മുലയൂട്ടലിൽ ഗൃഹലക്ഷ്മിക്ക് അറഞ്ചം പുറഞ്ചം പൊങ്കാല!!! സയൻസ് വീക്കിനെ ഞെട്ടിച്ച് ട്രോളൻമാർ...!!!
ട്രോള്‍ ഗ്രൂപ്പുകളില്‍ എല്ലാം കുറച്ച് ദിവസങ്ങളായി സയന്‍സ് ട്രോളുകള്‍ക്ക് മാത്രമാണ് പ്രാമുഖ്യം. ഫ്രീതിങ്കേഴ്സിന്റെ സയന്‍സ് വീക്ക് ആചരണം പ്രമാണിച്ചായിരുന്നു ഇത്. എന്നാല്‍ ഒറ്റ ദിവസം കൊണ്ട് ശാസ്ത്ര ട്രോളുകളെ മുഴുവന്‍ മുക്കിക്കളഞ്ഞ് ഗൃഹലക്ഷ്മി തകര്‍ത്ത് കയറിയിരിക്കുകയാണ്.
'തുറിച്ച് നോക്കരുത്... ഞങ്ങള്‍ക്ക് മുലയൂട്ടണം' എന്ന ഗൃഹലക്ഷ്മി കാമ്പയിനും ജിലു ജോസഫിന്റെ കവര്‍ ചിത്രവും തന്നെ ആണ് വിഷയം. ഗൃഹലക്ഷ്മിയെ പിന്തുണച്ചുകൊണ്ടും നിരവധി പേര് എത്തുന്നുണ്ടെങ്കിലുംപ്രധാനമായും പൊങ്കാല തന്നെ.
ഗൃഹലക്ഷ്മിയുടെ മാര്‍ക്കറ്റിങ് തന്ത്രമാണിത് എന്നാണ് പ്രധാന ആരോപണം. പാവം ഒരു കുട്ടിയെ മുലയൂട്ടുന്നതായി തെറ്റിദ്ധരിപ്പിച്ച് ഫോട്ടോ എടുത്തു എന്നതാണ് മറ്റൊരു പരിഹാസം!!!

കുഞ്ഞാവകളുടെ കാര്യം
പ്രമുഖ മാസികയുടെ കവര്‍ ചിത്രം കണ്ട് അതുപോലെ ഫോട്ടോ എടുക്കാന്‍ പലരും രംഗത്ത് വന്നിട്ടുണ്ടത്രെ.... പാവം കുഞ്ഞാവകള് ഇനിയും കഷ്ടപ്പടേണ്ടി വരും എന്നാണ് തോന്നുന്നത്!

ഗൃഹലക്ഷ്മണന്
ഇതിപ്പോള്‍ ഗൃഹലക്ഷ്മികളുടെ പ്രശ്നം... ഗൃഹലക്ഷ്മണന്മാര്ക്കും ഉണ്ടേ്രത പ്രശ്നങ്ങള്‍. പൊതുസ്ഥലത്ത് മൂത്രം ഒഴിക്കുമ്പോള്‍ തുറിച്ച് നോക്കരുത് എന്ന്!! സംഗതി തികച്ചും സ്ത്രീ വിരുദ്ധം ആണ് എന്നതില്‍ ഒരു തര്‍ക്കവും ഇല്ല.

ട്രെന്‍ഡ് ആയാല്‍
ഇതിപ്പോള്‍ വന്ന് വന്ന് ഒരു ട്രെന്‍ഡ് ആകുമോ എന്നാണ് പല കാമുകന്മാരുടേയും സംശയം. സ്ത്രീ വിരുദ്ധമാണ് ഇത്തരത്തില്‍ പടച്ചുവിടുന്ന പല ട്രോളുകളും. പക്ഷേ, ഇവയെല്ലാം വലിയ തോതില്‍ സ്വീകരിക്കപ്പെടുന്നും ഉണ്ട്.

