എന്ത്യേ.. 2 ലക്ഷം പേരുടെ സീക്രട്ട് ഗ്രൂപ്പ് എന്ത്യേ... സ്വന്തം ഗ്രൂപ്പ് പൂട്ടിയാലും ഐസിയു ട്രോളും..
രണ്ട് ലക്ഷം പേരുള്ള സീക്രട്ട് ഗ്രൂപ്പ് എന്ന് ചാനല്‍ പരിപാടിയില്‍ പറഞ്ഞ അഡ്മിനെ വരെ ഐ സി യു വെറുതെ വിട്ടിട്ടില്ല. നല്ല മനോഹരമായി ട്രോളി. ആ ഐ സിയുവിന്, സ്വന്തം സീക്രട്ട് ഗ്രൂപ്പ് പോയി എന്ന് പറഞ്ഞ് കരഞ്ഞോണ്ടിരിക്കാന്‍ പറ്റുമോ ഇല്ല. ഇതിന് മുമ്പും ഐ സി യുവിന്റെ ട്രോള്‍ ഗ്രൂപ്പ് മാസ് റിപ്പോര്‍ട്ടിങ് കാരണം പൂട്ടിപ്പോയിരുന്നു. അന്നത്തെപ്പോലെ ഇന്നും ഐ സി യു പുതിയ ഗ്രൂപ്പ് തുടങ്ങി. ഇതും ഹിറ്റാകുകയാണ്.
ഓണ്‍ലൈന്‍ ലോകത്ത് ഏറ്റവും ഹിറ്റായ ട്രോള്‍ ഗ്രൂപ്പാണ് ഇന്റര്‍നാഷണല്‍ ചളു യൂണിയന് അഥവ ഐ സി യു. ഇടതും വലതും നോക്കാതെ എല്ലാത്തിനേയും ട്രോളുന്നവരായ ഐ സി യു സ്വന്തം ഗ്രൂപ്പ് പൂട്ടിപ്പോയതിനെയും ട്രോളുകയാണ്. ട്രോള്‍ എന്ന് പറഞ്ഞാല്‍ നല്ല അസ്സല് ട്രോള്‍. ഇത്തവണ ട്രോളില്‍ നര്‍മം മാത്രമല്ല, കുറച്ച് സങ്കടവും കണ്ണീരും ഒക്കെയുണ്ട് എന്ന് മാത്രം. കാണൂ ട്രോള്‍ സാംപിളുകള്‍...

പൂട്ടിക്കോ പൂട്ടിക്കോ
ആ പൂട്ടിക്കോ പൂട്ടിക്കോ.. ഞങ്ങള്‍ കുറേ പേരുടെ ചങ്കാണ് നിങ്ങള്‍ തല്ലിത്തകര്‍ത്തത് - ഒരു സെന്റി ട്രോള്‍

മനസലിഞ്ഞില്ല അല്ലേ
ഇത്രയും കാലത്ത് ട്രോളന്മാരുടെ അധ്വാനവും കഷ്ടപ്പാടും ആണ് എന്നറിഞ്ഞിട്ടും തന്റെ മനസലിഞ്ഞില്ല അല്ലേ.. - ട്രോളനും സുക്കര്‍ ബര്‍ഗും

ഇതാണോ ആ പോസ്റ്റ്
ഗാന്ധിജിയെ ട്രോള്‍ ചെയ്ത ഈ പോസ്റ്റാണോ ഐ സി യു പൂട്ടാന്‍ കാരണമായത്. ആണെന്ന് ഒരുപാട് പേര് വിശ്വസിക്കുന്നു.

ലെ ഗാന്ധിജി
ഐ സി യു ഗ്രൂപ്പ് പൂട്ടിച്ചത് ഞാന്‍ ... ആണെന്ന് ആരും കരുതണ്ടാ എന്നാണത്രെ ലെ ഗാന്ധിജി പറയുന്നത്..

ഞാനെന്തിന് ആഡ് ചെയ്യണം
ഗ്രൂപ്പില്‍ അഡ്മിഷന് വേണ്ടവര്‍ റിക്വസ്റ്റ് അയച്ച് കേറിവരട്ടെ അതല്ലേ ഹീറോയിസം.. പുതിയ അഡ്മിനും പഴയ അഡ്മിനും...

കുമ്പിടിയാണോ
പൂട്ടിയ ഐ സി യു ഗ്രൂപ്പ് വീണ്ടും വന്നത് കണ്ട ഫേസ്ബുക്കിന്റെ ഇപ്പോഴത്തെ സ്ഥിതി.

