Get Updates
Get notified of breaking news, exclusive insights, and must-see stories!

'നീയേ ഉണ്ടായിരുന്നുള്ളൂട്ടാ... കട്ട് ചെയ്തല്ലേ', ധർമ്മജന്റെ ഫോട്ടോയിലും ദിലീപില്ല, ചർച്ചയാക്കി സോഷ്യൽ മീഡിയ

കൊച്ചി: നടന്‍ സിദ്ദിഖിന്റെ മകന്റെ വിവാഹ വിരുന്നിന്റെ ചിത്രം പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത് വൈറലായിരുന്നു. മമ്മൂട്ടി, മോഹന്‍ലാല്‍, സിദ്ദിഖ് എന്നിവരാണ് ചിത്രത്തിലുണ്ടായിരുന്നത്.

സിദ്ദിഖിന്റെ തൊട്ടടുത്ത് ഇരുന്നിരുന്ന ദിലീപിനെ ഒഴിവാക്കിയായിരുന്നു വിഡി സതീശന്റെ ഫോട്ടോ. ഇത് ചര്‍ച്ചയായതിന് പിന്നാലെ നടന്‍ ധര്‍മ്മജന്‍ പങ്കുവെച്ച ചിത്രവും സോഷ്യല്‍ മീഡിയ ചര്‍ച്ചയാക്കിയിരിക്കുകയാണ്.

1

സിദ്ദിഖിന്റെ മകന്‍ ഷഹീന്‍ സിദ്ദിഖും അമൃതാ ദാസും തമ്മിലുളള വിവാഹം കഴിഞ്ഞ ദിവസമായിരുന്നു. സിനിമാ രംഗത്ത് നിന്ന് മമ്മൂട്ടിയും മോഹന്‍ലാലും അടക്കം നിരവധി പ്രമുഖര്‍ ആഘോഷത്തില്‍ പങ്കെടുക്കാനെത്തി. ദിലീപും കാവ്യാ മാധവനും വിരുന്നിലെ ശ്രദ്ധാ കേന്ദ്രങ്ങളായിരുന്നു. മമ്മൂട്ടി ദിലീപിന്റെ തോളില്‍ കയ്യിട്ട് ചിരിച്ച് സംസാരിക്കുന്ന ചിത്രങ്ങളും വീഡിയോയും വൈറലായിരുന്നു.

2

എന്നാല്‍ മോഹന്‍ലാല്‍ ദിലീപിനോട് സംസാരിക്കുന്നത് കാണാനില്ലെന്നതും സോഷ്യല്‍ മീഡിയ ചര്‍ച്ചയാക്കിയിരുന്നു. സിദ്ദിഖുമായി അടുത്ത ബന്ധമാണ് ദിലീപിനും കുടുംബത്തിനുമുളളത്. നടിയെ ആക്രമിച്ച കേസില്‍ ദിലീപ് ആരോപണ വിധേയനായത് മുതല്‍ പിന്തുണയുമായി കൂടെ ഉളള സിനിമയിലെ ചിലരില്‍ ഒരാളാണ് സിദ്ദിഖ്.

Recommended Video

cmsvideo
    ഫോട്ടോയിൽ ദിലീപിനെ ഒഴിവാക്കി ധർമജനും | Oneindia Malayalam
    3

    വിഡി സതീശന്‍ പങ്കുവെച്ച ചിത്രത്തില്‍ നിന്നും ദിലീപിനെ മനപ്പൂര്‍വ്വം ഒഴിവാക്കിയതാണ് എ്ന്നാണ് സോഷ്യല്‍ മീഡിയാ ചര്‍ച്ച. നടിയെ ആക്രമിച്ച കേസില്‍ പ്രതിയാണ് എന്നത് കൊണ്ട് തന്നെ വിവാദം ഒഴിവാക്കുന്നതിന് വേണ്ടിയാണ് ഫോട്ടോയില്‍ നിന്ന് ദിലീപിനെ വെട്ടിയതെന്ന് സോഷ്യല്‍ മീഡിയ ചൂണ്ടിക്കാട്ടുന്നു. അതിന് വിഡി സതീശനെ സോഷ്യല്‍ മീഡിയ അഭിനന്ദിക്കുകയും ചെയ്തു.