ഇങ്ങനെ പ്രതികരിക്കണമെന്ന്
മാതൃത്വവും മുലപ്പാല്‍ മാഹാത്മ്യവും ഗൃഹലക്ഷ്മി കച്ചവട തന്ത്രമായി ഉപയോഗിക്കുകയാണ് എന്നാണ് ചിലരുടെ പരാതി. അതുകൊണ്ട് കാശ് കൊടുത്ത് വാങ്ങാതെ പ്രതികരിക്കണമത്രെ!

തുറിച്ച് നോക്കരുത്
തുറിച്ച് നോക്കരുത് എന്ന കാര്യത്തില്‍ ആര്‍ക്കും അഭിപ്രായ വ്യത്യാസം ഒന്നും ഉണ്ടാകാന്‍ സാധ്യതയില്ല. അതിപ്പോള്‍ മുലയൂട്ടുമ്പോള്‍ മാത്രമല്ല, ചാറ്റ് ചെയ്യുമ്പോഴും അങ്ങനെ വേണം എന്നാണത്രെ ന്യൂ ജനറേഷന് പറയുന്നത്!

ഇതിപ്പോള്‍ എന്താ സംഭവം
ക്ഷീരമുള്ളോരകടിന് ചുവട്ടിലും ചോര തന്നെ കൊതുകിന്ന് കൗതുകം എന്ന് പറയുന്നത് പോലെ ആണ് കാര്യങ്ങള്‍. സദാചാര കുരു പൊട്ടിയൊലിക്കുന്നവര്ക്ക് കാര്യങ്ങളെ ഇങ്ങനെയൊക്കെ കാണാനേ പറ്റൂ എന്ന് തോന്നുന്നു!

നങ്ങേലിയും ജിലുവും
നങ്ങേലിയേയും ജിലു ജോസഫിനേയും താരതമ്യം ചെയ്യുകയാണ് ട്രോളന്. പണ്ട് മുലക്കരത്തിനെതിരെ നങ്ങേലി മാറുമുറിച്ചു... ഇപ്പോള്‍ ജിലു ജോസഫിനെ ട്രോളന്മാര് തുണ്ടുതുണ്ടായി മുറിക്കുകയാണെന്ന്!

ഇങ്ങനെയൊന്നും ചെയ്യരുത്....
സത്യത്തില്‍ കുഞ്ഞാവയോട് കാണിച്ചത് ക്രൂരതയല്ലേ എന്നാണ് ചിലരുടെ ചോദ്യം. വിശന്നിരിക്കുന്ന കുഞ്ഞാവയ്ക്ക് കൊടുത്തത് പാലില്ലാത്ത അമ്മിഞ്ഞയല്ലേ എന്ന്

ഇങ്ങനെ പറ്റുമല്ലോ...
മാറ് മുഴുവന്‍ തുറന്ന് തന്നെ കുട്ടികള്‍ക്ക് മുലയൂട്ടണോ എന്നാണ് ചിലരുടെ ചോദ്യം. ഇങ്ങനേയും സ്ത്രീകള്‍ കുട്ടികള്‍ക്ക് പാല് കൊടുക്കുന്നില്ലേ... പിന്നെന്തിനാണ് അങ്ങനെ ഒരു ഫോട്ടോ എന്നാണ് ചോദ്യം.

അതാണ് തന്ത്രം
സോഷ്യല്‍ മീഡിയ വാഴുന്ന കാലത്ത് അത് ഉപയോഗിക്കാന്‍ പഠിക്കണം എന്നതാണത്രെ ഇത് നല്കുന്ന പാഠം. വിമര്‍ശിക്കാനാണെങ്കിലും പിന്തുണക്കാനാണെങ്കിലും ആളുകള്‍ ഗൃഹലക്ഷ്മി വാങ്ങും, പരസ്യത്തിനേക്കാള്‍ ഫലപ്രദമായി ചര്‍ച്ച ചെയ്യുകയും ചെയ്യും!

കുഞ്ഞാവയുടെ വിശ്വാസം
സത്യത്തില്‍ കുഞ്ഞാവയ്ക്ക് ഇങ്ങനെ തോന്നുമോ- നിങ്ങള്‍ക്കിത് ഫോട്ടോ ഷൂട്ട് ആയിരിക്കും, പക്ഷേ, കുഞ്ഞാവയ്ക്ക് അത് തന്റെ അമ്മയാണെന്ന വിശ്വാസം ആയിരുന്നത്രെ.

