പുരുഷന്മാരെ അങ്ങ് കൊന്നുകളഞ്ഞേക്കണമെന്ന് കെആര്‍ ഇന്ദിര.. മറുപടി കേട്ടാല്‍ അറയ്ക്കുന്ന തെറികള്‍!
പുരുഷന്മാര്ക്കെതിരെ ഫേസ്ബുക്ക് പോസ്റ്റുമായി എഴുത്തുകാരി കെ ആര് ഇന്ദിര രംഗത്ത്. പുരുഷന്മാരുടെ ജനസംഖ്യ വര്‍ധിക്കുന്നത് കുറ്റവാളികളുടെ എണ്ണം കൂട്ടുന്നുണ്ട് എന്നാണ് കെ ആര് ഇന്ദിരയുടെ കണ്ടെത്തല്‍. അത് നിയന്ത്രിക്കണം എന്ന് അഭിപ്രായപ്പെട്ട എനിക്ക് കിട്ടിയ തെറിക്കു കണക്കില്ല. കണ്ടല്ലോ ആണിന്റെ തനി സ്വഭാവം.
അകത്ത് ഒരു ഗോവിന്ദച്ചാമിയെ ഒളിപ്പിച്ചു വെച്ചാണ് ഇവന്റെയൊക്കെ ജീവിതം. തരം കിട്ടിയാല്‍ അവ നൊക്കെ തനി സ്വഭാവം പുറത്തെടുക്കും. കൊടും ക്രിമിനലുകളെ പോലും വധിക്കാന്‍ നിവൃത്തിയില്ലാത്ത വിധം ഉദാരമായ ഇന്ത്യന്‍ പീനല്‍ കോഡ് പരിഷ്കരിച്ച് അവരെ കൊന്നു കളയണം - കേട്ടാല്‍ അറയ്ക്കുന്ന തെറിവാക്കുകളുമായിട്ടാണ് കെ ആര് ഇന്ദിരയുടെ ഈ പോസ്റ്റിനോട് സോഷ്യല്‍ മീഡിയ പ്രതികരിക്കുന്നത്.

രാജ്യത്തിന് ആപത്താണ്
ഇന്ത്യയില്‍ വധ ശിക്ഷ നിരോധിക്കരുത് എന്ന് മാത്രമല്ല, അപൂര്‍വങ്ങളില്‍ അപൂര്‍വമായ കുറ്റകൃത്യത്തിന് മാത്രം വധ ശിക്ഷ നല്കുന്ന രീതി മാറ്റി കുറേക്കൂടി പുരുഷന്മാരെ കൊന്നു കളയുകയും വേണം. പുരുഷന്മാരുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിക്കുന്നത് രാജ്യത്തിനു ആപത്താണ്. - സെപ്തംബര്‍ 17ന് പറഞ്ഞ അഭിപ്രായം ഇന്ദിര ഇന്ന് ഒന്ന് കൂടി ആവര്‍ത്തിച്ചിട്ടുണ്ട്.

പൊട്ടിവീണതല്ലല്ലോ
നിങ്ങളും ഉണ്ടായത് ഒരു പുരുഷന്റെ ബീജത്തില്‍ നിന്നാണ്, അല്ലാതെ മാനത്ത് നിന്ന് പൊട്ടി വീണതൊന്നും അല്ല, നിങ്ങള്‍ ഒരു കാര്യം മനസ്സിലാക്കിയാല്‍ നന്ന്, പുരുഷന്മാര് മുഴുവന്‍ ഗോവിന്ദ ചാമിയോ, അമീറുല്‍ ഇസ്ലാമോ അല്ലാ - പുരുഷന്മാരുടെ ജനസംഖ്യ വര്‍ധിക്കുന്നത് കുറ്റവാളികളുടെ എണ്ണം കൂട്ടുന്നു എന്ന് പറഞ്ഞ കെ ആര് ഇന്ദിരയ്ക്ക് കിട്ടിയ മാന്യമായ മറുപടികളില്‍ ഒന്ന്.

അച്ഛനും മകനും ഇല്ലേ
ഈ പോസ്റ്റിട്ടയാളിന്റെ അഛനും,മകനുണ്ടെങ്കില്‍ അദ്ദേഹവും പുരുഷന്മാരാണ്. ആദ്യം പോസ്റ്റുമുതലാളി അവരെക്കൊന്നു മാതൃകകാണിക്കൂ. ഇങ്ങനെ ഒരു കമന്റിടേണ്ടി വന്നതില്‍ എനിക്കു യാതൊരു ഖേദവുമില്ലെന്നറിയിക്കട്ടെ. ഫെമിനിച്ചികളുടെ ഗണത്തില്‍ ഞാന്‍ ഒരാളെക്കൂടെ കൂട്ടി. ഈ സത്യം പറഞ്ഞതിന് വേണമെങ്കില്‍ എന്നെ അണ്‍ഫ്രണ്ട് ചെയ്യാം - മറ്റൊരു കമന്റ്.

