കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ഇതെന്ത് വൃത്തികേടാണ്..സ്വയം ചെറുതാവരുത്'; സംവിധായകൻ ജൂഡ് ആന്റണിക്കെതിരെ രൂക്ഷ വിമർശനം

Google Oneindia Malayalam News

കൊച്ചി;മനോരമ ആഴ്ച പതിപ്പിൽ സംവിധായകൻ ജൂഡ് ആന്റണി നൽകിയ ഒരു വാചകത്തിനെതിരെ വിമർശനം രൂക്ഷം. 'പൂത്തുലയുന്ന നല്ല പ്രണയങ്ങള്‍' എന്ന ലേഖനത്തിന്റെ പരസ്യത്തിനെതിരെയാണ് വിമർശനം ഉയരുന്നത്. 'ആദ്യ കാമിനി തേച്ചു പോയിട്ടും കരളുറപ്പോടെ പിന്നെയും പറന്ന എനിക്കും കിട്ടി ഒടുവില്‍ ഒരു ഇണക്കിളിയെ' എന്നായിരുന്നു ജൂഡ് പറയുന്നതായുള്ള പരസ്യത്തിലെ വാചകങ്ങൾ. എന്നാൽ സംവിധായകന് പുരോഗമനം സിനിമയിൽ മാത്രമേയുള്ളൂവെന്നാണ് സോഷ്യൽ മീഡിയ ഉയർത്തിയ വിമർശനം. സ്ത്രീപക്ഷ വിഷയം കൈകാര്യം ചെയ്ത ജൂഡ് ആന്റണിയുടെ സാറാസ് എന്ന ചിത്രവുമായി ബന്ധപ്പെടുത്തിയുള്ള വിമർശനങ്ങളാണ് ഏറെയും. അത്രയും പുരോഗമനം ചർച്ച ചെയ്ത സംവിധായകൻ തേപ്പ് എന്ന വാക്ക് പ്രയോഗിക്കുന്നതിനേയാണ് പലരും ചോദ്യം ചെയ്യുന്നത്. ഇത്തരം പരാമര്‍ശങ്ങളിലൂടെ സംവിധായകന്‍ വീണ്ടും സ്വയം ഇല്ലാതാകുകയാണെന്നാണ് ഡോ.വീണ ജെ.എസ് ഫെയ്‌സ്ബുക്കില്‍ കുറിച്ചത്. ഡോക്ടറുടെ കുറിപ്പ് വായിക്കാം

1

ജൂഡ് ആന്റണി ജോസഫ് and like minded അറിയാൻ ആണ്‌. ഫോട്ടോയിൽ 2014ൽ ഇറങ്ങിയ താങ്കളുടെ ഓം ശാന്തി ഓശാനയുടെ നന്ദി കാർഡ്. ഓം എന്നല്ല ഊം₹&-#= ആണെന്ന് ഇന്നാണ് മനസിലാകുന്നത്.2015 ൽ ആണ്‌ താങ്കൾ വിവാഹിതനാകുന്നത്. 2014 ൽ സിനിമ ഇറങ്ങുമ്പോൾ പൂർവകാമുകി വിട്ടുപോയതിന്റെ സങ്കടം നിങ്ങൾക്ക് മാറിയിട്ടുണ്ടാകില്ല. മനസിലാക്കുന്നു. എന്നാൽ 2015 ൽ വിവാഹിതനായ ശേഷവും ഭാര്യ നല്ലതാണെന്ന ഒറ്റക്കാരണം കൊണ്ട് നിങ്ങൾക്ക് പൂർവകാമുകിയെ കുറ്റം പറയാൻ പറ്റുന്നു എന്നത് എന്തൊരു വൃത്തികേടാണ്.