അല്‍ ഗൃഹലക്ഷ്മി!!!
ഇതാണത്രെ ഇപ്പോഴത്തെ ഗൃഹലക്ഷ്മിയും പഴയ ഗൃഹലക്ഷ്മിയും തമ്മിലുള്ള വ്യത്യാസം. ജിലു ജോസഫിന്റെ കവര്‍ ഫോട്ടോ വന്നപ്പോള്‍ വെറും ഗൃഹലക്ഷ്മി, അല്‍ ഗൃഹലക്ഷ്മി ആയെന്ന്!

ശാഖാലക്ഷ്മി
ഇനിയിപ്പോള്‍ ഗോമാതാ സമിതിയും രംഗത്തിറങ്ങും. പശുക്കുട്ടി പാല് കുടിക്കുന്ന നേരത്ത് ഇങ്ങനെ തുറിച്ച് നോക്കരുത് എന്ന്... ഗോമാതാവിന് വേണ്ടിയും സംസാരിക്കാന്‍ ആള് വേണ്ടേ!

സൈക്കളോടിക്കല്‍ മൂവ്
സാമൂഹിക പ്രതിബദ്ധത കാണിച്ച് അത് വിറ്റ് കാശാക്കാനുള്ള സൈക്കളോജിക്കല്‍ മൂവ് ആണത്രെ ഗൃഹലക്ഷ്മി നടത്തിയത്.... എന്തായാലും ന്യൂസ് സ്റ്റാന്ഡിലൊന്നും ഗൃഹലക്ഷ്മി കിട്ടാത്ത അവസ്ഥയാണ് ഇപ്പോള്‍!

ആരോട് പറയാന്‍
ബ്രസീലിലെ മന്ത്രി സ്വന്തം കുഞ്ഞിന് ആണ് പാല് കൊടുത്തത്.... ഇവിടെ ആണെങ്കില്‍ പ്രസവിക്കുക പോലും ചെയ്യാത്ത ആരാള്‍! ആരോട് പറയാന്‍, ആര് കേള്‍ക്കാന്‍.... പാവം, ലെ കുഞ്ഞാവ!

ചീറ്റിപ്പോയോ
ഗൃഹലക്ഷ്മി പുറത്തിറങ്ങിയപ്പോള്‍ ആദ്യം വലിയ സ്വീകാര്യത ആയിരുന്നു. സോഷ്യല്‍ മീഡിയയില്‍ അഭിനന്ദനങ്ങള്‍ നിറഞ്ഞു. മോഡല്‍ പ്രസവിച്ചിട്ട് പോലും ഇല്ലെന്ന് അറിഞ്ഞതോടെ കാര്യങ്ങള്‍ കൈവിട്ട് പോവുകയായിരുന്നു എന്നാണ് ഇപ്പോള്‍ ചിലര്‍ പറയുന്നത്.

വാഴവച്ചാല്‍
മൂത്രം ഒഴിക്കുന്നതൊക്കെ കൊള്ളാം... അത് അച്ഛന് കഷ്ടപ്പെട്ട് വച്ച വാഴയുടെ മൂട്ടില് ആകാതിരുന്നാല്‍ കൊള്ളാം....

പറ്റിക്കാന്‍ വേണ്ടിയാണെങ്കിലും
സംഗതി ഫോട്ടോഷൂട്ട് ആണ്. അത് മോഡലിനും അറിയാം ഫോട്ടോ ഗ്രാഫര്‍ക്കും അറിയാം. പക്ഷേ, പാവം കുഞ്ഞാവയോട് പറ്റിക്കാന്‍ വേണ്ടിയാണെങ്കിലും ഇങ്ങനെയൊന്നും ചെയ്യരുതെന്ന്!

