വാലന്റയിൻസ് ഡേ വന്നാലും സംഘികൾക്ക് രക്ഷയില്ല! ഹിന്ദുമക്കൾ കക്ഷിക്ക് അടപടലം ട്രോൾ...പ്രൊപ്പോസ് ഡേയോ?

Subscribe to Oneindia Malayalam

വാലന്റയിന്‍സ് ഡേയ്‌ക്കെതിരെ ഏറ്റവും ശക്തമായ നിലപാട് എടുക്കുന്നവരാണ് സംഘപരിവാര്‍ സംഘടനകള്‍. മുന്‍ വര്‍ഷങ്ങളില്‍ വാലന്റയിന്‍സ് ഡേ ആഘോഷങ്ങള്‍ക്ക് നേര്‍ക്ക് ഇവര്‍ നടത്തിയ ആക്രമണങ്ങള്‍ ചെറുതൊന്നും ആയിരുന്നില്ല.

കമ്യൂണിസ്റ്റുകാര്‍ പ്രസവം നിര്‍ത്തിയാല്‍ ഗള്‍ഫിലെ അറബികള്‍ രക്ഷപ്പെടും; കോടിയേരിയെ ട്രോളി കെഎം ഷാജി

ഇത്തവണയും അക്കാര്യത്തില്‍ വലിയ മാറ്റം ഒന്നും ഉണ്ടാകും എന്ന് തോന്നുന്നില്ല. വാലന്റയിന്‍സ് ഡേയ്ക്ക് മറീന ബീച്ചില്‍ കാമുകീ-കാമുകന്‍മാര്‍ വന്നാല്‍ കല്യാണം കഴിപ്പിച്ച് വിടും എന്നാണ് ഹിന്ദുമക്കള്‍ കക്ഷിയുടെ ഭീഷണി.

ഒരു കോണ്ടം കഥ... ആടിന്‍റെ കുടലിൽ നിന്ന് ലാറ്റക്സിലേക്ക്; ഓറൽ സെക്സിന് വേറെ... ഉറകളെ കുറിച്ച് അറിയാം

സംഗതി ചെന്നൈയില്‍ ആണെങ്കില്‍ ട്രോള്‍ മുഴുവന്‍ ഇങ്ങ് കേരളത്തിലാണ്. അതിനിടയിലാണ് പ്രൊപ്പോസ് ഡേയും റോസ് ഡേയും. ട്രോളന്‍മാര്‍ക്ക് പിന്നെ വിശ്രമം ഉണ്ടാകുമോ!!!

ബൊക്കയും മാലയും

ബൊക്കയും മാലയും

എന്തായാലും ഹിന്ദു മക്കള്‍ കക്ഷി കല്യാണം നടത്തിത്തരും എന്ന് ഉറപ്പാണ്. അപ്പോള്‍ പിന്നെ ബൊക്കയും മാലയും ഒക്കെ കമിതാക്കള്‍ കൊണ്ടുവരണോ എന്നാണ് സംശയം!

കുഞ്ഞാവ പൊളിക്കും!!!

കുഞ്ഞാവ പൊളിക്കും!!!

എന്തായാലും ഇനി വരുന്ന ദിവസങ്ങള്‍ കുഞ്ഞാവകള്‍ക്ക് നല്ല കോളായിരിക്കും. ചോക്ലേറ്റ് തിന്ന് പണ്ടാറമടങ്ങാനുള്ള എല്ലാ സാധ്യതയും കാണുന്നുണ്ട്!

 സംഗതി സിംപിള്‍ ആയിരുന്നു

സംഗതി സിംപിള്‍ ആയിരുന്നു

ഇത്രയും കാലം പിറകേ നടന്നിട്ടും സെറ്റ് ആകാത്ത ലൈന്‍ ആയിരുന്നു. ഒന്ന് ബീച്ച് വരെ കൊണ്ടുപോയതേ ഉള്ളൂ, ഹിന്ദുമക്കള്‍ കക്ഷികള്‍ കല്യാണം കഴിപ്പിച്ചുതന്നുവത്രെ!

ബ്രോക്കര്‍മാര്‍ കുടുങ്ങും

ബ്രോക്കര്‍മാര്‍ കുടുങ്ങും

ഹിന്ദു മക്കള്‍ കക്ഷിയൊക്കെ ഇങ്ങനെ തുടങ്ങിയാല്‍ കുടുങ്ങുന്നത് കല്യാണ ബ്രോക്കര്‍മാര്‍ ആകും. അവര്‍ക്ക് പിന്നെ എങ്ങനെ കമ്മീഷന്‍ കിട്ടും!

കുഞ്ഞാവയ്ക്ക് വരെ

കുഞ്ഞാവയ്ക്ക് വരെ

വന്ന് വന്ന് ഇപ്പോള്‍ കുഞ്ഞാവകള്‍ വരെ വാലന്റയിന്‍സ് ഡേ ആഘോഷിക്കാന്‍ തുടങ്ങിയിട്ടുണ്ടത്രെ. സിംഗിള്‍ ആയി നില്‍ക്കുന്ന പത്തിമാമന്‍മാരുടെ അവസ്ഥയാണ് കഷ്ടം!

പണ്ടൊക്കെ

പണ്ടൊക്കെ

ഇപ്പോഴത്തെ കുട്ടികളുടേയൊക്കെ ഒരു ഭാഗ്യം. പണ്ടാണെങ്കില്‍ ആകെക്കൂടി രണ്ട് ഡേ ആയിരുന്നു ഉണ്ടായിരുന്നത്. റിപ്പബ്ലിക് ഡേയും ഇന്‍ഡിപെന്‍ഡന്‍സ് ഡേയും!

റോസ് ഡേ

റോസ് ഡേ

വാലന്റയിന്‍സ് ഡേ മാത്രമല്ല, അതിന് മുന്ന് ഇപ്പോള്‍ റോസ് ഡേയും ഉണ്ട്. ഒരുപാട് പ്രതീക്ഷയോടെ റോസാ പുഷ്പങ്ങളും പിടിച്ചുനിന്നവര്‍ക്ക് ഇങ്ങനേയും പറ്റാം.

ബിഎസ്എന്‍എല്‍ ഇസ്തം!!!!

ബിഎസ്എന്‍എല്‍ ഇസ്തം!!!!

വാലന്റയിന്‍സ് ഡേയ്ക്ക് വിഷ് ചെയ്യാന്‍ ആരും ഇല്ലാതെ വിഷമിച്ചിരിക്കുകയാണോ നിങ്ങള്‍? എങ്കില്‍ ബിഎസ്എന്‍എല്‍ കണക്ഷന്‍ എടുക്കൂ... അവര്‍ വിഷ് ചെയ്‌തോളും!

സന്തോഷം തന്നെ

സന്തോഷം തന്നെ

എങ്ങനേയും കല്യാണം നടക്കണം എന്ന് വിചാരിച്ചിരിക്കുന്നവര്‍ക്ക് ഇതില്‍പരം സന്തോഷം വേറെ എന്താണ്? എല്ലാത്തിനും ഹിന്ദു മക്കള്‍ കക്ഷിക്ക് നന്ദി!

ഒറ്റയ്ക്ക് പോയിട്ട്

ഒറ്റയ്ക്ക് പോയിട്ട്

ഹിന്ദു മക്കള്‍ കക്ഷി കല്യാണം ഒക്കെ നടത്തിത്തരും. പക്ഷേ, ഒറ്റയ്ക്ക് പോയിട്ട് വല്ല കാര്യവും ഉണ്ടോ? സിംഗിളായി നില്‍ക്കുന്നവരുടെ ദു:ഖം ആരോട് പറയാന്‍!!!

തല്ലരുത്

തല്ലരുത്

വാലന്റയിന്‍സ് ഡേയ്ക്ക് വെറുതേ ഒന്ന് ബീച്ച് വരെ പോയതാ... അടുത്തിരുന്ന പെണ്‍കുട്ടിയേയും കല്യാണം കഴിച്ച് തിരിച്ച് പോരേണ്ടി വന്നു. അമ്മ തല്ലില്ലായിരിക്കും അല്ലേ!

ധര്‍മ്മത്തല്ല്

ധര്‍മ്മത്തല്ല്

സംഗതി ഹിന്ദു മക്കള്‍ കക്ഷി ഇങ്ങനെ പ്രഖ്യാപനം ഒക്കെ നടത്തിയിട്ടുണ്ട്. നല്ല ഒരു ദിവസമായിട്ട് തമിഴന്‍മാരുടെ കൈയ്യില്‍ നിന്ന് അവര്‍ക്ക് ധര്‍മ്മത്തല്ല് കിട്ടുമോ എന്നാണ് സംശയം.

കപ്പലണ്ടി വില്‍ക്കുന്നവരെ വരെ

കപ്പലണ്ടി വില്‍ക്കുന്നവരെ വരെ

കാമുകീകാമുകന്‍നാരെ മാത്രമല്ല, ബീച്ചില്‍ കപ്പലണ്ടി വില്‍ക്കുന്ന പയ്യനെ വരെ പിടിച്ചു കെട്ടിച്ചു എന്നാണത്രെ കേള്‍ക്കുന്നത്. പാവം പയ്യന്‍സ്!

അതേ രക്ഷയുള്ളൂ

അതേ രക്ഷയുള്ളൂ

കാമുകിയില്ലാത്തവരുടെ ദു:ഖം അവര്‍ക്ക് മനസ്സിലാവൂ... പ്രത്യേകിച്ച് വാലന്റയിന്‍സ് ഡേയുടെ അന്ന്. പിന്നെ പെങ്ങളുടെ മോന്‍ ഉള്ളതാണ് ഒരു ആശ്വാസം!

ജാതകം കൂടി

ജാതകം കൂടി

എന്തായാലും കല്യാണം ഒന്നും നടക്കുന്നില്ല. ഹിന്ദുമക്കള്‍ കക്ഷി നടത്തിത്തരുകയാണെങ്കില്‍ വളരെ നല്ലത്. ജാതകം കൂടി നോക്കാന്‍ പറ്റിയാല്‍ സൗകര്യമായേനെ!