    4

    അതിനിടെയാണ് ധര്‍മ്മജന്‍ പങ്കുവെച്ച ചിത്രവും ചര്‍ച്ചയായിരിക്കുന്നത്. ചിത്രത്തില്‍ ധര്‍മ്മജനൊപ്പം മമ്മൂട്ടി, അബു സലീം, മോഹന്‍ലാല്‍, ആന്റണി പെരുമ്പാവൂര്‍ എന്നിവരാണ് ഉളളത്. ധര്‍മ്മജന് തൊട്ടരികിലായി നില്‍ക്കുന്നത് ദിലീപ് ആണെന്നാണ് സോഷ്യല്‍ മീഡിയ ചൂണ്ടിക്കാണിക്കുന്നത്. ദിലീപ് ധരിച്ച ഷര്‍ട്ട് കാണിച്ചാണ് സോഷ്യല്‍ മീഡിയ അത് നടന്‍ തന്നെയാണ് എന്ന് ഉറപ്പിച്ചിരിക്കുന്നത്.

    5

    ഇതോടെ ധര്‍മ്മജനെ പരിഹസിച്ച് കൊണ്ടുളള കമന്റുകള്‍ പോസ്റ്റിന് താഴെ നിറയുകയാണ്. എല്ലാരും നൈസ് ആയിട്ട് ഒഴിവാക്കുവാണല്ലോ എന്നാണ് പരിഹാസം. ആശാന്റെ കൈ മാത്രം വെച്ചിട്ട് ബാക്കി വെട്ടി കളഞ്ഞത് മോശമായി പോയി എന്നാണ് മറ്റൊരു കമന്റ്. ദിലീപിന്റെ ഫോട്ടോ ഇട്ടാൽ പണി കിട്ടും പേടിയാണ്, പോടാ അയാൾ കാരണമാണ് നീ രക്ഷപെട്ടത് എന്നാണ് മറ്റൊരാളുടെ കമന്റ്. എന്തുകൊണ്ട് ഈ കോൺഗ്രസ്‌ കാർ മൊത്തം നുമ്മടെ ഡിലീപേട്ടനെ ഒഴിവാകുന്നെ ഫോട്ടോയിൽ നിന്നും എന്നും പോസ്റ്റിന് കമന്റുണ്ട്.

    6

    ദിലീപുമായി അടുത്ത സൗഹൃദമുളള നടനാണ് ധര്‍മ്മജന്‍. ദിലീപിനെ പിന്തുണച്ച് ധര്‍മ്മജന്‍ പരസ്യമായി രംഗത്ത് വന്നിട്ടുണ്ട്. നടിയെ ആക്രമിച്ച കേസില്‍ ദിലീപ് അറസ്റ്റിലായി ജയിലില്‍ കിടന്നപ്പോള്‍ താനും തറയിലാണ് കിടന്നുറങ്ങിയിരുന്നത് എന്ന് ധര്‍മ്മജന്‍ പറഞ്ഞിരുന്നു. മാത്രമല്ല ദിലീപിന് ജാമ്യം കിട്ടി പുറത്തിറങ്ങിയപ്പോള്‍ ആലുവാ ജയിലിന് മുന്നില്‍ സ്വീകരിക്കാനും ധര്‍മ്മജന്‍ എത്തിയിരുന്നു.

    7

    അന്ന് ജയിലിന് മുന്നില്‍ നിന്ന് പൊട്ടിക്കരഞ്ഞ ധര്‍മ്മജന്റെ വീഡിയോ വൈറലായിരുന്നു. ദിലീപ്് സ്വന്തം ചേട്ടനെ പോലെ ആണെന്നും ആരെന്ത് പറഞ്ഞാലും ദിലീപ് തെറ്റ് ചെയ്തുവെന്ന് വിശ്വസിക്കാനാകില്ലെന്നും ധര്‍മ്മജന്‍ പറഞ്ഞിരുന്നു. തന്നെ സിനിമയിലേക്ക് കൈ പിടിച്ച് കൊണ്ടുവന്നത് ദിലീപാണ്. ദിലീപിനോട് നന്ദികേട് കാണിക്കാന്‍ സാധിക്കില്ലെന്നും ധര്‍മ്മജന്‍ നേരത്തെ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+