ലക്ഷ്മി നായരെ പശുവാക്കി മാധ്യമം പത്രം, നാറിയെന്ന് ഏഷ്യാനെറ്റ്.. ലക്ഷ്മി നായരായത് കൊണ്ട് എന്തും ആകാം?
ലോ അക്കാദമി സമരത്തിനിടെ റിപ്പോര്‍ട്ടറോട് ചോദ്യം ചോദിക്കവെ ഏഷ്യാനെറ്റിന്റെ വാര്‍ത്താ അവതാരക നാക്ക് പിഴച്ച് ലക്ഷ്മി നാറിയെന്ന് പറഞ്ഞത് കഴിഞ്ഞ ദിവസമാണ്. ലക്ഷ്മി നായര്‍ എന്ന് പറയാനുദ്ദേശിച്ച അവതാരികയുടെ നാക്ക് പിഴയാണ് ലക്ഷ്മി നാറിയായിപ്പോയതെങ്കിലും സോഷ്യല്‍ മീഡിയ വിട്ടില്ല. നാക്ക് പിഴച്ചത് തന്നെയാണോ അതോ മനപ്പൂര്‍വ്വമാണോ എന്ന് ചോദിച്ചായിരുന്നു ഏഷ്യാനെറ്റിന് ട്രോള്‍.
Read Also: അച്ഛന് പറഞ്ഞത് കൊണ്ട് മാറിനില്ക്കുന്നു: ലക്ഷ്മി നായര്‍... എസ്എഫ്ഐ കേള്‍ക്കുന്നുണ്ടല്ലോ അല്ലേ?
അത് പിന്നെ പോട്ടെ എന്ന് വെക്കാം, എന്തായാലും നാക്ക് പിഴയല്ലേ. എന്നാല്‍ ഇന്നത്തെ മാധ്യമം പത്രത്തിന്റെ ഒന്നാം പേജ് ഒന്ന് നോക്കൂ. ലക്ഷ്മി നായരെ ഒരു പശുവാക്കി വരച്ചൊപ്പിച്ച് ഒരു കുറ്റിയില്‍ കെട്ടിയാണ് പത്രം പ്രസിദ്ധീകരിച്ചത്. തളച്ചു എന്നൊരു തലക്കെട്ടും.പരസ്യത്തില്‍ പോലും സ്ത്രീകളുടെ ഫോട്ടോ നേരാംവണ്ണം കൊടുക്കാത്ത ജമാ അത്തെ ഇസ്ലാമി മുഖപത്രം ഒരു സ്ത്രീയെ ഇങ്ങനെ അപമാനിച്ചതില്‍ സോഷ്യല്‍ മീഡിയയിലും പ്രതിഷേധം ഉയരുന്നുണ്ട്.

ഫോര്‍ത്ത് എസ്റ്റെറ്റ് കലക്കി
ഇതാണു ഫോര്‍ത്ത് എസ്റ്റെറ്റ്. ഇതാവണമെടാ ഫോര്‍ത്ത് എസ്റ്റെറ്റ്. തളച്ചു എന്ന്. സംഗതി ഒരു പെണ്ണായ സ്ഥിതിക്ക് ഇതിലും നല്ല ഇമെജ് വേറെയില്ല. നാല്ക്കാലി കയറുപൊട്ടിച്ചൊടിയ പോലെ എന്നൊരു പെണ്ണിനെ വിശെഷിപ്പിക്കുമ്പൊള് കിട്ടുന്ന ആത്മസംതൃപ്തി, ഹാ, അതിനൊന്നും അല്ലെങ്കില്‍ പിന്നെന്തിനാണു കോയാ നമുക്ക് പത്രം. - മാധ്യമത്തിന്റെ ഒന്നാം പേജ് ഷെയര്‍ ചെയ്ത് ശ്രീചിത്രന് എഴുതുന്നു.

എന്താണ് സ്ത്രീ വിരുദ്ധത?
ആ ചിത്രത്തില്‍ എന്താണ് സ്ത്രീ വിരുദ്ധതയുള്ളത്? ലക്ഷ്മീ നായരുടെ സ്ഥാനത്ത് ഒരു പുരുഷനാണെങ്കിലും അങ്ങനെയുള്ള ചിത്രങ്ങള്‍ വന്നേക്കാമല്ലൊ.. സ്ത്രീയായതുകൊണ്ട് ഒന്നും മിണ്ടാന്‍ പാടില്ല എന്നതല്ല സ്ത്രീ പക്ഷം.. ലൈംഗികമായോ അല്ലെങ്കില്‍ സ്ത്രീയായതുകൊണ്ടു മാത്രം പുരുഷനെ പറയാത്ത സ്ത്രീയെ മാത്രം ബാധിക്കുന്ന നിലയില്‍ ഉള്ള ആക്ഷേപങ്ങളെയേ സ്ത്രീ വിരുദ്ധം എന്ന് പറയാനാവൂ.. - സര്‍ക്കാസമാണോ എന്ന് പൂര്‍ണമായും തിരിച്ചറിയാന്‍ പറ്റാത്ത ഒരു കമന്റ് ഇങ്ങനെ.

ഇതൊക്കെ ചെറുത്
ഇതൊക്കെയെന്ത്! 'മുസ്ലിം കിഡ്നി' ആവശ്യമുണ്ടെന്ന് ക്ലാസിഫൈഡ് പരസ്യം കൊടുത്ത് ചരിത്രമുള്ള ടീമാണ്. ഇനി എന്ന്നാണാവോ ദീനീബോധമുള്ള മുസ്ലിം കിഡ്നി പരസ്യം വരുന്നെന്ന് പേടിച്ചിരിക്കുവാ.. - മാധ്യമം പത്രത്തിന് സോഷ്യല്‍ മീഡിയയില്‍ കിട്ടുന്ന ട്രോളുകളില്‍ ചിലത്. പത്രത്തിന്റെ രാഷ്ട്രീയവും ചര്‍ച്ചയാകുന്നുണ്ട്.

ഏഷ്യാനെറ്റിന് പറ്റിയത്
ഏഷ്യാനെറ്റിലെ വാര്‍ത്താ അവതാരകയ്ക്ക് നാക്ക് പിഴച്ചത് ഇതാ ഇങ്ങനെയാണ്. ഈ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കഴിഞ്ഞു.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications