നവ്യാ നായരും കൊടുത്തു പിണറായി വിജയനങ്കിളിന് ഒരു പണി!

സിനിമാക്കാര്‍ക്ക് പിണറായി വിജയനോട് എന്തെങ്കിലും ദേഷ്യമുണ്ടോ. ഫേസ്ബുക്കിലും മറ്റുമായി അവരില്‍ പലരും എഴുതിയിടുന്ന കരളലിയിക്കും പിണറായി വിജയന്‍ കഥകള്‍ വായിച്ചാല്‍ ആര്‍ക്കും ഈ സംശയം തോന്നിപ്പോകും. സംവിധായകന്‍ ബി ഉണ്ണികൃഷ്ണനിലൂടെ പ്രശസ്തമായ ലൈന്‍മാന്‍ വിജയന്‍ കഥകള്‍ക്ക് പിന്നാലെ നവ്യാനായരുടെ വിജയനങ്കിള്‍ കഥകളും ഫേസ്ബുക്കിലും മറ്റും പ്രചരിക്കുകയാണ്.

സി പി എം സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി വിജയനോടുള്ള അടുപ്പമാണ് നവ്യാ നായര്‍ മലയാള മനോരമയിലൂടെ പറയാന്‍ ശ്രമിക്കുന്നത്. വൈദ്യുതി മന്ത്രിയായിരുന്ന പിണറായി വിജയനായിരുന്നു ബി ഉണ്ണികൃഷ്ണന്റെ ഹീറോ. വിജയന്‍ അങ്കിളിന്റെ പിറന്നാള്‍ രഹസ്യവും നവ്യാനായരുമായുള്ള ബന്ധത്തെക്കുറിച്ച് മംഗളവും വാര്‍ത്തയാക്കിയിട്ടുണ്ട്.

നന്ദനത്തിലെ ബാലാമണി തോല്‍ക്കും

നന്ദനത്തിലെ ബാലാമണി തോല്‍ക്കും

പിണറായി വിജയന്റെ പിറന്നാള്‍ അറിയാവുന്ന അപൂര്‍വ്വം ചിലരില്‍ ഒരാള്‍ നവ്യ നായരാണ്. പക്ഷേ അത് ചോദിച്ചാല്‍ നവ്യ പറയില്ല. ആരോടും പറയരുതെന്ന് പറഞ്ഞിട്ടാണ് അങ്കിള്‍ രഹസ്യം പറഞ്ഞത്. അത് എനിക്കേ അറിയൂ. ഞാനേ കേട്ടുള്ളൂ - നന്ദനത്തിലെ ബാലാമണി മാറുന്ന നവ്യ പറയുന്നത് ഇങ്ങനെ.

അങ്കിളിന്റെ കുടുംബവുമായി അടുപ്പമുണ്ട്

അങ്കിളിന്റെ കുടുംബവുമായി അടുപ്പമുണ്ട്

വിജയനങ്കിളും കുടുംബവുമായി തനിക്ക് വളരെ നല്ല അടുപ്പമാണ്. ഏത് ഉറക്കത്തില്‍ വിളിച്ചാലും തനിക്ക് എന്തെങ്കിലും ആവശ്യമുണ്ടെന്ന് അറിഞ്ഞാല്‍ അങ്കിള്‍ വരുമെന്നും നവ്യാ നായര്‍ മനോരമയോട് പറയുന്നു.

സര്‍പ്രൈസ് വിസിറ്റ്

സര്‍പ്രൈസ് വിസിറ്റ്

നവ്യാനായര്‍ മകനെ ഗര്‍ഭിണിയായിരുന്നപ്പോള്‍ ഗര്‍ഭിണിയുടെ ആഗ്രഹങ്ങളൊക്കെ അറിയണമല്ലോ എന്നു പറഞ്ഞ് പിണറായി വിജയന്‍ വീട്ടിലേക്ക് മുന്‍കൂട്ടി വിവരം പറയുക പോലും ചെയ്യാതെ വന്നിട്ടുണ്ടത്രെ.

പാവമാണ് അങ്കിള്‍

പാവമാണ് അങ്കിള്‍

ഒരു പത്രപ്രവര്‍ത്തക സുഹൃത്ത് രഹസ്യമായി അങ്കിളിനോട് പിറന്നാള്‍ രഹസ്യം ചോദിക്കാന്‍ പറഞ്ഞു വിട്ട കഥയും നവ്യ നായര്‍ പറയുന്നു. ഈ രഹസ്യം ചോദിച്ചപ്പോള്‍ അദ്ദേഹം ദേഷ്യപ്പെട്ടില്ലത്രെ. ആ രഹസ്യം പറഞ്ഞുകൊടുക്കുകയും ചെയ്തു.

സത്യത്തില്‍ പിണറായിയുടെ പിറന്നാളേതാണ്

സത്യത്തില്‍ പിണറായിയുടെ പിറന്നാളേതാണ്

മാര്‍ച്ച് 21, 1944 ആണ് പിണറായി വിജയന്റെ ജന്മദിനം എന്നാണ് വെപ്പ്. എന്നാല്‍ അത് കൃത്യമായ ഡേറ്റ് അല്ലത്രെ. സ്‌കൂളില്‍ ചേര്‍ക്കാന്‍ വേണ്ടി പറഞ്ഞുണ്ടാക്കിയതാണ് എന്ന്. പിണറായിയുടെ ജന്മനക്ഷത്രവും ആര്‍ക്കും അറിയില്ല.

ഞാനേ കണ്ടുള്ളൂ..

ഞാനേ കണ്ടുള്ളൂ..

നന്ദനത്തിലെ ക്ലൈമാക്‌സില്‍ നവ്യ നായരുടെ ബാലാമണി പറയുന്ന ഈ ഡയലോഗ് വെച്ചാണ് സോഷ്യല്‍ മീഡിയയില്‍ കളിയാക്കലുകള്‍ കൂടുതലും..

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+