ പ്രേമം മാത്രം

പറയാന്‍ പ്രേമം മാത്രം

പ്രേമം കണ്ടിറങ്ങിയ ഓരോരുത്തര്‍ക്കും പറയാന്‍ പ്രേമം മാത്രമേയുള്ളൂ. കടുത്ത ബുദ്ധിജീവികള്‍ പോലും കുറ്റം പറയാന്‍ പഴുത് കിട്ടാതെ അമ്പരന്ന് നില്‍ക്കുകയാണ്. പണി അറിയാവുന്നവനാണ് താനെന്ന് അല്‍ഫോണ്‍സ് പുത്രനും കൂട്ടരും തെളിയിക്കുന്നു.

പ്രേമത്തിലെ ഹൈലൈറ്റ് നിവിന്‍

പ്രേമത്തിലെ ഹൈലൈറ്റ് നിവിന്‍

സൂപ്പര്‍ താരങ്ങള്‍ക്ക് കിട്ടുന്ന സ്വീകരണമാണ് തീയറ്ററില്‍ നിവിന്‍ പോളിക്ക് കിട്ടുന്നത്. ഏതൊരു നടനും സ്വപ്നം കാണാവുന്ന ഡ്രീം റണ്ണിലാണ് നിവിന്‍.

ബെസ്റ്റ് ഓഫ് നിവിന്‍

ബെസ്റ്റ് ഓഫ് നിവിന്‍

പ്രേമത്തിലെ ജോര്‍ജ് നിവിന്റെ ബെസ്റ്റ് ആണെന്ന് ജനം വിധിയെഴുതുന്നു. നിവിന്റെ താരത്തിളക്കം ഇനിയും മുകളിലേക്ക് എത്തിക്കുന്ന ഒരു മികച്ച കഥാപാത്രം

സ്ഥിരം മുഖങ്ങള്‍ ഇല്ല

സ്ഥിരം മുഖങ്ങള്‍ ഇല്ല

കൈവിരലില്‍ എണ്ണാവുന്നവരേ ഉള്ളൂ സ്ഥിരം അഭിനേതാക്കള്‍. ബാക്കിയെല്ലാവരും പുതുമുഖങ്ങള്‍. സ്ഥിരം കാണുന്ന മുഖങ്ങള്‍ അല്ലാത്തത് കൊണ്ട് പുതുമ ഫ്രീ.

നന്ദിയുമായി സംവിധായകന്‍

നന്ദിയുമായി സംവിധായകന്‍

ചിത്രശലഭമേ നന്ദി , ദൈവമേ നന്ദി , anwar ഇക്ക നന്ദി , പ്രേക്ഷകരെ നന്ദി , പുതുമുഖങ്ങളെ നന്ദി , പിന്നെ എന്റെ ശക്തിയായ കൂട്ടുകാരെ വീട്ടുക്കാരെ നന്ദി , പിന്നെ പ്രേമത്തിനും നന്ദി smile emoticon smile emoticon smile emoticon smile emoticon പറഞ്ഞാല്‍ തീരാത്ത അത്ര നന്ദി - ചിത്രം നിറഞ്ഞോടുമ്പോള്‍ സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന്‍ ഫേസ്ബുക്കിലിട്ട പോസ്റ്റ്.

സംവിധായകന്റെ കയ്യൊപ്പ്

സംവിധായകന്റെ കയ്യൊപ്പ്

ഇടക്ക് സിമ്പിള്‍ ആയും ഇടക്ക് മാസ്സ് ആയും ചിത്രം പൊളിച്ചു. ഓരോ കഥാപാത്രങ്ങളെയും മികച്ച രീതിയില്‍ സംവിധായകന്‍ അവതരിപ്പിച്ചു. നടീ നടന്മാരും സംവിധായകനോട് പൂര്‍ണമായും നീതി പുലര്‍ത്തി.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+