പോത്തേട്ടന്‍ സൂപ്പറാ... മഹേഷിന്റെ പ്രതികാരത്തിലെ ഒബ്‌സര്‍വേഷന്‍ ബ്രില്യന്‍സ് വൈറലോട് വൈറല്‍!

മഹേഷിന്റെ പ്രതികാരം എന്ന സിനിമയുടെ ഒരു പ്രത്യേകത അതിലെ ഒബ്‌സര്‍വേഷന്‍ ബ്രില്യന്‍സ് ആണ്. വളരെ മൈന്യൂട്ട് ആയ കാര്യങ്ങള്‍ പോലും സംവിധായകന്‍ ദിലീഷ് പോത്തന്‍ ഇതിന് വേണ്ടി നിരീക്ഷിച്ചിട്ടുണ്ട് എന്നത് ഉറപ്പാണ്. കഥാപാത്രങ്ങളെ വികസിപ്പിക്കുന്നതിലും രംഗങ്ങള്‍ ഒരുക്കുന്നതിലും ടീം മഹേഷിന്റെ പ്രതികാരം കാണിച്ചിരിക്കുന്ന സൂക്ഷ്മത ചിത്രം കണ്ട ആരും സമ്മതിക്കുന്ന കാര്യമാണ്.

എന്നാല്‍ അധികമായാല്‍ അമൃതും വിഷം എന്ന് പറഞ്ഞ കണക്കിനാണ് ഇപ്പോള്‍ ഫേസ്ബുക്കിലെ കാര്യം. ദിലീഷ് പോത്തന്റെ ബ്രില്യന്‍സ് എന്ന പേരില്‍ സിനിമയിലെ ഓരോ രംഗങ്ങളും പോസ്റ്റ് മോര്‍ട്ടം ചെയ്യുകയാണ് ഓണ്‍ലൈന്‍ നിരൂപകര്‍. ചിലതൊക്കെ കാര്യമാണ് എന്ന് തോന്നും. ചിലതൊക്കെ കണ്ടാല്‍ ദിലീഷ് പോത്തന്‍ തന്നെ ഞെട്ടിപ്പോകും. എന്തായാലും മനോഹരമായ ചില നിരീക്ഷണങ്ങള്‍ മലയാളം മൂവീ ആന്‍ഡ് മ്യൂസിക് ഡാറ്റബേസ് (എം3ഡിബി) ശേഖരിക്കുകയും ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്യുകയുമുണ്ടായി. അതിങ്ങനെ...

മുലയൂട്ടുന്ന കന്യാമറിയം

മുലയൂട്ടുന്ന കന്യാമറിയം

കന്യാമറിയത്തെ മുലയൂട്ടുന്ന ഒരു അമ്മയായി അധികം ചിത്രകാരന്മാര്‍ ചിത്രീകരിച്ചു കണ്ടിട്ടില്ല. ആര്‍ട്ടിസ്റ്റ് ബേബി എന്ന ക്യാരക്റ്ററിനെ എന്‍ഹാന്‍സ് ചെയ്തിരിക്കുന്ന ഒരു സീനാണിത്.

ചാച്ചന്റെ കലക്കന്‍ ഡയലോഗ്

ചാച്ചന്റെ കലക്കന്‍ ഡയലോഗ്

തല്ലി ജയിച്ചില്ലേ..ഇനി മതി.. ചാച്ചന്‍ എന്ന ലോകം കണ്ട വ്യക്തി പറയുന്ന ആ ഒരൊറ്റ വാക്കില്‍ ജിംസണ്‍ പിന്മാറുന്നു, മറ്റാര് വന്നു പറഞ്ഞിരുന്നെങ്കിലും മാറുമായിരുന്നോ? ചാച്ചന്റെ ഒരു ദാര്‍ശനികഭാവം കാണികളിലേക്ക് കണ്‍വേ ചെയ്യുന്ന മറ്റൊരു രംഗം

ജിംസി ഇവിടൊക്കെ ഉണ്ട്

ജിംസി ഇവിടൊക്കെ ഉണ്ട്

സിനിമയുടെ തുടക്കത്തില്‍ ബസില്‍, കുരിശു ചുമന്നു മല കയറുമ്പോള്‍, പിന്നെ, കുങ്ഫു പഠിക്കാന്‍ പോകുമ്പോള്‍ അവിടെയൊക്കെ ജിംസിയുണ്ട്. താഹിര്‍ സൈക്കിള്‍ ചവിട്ടി പോകുമ്പോള്‍ ഒരു നിമിഷാര്‍ദ്ധം കാണിക്കുന്നതും ഒക്കെ ജിംസിയെ ആണ്.. കഥയിലേക്ക് പൊട്ടിവീണ കഥാപാത്രമല്ല എന്നത് അത് കൃത്യമായി ഉറപ്പിക്കുന്നു

അടക്ക് കലക്കി

അടക്ക് കലക്കി

അടക്ക് കലക്കി, ഞായറാഴ്ച്ചയാണേല്‍ ഇതിലും ആള് കണ്ടേനെ.. മരണവീട്ടിലെ നടത്തിപ്പുകാരുടെ സ്ഥിരം അവലോകനങ്ങളിലൊന്ന്.