കമ്പിപ്പാര എടുത്തോ...
കുഞ്ഞാവയെ പറ്റിച്ചാല്‍ ചേട്ടന് ചോദിക്കാന്‍ വരും എന്ന് ഉറപ്പല്ലേ... കമ്പിപ്പാരയും കൊണ്ട് കക്കാന്‍ ഇറങ്ങുന്നതായിരുന്നു ഇതിലും ഭേദം എന്ന് ഫരയാന് ആണത്രെ കുഞ്ഞാവ ഏല്പിച്ചത്!

പാവം യുവാക്കള്‍
എന്തായാലും 'കടക്കൂ പുറത്ത്' എന്നതിന് ശേഷം മലയാളികള്‍ക്ക് നല്ലൊരു പ്രയോഗം കിട്ടിയിട്ടുണ്ട്... 'തുറിച്ച് നോക്കരുത്'. ഞങ്ങളെ ഇങ്ങനെ തുറിച്ച് നോക്കാതെ കെട്ടിച്ചുവിടൂ എന്നാണത്രെ യുവാക്കള്‍ പറയുന്നത്.

കുഞ്ഞാവയ്ക്ക് വേണ്ടി
സംഗതി വലിയ വിപ്ലവവും മാറ്റത്തിനുള്ള ആഹ്വാനവും ഒക്കെ ആയിരിക്കാം. പക്ഷേ, കുഞ്ഞാവയ്ക്ക് വേണ്ടി ശബ്ദമുയര്‍ത്താന്‍ ഇഷ്ടം പോലെ പേരുണ്ട്. കുഞ്ഞാവ കബളിപ്പിക്കപ്പെട്ടാല്‍ പിന്നെ ട്രോളന്മാര്ക്ക് വെറുതേ നോക്കിയിരിക്കാന്‍ പറ്റുമോ

ഇനി ഇതിന്റെ കുറവേ ഉള്ളൂ
കോമഡി സ്റ്റാര്‍സിലെ ഒരു പാട്ടിന്റെ കേട് ഇപ്പോഴും തീര്‍ന്നിട്ടില്ല. ഇനിയിപ്പോള്‍ ഇതും പറഞ്ഞ് വന്നാല്‍ നാട്ടുകാര്‍ തുറിച്ച് നോക്കുകയല്ല ചിലപ്പോള്‍ ചെയ്യുക!

അത് മറക്കരുത്
എന്തൊക്കെ പറഞ്ഞാലും ആണ്‍നോട്ടങ്ങളെ ഭയന്ന് പൊതു സ്ഥലത്ത് കുട്ടികളെ മുലയൂട്ടാന്‍ മടിക്കുന്ന സ്ത്രീകള്‍ കേരളത്തില്‍ ഇഷ്ടം പോലെ ഉണ്ട്. അത് ട്രോളന്മാര് മാത്രമല്ല, വിമര്‍ശകര്‍ ആരും മറന്നുപോകരുത്

സയന്‍സ് വീക്ക് പോയി
എന്തായാലും സയന്‍സ് വീക്ക് ആവേശം എല്ലാം കെട്ടടങ്ങിയ മട്ടാണ്. ട്രോള്‍ ഗ്രൂപ്പുകളില്‍ ശാത്ര ട്രോളുകളെ വെട്ടിച്ച് ഗൃഹലക്ഷ്മി ട്രോളുകള്‍ മുന്നേറിക്കൊണ്ടിരിക്കുന്നു!

കിടുക്കാച്ചി മറുപടി
പൊതു സ്ഥലത്ത് മുലയൂട്ടാമെങ്കില് പൊതു സ്ഥലത്ത് മൂത്രവും ഒഴിച്ചൂടെ എന്നാണ് ചിലരുടെ ചോദ്യം. എന്നാല്‍ നാളെ തൊട്ട് പാലിന് പകരം ഗോമൂത്രം തരാം എന്ന് പറഞ്ഞാല്‍ തീരാവുന്നതേ ഉള്ളൂ ഇവരുടെ പ്രശ്നം.