ഇന്ദിരയുടെ മറുപടി
ഈ പോസ്റ്റ് ക്രിമിനലുകളെ കൊല്ലണം എന്നാണ്. ക്രിമിനലുകളായ പുരുഷന്മാരെ കൊല്ലുന്നത് രാജ്യത്തിനു ഗുണകരം തന്നെയാണ്. അത് നിങ്ങളെ പൊള്ളിച്ചു എങ്കില്‍ ഒരു ക്രിമിനല്‍ നിങ്ങളുടെ ഉള്ളില്‍ ഒളിഞ്ഞിരിക്കുന്നുണ്ട് എന്നാണ്. അങ്ങനെയുള്ള നിങ്ങളെ അണ്‍ഫ്രണ്ട് ചെയ്യുക തന്നെ വേണം. ഫെമിനിച്ചി എന്ന പ്രയോഗം നിങ്ങള്‍ നടത്തുന്നുണ്ട് എന്നത് അണ്‍ഫ്രണ്ട് ചെയ്യാന്‍ മറ്റൊരു കാരണം കൂടിയാണ്.

നല്ല കണ്ടുപിടുത്തം
പുരുഷന്മാരുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിക്കുന്നത് രാജ്യത്തിനു ആപത്താണ്... നല്ല കണ്ടു പിടുത്തം..ഈ രാജ്യത്തിലെ സകല പ്രശ്നങ്ങള്‍ക്കും കാരണം പുരുഷന്മാരാ.. അടിപൊളി
ഫെമിനിസ്റ്റെന്ന് പ്രഖ്യാപനം
ഞാന്‍ ഫെമിനിസ്റ്റ് ആണ്. ഫെമിനിച്ചി എന്ന് ഫെമിനിസ്റ്റിനെ പരിഹസിക്കുന്നവരൊക്കെ എന്റെ ഫ്രണ്ട് ലിസ്റ്റില്‍ നിന്നും ടൈം ലൈനില്‍ നിന്നും സ്ഥലം വിട്ടുകൊള്ളണം - കെ ആര് ഇന്ദിര കഴിഞ്ഞ ദിവസം എഴുതിയ ഫേസ്ബുക്ക് പോസ്റ്റാണിത്. ഇതിനും കിട്ടി കണക്കിന് പൊങ്കാല.
-
ആലിയ ഭട്ടിന്റെ ഗ്ലാമർ രഹസ്യം ഇതാണ്! ആ 8 കാര്യങ്ങളിലൂടെ നിങ്ങളുടെ ചർമ്മവും തിളങ്ങും -
മമ്മൂട്ടിക്ക് ഇപ്പോൾ വീണ്ടും മറ്റേ അസുഖം തുടങ്ങി, ഇനിയെങ്കിലും മനുഷ്യരുടെ പ്രാക്ക് വാങ്ങി കൂട്ടരുത്';ശാന്തിവിള -
സ്വർണ വില പവന് 70,000 രൂപയിലേക്ക്, അതുകഴിഞ്ഞ് കാത്തിരിക്കുന്നത് വൻ കുതിപ്പ്..1.65 ലക്ഷമാകുമെന്ന് -
'മഞ്ജു വാര്യർ കോടിക്കണക്കിന് രൂപയാണ് ഇങ്ങനെ സമ്പാദിക്കുന്നത്,ഏതൊക്കെ കോലത്തിലാണ് വരുന്നത്';ശാന്തിവിള ദിനേശ് -
ഒരു ആപ്പിൾ ഐഫോൺ വാങ്ങാൻ ആഗ്രഹിക്കാത്തവർ ആരുണ്ട്? എങ്കിൽ ഐഫോൺ 15 തന്നെയാവാം, വില? -
മോഹൻലാലിൻ്റെ ആഡംബര വസതികൾ കണ്ണുതള്ളിക്കും; ദുബായിൽ 25 കോടിയുടെ ഫ്ലാറ്റ്, ഊട്ടിയിൽ ആഡംബര വില്ല,കൊച്ചിയിലും -
തമിഴ്നാട്ടിൽ ബിജെപി-ടിവികെ സഖ്യമോ? ചുക്കാൻ പിടിക്കുന്നത് പവൻ കല്യാൺ? ഒടുവിൽ ആ തീരുമാനം അറിയിച്ചു -
കേരളം കിട്ടിയില്ലെങ്കിൽ എന്താ, തമിഴ്നാട് ബിജെപിയുടെ കൈകളിലേക്ക്?.ഡിഎംകെയ വീഴ്ത്തുമെന്ന് സർവ്വെ -
എൽഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പമെത്തും, കിംഗ് മേക്കറാകുമോ ബിജെപി? മാട്രിസ്-ഐഎഎന്‍സ് സർവ്വേ ഫലം -
നടന് വിജയിയെ വിടാതെ ബിജെപി; കുടുങ്ങിയത് എഐഎഡിഎംകെ, സെങ്കോട്ടയ്യന് ഡിഎംകെ പിടിക്കുമോ -
'12ാം വയസില്‍ കുഞ്ഞാലിക്കുട്ടിയെ കാണാന്‍ തുടങ്ങിയതാ'; സബാഹ് രണ്ടുംകല്‍പ്പിച്ച്, കണക്കുകള്‍ അനുകൂലം -
കൊയിലാണ്ടി, ബാലുശ്ശേരി നിലനിർത്തുക സിപിഎമ്മിന് വെല്ലുവിളി; തിരുവമ്പാടിയിലും കനത്ത പോരാട്ടം ഉറപ്പ്












Click it and Unblock the Notifications