ചെരിപ്പിടാമോ

ചെരിപ്പിടാമോ

മഹേഷ് ചെരിപ്പിടാത്തതിന്റെ കാര്യം ഇപ്പോള്‍ ജിംസിക്കറിയില്ലല്ലോ. പ്രതികാരം കഴിഞ്ഞാലേ മഹേഷ് ഭാവന നേരത്തെ പ്രതിജ്ഞ ചെയ്തിരുന്നു

അമ്മയെ കണ്ടിരുന്നോ

അമ്മയെ കണ്ടിരുന്നോ

അപ്പനും മക്കളും ടീവിയില്‍ ക്രിക്കറ്റോ ഫുട്‌ബോളോ ഒക്കെ കാണുമ്പോള്‍ അമ്മമാര്‍ എന്താ ചെയ്യുക..ഹോ ഇതെന്നാ കൂത്താണ് പ്രാന്താണ് എന്നും പറഞ്ഞ് ഒറങ്ങന്നെ..കണ്ടോ

കടയല്ല സ്റ്റുഡിയോ

കടയല്ല സ്റ്റുഡിയോ

മഹേഷിന് അത്രയും കാലം ഫോട്ടോഗ്രഫി ഒരു തൊഴില്‍ മാത്രമാണ് പാഷനല്ല എന്ന് ഈ സന്ദര്‍ഭത്തില്‍ക്കൂടി തെളിയിക്കുന്നുണ്ട്.. ചാച്ചന്റെ ചോദ്യത്തിന് കടയിലേക്കെന്നും.. ശരിക്കുമുള്ള ഫോട്ടോഗ്രാഫറായ ചാച്ചന്‍ അത് തിരുത്തി കടയല്ല സ്റ്റുഡിയോ എന്നും പറയുന്നിടത്ത്.

മൗസ് പിടുത്തം കറക്ടല്ലേ

മൗസ് പിടുത്തം കറക്ടല്ലേ

കമ്പ്യൂട്ടര്‍ വല്യ വശമില്ലാത്ത ബേബിച്ചായന്റെ രണ്ട് കൈകള്‍കൊണ്ടുള്ള മൗസ് പിടുത്തം, പണിയറിയാവുന്ന പുതിയ ഒരു അസിസ്റ്റന്റിനെ വേണ്ടി വരും എന്ന് സ്വാഭാവികമായി ആര്‍ക്കും തോന്നും.

മെമ്പര്‍ എല്ലാത്തിനും വേണം

മെമ്പര്‍ എല്ലാത്തിനും വേണം

എല്ലാറ്റിനും മെമ്പറിനെ സമീപിക്കുന്ന നാട്ടുകാര്‍, കുരിശ് എവിടെയാ വെക്കേണ്ടതെന്ന ചോദ്യത്തിനു വരെ സൗമ്യമായി പരിഹാരം നിര്‍ദ്ദേശിക്കുന്ന താഹിര്‍ അടിയോടെ തകര്‍ന്ന് പോവുകയാണ് നാട്ടുകാരേ..

കാബറേ കാണാന്‍ പോയ പ്രായം

കാബറേ കാണാന്‍ പോയ പ്രായം

കാബറേ കാണാന്‍ പോയ കാര്യം ഭാവന അച്ചായന്‍ ബേബിച്ചേട്ടനോട് പറയുമ്പോള്‍ പിന്നണിയില്‍ കേള്‍ക്കുന്ന ഗാനം 1979-ല്‍ റിലീസായ 'പ്രഭു' എന്ന സിനിമയിലെ ഇന്നീ തീരം തേടും തിരയുടെ പാട്ടില്‍' എന്ന ഗാനമാണ്. രണ്ടാളുടെയും യൗവ്വന കാലഘട്ടത്തിലാണ് ആ സംഭവം എന്നത് വ്യക്തമായി വരച്ചിടുന്നു.

ചാച്ചന്‍ പെര്‍ഫക്ഷനിസ്റ്റാണ്

ചാച്ചന്‍ പെര്‍ഫക്ഷനിസ്റ്റാണ്

ഫോട്ടോഗ്രാഫറും സുന്ദരക്കുട്ടപ്പനുമായ ചാച്ചന്റെ റൗണ്ട് ചീപ്പു കൊണ്ടുള്ള മുടി ചീകല്‍..അതിനു തൊട്ടുമുള്ള സീനില്‍ ചാച്ചന്‍ മഹേഷിന്റെ ബൈക്കിന്റെ പിറകില്‍ വന്നപ്പോള്‍ മുടി അലസിപ്പോയി..പെര്‍ഫക്ഷനിസ്റ്റായ ചാച്ചനെ പിന്നീടൂം ഇതെ പോലെ പ്രോര്‍ട്രേറ്റ് ചെയ്യുന്നുണ്ട്..ചാച്ചന്‍ എടുത്ത ഫോട്ടോ സ്മഡ്ജും സ്മൂത്തും ചെയ്ത് വൃത്തിയാക്കാം എന്ന് മഹേഷ് പറയുന്നിടത്ത് വെക്കടാ അവിടെ നിന്റെ കൈ ഞാന്‍ വെട്ടും എന്ന് ചാച്ചന്‍ ദ പെര്‍ഫക്ഷനിസ്റ്റ്..