2

സ്വയം അവകാശപ്പെടാൻ അപ്പോൾ നിങ്ങൾക്ക് ഗുണങ്ങൾ ഒന്നും തന്നെ ഇല്ലാ എന്നാണോ?? #സാറാസ് എടുത്ത സംവിധായകൻ എന്ന ഏറ്റവും വലിയ ഗുണം നിങ്ങൾക്ക് ഉണ്ടെന്ന് വിചാരിക്കുന്നവരുണ്ട് ഇവിടെ. അപ്പോളാണ് നിങ്ങൾ സ്വയം ഇങ്ങനെ വീണ്ടും ഇല്ലാതാകുന്നത്.
ഒരു സെലബ്രിറ്റി ആയ നിങ്ങൾ, നിങ്ങൾ മാത്രമല്ല അടുത്തിടെ സിദ്ധാർഥ് എന്ന ഇന്ത്യൻ സിനിമാതാരവും പൂർവകാമുകിയെ ഇടയ്ക്കിടെ സ്മരിക്കുന്നുണ്ട്. നിങ്ങളുടെ മുറിവുകൾ ഉണങ്ങുന്നില്ല എന്നത് തീർച്ചയായും ഗൗരവമുള്ള കാര്യമാണ്. സെലിബ്രിറ്റി ആയതുകൊണ്ട് തന്നെ നിങ്ങളുടെ ഉത്തരവാദിത്തവും ഏറുന്നുണ്ട്.

3

പെണ്ണ് #തേച്ചിട്ട് പോയി എന്ന് വിശ്വസിച്ചവർ തന്നെയാണ് ഇവിടെ അവരെ കുത്തിയും പെട്രോൾ ഒഴിച്ചും വെടിവെച്ചും കൊന്നത്. കൊല്ലാതെ വിടുമ്പോൾ വെറും വെടികൾ എന്ന് മുദ്ര കുത്തുന്നത്. അവർക്കും നിങ്ങൾക്കും തമ്മിലുള്ള ഏകവ്യത്യാസം എന്നത് മാനസികനില തകരാതെ ഇരിക്കാനുള്ള privileged സ്പേസ്കൾ നിങ്ങൾക്ക് തീർച്ചയായും ഉണ്ടായിരുന്നു എന്നത് മാത്രമാണ്. Privileged ആയവർ പോലും കാമുകിമാരെ immediate relationship crisis സമയത്ത് മാനസികമായോ ശരീരികമായോ ഉപദ്രവിക്കാറുണ്ട്.

4

പക്ഷേ ആ crisis ടൈം ഒരുപാട് കാലങ്ങൾ, see its 2021 Octorber now, എന്നിട്ടും താങ്കൾക്ക് അവളെ മറക്കാതെ താങ്കളുടെ ഇന്നത്തെ ഇണക്കിളിയെ പ്രണയം എന്ന് വിശേഷിപ്പിച്ചു ആഘോഷിക്കാൻ കഴിയുന്നില്ല എങ്കിൽ നിങ്ങളുടെ ഭാര്യയെ പോലും അപമാനിക്കൽ ആണത്.
എന്ന് മാത്രമല്ല, സെലിബ്രിറ്റി ആയ ജൂഡിനെ "തേച്ചവൾ" എന്ന പട്ടം വീണ്ടും വീണ്ടും പഴയ കാമുകിക്ക് നൽകുമ്പോൾ അവരുടെ ഇടങ്ങളിൽ അവർ അനുഭവിക്കുന്ന വിഷമങ്ങൾക്ക് നിങ്ങൾ കാരണക്കാരൻ ആകുകയാണ്.

Recommended Video

cmsvideo
Jude Anthony Joseph Exclusive interview | Oneindia Malayalam
5

എല്ലാവർക്കും ഒരു closure ഉണ്ടാകേണ്ടതുണ്ട്. അല്ലേ ജൂഡ്?? അതിന് സഹായിക്കാൻ ഈ സമൂഹത്തിനു മാതൃക ആകുന്ന വിധത്തിൽ നിങ്ങൾക്ക് പെരുമാറാൻ കഴിയട്ടെ 🙂
NB: ഭാര്യയുടെ ഫോട്ടോ ഞാൻ മറച്ചുവെച്ചത് വേറെ ഒന്നും കൊണ്ടല്ല. അവരോട് compare ചെയ്തു മറ്റൊരു സ്ത്രീയെ മോശക്കാരിയാക്കുന്നതിന്റെ ഭാഗമാകേണ്ടുന്ന യാതൊരു കാര്യവും നിങ്ങളുടെ ഭാര്യക്കില്ല എന്നത് കൊണ്ട് മാത്രമാണ്

English summary
Social media criticizes director jude antony's new ad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X