'പീഡകര്‍ക്കൊപ്പമോ പിണറായി'.. സൗമ്യ 'റിയാലിറ്റി ന്യൂസ് ഷോ'... വേണുവിനും ആഷിഖ് അബുവിനും പൊങ്കാല!
സൗമ്യ വധക്കേസില്‍ പ്രതി ഗോവിന്ദച്ചാമിയുടെ വധശിക്ഷ സുപ്രീം കോടതി റദ്ദാക്കിയതിന് പിന്നാലെ നടന്ന ചര്‍ച്ചയുടെ പേരില്‍ മാതൃഭൂമിക്ക് സോഷ്യല്‍ മീഡിയയില്‍ പൊങ്കാല. ഗോവിന്ദച്ചാമിക്ക് ബലാത്സംഗത്തിന് നല്കിയ ജീവപര്യന്തം തടവ് ശിക്ഷ കോടതി നിലനിര്‍ത്തിയിരുന്നു. എന്നാല്‍ പീഡകര്‍ക്കൊപ്പമോ പിണറായി വിജയന് എന്ന് ചോദിച്ചുകൊണ്ടാണ് മാതൃഭൂമിയില്‍ ചര്‍ച്ച നടന്നത്.
മാതൃഭൂമി ചാനലിലെ അവതാരകനായ വേണുവിന് നേരെയും വലിയ വിമര്‍ശനങ്ങളാണ് ഉയരുന്നത്. നാലാം തൂണുകള്‍ ഇങ്ങനെ അധപതിക്കുന്നത് കഷ്ടമാണ്. സൗമ്യ നിങ്ങളുടെ 'റിയാലിറ്റി ന്യൂസ് ഷോ' കൊഴുപ്പിക്കാനുള്ള പേര് മാത്രമാണോ വേണൂ - എന്നാണ് സംവിധായകന് ആഷിഖ അബു ചോദിച്ചത്. പിന്നാലെ സോഷ്യല്‍ മീഡിയയില്‍ മീഡിയയില്‍ പൊങ്കാലയും തുടങ്ങി, വേണുവിന് മാത്രമല്ല, ചോദ്യം ചോദിച്ച ആഷിഖ് അബുവിനും കിട്ടി കമന്റുകളിലൂടെ പൊങ്കാല....

തിരക്കഥയുടെ പിന്‍ബലത്തില്‍
വേണുവിന്റെ ഓരോ സംവാദവും മുന്‍കൂട്ടി തയ്യാറാക്കുന്ന തിരക്കഥയുടെ പിന്‍ബലത്തിലാണ്. ആരെ നിഗ്രഹിക്കണമെന്ന് മുന്‍കൂട്ടി നിശ്ചയിച്ചുകൊണ്ടുള്ള നാടകം. എല്ലാക്കാര്യത്തിലും ആധികാരികവും അവസാനത്തേതുമായ വാക്ക് തന്റേതായിരിക്കണമെന്ന് അദ്ദേഹത്തിന് നിര്‍ബന്ധവുമുണ്ട്. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ ഒരു മാധ്യമപ്രവര്‍ത്തകന്റെ യാതൊരു മര്യാദയുമില്ലാത്തവന്.

എന്ത് അര്‍ത്ഥത്തില്‍ ആണ്
മാതൃഭൂമി ന്യൂസ് ചാനലില്‍ വേണു പീഡകര്‍ക്കൊപ്പമോ പിണറായി സര്‍ക്കാര്‍ എന്ന പേരില്‍ ചര്‍ച്ച നടത്തിയത് എന്ത് അര്‍ത്ഥത്തില്‍ ആണ് എന്ന് മനസ്സില്‍ ആക്കുവാന് സാധിക്കുന്നില്ല. ചുമ്മാ ചാനല്‍ അവതാരകന് ആയിരുന്നു എന്ത് തോന്നിയവാസവും വിളിച്ചു പറയാം, എന്നൊക്കെ ഇപ്പോളും ഈ മഹാനുഭാവന് കരുതുന്നുണ്ടോ.

ആഷിഖ് അബുവിന്റെ നിലപാട് എന്താ
സൗമ്യക്ക് നീതി ലഭിക്കണം എന്നത് കൊണ്ട് സാര്‍ എന്താണ് ഉദ്ദേശിക്കുന്നത്. കേരളം ഭരിക്കുന്നത് സി.പി. എം നേതൃത്വം കൊടുക്കുന്ന ഇടത് മുന്നണി സര്‍ക്കാരാണ്. സി പി എം വധശിക്ഷക്ക് എതിരാണ്, സി.പി. എം അനുഭാവിയായ ആഷിഖ് അബുവിന്റെ നിലപാട് വധശിക്ഷ വേണമെന്നാണോ?

നിലവാരം കുറഞ്ഞ മഹാന്
വിളിച്ച് വരുത്തിയവരോട് യാതൊരു ബഹുമാനവും ഇല്ലാതെ സംസാരിക്കുന്ന വേണു അണ് മലയാളം ന്യൂസ് ഡിസ്കഷന്സ് അവതരിപ്പിക്കുന്നതില്‍ ഏറ്റവും നിലവാരം കുറഞ്ഞയാള്‍. വേണുവിനൊക്കെ ശമ്പളം കൊടുക്കുന്ന മേലാളന്മാര് പറയുന്നതേ പറയൂ... അല്ലാതെ മാധ്യമ ധര്‍മ്മമൊന്നും അവരില്‍ നിന്നും നമ്മള് പ്രതിക്ഷിച്ചിട്ടു കാര്യമില്ല.

ആഷിഖ് അബുവിന് നിലവാരമില്ല
ശ്രീനിവാസന്, ജോയ് മാത്യു തുടങ്ങിയ ഇടതു ബുദ്ധിജീവികള്‍ ഒരിക്കലും അന്ധമായ പാര്‍ട്ടി ന്യായീകരണം നടത്തുന്നത് കണ്ടിട്ടില്ല, സമൂഹത്തോടുള്ള പ്രതിബദ്ധത അവര്‍ക്ക് പാര്‍ട്ടിയേക്കാള്‍ വലുതാണ് പക്ഷേ ആഷിക് അബു ഒരു നാലാംകിട പാര്‍ട്ടി പ്രവര്‍ത്തകന്റെ നിലവാരം പോലും കാണിക്കാറില്ല.

രക്തം തിളച്ചിട്ട് കാര്യമില്ല സാര്‍
സഖാക്കള്‍ ഒഴിച്ച് മറ്റുള്ള എല്ലാവര്ക്കും അറിയാം ഈ കേസില്‍ സര്‍ക്കാരിനു പറ്റിയ പരാജയം, പിന്നെ മാധ്യമ പ്രവര്‍ത്തനം, അത് ആടിനെ പട്ടിയാക്കുന്നത് ആണന്ന് എല്ലാവര്ക്കും അറിയാം, ഒറ്റപ്പാലം സംഭവം മുതല്‍, അന്നൊക്കെ താങ്കള്‍ ഒന്നും പറഞ്ഞു കണ്ടില്ലല്ലോ, സ്വന്തം പാര്‍ട്ടിക്കെതിരെ പറയുമ്പോള്‍ മാത്രം രക്തം തിളച്ചിട്ടു കാര്യമില്ല

പിതൃശൂന്യ മാധ്യമ പ്രവര്‍ത്തനം
കേവലം പ്രൈം ടൈം റേറ്റിങ് കൂട്ടാന്‍ വേണ്ടിയുള്ള മാധ്യമ പ്രവര്‍ത്തനം ആണ് ഇപ്പോള്‍ നടക്കുന്നത്. പിണറായി സര്‍ക്കാര്‍ ഗോവിന്ദ ചാമിയെ പോലുള്ള ക്രിമിനലുകള്‍ക്ക് സപ്പോര്‍ട്ട് കൊടുക്കുന്നു എന്നാണു താങ്കള്‍ വിളിച്ചു കൂവാന്‍ ഉദ്ദേശിക്കുന്നത്. താങ്കള്‍ ആ ലിസ്റ്റ് തന്നാല്‍ ഉപകാരം ആയിരുന്നു. ഒരു വിധിയില്‍ കേരളം പകച്ചു നില്ക്കുമ്പോള് അതിന്റെ ഇടയില്‍ പിതൃശൂന്യ മാധ്യമ പ്രവര്‍ത്തനം നടത്തുന്ന നീയും ഗോവിന്ദ ചാമിയും തമ്മില്‍ എന്താണ് വ്യത്യാസം.

പുച്ഛമാണ് ആഷിക് അബൂ
വിമര്‍ശനത്തിന്റെ കുന്തമുനകള്‍ നമുക്ക് നേരെ തിരിയുമ്പോള്‍ മാത്രം ഉണരുന്ന ഈ നീതിബോധമുണ്ടല്ലോ അതിനോട് നുമ്മക്ക് പരമ പുച്ഛമാണ് ആഷിക് അബുവേ ആത്യന്തികം ആയി നമ്മുടെ പാര്‍ട്ടി വധശിക്ഷക്ക് എതിരാണ്..... തൂക്കി കൊല്ലുന്നത് പാര്‍ട്ടി നയം അല്ല.... പക്ഷെ വെട്ടി കൊല്ലുന്നതില്‍ തെറ്റില്ല

അര്‍ണാബ് ഗോസ്വാമി ആവാനുള്ള ശ്രമം
ഇന്നലെ ഇത് കാണാനിടയായി. വേണു ഒരു അര്‍ണാബ് ഗോസ്വാമി ആവാനുള്ള ശ്രമമാണ് .. ആളുകളെ പറയാന്‍ അനുവദിക്കില്ല, അജണ്ട പ്രകാരം ചര്‍ച്ച നടത്തുക. മര്യാദ തീര്‍ത്തും ഇല്ലാത്ത വാഗ്വാദങ്ങള്‍.