ചോറ് പാത്രം തുറക്കാനുള്ള ടെക്‌നിക്

ചോറ് പാത്രം തുറക്കാനുള്ള ടെക്‌നിക്

ചോറു പാത്രം ഇടിച്ച് തുറക്കുന്നത് ഒരു സ്ഥിരം ടെക്‌നിക്കുകളിലൊന്നാണ് എന്നത് വീണ്ടും സൂക്ഷ്മമായി ചിത്രീകരിച്ചിരിക്കുന്നു

സൂചിയില്‍ പതിഞ്ഞ തുപ്പല്‍പ്പാട്

സൂചിയില്‍ പതിഞ്ഞ തുപ്പല്‍പ്പാട്

സൂക്ഷ്മതയുടെ മറ്റൊരുദാഹരണം.. ജിംസി മഹേഷിന്റെ കയ്യിലെ ആരെടുത്തു കൊടുക്കാന്‍ സൂചി കടിച്ച് സൂചിയില്‍ പതിഞ്ഞ തുപ്പല്‍പ്പാട് ശ്രദ്ധിച്ചോ?

എന്താണീ ഉസ്

എന്താണീ ഉസ്

ആദ്യമായി കുംഗ്ഫു ക്ലാസില്‍ എത്തുന്ന വിജിലേഷിന് ബാക്കിയുള്ളവരുടെ ഉസ് ആചാരം അറിയാത്തത് സ്വാഭാവികമാണല്ലോ

ഇവനാണ് സാബു

ഇവനാണ് സാബു

എല്‍ദോച്ചായനെ വിടാതെ പിടികൂടി കോട്ടുമണിയിച്ച് പറമ്പിന്റെ നടത്തിപ്പ് തേടിയ സാബു. പറമ്പിന്റെ നടത്തിപ്പ് പിന്നീട് തീയറ്ററില്‍ വലിയ ചിരിക്ക് കാരണമാകുന്നുണ്ട്

ഈസ്റ്റര്‍ കഴിഞ്ഞല്ലേ പോകൂ

ഈസ്റ്റര്‍ കഴിഞ്ഞല്ലേ പോകൂ

കരച്ചിലിനെടേലും നീ ഈസ്റ്റര്‍ കഴിഞ്ഞിട്ടല്ലേ പോകൂ എന്ന് കുശലം ചോദിയ്ക്കുന്ന അമ്മ. സൗമ്യയുടെ ഇന്‍ട്രോ സീനാണിത്

 ജിംസന്റെ ലുക്ക് മാറി

ജിംസന്റെ ലുക്ക് മാറി

ഗള്‍ഫില്‍ നിന്നെത്തിയ ജിംസന്റെ ലുക്ക് മാറി, ഗള്‍ഫുകാരന്റെ ഒരു പവറു നോക്യേ..പ്യൂമയുടെ ടീഷര്‍ട്ട്

ഇത്ര പെര്‍ഫക്ഷന്‍ വേണോ

ഇത്ര പെര്‍ഫക്ഷന്‍ വേണോ

വൃക്കയുടെ ചിത്രം വരക്കാന്‍ ആര്‍ട്ടിസ്റ്റ് ബേബിക്ക് എളുപ്പമാണ് ..പക്ഷേ തനിക്ക് കിട്ടിയ ഹോം വര്‍ക്ക് സ്‌കൂളില്‍ കൊണ്ട് പോയി കാണിക്കുമ്പോള്‍ അത് താന്‍ വരച്ചതാണെന്ന് ടീച്ചറന്മാര്‍ വിശ്വസിക്കുമോ എന്ന് ചോദിക്കാതെ ചോദിക്കുന്ന നോട്ടത്തിലൂടെ ബേബിയുടെ മോന്‍..

ബേബിച്ചായന്റെ വീട്, ക്രിസ്പിന്റെ എന്‍ട്രി

ബേബിച്ചായന്റെ വീട്, ക്രിസ്പിന്റെ എന്‍ട്രി

ആര്‍ട്ടിസ്റ്റ് ബേബിയുടെ വീടിനു മുന്നിലെ ആര്‍ട്ട് രൂപങ്ങള്‍. സൂക്ഷ്മതയുടെ ഉദാഹരണങ്ങളിലൊന്ന്‌

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+