അതല്ലേ സത്യം
എത്ര പുതിയ ഗ്രൂപ്പ് തുടങ്ങിയാലും പഴയ ഐ സി യു ഗ്രൂപ്പില്‍ പോസ്റ്റ് ഇടുന്ന സുഖം ഒന്ന് വേറെയാ.. അതല്ലേ സത്യം

ആര്‍ക്കൊക്കെയാ ക്രെഡിറ്റ്
ഐ സി യു ഗ്രൂപ്പ് പൂട്ടിയതിന്റെ ക്രെഡിറ്റ് വാങ്ങാന്‍ വരുന്നവര്‍.. യേശു, ഗാന്ധി.. എല്ലാവരും ഉണ്ട്

ആര്ദ്രച്ചേച്ചീ
ഫേസ്ബുക്കിനെക്കാള്‍ വലിയ പ്ലാറ്റ്ഫോം ഉണ്ടെന്ന് അന്ന് പറഞ്ഞത് ഇറക്ക് ആര്ദ്രച്ചേച്ചീ...

ഇത് കൊള്ളാല്ലോ
പുതിയ ഐ സി യു ഗ്രൂപ്പ് കാണുന്ന മെംബേഴ്സ്

ചതിച്ചതാ
പുതിയ ഗ്രൂപ്പിലെ അഡ്മിന്‍സ് പറയുന്നത് - ചതിച്ചതാ.. ആ ഗാന്ധി ഞങ്ങളെ ചതിച്ചതാ എന്നാണത്രെ

ചളിയന്മാര് ക്യൂ
പുതിയ ഗ്രൂപ്പില്‍ ചേരാന്‍ വേണ്ടി നില്ക്കുന്ന ചളിയന്മാരുടെ ക്യൂ കണ്ടോ

ഐ സി യു ഓള്‍ഡ്
ഐ സി യു - ഓള്‍ഡും ന്യൂവും. മെംബേഴ്സിന്റെ രൂപത്തിലെ വ്യത്യാസം കണ്ടോ

ബണ്‍ കിട്ടിയ മെംബര്‍
പഴയ ഗ്രൂപ്പില്‍ ബാന്‍ കിട്ടിയ മെംബര്‍ പുതിയ ഗ്രൂപ്പിലേക്ക് ചേരാന്‍ വരുന്ന രംഗം

അങ്ങനൊന്നും പറയല്ലേ സാറേ
ഇത് നിങ്ങളുടെ ഗ്രൂപ്പ് അല്ല പുതിയ ഗ്രൂപ്പ് ആണ്.. ഇങ്ങനെയൊന്നും പറയല്ലേ സാറേ.. എന്ന് ട്രോളന്. മറ്റൊരു സെന്റി ട്രോള്‍

അഡ്മിന് ചിരിക്കണം
എത്രയൊക്കെ വിഷമം ഉള്ളിലുണ്ടെങ്കിലും ഇപ്പോള്‍ ചിരിച്ചോണ്ട് വേണം മെംബര്‍മാരോട് പെരുമാറാന്‍ റോഷാ...

കരിനാക്ക് വളക്കാതെ
ഗ്രൂപ്പ് പൂട്ടിയെങ്കിലും പുതിയ ഗ്രൂപ്പില്‍ ധൈര്യമായി ചളി പോസ്റ്റാമെന്ന് അഡ്മിന്. അപ്പോള്‍ അത് പൂട്ടിപ്പോയാലോ...

സിദ്ധാര്‍ഥ്..
സിദ്ധാര്‍ഥ് എനിക്ക് ഐ സി യു ഗ്രൂപ്പ് കാണാന്‍ പറ്റുന്നില്ല.. ഇതാ ദീപ്തീ പുതിയ ഗ്രൂപ്പ്

പ്ലാറ്റ് ഫോം എവിടേ..
എവിടേ ഫേസ്ബുക്കിന് പുറത്ത് ഐ സി യുവിന് ഉണ്ടെന്ന് പറഞ്ഞ പ്ലാറ്റ് ഫോം എവിടേ

ഇനിയിപ്പോള്‍ എത്ര കിട്ടും
2 ലക്ഷം പേര് ഉണ്ടായിരുന്നപ്പോള്‍ കിട്ടിയത് 200 - 300 ലൈക്കാണ്. ഇനിയപ്പോ പുതിയ ഗ്രൂപ്പില്‍ എത്ര ലൈക്ക് കിട്ടുമോ ആവോ

ഉറക്കം പോയ മെമ്പര്‍
രാവിലെ ഉറക്കം എണീറ്റ ഒരു ഐ സി യു മെംബറുടെ അവസ്ഥ

എന്റെ പഴയ ലിങ്ക് താടാ
20 കെ ലൈക്ക് കിട്ടിയ എന്റെ പഴയ പോസ്റ്റിന്റെ ലിങ്ക് കൂടി താടാ...

ചളിയന്മാര്ക്കും ജീവിക്കാന്‍
ഒന്നര ലക്ഷം മെമ്പര്‍മാര്‍ ഉണ്ടായിരുന്ന ഗ്രൂപ്പ് പൂട്ടി. വന്ന് വന്ന് ചളിയന്മാര്ക്കും ജീവിക്കാന്‍ പറ്റാതായി...