മറ്റൊരു ലക്ഷ്മണന്
കല്യാണരാമനിലെ രാമന്‍കുട്ടിയുടെ ഈ അവസ്ഥ ആരും മറന്നുകാണില്ല. അത്രയും പേരുടെ മുന്നില്‍ അല്ലേ രാമന്‍കുട്ടി നാണം കെട്ടത്. ഇപ്പോഴാണെങ്കില്‍ രാമന് കുട്ടി ഇങ്ങനെ ഒരു മറുപടി പറഞ്ഞേനെ!

ഭക്ഷണം കഴിക്കുമ്പോള്‍
പൊതുസ്ഥലത്തിരുന്ന് ഭക്ഷണം കഴിക്കുമ്പോള്‍ പാത്രത്തിലേക്ക് ആരെങ്കിലും തുറിച്ച് നോക്കിയാല്‍ പോലും ഇഷ്ടപ്പെടാത്തവരാണ് മലയാളികള്‍. പക്ഷേ, സ്ത്രീകള്‍ക്ക് പൊതുസ്ഥലത്ത് മുലയൂട്ടാനുള്ള സാഹചര്യം ഇല്ല... കഷ്ടം തന്നെ!

മുറിയ്ക്കകത്ത്
പൊതുസ്ഥലങ്ങളില്‍ സ്ത്രീകള്‍ക്ക് മറയില്ലാതെ മുലയൂട്ടാനുള്ള സ്വാതന്ത്ര്യത്തിന് വേണ്ടിയാണല്ലോ പോരാട്ടം... എന്നിട്ടെന്തിനാ മോഡലിനെ മുറിയ്ക്കകത്തിരുത്തി മുലയൂട്ടുന്ന ഫോട്ടോ എടുത്തത് എന്നാണ് ചോദ്യം അതിനും ഒരു പൊതുസ്ഥലം തിരഞ്ഞെടുക്കാമായിരുന്നില്ലേ എന്ന്...

രണ്ടും വ്യത്യാസമുണ്ട്
പൊതുസ്ഥലത്ത് മുലയൂട്ടുന്നതിനേയും മൂത്രമൊഴിക്കുന്നതിനേയും താരതമ്യം ചെയ്യുന്ന ഞരമ്പുകള്‍ക്ക് കൊടുക്കാന്‍ ഇതിലും നല്ലൊരു മറുപടിയില്ല. മുലയൂട്ടാന്‍ മുട്ടുമ്പോള്‍ അല്ല കുഞ്ഞിന് മുല കൊടുക്കുന്നത്. കുട്ടിക്ക് വിശക്കുമ്പോള്‍ ആണ്.

കിണറ്റില്‍ ഇടാന്‍...
ബ്രസീലിലെ മന്ത്രി മാനുവേല ഡി ആവില മന്ത്രിസഭ യോഗത്തില്‍ പങ്കെടുത്ത് സംസാരിക്കവേ ആണ് കുഞ്ഞിന് മുലകൊടുത്ത്. ഇവരെയൊക്കെ കാണുമ്പോള്‍ ഗൃഹലക്ഷ്മി മോഡലിനെ ഒക്കെ എടുത്ത് കിണറ്റിലിടാന്‍ തോന്നുന്നുണ്ടത്രെ!

എല്ലാവരും അങ്ങനെയാണോ...
ഗൃഹലക്ഷ്മി ഇങ്ങനെ ഒരു കാമ്പയിന് കൊണ്ടുവന്നപ്പോഴേ പുരുഷ കേസരികളുെ ചോര തിളച്ചു. അങ്ങനെ തുറിച്ച് നോക്കുന്നവരൊന്നും അല്ലത്രെ കേരളത്തിലെ പുരുഷന്മാര്... സ്ത്രീകളോട് ഒന്ന് ചോദിച്ച് നോക്കിയാല്‍ മതി... അപ്പോള്‍ തീരും സംശയം!

ഒരിക്കലും അല്ല
മുലയൂട്ടലിന്റെ മഹത്വം മനസ്സിലാക്കിക്കൊടുക്കാന്‍ വേണ്ടിയാണ് ഒരു മോഡലിനെ നിര്‍ത്തി ഇങ്ങനെ ഒരു ഫോട്ടോ എടുത്തത് എന്ന്. അല്ലാതെ ചീപ്പ് പബ്ലിസിറ്റിക്ക് വേണ്ടിയേ അല്ലെന്ന്!

