കമോണ്‍ട്രാ ദിലീഷേട്ടാ... നമ്മുടെ സ്വന്തം ക്‌നാനായക്കാരന്‍ സംവിധായകനെ കണ്ടോ? ട്രോളോട് ട്രോള്‍!!!
ഫഹദ് ഫാസിലിന്റെ പുതിയ ചിത്രമായ മഹേഷിന്റെ പ്രതികാരം ഹിറ്റിലേക്ക് കുതിക്കുമ്പോള്‍ ക്‌നാനായക്കാര്‍ക്കും അഭിമാനം. സ്വന്തം സമുദായാംഗമായ സംവിധായകന്‍ ദിലീഷ് പോത്തനെ അഭിനന്ദിച്ച് ക്‌നാനായ വോയിസ് എന്ന സൈറ്റ് എഴുതിയ ക്‌നാനായക്കാരന്‍ സംവിധായകന് ഇത് അഭിമാന നിമിഷം എന്ന ലേഖനമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരം.
ലാലു അലക്‌സിനെപ്പോലുള്ള നടന്മാരും ലിസ്റ്റിന്‍ സ്റ്റീഫനെപ്പോലുള്ള നിര്‍മാതാക്കള്‍ക്കുമൊപ്പം സ്വന്തമായി ഒരു ഹിറ്റ് സംവിധായകനും കൂടി സ്വന്തമായ സന്തോഷമാണ് ക്‌നാനായ വോയിസ് പങ്കുവെക്കുന്നത്. എന്നാല്‍ ഇത് ഒരു ജാതി പറഞ്ഞുള്ള എഴുത്തായിപ്പോയി എന്ന് സോഷ്യല്‍ മീഡിയ ഒരേസ്വരത്തില്‍ കളിയാക്കുന്നു. ദിലീഷ് പോത്തനെക്കുറിച്ച് ക്‌നാനായ വോയിസിന് പറയാനുള്ളതും അതിനോട് സോഷ്യല്‍ മീഡിയയ്ക്ക് പറയാനുള്ളതും...

ഇങ്ങനെ വെറുപ്പിക്കല്ലേ...
ഇത് മാതിരിയുള്ള ആര്‍ട്ടിക്കിളുകള്‍ എഴുതി വെറുപ്പിക്കല്ലേ എന്ന് ക്‌നാനായ വോയിസിനോട് പറയൂ എന്ന് പറഞ്ഞാണ് ആളുകള്‍ ദിലീഷ് പോത്തന്റെ ഫേസ്ബുക്ക് പേജില്‍ ഈ ലേഖനം ഷെയര്‍ ചെയ്യുന്നത്. സംവിധായകന്റെ ജാതിയും മതവും പറഞ്ഞ് അഭിമാനിക്കാന്‍ നിന്നാല്‍ എങ്ങനിരിക്കും എന്നതിന് ഒരു സാംപിളാണ് ഈ സംഭവം.

ക്‌നാനായക്കാരന്‍ സംവിധായകന്‍
ഹഫദ് ഫാസിലിന്റെ സിനിമ ഹിറ്റാകുമ്പോള്‍ ക്‌നാനായക്കാരന്‍ സംവിധായകനും അഭിമാനം. ഇതാണ് തലക്കെട്ട്. സമുദായത്തില്‍ നിന്നും അഭിനയത്തിലും നിര്‍മാണത്തിലുമെല്ലാം പ്രതിഭകള്‍ ഉണ്ടായിട്ടുണ്ടെങ്കിലും പുതിയ തലമുറയില്‍ ഒരു സംവിധായകന്‍ ആദ്യമായിട്ടാണ് - ഈ സന്തോഷം ലേഖനം ഒട്ടും വിട്ടുകളയുന്നില്ല

ഒരു ജാതി അഭിമാനം
ജാതി പറഞ്ഞുള്ള ഈ അഭിമാനം ഒരു ജാതി അഭിമാനമായിപ്പോയീട്ടാ എന്നാണ് സോഷ്യല്‍ മീഡിയയില്‍ ആളകള്‍ ട്രോളുന്നത്. പടം ഹിറ്റായതിന് സംവിധായകനെ അഭിനന്ദിച്ചാല്‍ ഓക്കെ, അതിനെന്തിനാണ് ജാതിയും മതവും വലിച്ചിഴക്കുന്നത് എന്നാണ് ചോദ്യം.

ആരാണ് ദിലീഷ് പോത്തന്‍
സഹസംവിധായകനായിരുന്നു ദിലീഷ് പോത്തന്‍. അതിനെക്കാള്‍ നന്നായി, നടന്‍ എന്ന് പറഞ്ഞാല്‍ ആളുകള്‍ അറിയും. സാള്‍ട്ട് ആന്‍ഡ് പെപ്പര്‍, റാണി പദ്മിനി തുടങ്ങിയ സിനിമകളിലെ ദിലീഷ് പോത്തന്റെ അഭിനയം വളരെയധികം ശ്രദ്ധിക്കപ്പെട്ടിരുന്നു.

പടം ഹിറ്റോട് ഹിറ്റ്
2016 ലെ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളിലൊന്നായി മഹേഷിന്റെ പ്രതികാരം മാറിക്കഴിഞ്ഞു. സോഷ്യല്‍ മീഡിയയിലും അല്ലാതെയുമായി പടം കണ്ടെത്തിയ ആരാധകരുടെ നല്ല വാക്കുകളേ കേള്‍ക്കാനുള്ളൂ. സംവിധായകനായ ദിലീഷ് പോത്തനും നല്ല കയ്യടി കിട്ടുന്നുണ്ട്

കമോണ്‍ട്രാ മഹേഷേ
സിനിമയുടെ നിര്‍മാതാവായ സംവിധായകന്‍ ആഷിക് അബുവാണ് കമോണ്‍ട്രാ മഹേഷേ എന്ന പരസ്യവാചകത്തെ ഹിറ്റാക്കിയത്. ആഷിക് അബുവിനൊപ്പം സോഷ്യല്‍ മീഡിയ ഇത് ഏറ്റെടുത്തു എന്ന് തന്നെ പറയാം.

ദിലീഷ് പോത്തന്‍ വന്ന വഴി
കോട്ടയം സ്വദേശിയാണ് ദിലീഷ് പോത്തന്‍. മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റിയില്‍ നിന്ന് എം ഫില്‍ ബിരുദം കരസ്ഥമാക്കിയ ശേഷമാണ് സിനിമയിലെത്തുന്നത്. അസോസിയേറ്റ് ഡയറക്റ്ററായും അഭിനേതാവായും തിളങ്ങിയ ശേഷം മഹേഷിന്റെ പ്രതികാരത്തിലൂടെ സ്വതന്ത്രസംവിധായകനായി.












Click it and Unblock the Notifications