ഫേസ്ബുക്കില്‍ ട്രെന്‍ഡിങ് പുരാണചളികള്‍... ട്രോളന്മാരുടെ സൂപ്പർ ഹീറോ ബ്രഹ്മാവും യേശുവും!
രാവിലെ എഴുന്നേറ്റ് പല്ല് തേക്കണമെങ്കില്‍ പോലും മടിയാണ്. വെറും ഒരു തലയുള്ള നമുക്ക് ഇങ്ങനെയാണെങ്കില്‍ ആ പത്ത് തലയുള്ള രാവണന്റെ ഭാഗത്ത് നിന്ന് ഒന്നാലോചിച്ച് നോക്കിയേ.. ഇനി രാവണന്‍ ഉറങ്ങുന്ന സീന്‍ ഒന്നാലോചിച്ചേ.. രാവണന്‍ പോട്ടേ, നാല് വശത്തും തലയുള്ള ബ്രഹ്മാവിനെക്കുറിച്ച് ഒന്ന് ചിന്തിച്ചുനോക്കിക്കേ.. കഷ്ടം തന്നെ അല്ലേ...
സോഷ്യല്‍ മീഡിയ സൈറ്റായ ഫേസ്ബുക്കില്‍ ദൈവങ്ങള്‍ക്ക് കിട്ടുന്ന മാരക ട്രോളുകള്‍ മാരക ട്രോളുകളെക്കുറിച്ചാണ് പറയുന്നത്. പുരാണങ്ങളില്‍ നിന്നും ട്രോളിനുള്ള സന്ദര്‍ഭങ്ങള്‍ ചുരണ്ടിയെടുത്ത് തകര്‍പ്പന്‍ മീമുകള്‍ ഉണ്ടാക്കി അര്‍മാദിക്കുകയാണ് ട്രോള്‍ ഗ്രൂപ്പുകള്‍. ഐസിയുവും ട്രോള്‍ മലയാളവും അടക്കമുള്ള ചളി ഗ്രൂപ്പുകളിലെല്ലാം ഇത്തരം ട്രോളുകളുടെ പെരുമഴയാണ്. കാണൂ ചില സാംപിളുകള്‍.
(വെറും തമാശയ്ക്ക് വേണ്ടി ട്രോളുകള്‍ ഷെയര്‍ ചെയ്യുന്നു എന്നേയുള്ളൂ, ആരുടെയെങ്കിലും മതവികാരം വ്രണപ്പെടുത്തല്‍ വണ്‍ഇന്ത്യയുടെ ലക്ഷ്യമല്ല. തമാശ ആ രീതിയില്‍ എടുക്കുമല്ലോ)

പാവം രാവണന്‍
തല എങ്ങനെയാ മടക്കി വെക്കുന്നേ.. ബ്രഹ്മാവിനോട് സംശയം ചോദിക്കുന്ന രാവണന്‍

നൂറ് ചായപ്പൊടി
കാല്‍ കിലോ പഞ്ചസാരയും നൂറ് ചായപ്പൊടിയും വാങ്ങാന്‍ പോയ ഹനുമാനാ. കൊണ്ടുവന്നത് കട മൊത്തം.. എന്താല്ലേ...

ഓ പഴയ വിശ്വാസങ്ങള്‍
എത്ര വര്‍ഷം പഴക്കമുള്ള വിശ്വാസങ്ങളാ ചളിയന്മാര്‍ തകര്‍ത്തത് എന്നറിയാമോ. ഓഹോ പഴയതായിരുന്നോ എങ്കില്‍ സാരമില്ല

റെയ്ബാന്‍ ഗ്ലാസ്
സീതയെ അന്വേഷിച്ച് പോകുമ്പോള്‍ രാമന്റെ റെയ്ബാന്‍ ഗ്ലാസ് വീണ സ്ഥലമാണത്രെ. ഇതുപോലുള്ള കഥകള്‍ ഇഷ്ടം പോലെ വേറെയും ഉണ്ട്.

മധുരയില്‍ നിന്നും വന്നതാ
പാണ്ഡവരെ ജയിപ്പിക്കാന്‍ വേണ്ടി മധുരയില്‍ നിന്നും ഇറക്കിയ ആളാണ്. പേര് ശ്രീകൃഷ്ണന്‍.

എവിടന്ന് വന്നു
ആദത്തിനും ഹവ്വയ്ക്കും രണ്ട് മക്കള്‍. കായേനും ആബേലും. അപ്പോള്‍ പിന്നെ കായേന്‍ വിവാഹം കഴിച്ചത് ആരെയാ

അഞ്ചപ്പമേ ഉള്ളൂ
ആകെ അഞ്ചപ്പമേ ഉള്ളൂ എല്ലാവരും അഡ്ജസ്റ്റ് ചെയ്യണം.. കര്‍ത്താവേ.....

