ഈ സംഘി സിനിമ നമുക്ക് വേണോ... ബാഹുബലിക്ക് കട്ട ഡിഗ്രേഡിങ്.. സോഷ്യല്‍ മീഡിയയില്‍ പച്ചത്തെറി!!

  • By: Kishor
Subscribe to Oneindia Malayalam

ബാഹുബലിക്ക് നെഗറ്റീവ് റിവ്യൂ നല്‍കിയ നിരൂപകയ്‌ക്കെതിരെ ഹിന്ദുത്വ ഗ്രൂപ്പുകള്‍ സോഷ്യല്‍ മീഡിയയില്‍ ആക്രമണം നടത്തുന്നു എന്നൊരു വാര്‍ത്ത കഴിഞ്ഞ ദിവസം ഉണ്ടായിരുന്നു. ബാഹുബലിയില്‍ ഹിന്ദുത്വ ഗ്രൂപ്പുകള്‍ക്ക് എന്താണ് കാര്യം എന്നൊരു ചോദ്യവും ഇതോടൊപ്പം ഉയര്‍ന്നു. കാര്യം ഇങ്ങനെയൊക്കെയാണെങ്കിലും ബാഹുബലി ഒരു ഹിന്ദുത്വ സിനിമയാണ് എന്നും സംഘി സിനിമയാണ് എന്നും മറ്റുമുള്ള പോസ്റ്റുകള്‍ സോഷ്യല്‍ മീഡിയയില്‍ പരക്കുന്നുണ്ട്. ഇതാ ഒരു ഉദാഹരണം.

ബാഹുബലിയും കാവിവല്‍ക്കരണവും

ബാഹുബലിയും കാവിവല്‍ക്കരണവും

കാവിവല്‍ക്കരണത്തിന് ചുക്കാന്‍ പിടിക്കുന്ന ബാഹുബലി എന്ന തീവ്ര ഹൈന്ദവ സിനിമയെ ബഹിഷ്‌കരിക്കുക എന്നൊരു പോസ്റ്റ് ഫേസ്ബുക്കിലെ പല ഗ്രൂപ്പുകളിലും ഷെയര്‍ ചെയ്യപ്പെടുന്നുണ്ട്. ഈ സംഘി സിനിമ നമുക്ക് വേണോ എന്നാണ് ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്യുന്നവരുടെ ചോദ്യം എന്നതാണ് രസകരം. ബാഹുബലിയില്‍ എന്താണ് സംഘിത്തമുള്ളത്.

എവിടെയും വര്‍ഗീയത

എവിടെയും വര്‍ഗീയത

വര്‍ഗീയത എങ്ങനെ ആരോപിക്കാം, ആഘോഷിക്കാം എന്ന രീതിയില്‍ എത്തിയിരിക്കുന്നു. ഒന്ന് ബാല്യകാലത്തിലേക്ക് കണ്ണോടിക്കൂ. ടിവി ഒന്നും ഇല്ലാതിരുന്ന കാലം, ആ കാലത്ത് ബാലരമ എന്ന ബുക്ക് ഉണ്ടായിരുന്നു, അതില്‍ മിക്ക കഥകളും ഭാരത പുരാണങ്ങളും, കാര്‍ട്ടൂണ്‍ പംക്തികളും മലയാളികള്‍ ജാതിഭേദമന്യേ വായിച്ച് ആസ്വദിച്ചിരുന്നു, ആരും വര്‍ഗീയമായി ചിന്തിച്ചിരുന്നില്ല, ഇപ്പോള്‍ വെറുതെ വഴിയിലൂടെ പോകുന്നവരും വര്‍ഗീയ കല്ലെടുത്ത് എറിഞ്ഞ് സന്തോഷം കണ്ടെത്തുന്നു. എന്താണ് ഇതൊക്കെ സാംസ്‌ക്കാരിക അധ:പതനം അല്ലാതെ മറ്റെന്ത്?

സിനിമയിലും വര്‍ഗീയത

സിനിമയിലും വര്‍ഗീയത

ഈ അടുത്ത കാലം മുതല്‍ കണ്ടു വരുന്നതാണ് സിനിമയെ കുറിച്ച് മതപരമായി വിമര്‍ശിക്കുന്നത്, എന്തിലും ഏതിലും മത ചിന്ത കലര്‍ത്തുന്നത് ഖേദകരം.. ഇത്രക്കു വിവരമില്ലാതായല്ലൊ കേരളത്തിലെ ജനങ്ങള്‍ക്കു കഷ്ടം.

