ഹാര്‍പിക് അടിച്ചാലും ചാകാത്ത 0.01 ശതമാനം കീടാണുക്കൾ, 'ഫാനരൻമാർ'... പെണ്‍കൂട്ടായ്മക്കൊപ്പമുണ്ട് ലോകം

Subscribe to Oneindia Malayalam

വിമണ്‍ ഇന്‍ സിനിമ കളക്ടീവിനെതിരെ ആഞ്ഞടിക്കുകയാണ് താരാരാധകര്‍. അതിപ്പോള്‍ മമ്മൂട്ടിയുടെ ആരാധകരെന്നോ മോഹന്‍ലാലിന്റെ ആരാധകരെന്നോ ദിലീപിന്റെ ആരാധകര്‍ എന്നോ ഒന്നും ഇല്ല. താരാരാധന മൂത്ത എല്ലാ ആണ്‍രൂപങ്ങളും ഇങ്ങനെ തന്നെയാണ്, പെണ്ണിടങ്ങളെ പൊളിച്ചുനീക്കാന്‍ കടയ്ക്കല്‍ കത്തിവക്കുന്ന സ്ത്രീകളും വേറെ.

എന്നാല്‍ ഇതാണ് കേരളത്തിന്റെ പൊതുനിലപാട് എന്ന് ആരും തെറ്റിദ്ധരിക്കേണ്ടതില്ല. കേരളത്തിന്റെ മാത്രമല്ല, സോഷ്യല്‍ മീഡിയയുടേയും പൊതുനിലപാട് അങ്ങനെയല്ല. പക്ഷേ, ഉദ്ധരിക്കപ്പെടുന്നതും പ്രചരിപ്പിക്കപ്പെടുന്നതും അത് മാത്രമാണെന്ന് മാത്രം.

എന്തായാലും ഫാന്‍സ് വെട്ടുകിളി കൂട്ടത്തിന് പുതിയൊരു പേര് സോഷ്യല്‍ മീഡിയയില്‍ വീണ് കിട്ടിയിട്ടുണ്ട്- ഫാനരന്‍മാര്‍!!! കുട്ടിക്കുരങ്ങനെ കൊണ്ട് ചുടുചോറ് വാരിപ്പിക്കുന്ന പരിപാടിയുമായി ഇതിന് എന്തെങ്കിലും ബന്ധമുണ്ടോ എന്ന് സംശയിച്ചാലും കുറ്റം പറയാന്‍ പറ്റില്ല. രസകരമാണ് സോഷ്യല്‍ മീഡിയയിലെ വിലയിരുത്തലുകള്‍...

ഫേസ്ബുക്കിലെ മലയാളികള്‍

ഫേസ്ബുക്കിലെ മലയാളികള്‍

ഈ റിപ്പോര്‍ട്ട് തയ്യാറാക്കുമ്പോള്‍ 26,000 ല്‍ അധികം പേരാണ് വിമണ്‍ ഇന്‍ സിനിമ കളക്ടീവിന്റെ ഫേസ്ബുക്ക് പേജിന് വണ്‍ സ്റ്റാര്‍ റേറ്റിങ് നല്‍കിയിട്ടുള്ളത്. ഒരു പ്രതിരോധമെന്ന നിലയില്‍ തുടങ്ങിയ ഫൈവ് സ്റ്റാര്‍ കാമ്പയിന്‍ എവിടേയും എത്തിയിട്ടും ഇല്ല. ഏഴായിരത്തി ഒരുനൂറില്‍പരം പേര്‍ മാത്രമാണ് ഫൈവ് സ്റ്റാര്‍ റേറ്റിങ് നല്‍കിയിട്ടുള്ളത്.

എത്ര ഊളകളുണ്ട്...

എത്ര ഊളകളുണ്ട്...

കോട്ടയത്ത് എത്ര മത്തായിമാരുണ്ട് എന്നതുപോലെ പ്രസക്തമായ ഒരു ചോദ്യമാണ് ഫേസ്ബുക്ക് ഉപയോഗിക്കുന്ന മലയാളികളില്‍ എത്ര ഊളകള്‍ ഉണ്ട് എന്നത്- മുകേഷ് കുമാര്‍ തന്റെ ഫേസ്ബുക്ക് വാളില്‍ എഴുതിയ വാക്കുകള്‍ ആണിത്. അത് ഏതാണ്ട് ഇരുപത്തി അയ്യായിരത്തോളം വരും എന്നാണ് ലേറ്റസ്റ്റ് കണക്കുകള്‍ സൂചിപ്പിക്കുന്നത് എന്നും മുകേഷ് പറയുന്നു.( ആ കണക്ക് മണിക്കൂറുകള്‍ കൊണ്ട് മുന്നേറിക്കൊണ്ടിരിക്കുകയാണ് എന്നത് വേറെ കാര്യം).

എത്ര പേര്‍ ഫേസ്ബുക്ക് ഉപയോഗിക്കുന്നു

എത്ര പേര്‍ ഫേസ്ബുക്ക് ഉപയോഗിക്കുന്നു

2014 ലെ കണക്ക് ഉദ്ധരിച്ചാണ് മുകേഷ് ഫേസ്ബുക്കില്‍ സജീവമായി ഇടപെടുന്ന മലയാളികളുടെ എണ്ണം പറയുന്നത്. ഇപ്പോള്‍ അത് 51 ലക്ഷം ആയിട്ടുണ്ടാകും എന്നും പറയുന്നു. ഈ കണക്ക് പറയുന്നതിന് മറ്റൊരു ലക്ഷ്യം കൂടിയുണ്ട്...