ഓ ആന്റ്മാന്‍
ഹനുമാന് വലുതാവാനും ചെറുതാവാനും പറ്റും എന്ന് പറഞ്ഞാ ഇപ്പോഴത്തെ കുട്ടികള്‍ക്ക് മനസിലാകുമോ

പാവം ഭീമന്‍
മഹാഭാരതത്തിലെ ഏറ്റവും ശക്തനായ കഥാപാത്രം ഭീമനാണ് എന്ന് കേട്ടാല്‍ ഹനുമാന്‍ ചിരിച്ചുപോകില്ലേ

എന്താ കലി
ഒരക്ഷരം മിണ്ടാന്‍ പറ്റില്ല മൂക്കിന്‍ തുമ്പത്താ ദേഷ്യം. അതിന് ചൂടായില്ലല്ലോ ശപിച്ചതല്ലേ ഉള്ളൂ

ഒട്ടകങ്ങളെ മേക്കാം
കഥ നടന്നത് അറേബ്യയിലെങ്ങാനും ആയിരുന്നെങ്കില്‍ പശുക്കള്‍ക്ക് പകരം ഒട്ടകങ്ങളെ മേക്കേണ്ടിവന്നേനെ

ബൈബിളിലും മഹാഭാരതത്തിലും
ബൈബിളായാലും മഹാഭാരതം ആയാലും ദിവ്യഗര്‍ഭങ്ങളുടെ കഥ ഇഷ്ടം പോലെ കേള്‍ക്കാനുണ്ട്

പാവം രാമന്‍
സ്വന്തം ഭാര്യയെ രാവണന്‍ തട്ടിക്കൊണ്ടുപോയത് പോലും അറിയാത്ത ദൈവം എന്തു ദൈവമാ അല്ലേ..

വിഷ്ണുവും ബ്രഹ്മാവും
വിഷ്ണുവിന്റെ പൊക്കിളിലെ താമരയിലാണ് ബ്രഹ്മാവ് ഇരിക്കുന്നത് എങ്കില്‍....

മഹാഭാരതത്തിലെ രാമന്‍
മഹാഭാരതയുദ്ധം നടക്കുന്നതിനിടയില്‍ ശ്രീരാമന്‍ സീതയെ അന്വേഷിച്ച് എത്തിയാലോ...

ബ്രഹ്മാവിന് വെയ്റ്റില്ലേ
കഥകളില്‍ മൊത്തം ഹീറോസ് ആകുന്നത് ശിവനും വിഷ്ണുവും. ബ്രഹ്മാവ് ഇമോഷണല്‍ ആയാല്‍ എന്താ തെറ്റ്

ക്ഷമിക്കണേ പിതാവേ
വിഗ്രഹ ആരാധന പാപമാണ് എന്ന് പറയുകേം ചെയ്യും പാപികളോട് ക്ഷമിക്കണേ എന്ന് വിഗ്രഹത്തോട് പ്രാര്‍ഥിക്കുകയും ചെയ്യും എങ്ങനെയുണ്ട്

ദക്ഷിണ കൊടുത്തു
ഏകലവ്യന്റെ വിരല്‍ എന്ത് പറ്റി എന്ന് ചോദിച്ചാല്‍ ഹസ്തിനപുരത്തെ ദ്രോണര്‍ക്ക് ദക്ഷിണ കൊടുത്തു എന്ന് പറഞ്ഞാല്‍ മതി - എന്താ ഡയലോഗ് അല്ലേ

രാവണന്‍ കൊണ്ടുപോയി
മാനിന് പിന്നാലെ പോയ രാമനും ലക്ഷ്മണനും തിരിച്ചുവന്നപ്പോള്‍ കണ്ടത് രാവണന്റെ ഈ കുറിപ്പാണത്രെ.

കാര്യം ആരറിഞ്ഞു
ട്രോളന്മാര്‍ രാവിലെ മുതല്‍ വീട്ടുകാരോട് പുരാണകഥകള്‍ ചോദിക്കുകയാണത്രെ. എന്താ കാര്യം

തോറ്റുപോയല്ലോ
ഹനുമാന്റെ വാല് പോലും പൊക്കാനാകാതെ ഒന്നാം റൗണ്ടില്‍ പുറത്തായ ഭീമന്‍

ജഗതിയുടെ തമിഴ്
രാമ രാമ രാമ.. പണ്ട് തമിഴ് പഠിച്ച പോലെ ജഗതി രാമായണം വായിക്കുന്ന സീനൊന്ന് ഓര്‍ത്ത് നോക്കിയേ

ഗണപതിയുടെ തല
മനുഷ്യത്തല തേടി നടക്കുന്ന ഗണപതി. തല അധികമായി വിഷമിക്കുന്ന രാവണന്‍

യേശുവിന് ഒരു പണി
യേശുവിന്റെ ക്രൂശുമരണം കൊണ്ട് ജനങ്ങളുടെ പാപങ്ങള്‍ പരിഹരിച്ചു.. യേശുവിന് പണികിട്ടി

തൂമ്പാപ്പണിയാ ഭേദം
എന്ത് കണ്ട് പിടിച്ചാലും പറയും അതെല്ലാം പുസ്തകത്തില്‍ ഉണ്ടെന്ന്.. ചുമ്മാ കഷ്ടപ്പെട്ടിട്ട് എന്തിനാ


Click it and Unblock the Notifications