നീ ബഹിഷ്‌ക്കരിക്ക് നോക്കട്ടെ

നീ ബഹിഷ്‌ക്കരിക്ക് നോക്കട്ടെ

ബാഹുബലി തീവ്ര ഹിന്ദുത്വ സിനിമയായതു കൊണ്ട് നീയും നിന്റെ വീട്ടുകാരും അങ്ങോട്ട് ബഹിഷ്‌ക്കരിക്ക്.. രാജമൗലി പാപ്പരാവുന്നെങ്കില്‍ അത് അയാളുടെ വിധിയെന്ന് ഞങ്ങള് വിചാരിക്കും... നീയ് വീട്ടുകാരുമായി പോയി കന്യാമറിയമോ അല്ലെങ്കില്‍ കര്‍ത്താവിന്റെ തിരുമുറിവൊ പോയി കാണു - പോസ്റ്റിട്ടയാളുടെ പേര് ക്രിസ്ത്യന്‍ പേരായത് കൊണ്ടാണ് ഈ പ്രതികരണം.

കമ്മികള്‍ക്കും ഒരു കുത്ത്

കമ്മികള്‍ക്കും ഒരു കുത്ത്

പറ്റുമെങ്കില്‍ ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് എന്ന സിനിമ കാണൂ അന്തം കമ്മി കൂട്ടുക്കാരാ. വിവരമില്ലായ്മയെ നിന്റെ പേരോ കമ്മ്യൂണിസം. നിലയില്ലാ കുത്തൊഴുക്കില്‍ അകപ്പെട്ടാല്‍ പിന്നെ ഒരു കച്ചിത്തുമ്പു കിട്ടിയാല്‍ അതില്‍പ്പിടിച്ചൊരു രക്ഷപ്പെടല്‍ ശ്രമം നല്ലതാണ് - ഇത്തരം പോസ്റ്റുകള്‍ സോഷ്യല്‍ മീഡിയയിലെ കമ്മികളുടെ പണിയാണ് എന്ന് പറയുന്നവരും ഉണ്ട്.

ആരും നിര്‍ബന്ധിച്ചില്ലല്ലോ

ആരും നിര്‍ബന്ധിച്ചില്ലല്ലോ

നിന്നെ ആരേലും നിര്‍ബന്ധിച്ചോ സിനിമ കാണാന്‍.. നിന്റെയൊക്കെ മെക്‌സിക്കന്‍ അപരാധം അല്ല ഇത് ലോക സിനിമയുടെ മുഴുവന്‍ ശ്രദ്ധ ആകര്‍ഷിച്ച ക്ലാസ്സിക്. ഈ രാജ്യദ്രോഹി പറഞ്ഞാല്‍ ഉടനെ ആരും ബാഹുബലി കാണാന്‍ പോകില്ല, ഓരോ ദിവസവും 200 കോടി കളക്ഷന്‍ നേടി ബാഹുബലി ലോകത്തിലെ ഏറ്റവും കാശുവാരിയ സിനിമയെന്ന് ലോക റിക്കാടിടും .

മോഹന്‍ ഭാഗവത് ഒന്നുമല്ലല്ലോ

മോഹന്‍ ഭാഗവത് ഒന്നുമല്ലല്ലോ

ഇവന്റെ വര്‍ത്തമാനം കേട്ടാല്‍ തോന്നും ബാഹുബലി ആയിട്ട് അഭിനയിച്ചത് മോഹന്ജി ഭഗവത് ആണെന്ന്. ഇതൊരു പാര്‍ട്ടി അജണ്ടയാണോ അങ്ങെനെ ആയാലും കുഴപ്പമില്ലാ. സിനിമയെ ഇങ്ങനെയൊക്കെ വ്യപിചരിക്കാന്‍ കഴിയുന്ന താന്കളുടെ കഴിവിനെ നടു വിരല്‍ നമസ്‌ക്കാരം

വെറുതെ ഒരോ ഷോ ഓഫുകള്‍

വെറുതെ ഒരോ ഷോ ഓഫുകള്‍

ഖത്തറില്‍ ഇന്നലെ പടം കണ്ടു ഈ ഹിന്ദു പടം കാണാനും, കൈ അടിക്കാനും കൂടുതല്‍ മുസ്ലീങ്ങളാ. ഒരു സിനിമ വിനോദ ഉപാധി മാത്രം ആണ് അത് അങ്ങിനെ കണ്ടാല്‍ മതി. കൂടുതല്‍ ടാഗ് ലൈന്‍ ഒക്കെ ഇട്ടാല്‍ ജീവിതത്തില്‍ ഒരു നിമിഷം പോലും ആസ്വദിക്കാന്‍ പറ്റില്ല

English summary
Social media discussions over Bahubali 2 movie.
Please Wait while comments are loading...