ആത്മാര്‍ഥത കുറവാണല്ലോ അബൂ
ഇത്ര ആത്മാര്‍ഥമായ പോസ്റ്റുകളൊന്നും യു ഡി എഫ് എഭണ കാലത്ത് ആശിഖ് അബുവില്‍ നിന്ന് കണ്ടിരുന്നില്ലല്ലോ? അന്ന് നിയമ വ്യവസ്ഥിതിയില്‍ വിശ്വാസവും പ്രതീക്ഷയും ഉണ്ടായിരുന്നില്ല അല്ലേ... ഇന്ന് നാലാം തൂണുകളായി നിങ്ങള്‍ കാണുന്ന മാധ്യമങ്ങള്‍ അന്ന് നിങ്ങള്‍ക്ക് ഒന്നാം തൂണായിരുന്നില്ലേ... അന്ന് 'റിയാലിറ്റി ന്യൂസ് ഷോ' കൊഴുപ്പിക്കാനുളള ഒന്നാന്തരം'ഇന്സ്ട്രുമെന്റാ'യിരുന്നില്ലേ നീയും അബൂ

വെറും ബിസിനസാണ്
ഇവര്‍ക്ക് മാധ്യമ പ്രവര്‍ത്തനം ഒരു ബിസിനസ്സാണ് സാര്‍. ചാനലിന്റെ റേറ്റിംഗ് കൂട്ടാന്‍ ഇവര്‍ ഏതറ്റം വരെ വേണമെങ്കിലും പോവും. പിന്നെ മാധ്യമധര്‍മ്മം ഒക്കെ ഇപ്പോ ആരെങ്കിലും പാലിക്കുന്നുണ്ടോ അതൊക്കെ പണ്ടേ ഇക്കൂട്ടരില്‍ ചിലര്‍ കൊന്ന് കുഴിച്ചുമൂടിയതാണല്ലോ..

കോമാളിയായി പോകുന്നു
അര്‍ണാബ് ഗോസ്വാമിയെ അനുകരിക്കാന്‍ ശ്രമിച്ചു വെറും കോമാളിയായി അധപ്പതിക്കുകയാണ് ചെയ്യുന്നതെന്ന് വേണു സ്വയം തിരിച്ചറിയണം. നിങ്ങളുടെ ചര്‍ച്ച കേള്‍ക്കുന്ന എല്ലാവരും നിങ്ങള്‍ പറയുന്നത് തൊള്ള തൊടാതെ വിഴുങ്ങുന്ന പൊട്ടന്മാരാണെന്ന് കരുതരുത്. ഇനി അങ്ങനെ കരുതി സ്വയം പൊട്ടനായാലും വേണ്ടില്ല

എന്തിനാണ് ഈ ധാര്‍ഷ്ട്യം
എനിക്ക് മാത്രമാണ് എല്ലാം അറിയുന്നത് എന്ന ധാര്‍ഷ്ട്യ മനോഭാവമാണ് അവതാരകരും ചര്‍ച്ചയില്‍ പങ്കെടുക്കുന്നവരും കാണികളും ശ്രോതാക്കളും വച്ച് പുലര്‍ത്തുന്നത്. പരസ്പരബഹുമാനത്തില്‍ കാര്യങ്ങള്‍ ചര്‍ച്ച നടത്താന്‍ ഇന്നുവരെ ഒരു മാധ്യമങ്ങളും ശ്രമിച്ചിട്ടുമില്ല എന്നതല്ലേ കാണാന്‍ കഴിയുന്നത്

ആഷിഖ് അബു എന്തൊരു തോല്‍വിയാണ്
കണ്ണൂര്‍ രാഷ്ട്രീയവധ ശിക്ഷ നടപ്പാക്കുമ്പോള്‍ തങ്ങള്‍ ഉറങ്ങുകയായിരുന്നോ? മുഖ്യന്റെ പേരൊന്നു കണ്ടപ്പോള്‍ ഭയങ്കര വേദന. താങ്കള്‍ എന്തു തോല്‍വിയാണ് സാറെ. നിങ്ങള്‍ വിചാരിച്ചതു നിങ്ങള്‍ക്ക് കിട്ടും. ഫീലിംഗ് സുഖിപ്പിക്കല്‍.
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications