രമേഷ് പിഷാരടി ആർഎസ്എസ് ആണോ? ഈ സംഘി പാട്ടൊന്ന് കേട്ടുനോക്കൂ.. വെട്ടി തല വീഴ്ത്തണം.. ചുടുചോര കൊണ്ട്!!!

  • By: Kishor
Subscribe to Oneindia Malayalam

സിനിമാ നടൻ രമേഷ് പിഷാരടി ആർ എസ് എസ് ആണോ.. ഇതെന്താ ഇപ്പോൾ ഇങ്ങനെ ചോദിക്കാൻ എന്നല്ലേ. സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്ന ഒരു വീഡിയോ ആണ് കാരണം. ആർ എസ് എസിന്റെ മാസ് സോങ് എന്ന പേരിലാണ് പാട്ട് ഷെയർ ചെയ്യപ്പെടുന്നത്. കണ്ണൂരിൽ അഫ്സ്പ നടപ്പാക്കണം എന്ന് ആവശ്യപ്പെടുന്ന ആർ എസ് എസ് ഈ മാസ് സോങിൽ പറയുന്നത് എന്താണെന്ന് നോക്കണ്ടേ, ഇതാണാ പാട്ട്...

ബാഹുബലി ലയൺ കിംഗിന്റെ കോപ്പി.. നിങ്ങൾ ശ്രദ്ധിച്ചോ ഈച്ചക്കോപ്പി അടിച്ചുവെച്ചിരിക്കുന്ന ഈ 8 കാര്യങ്ങൾ

വെട്ടിത്തലകൾ വീഴ്ത്തണം. ചുടുചോരകൊണ്ട്...

വെട്ടിത്തലകൾ വീഴ്ത്തണം. ചുടുചോരകൊണ്ട്...

ചുടുചോരകൊണ്ട് നമ്മൾ നടനമാടണം - ആർ.എസ്.എസിന്റെ പുതിയ പടപ്പാട്ടാണ്. അക്രമരാഷ്ട്രീയം അവസാനിപ്പിക്കാൻ കണ്ണൂരിൽ അഫ്സ കൊണ്ടുവരണമെന്ന് പറയുന്നവരുടെ പുതിയ പാട്ട്. കഷ്ടം. -സോഷ്യൽ മീഡിയ ആർ എസ് എസിന്റെ മാസ് സോങിനെക്കുറിച്ച് പറയുന്നത് ഇതാണ്. വെറുതെ പറയുന്നതല്ല ഇതെന്ന് പാട്ട് കേട്ടാൽ മനസിലാകും.

ഇതാണാ വരികൾ..

ഇതാണാ വരികൾ..

പടപൊരുതണം, കടലിളകണം, വെട്ടിത്തലകൾ വീഴ്ത്തണം. ചുടുചോരകൊണ്ട് നമ്മൾ നടനമാടണം. ആർ എസ് എസ് തലവൻ മോഹൻ ഭാഗവത് അടക്കമുള്ളവരുടെ ചിത്രങ്ങളും വീഡിയോയും വിഷ്വലുകളായി പാട്ടിനൊപ്പം ചേർത്തിട്ടുണ്ട്. ആയുധമേന്തിയ ആർ എസ് എസ് പ്രവർത്തകരെയും ആർ എസ് എസ് പ്രകടനങ്ങളും വീഡിയോയിൽ കാണാം.

രമേഷ് പിഷാരടിയുടെ ഇൻ‍ട്രോ

രമേഷ് പിഷാരടിയുടെ ഇൻ‍ട്രോ

നടൻ രമേഷ് പിഷാരടിയുടെ ഒരു ഡയലോഗോടെയാണ് വീഡിയോ തുടങ്ങുന്നത്. നീയാ കൊടി കണ്ടോ, അതിന്റെ നിറമാണീ മണ്ണിന്. നീയൊക്കെ എത്ര ചോര വീഴ്ത്തിയാലും ഈ മണ്ണിനെ ചുമപ്പിക്കാൻ കഴിയില്ല - ഇതാണ് ഡയലോഗ്. ഇതിന് പിന്നാലെ ആയുധമേന്തിയ പ്രവർത്തകരെയും നേതാക്കളെയും മറ്റും കാണിച്ച് പ്രകടനവും പാട്ടും.

