Get Updates
Get notified of breaking news, exclusive insights, and must-see stories!

2021ല്‍ കുമ്മനം മുഖ്യമന്ത്രി ആയിട്ടേ ഈ പ്രവാസി സംഘി ഇനി കേരളത്തിലേക്ക് വരൂ.. ഭൂലോക കോമഡി തന്നെ സംഘീ!

കേരളമെന്ന പുണ്യഭൂമിയിൽ കാൽകുത്തിവെക്കുന്നുവെങ്കിൽ കുമ്മനം രാജശേഖരൻ മുഖ്യമന്ത്രി ആയതിനുശേഷം ആയിരിക്കും

ഈ മാസം ഞാൻ ദുബായിൽ നിന്ന് നാട്ടിലേക്ക് വരാനായി ടിക്കെറ്റ് എടുത്തതാണ്. വരുന്നില്ല.കാരണം പിണറായി വിജയൻ എന്ന ഹിന്ദുവിരുദ്ധൻ ഭരിക്കുന്ന നാട്ടിൽ കാലു കുത്തിയാൽ എന്നിലെ ഹൈന്ദവൻ മരിക്കുന്നതിന് തുല്യമാണ്. - സോഷ്യല്‍ മീഡിയയിൽ വൈറലാകുന്ന ഒരു പോസ്റ്റിന്റെ തുടക്കമാണിത്.

കേരളമെന്ന പുണ്യഭൂമിയിൽ കാൽകുത്തിവെക്കുന്നുവെങ്കിൽ കുമ്മനം രാജശേഖരൻ മുഖ്യമന്ത്രി ആയതിനുശേഷം ആയിരിക്കും.അതിനു വേണ്ടി 2021 വരെ ഈ മരുഭൂമിയിൽ കാത്തിരിക്കാൻ എനിക്ക് മടിയില്ല..ഭാരത് മാതാ കീ ജയ് - എന്ന് പറഞ്ഞുകൊണ്ട് പോസ്റ്റ് അവസാനിക്കുന്നു. പക്ഷേ ഇതിന് സോഷ്യൽ മീഡിയയിൽ കിട്ടുന്ന പ്രതികരണങ്ങളാണ് കിടിലോൽക്കിടിലം.. അതൊന്ന് കണ്ടുനോക്കൂ..

രണ്ടായിരം ലൈക്ക് രണ്ടായിരം കമൻറ്

രണ്ടായിരം ലൈക്ക് രണ്ടായിരം കമൻറ്

കുമ്മനം രാജശേഖരൻ മുഖ്യമന്ത്രി ആയതിന് ശേഷം മാത്രമേ കേരളത്തിൽ കാല് കുത്തൂ എന്ന പോസ്റ്റ് പലയിടത്തായി സോഷ്യൽ മീഡിയയിൽ പരക്കുന്നുണ്ട്. റൈറ്റ് തിങ്കേഴ്സ് എന്ന ഗ്രൂപ്പിൽ മാത്രം ഏതാണ്ട് രണ്ടായിരത്തിൽപ്പരം പേരാണ് ഗോകുൽ വാസുദേവിന്റെ ഈ പോസ്റ്റ് ലൈക്ക് ചെയ്തിരിക്കുന്നത്. അത്ര തന്നെ കമന്റുകളും ഉണ്ട്. ചില പ്രതികരണങ്ങള്‍ ഇങ്ങനെയാണ്.

മരുഭൂമിയിൽ തന്നെ കഴിഞ്ഞോ

മരുഭൂമിയിൽ തന്നെ കഴിഞ്ഞോ

മിക്കവാറും നീ മരുഭൂമിയിൽ തന്നെ കഴിയേണ്ടി വരും. അവിടെ പിന്നെ മുസ്ലിംകൾ ഭൂരിപക്ഷമുള്ളതിനാൽ ഹിന്ദുവിന് അല്ല സംഘികൾക്കും പൂർണമായ തുല്യനീതി ആസ്വദിച്ച് ജീവിക്കാലൊ. കുമ്മനം നായര് കേരളത്തിലെ ഒരു പഞ്ചായത്ത് മെമ്പറും ആവൂല. ആകട്ടില് കണ്ട് ഗോൾവാൾക്കർ ഭീകരന്റെ മക്കൾ പനിക്കണ്ട.

ഈ ജന്മം നാട്ടിൽ വരുന്നില്ലേ?

ഈ ജന്മം നാട്ടിൽ വരുന്നില്ലേ?

എന്തിനാടോ വെറുതെ അവിടെ കിടന്നു തീരാൻ നോക്കുന്നത്. കുമ്മനം കേരളം ഭരിക്കില്ല. നിനക്ക് വേണം എങ്കിൽ നാട്ടിലേക്കു വന്നു വീട്ടുകാരെ ഒക്കെ കണ്ടു തിരിച്ചു പൊക്കോ. അപ്പോൾ നീ ഈ ജന്മം നാട്ടിൽ വരുന്നില്ല എന്നു തിരുമാനിച്ചോ. നിന്റെ മരണം അവിടെ തനെ ആയിരിക്കും എന്നാൽ.. നടക്കാത്ത കാര്യത്തിന് വെറുതെ വാശി പിടികേണ്ടാ.