അത്രക്ക് തരം താണില്ലെന്ന്
ഒരു സ്ത്രീ തന്റെ കുഞ്ഞിന് മുലയൂട്ടുന്നത് കണ്ട് വികാരം വരാന്‍ മാത്രം മോശക്കാരല്ലത്രെ കേരളത്തിലെ ആണ്‍കുട്ടികള്‍! എല്ലാവരും അങ്ങനെ ആവണം എന്ന് നിര്‍ബന്ധം ഒന്നും ഇല്ലല്ലോ

കുഞ്ഞിനെ പറ്റിച്ചില്ലേ...
സത്യത്തില്‍ ആ മോഡലും ഗൃഹലക്ഷ്മിയും ചേര്‍ന്ന് ഒന്നും അറിയാത്ത കുഞ്ഞിനെ പറ്റിക്കുകയായിരുന്നില്ലേ എന്നാണ് ചോദ്യം. മുലപ്പാലിന്റെ വില അറിയണമെങ്കില്‍ സമയം കിട്ടുമ്പോള്‍ ഏതെങ്കിലും അനാഥാലയത്തില്‍ പോയി നോക്കണം എന്ന്...

രണ്ടും ഒന്നാണെന്ന്
മുത്തുച്ചിപ്പിയും ഗൃഹലക്ഷ്മിയും തമ്മില്‍ വലിയ വ്യത്യാസം ഒന്നും ഇല്ലത്രെ. രണ്ട് പേരും മലയാളികളുടെ ലൈംഗിക വൈകൃതങ്ങള്‍ വിറ്റ് കാശാക്കുകയാണെന്ന്

വല്ലാത്ത പരിപാടി ആയിപ്പോയി
വിശക്കുന്ന കുഞ്ഞിന് പാലുകൊടുക്കുന്നത് പോലെ അഭിനയിച്ചില്ലേ... പക്ഷേ, പാവം കുഞ്ഞ് ശരിക്കും പാല് കിട്ടും എന്ന് പ്രതീക്ഷിച്ച് കാണും. അത് വല്ലാത്ത പരിപാടി ആയിപ്പോയി എന്നാണ് വിമര്‍ശനം.

പ്രസവിക്കാത്ത സ്ത്രീ
മുലയൂട്ടലിനെ കുറിച്ചും മാതൃത്വത്തെ കുറിച്ചും ഒക്കെ ഒരുമാതിരിപ്പെട്ട എല്ലാവര്ക്കും അറിയുന്നുണ്ടാവും. എന്നാല്‍ പ്രസവിക്കാത്ത സ്ത്രീയുടെ മുലയൂട്ടല്‍ അത്രക്കങ്ങ് പരിചയം ഉണ്ടാവില്ലെന്ന്...

മാതൃത്വം എവിടെ
ഗൃഹലക്ഷ്മിയുടെ മുഖചിത്രം കണ്ടപ്പോള്‍ പലരും ചോദിച്ച ചോദ്യം ഇതാണത്രെ... ഈ ചിത്രത്തില്‍ മാതൃത്വം എവിടെ പോയി എന്ന്!

ജിഒടി നേരത്തേ വിട്ടു
ഈ സീന്‍ ഒക്കെ ഗെയിം ഓഫ് ത്രോണ്‍സ് നേരത്തേ വിട്ടതാണെന്ന്... ഗെയിം ഓഫ് ത്രോണ്‍സ് കാണുന്നവര്‍ക്ക് ഇതൊക്കെ എന്ത്!

അടുത്ത ലക്ഷ്മണന്
ഇത്തരത്തിലുള്ള ഗൃഹലക്ഷ്മണന്മാര് ഒരുപാടുണ്ട്... അവരെ സംബന്ധിച്ച് സ്ത്രീകള്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ ഒരു പ്രശ്നമേ അല്ല. അല്ലെങ്കില്‍ പിന്നെ ഇങ്ങനെയുള്ള ട്രോളുകളുമായി രംഗത്ത് വരുമോ?
-
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ












Click it and Unblock the Notifications