ഹാര്‍പിക് അടിച്ചാലും ചാവാത്ത കീടാണുക്കള്‍

ഹാര്‍പിക് അടിച്ചാലും ചാവാത്ത കീടാണുക്കള്‍

ഈ പറയുന്ന 51 ലക്ഷത്തില്‍ 25,000 എന്ന് പറയുന്നത് 0.005 ശതമാനം മാത്രമാണ്. അത് കാര്യമാക്കണ്ട, ഹാര്‍പിക് അടിച്ചാലും ചാകാത്ത 0.01 ശതമാനം കീടാണുക്കള്‍ ഉണ്ടെന്ന് പരസ്യത്തില്‍ പോലും പറയുന്നുണ്ടല്ലോ, അത് പോലെ കരുതിയാല്‍ മതി എന്നാണ് മുകേഷ് പറയുന്നത്.

മുകേഷിന്റെ ഫേസ്ബുക്ക് പോസ്റ്റ്

ഇതാണ് മുകേഷിന്റെ ഫേസ്ബുക്ക് പോസ്റ്റ്

ഫാനരന്‍മാര്‍

ഫാനരന്‍മാര്‍

വാനരന്‍മാര്‍ എന്ന് ഫാന്‍സ് വെട്ടുകിളിക്കൂട്ടത്തെ വിളിക്കാന്‍ പലരും ഇഷ്ടപ്പെടുന്നില്ല. അതുകൊണ്ട് തന്നെ പുതിയൊരു പേര് കണ്ടുപിടിച്ചിട്ടുണ്ട്- ഫാനും വാനരനും കൂടി ചേര്‍ന്ന 'ഫാനരന്‍'!!! ഇതെന്തായാലും ഇപ്പോള്‍ വൈറല്‍ ആയിക്കൊണ്ടിരിക്കുകയാണ്.

ഒരു ചുക്കും സംഭവിക്കില്ല

ഒരു ചുക്കും സംഭവിക്കില്ല

വിമണ്‍ ഇന്‍ സിനിമ കളക്ടീവിന്റെ ഫേസ്ബുക്ക് പേജിന് വണ്‍സ്റ്റാര്‍ റേറ്റിങ് നല്‍കിയതുകൊണ്ട് ആ സംഘടനക്ക് ഒരു ചുക്കും സംഭവിക്കില്ല എന്നതാണ് സത്യം. ഏറ്റവും പ്രധാനപ്പെട്ട കാര്യം, വിമണ്‍ ഇന്‍ സിനിമ കളക്ടീവ് ഏതെങ്കിലും തരത്തില്‍ ലാഭം ഉണ്ടാക്കാന്‍ നടക്കുന്ന ഒരു കൂട്ടമല്ല. പിന്നെ അവര്‍ക്ക് ഈ വണ്‍ സ്റ്റാര്‍ റേറ്റിങ് കൊണ്ട് എന്ത് നഷ്ടമുണ്ടാകാനാണ്!

പിന്തുണയാണ് കൂടുതല്‍

പിന്തുണയാണ് കൂടുതല്‍

അരക്കോടിയോളം വരുന്ന ഫേസ്ബുക്ക് ഉപയോക്താക്കളില്‍ വെറും പതിനായിരങ്ങള്‍ മാത്രമാണ് പാര്‍വ്വതിക്കെതിരേയും വിമണ്‍ ഇന്‍ കളക്ടീവിനെതിരേയും രംഗത്ത് വന്നിട്ടുള്ളത്. എന്നാല്‍ അവര്‍ ഒരു കൂട്ടമായി രംഗത്ത് വന്നതോടെ അത് ശ്രദ്ധ പിടിച്ചുപറ്റുകയായിരുന്നു. പക്ഷേ, ഇത്തരം വെട്ടുകിളിക്കൂട്ടങ്ങള്‍ക്ക് എത്ര ആയുസ്സുണ്ടാകും എന്ന ചോദ്യവും ബാക്കിയാണ്.

ദിലീപിനുള്ള പിന്തുണ

ദിലീപിനുള്ള പിന്തുണ

ഇപ്പറഞ്ഞതുപോലെ തന്നെയാണ് ദിലീപിന്റെ പിന്തുണയും. ബലാത്സംഗ കേസില്‍ അറസ്റ്റിലായതിന് ശേഷം, ആദ്യമായി ദിലീപ് ഫേസ്ബുക്കില്‍ തിരിച്ചെത്തിയപ്പോള്‍ വലിയ സ്വീകരണം ആണ് ലഭിച്ചിട്ടുള്ളത്. ഒരു ലക്ഷത്തിലധികം പേരാണ് ദിലീപിന്റെ പോസ്റ്റ് ലൈക്ക് ചെയ്തത്. ഈ കൂട്ടവും നേരത്തേ പറഞ്ഞതില്‍ നിന്ന് അല്‍പം പോലും വ്യത്യസ്തമല്ലെന്ന് സാരം.

രശ്മി പറഞ്ഞത്

ദിലീപിന്റെ പോസ്റ്റില്‍ ലൈക്ക് ചെയ്തവരെ കുറിച്ച് രശ്മി നായരുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെയാണ്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Social Media criticise Fans attack against Parvathy and Women in Cinema Collective

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്