മിനവിയല് ചിലര്‍
ഐ സി യു പൂട്ടിയപ്പോള്‍ ഹോമിയോ ഡോക്ടറുടെയും ദൈവത്തിന്റെയും സംഘികളുടെയും സന്തോഷം കുഞ്ഞാവയ്ക്ക് മാത്രമുണ്ട് സങ്കടം

ഗ്രൂപ്പ് പോയെന്നോ
പണ്ടാരം നെറ്റ് പോയതാകും എഫ് ബി ഡൗണ്‍ ആയിരിക്കും.. ഇങ്ങനെ പല പല സംശയങ്ങളായിരുന്നു..

കേറിവാടാ മക്കളേ
ഐ സി യുവിലെ അഡ്മിനും മെമ്പര്‍മാരും അഥവാ അഞ്ഞൂറാനും മക്കളും

ടെക് എറര്‍ അല്ല
നിങ്ങള്‍ കരുതുന്നത് പോലെ ഐ സി യു പേജ് പൂട്ടിയത് ടെക് എറര്‍ കൊണ്ടല്ല.. ഞാന്‍ പൂട്ടിച്ചതാ...

നോട്ട് അവയ്ലബിള്
ഇന്നലേം കൂടി പോസ്റ്റിട്ടതാ. ഇന്ന് നോക്കുമ്പോള്‍ പേജ് നോട്ട് അവയ്ലബിള്.. എന്താല്ലേ

ഇപ്പോഴത്ത ഗ്രൂപ്പും പഴയ ഗ്രൂപ്പും
ഐ സി യു ഇപ്പോഴത്ത ഗ്രൂപ്പും പഴയ ഗ്രൂപ്പും - ഒരു നന്ദനം ട്രോള്‍

ഗാന്ധിയന്‍ ഡാ
എന്നെ കളിയാക്കി ഗ്രൂപ്പും കൊണ്ട് പോകാമെന്ന് കരുതിയോ - ഗാന്ധിയന്‍ ഡാ

ബാന്‍ ചെയ്തതല്ല
ഗ്രൂപ്പില്‍ നിന്നും ബാന്‍ ചെയ്തു എന്നാണ് പലരും കരുതിയത്. പിന്നെയാണ് മനസിലായത് ഗ്രൂപ്പ് പൂട്ടിയതാണ് എന്ന്

ഒന്നൂടെ കാണാന്‍ പറ്റുമോ
ഐ സി യു സീക്രട്ട് ഗ്രൂപ്പും ട്രോളുകളും ഒന്നൂടെ കാണാന്‍ പറ്റുമോ.. ഇല്ല അല്ലേ..

പാവം ചളിയന്‍
ഇന്നലെ അയ്യായിരം ലൈക്ക് കിട്ടിയ പോസ്റ്റിന്റെ സ്ക്രീന്‍ ഷോട്ട് നോക്കുന്ന പാവം ചളിയന്‍

പ്രതീക്ഷിക്കുന്നത്
സുക്കറിന്റെ മര്‍ക്കടമുഷ്ടിയില്‍ അടി പതറാതെ നിന്നവരാണ് ഐ സി യു.. എന്നാല്‍ സംഭവിക്കുന്നതോ..

ഞങ്ങളൊക്കെ ഈയിടെ വന്നതാ
ഇത് കിക്കാസ്, ഇത് തമിഴ് റോക്കേഴ്സ്, ഞാന്‍ ഉമ്മന്‍ ചാണ്ടി.. ഞങ്ങളൊക്കെ ഈയിടെ വന്നതാ. പുതിയ അഡ്മിഷന് ഐസിയു
-
അഹാന എനിക്ക് മെസേജ് ഇട്ടു, വിവാഹം കഴിക്കാൻ പോകുന്നുവെന്ന്; നിമിഷ് രവിയെ കുറിച്ച് തുറന്ന് പറഞ്ഞ് കൃഷ്ണകുമാർ -
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം -
ചൊവ്വ മാറിയാൽ ജീവിതവും മാറും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും, പുതിയ ജോലി തേടിയെത്തും..! -
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
ഖത്തര്‍ ആണ് എട്ടിന്റെ പണി തന്നത്; ആ തീരുമാനം ഇന്ത്യ പ്രതീക്ഷിച്ചില്ല, എല്‍എന്‍ജി ബദല്‍ നോക്കി കേന്ദ്രം -
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
സ്വർണ വില ഇന്നും താഴേക്ക്; 75,000 രൂപ വരെയെങ്കിലും പവന് വരുമോ? പഴയ സ്വർണം വിൽക്കേണ്ടവർ അറിയാൻ -
മീനാക്ഷി തന്റെ ഏറ്റവും വലിയ ബലമാണെന്ന് ദിലീപ്; ''ആ പ്രശ്നങ്ങൾ ഒക്കെ നടക്കുമ്പോൾ അവർ ചെറിയ കുട്ടി -
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു; കാർത്തിക് സൂര്യയ്ക്ക് സംഭവിച്ചത് -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ?












Click it and Unblock the Notifications