കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫേസ്ബുക്ക് ഞെട്ടിക്കും... 2016 ലെ നിങ്ങളുടെ ടോപ് ടെന്‍ ലൈവ് വീഡിയോ കാണാം...

ഫേസ്ബുക്കിന് പുറമേ ഇന്‍സ്റ്റഗ്രാമിലും ഇയര്‍ ഇന്‍ റിവ്യൂ വീഡിയോ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

  • By Sandra
Google Oneindia Malayalam News

കാലിഫോര്‍ണിയ: 2016ല്‍ ലോകത്തെ അടയാളപ്പെടുത്തിയ അമൂല്യ നിമിഷങ്ങളുമായി ഫേസ്ബുക്ക് ഇയര്‍ ഇന്‍ റിവ്യൂ . ആഗോള തലത്തിലുള്ള മികച്ച ലൈവ് വീഡിയോകളാണ് ഫേസ്ബുക്ക് പുറത്തിറക്കിയിട്ടുള്ളത്. ഫേസ്ബുക്കിന് പുറമേ ഇന്‍സ്റ്റഗ്രാമിലും ഇയര്‍ ഇന്‍ റിവ്യൂ വീഡിയോ പ്രസിദ്ധീകരിച്ചിട്ടുണ്ട്. വര്‍ഷം തോറും ഫേസ്ബുക്ക് പ്രസിദ്ധീകരിച്ചുവരുന്ന ഇയര്‍ ഇന്‍ റിവ്യൂവില്‍ ഫേസ്ബുക്ക് വാളില്‍ ഷെയര്‍ ചെയ്യുന്നതിന് മുമ്പായി എഡിറ്റ് ചെയ്യുന്നതിനുള്ള സൗകര്യവും ഉപയോക്താക്കള്‍ക്കുണ്ട്.

ഫേസ്ബുക്ക് പ്രൊഫൈലില്‍ ലോഗിന്‍ ചെയ്ത ശേഷം facebook.com/yearinreview2016 യുആര്‍എല്‍ സന്ദര്‍ശിച്ചാല്‍ ഫേസ്ബുക്ക് ഇയര്‍ ഇന്‍ റിവ്യൂ ഷെയര്‍ ചെയ്യാന്‍ സാധിക്കും. ഒരു മാസത്തേയ്ക്ക് എല്ലാ ഫേസ്ബുക്ക് ഉപയോക്താക്കള്‍ക്കും ഇയര്‍ ഇന്‍ റിവ്യൂവിലേയ്ക്ക് പ്രവേശനം ലഭിയ്ക്കും.

review-2016


2016 ജനുവരി ഒന്നുമുതല്‍ നവംബര്‍ 27 വരെ ഫേസ്ബുക്കില്‍ അടയാളപ്പെടുത്തിയ മികച്ച സംഭവങ്ങളും മികച്ച നിമിഷങ്ങളുമാണ് റിവ്യൂവിലുള്ളത്. ഇന്ത്യയില്‍ നിന്ന് പത്ത് വിഷയങ്ങളാണ് ഫേസ്ബുക്കിന്റെ ഇയര്‍ ഇന്‍ റിവ്യൂവില്‍ ഇടം പിടിച്ചിട്ടുള്ളത്. ദീപാവലി, ക്രിക്കറ്റ്, ഉറി ഭീകരാക്രമണവും സര്‍ജിക്കല്‍ സ്‌ട്രൈക്കും, മഹേന്ദ്ര സിംഗ് ധോനി (സിനിമ), ഹാര്‍ഡ് വെല്‍ ( ഇന്ത്യ ടൂര്‍), പ്രിയങ്ക ചോപ്ര, റിയോ ഒളിംപിക്‌സ്, പോക്കെമോന്‍ ഗോ, പഠാന്‍കോട്ട്, ഐഫോണ്‍ 7 ലോഞ്ച് എന്നിവയാണ് ആദ്യ പത്തില്‍ ഇടം പിടിച്ചിട്ടുള്ളത്.

ആഗോള തലത്തില്‍ അമേരിക്കന്‍ പ്രസിന്റ് തിരഞ്ഞെടുപ്പ്, ബ്രസീലിയന്‍ രാഷ്ട്രീയം, പോക്കെമോന്‍ ഗോ, ബ്ലാക്ക് ലിവ്‌സ് മാറ്റര്‍, റോഡ്രിഗോ ഡ്യൂട്ടേര്‍ട്ടേയും ഫിലിപ്പൈന്‍സ് തിരഞ്ഞെടുപ്പും, ഒളിംപിക്‌സ്, ബ്രെക്‌സിറ്റ്, സൂപ്പര്‍ ബൗള്‍, ഡേവിഡ് ബോവി, മുഹമ്മദ് അലി എന്നിവയാണ് ഫേസ്ബുക്ക് ഇയര്‍ ഇന്‍ റിവ്യൂവിന്റെ ആദ്യത്തെ പത്ത് മികച്ച സംഭവങ്ങളില്‍ ഇടം പിടിച്ചിട്ടുള്ളത്.

#love, #instagood #fun, #india, #instagram, #picoftheday, #instapic, #instadaily, #instalike, #photooftheday എന്നിവയാണ് ഇന്ത്യയില്‍ ഇന്‍സ്റ്റഗ്രാമില്‍ ഇടം പിടിച്ച ആദ്യത്തെ പത്ത് ഹാഷ് ടാഗുകള്‍. മറൈന്‍ ഡ്രൈവ് മുംബൈ, താജ് മഹല്‍, ഹോസ് കസ് വില്ലേജ് ദില്ലി, ജുഹു ബീച്ച് മുംബൈ, ഇന്ത്യ ഗേറ്റ് ദില്ലി, ബാഗാ ബീച്ച് ഗോവ, കൊണാട്ട് പ്ലേസ് ദില്ലി, സെലക്ട് സിറ്റി വാക്ക് ദില്ലി, സുവര്‍ണ്ണ ക്ഷേത്രം പഞ്ചാബ്, നന്ദി ഹില്‍സ് ബെംഗളൂരു എന്നിവയാണ് ഇന്‍സ്റ്റഗ്രാമില്‍ ഇടം നേടിയെ ഇന്ത്യയിലെ 10 പത്ത് സ്ഥലങ്ങള്‍.

English summary
Facebook has shared its year-end review for 2016, showcasing the "moments, events, and trends" that bathed in the most limelight this year, both for India and the globe.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X