ഉത്തരേന്ത്യക്ക് പോയിക്കൂടേ

ഉത്തരേന്ത്യക്ക് പോയിക്കൂടേ

ആർ എസ്‌ എസിനോട്‌ അനുഭാവം കാണിക്കാൻ ദുബായിലല്ല, ഇവിടെ ഇന്ത്യയുടെ വടക്കുള്ള സംസ്ഥാനങ്ങളിൽ, ഉത്തരേന്ത്യയിൽ പോയി താമസിക്ക്‌. വല്ല യുപിയിലോ മധ്യപ്രദേശിലോ രാജസ്ഥാനിലോ ഗുജറാത്തിലോ മറ്റോ. അവിടെയാവുമ്പൊ ബിജെപ്പിക്കാര്‌ പാലും തേനും ഒഴുക്കും

ആഗ്രഹം കൊള്ളാം പക്ഷേ

ആഗ്രഹം കൊള്ളാം പക്ഷേ

വലിഞ്ഞു കേറി വരാൻ പറ്റുന്ന ഒന്നല്ല. ഈ മുഖ്യമന്ത്രി പദം അത് ജനങ്ങൾ തിരഞ്ഞെടുത്തു നിയമിക്കുന്നതാണ് ചേട്ടാ. നിന്റെ ആഗ്രഹം കൊള്ളാം. പക്ഷേ കുമ്മനംജി കേരളം ഭരിക്കണമെങ്കിൽ മെട്രോയിൽ കുമ്മനമടിച്ച പോലെ കുമ്മനമടിക്കേണ്ടി വരും. അത് വരെ പോസ്റ്റ് മുതലാളി അവിടെ തന്നെ നിന്നോളി.

സംഗതി കൊള്ളാമല്ലോ

സംഗതി കൊള്ളാമല്ലോ

ജനിച്ചതു ഏത് നാട്ടിലാ കേരളത്തിലല്ലേ. പിന്നെ ജോലി ചെയുന്ന ദുബായ് ഭരിക്കുന്നത് ഹിന്ദു കുടുംബത്തിൽ പെട്ട രാജാവായതു കൊണ്ട് കുഴപ്പമില്ല. നാട് ഭരിക്കുന്നത് സിപിഎം ആയതുകൊണ്ട്നാട്ടിലേക്കില്ല എന്നൊക്കെ പറയുന്നത് ശുദ്ധ മണ്ടത്തരം ആണ്. ഈ ലോകത്തു നമ്മൾ ഉപയോഗിക്കുന്നത് എല്ലാം ഹിന്ദുക്കൾ ഉണ്ടാക്കിയതല്ലല്ലോ. പിന്നെ എന്തിനാ ഈ വിദ്വേഷം.

വെറും വ്യാമോഹം മാത്രം

വെറും വ്യാമോഹം മാത്രം

നീ നില്‍കുന്ന മരുഭൂമി ഇല്ലേ അതൊരു മുസ്ലിം രാജ്യം ആണ് അവിടുത്തെ ഭരണതികാരികള്‍ അവിടെ മുസ്ലിംകള്‍ മാത്രം മതി എന്ന് തീരുമാനിച്ചിരുന്നെങ്കില്‍ ഇന്ന് നീ അനുഭവിക്കുന്ന ഈ സുഖങ്ങള്‍ ഉണ്ടല്ലോ അതൊക്കെ നിനക്ക് സ്വപ്നം കാണാന്‍ പോലും പറ്റില്ലായിരുന്നു. പിന്നെ നീ മുകളില്‍ പറഞ്ഞ കാര്യം ഉണ്ടല്ലോ, കുമ്മനം കേരളം ഭരിക്കുന്ന അന്നേ കേരളത്തില്‍ കാല്‍ കുത്തൂ എന്നത്, അത് നിന്റെ വ്യാമോഹം മാത്രം.

സ്വപ്നമായി അവശേഷിക്കും

സ്വപ്നമായി അവശേഷിക്കും

ചാണകം ഭക്ഷണമായും മൂത്രം പാനീയമായും കാലി തൊഴുത്ത് കിടപ്പ് മുറിയായും ചിന്തിക്കുന്നതും കാണുന്നതും പ്രവര്‍ത്തിക്കുന്നതും എല്ലാം വര്‍ഗീയമായും ആയതത് കൊണ്ടാണ് സ്വാമിക്ക് ഇങ്ങനെയൊക്കെ തോന്നുന്നത്. കുമ്മനം മുഖ്യമന്ത്രിയായതിന് ശേഷമാണ് താങ്കള്‍ കേരളത്തിലേക്ക് വരുന്നത് എങ്കില്‍ അതൊരു സ്വപ്നമായി അവശേഷിക്കും തീര്‍ച്ച. അങ്ങനെ പറയുന്നതിലും നല്ലത് ഞാന്‍ ഇനി കേരളത്തിലേക്കില്ല എന്ന് പറയുന്നതാകും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+