ഏതാണീ ഡയലോഗ്

ഏതാണീ ഡയലോഗ്

ആർ എസ് എസ് മാസ് സോങിന് ഇന്‍ട്രോ പറയുന്നത് കേട്ട് രമേഷ് പിഷാരടി ആർ എസ് എസ് ആയോ എന്ന് സംശയിക്കുന്നവരും ഉണ്ട്. എന്നാൽ ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് എന്ന ചിത്രത്തിൽ നിന്നും എടുത്ത ഒരു ഡയലോഗാണ് ഇത്. ചിത്രത്തിലെ നായകനായ മുരളി ഗോപിയോട് കാമ്പസ് രാഷ്ട്രീയ നേതാവ് പറയുന്ന ഡയലോഗ്.

വീഡിയോ യൂട്യൂബിൽ

വീഡിയോ യൂട്യൂബിൽ

2017 മാർച്ചിൽ യൂട്യൂബിൽ അപ്ലോഡ് ചെയ്ത വീഡിയോ അരലക്ഷത്തോളം പേർ കണ്ടിട്ടുണ്ട്. സംഘപരിവാർ സംഘടനകൾക്ക് പിന്തുണ നൽകിയും ആർ എസ് എസിനെ വിമർശിച്ചും ഒരുപാട് പേർ ഈ വീഡിയോയിൽ കമന്റ് ചെയ്യുന്നും ഉണ്ട്. ഇന്ത്യന്‍ തീവ്രവാദി ഐറ്റം സോങ് എന്നൊക്കെയാണ് ആളുകൾ ഈ പാട്ടിനെക്കുറിച്ച് പറയുന്നത്. കുടുത്ത വാദപ്രതിവാദങ്ങൾ വേറെ.

ഇത് പാട്ടല്ല കൊലവിളിയാണ്

ഇത് പാട്ടല്ല കൊലവിളിയാണ്

അതെ. തലകള്‍ വെട്ടണം അല്ലെ... ചുടുചോര കൊണ്ട് നടമാടണം അല്ലേ.... ഇത് കൊലവിളിയാണ്... പാട്ട് ഭയപ്പെടുത്തുന്നതാണ്... അതിലും ഭയപ്പെടുത്തുന്നാണ് ഇതിന് താഴെയുള്ള കമന്‍റുകള്‍.... കഷ്ടം.... ഹിന്ദുവിന്‍റെ പേരില്‍ നിങ്ങള്‍ നടത്തുന്ന വെല്ലുവിളികളിലൂടെ നിങ്ങള്‍ കൊഞ്ഞനം കുത്തുന്നത് നിങ്ങള്‍ക്കറിയാത്ത യഥാര്‍ത്ഥ ഭാരത സമൂഹത്തിന് നേരെയാണ്.... - വീഡിയോയ്ക്ക് കീഴിലെ ഒരു കമന്റ്.

ജിന്നയെപ്പോലെ തന്നെ ആര്‍എസ്എസും

ജിന്നയെപ്പോലെ തന്നെ ആര്‍എസ്എസും

സംഘടന വളര്‍ത്തണമെങ്കില്‍ ആളുകളെ ഭിന്നിപ്പിക്കാതെ കഴിയില്ലെന്ന് ചിന്തിച്ച ജിന്നയെപ്പോലെ തന്നെയാണ് ആര്‍എസ്സ്എസ്സും.. ഒരു വ്യത്യാസവും ഇല്ല..... പറഞ്ഞിട്ട് കാര്യമില്ലെന്ന് അറിയാം.... എങ്കിലും കണ്ടപ്പോഴുണ്ടായ ധാര്‍മ്മിക രോഷം മറച്ച് വക്കേണ്ടതില്ലെന്ന് തോന്നി.... എല്ലാരുടെയും തലകള്‍ വെട്ടി ആര്‍എസ്സ്എസ്സുകാര്‍ മാത്രം ബാക്കിയായാല്‍ ലോകം സ്വര്‍ഗ്ഗമാകുമോ സുഹൃത്തുക്കളെ.. ഇന്ത്യയിലെ ഐസ് ഐസ് എന്ന് നിങ്ങളെ വിളിച്ചാലും ഇനി തെറ്റ് പറയേണ്ടതില്ല.

ഇതാണാ വീഡിയോ

ആർ എസ് എസ് കൊലവിളിയുമായി സോഷ്യൽ മീഡിയയിൽ വൈറലാകുന്ന വീഡിയോ ഇതാണ്.

English summary
Social media discussion RSS Mass song Padaporuthanam Kadalilakanam...
Please Wait while comments are loading...