ഇങ്ങനേയും കിട്ടും പണി

ഇങ്ങനേയും കിട്ടും പണി

ഹിന്ദുമക്കള്‍ കക്ഷിയുടെ ആളായി നിന്ന് വലിയ ഡയലോഗ് ഒന്നും അടിക്കണ്ട. ചിലപ്പോള്‍ ഇങ്ങനേയും പണി കിട്ടാന്‍ സാധ്യതയുണ്ട്.

ഒരു പ്രത്യേക സാഹചര്യത്തില്

ഒരു പ്രത്യേക സാഹചര്യത്തില്

ഫെബ്രുവരി 14 ന് ബീച്ചില്‍ പോയതിന് ശേഷം പല മക്കള്‍ക്കും ചിലപ്പോള്‍ വീട്ടില്‍ വന്ന് ഇങ്ങനെ പറയേണ്ടി വരുമോ? ഒരു പ്രത്യേക സാഹചര്യത്തില്‍!!!

തിരമാല എണ്ണിയാലോ

തിരമാല എണ്ണിയാലോ

ബീച്ചില്‍ വെറുതേ പോയി ഇരുന്ന് തിരമാല എണ്ണി കളിക്കുന്നതില്‍ വല്ല പ്രശ്‌നവും ഉണ്ടോ ആവോ? സിംഗിള്‍ ആയവരുടെ ദു:ഖം ആര് കേള്‍ക്കാന്‍!

ഇതാണ് അവസരം!!!

ഇതാണ് അവസരം!!!

ചൊവ്വാ ദോഷം ഉള്ള ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഇത് സുവര്‍ണാവസരം ആണ്. ഒരു പ്രശ്‌നവും ഇല്ലാതെ കല്യാണം നടന്നുകിട്ടും!

കല്യാണം നടക്കാന്‍

കല്യാണം നടക്കാന്‍

കല്യാണത്തിന്റെ കാര്യം പറയുമ്പോള്‍ ഉഴപ്പി നടക്കുന്ന കാമുകന്‍മാരുണ്ടെങ്കില്‍ ഒന്ന് സൂക്ഷിച്ചോ... ബീച്ചിലേക്ക് വിളിച്ചുകൊണ്ടായാല്‍ സംഗതി ശുഭം!

എന്തിന് വീട്ടുകാര്‍

എന്തിന് വീട്ടുകാര്‍

കല്യാണത്തിന് വീട്ടുകാര്‍ സമ്മതിക്കില്ല എന്ന പ്രശ്‌നം നേരിടുന്ന കാമുകീകാമുകന്‍മാര്‍ക്ക് സുവര്‍ണാവസരം. വീട്ടുകാരുടെ സ്ഥാനത്ത് നിന്ന് ഹിന്ദുമക്കള്‍ കക്ഷി കല്യാണം നടത്തിത്തരും!

പ്രൊപ്പോസ് ഡേ

പ്രൊപ്പോസ് ഡേ

സത്യത്തില്‍ പ്യാരിക്ക് അന്ന് തെറ്റ് പറ്റിപ്പോയി. പ്രൊപ്പോസ് ഡേയുടെ അന്ന് ഭവാനിയോട് ചോദിച്ചാല്‍ മതിയായിരുന്നു. എല്ലാം ശരിയായേനെ!

ഇത്രയും പ്രതീക്ഷിച്ചില്ല

ഇത്രയും പ്രതീക്ഷിച്ചില്ല

ബീച്ചില്‍ വരുന്ന കാമുകീകാമുകന്‍മാരുടെ കല്യാണം നടത്തും എന്ന് ഭീഷണി മുഴക്കിയപ്പോള്‍ ഹിന്ദു മക്കള്‍ കക്ഷി ഇത്രയും പ്രതീക്ഷിച്ച് കാണില്ല. അല്ലേലും ഇങ്ങനെയൊക്കെ ചെയ്യാന്‍ പാടുണ്ടോ!

സംഘികളുണ്ടല്ലോ

സംഘികളുണ്ടല്ലോ

കല്യാണം നടത്താന്‍ സംഘികള്‍ ഉണ്ടല്ലോ... പിന്നെ എന്തിന് പേടിക്കണം എന്നാണത്രെ ഇപ്പോള്‍ ചിലര്‍ പറയുന്നത്!

ആള് മാറിപ്പോയി

ആള് മാറിപ്പോയി

എന്നാലും ഇങ്ങനെയൊന്നും ആരും ചെയ്‌തേക്കരുത്. നമ്പര്‍ ഒക്കെ നോക്കി തന്നെ വിളിക്കണം. സിംഗിളായി ഇരിക്കുന്നവന്റെ വിഷമം ശ്വാസകോശത്തിലെ പുകയേക്കാള്‍ കൂടുതലായിരിക്കും!

റെക്കോര്‍ഡ് കിട്ടുമോ!

റെക്കോര്‍ഡ് കിട്ടുമോ!

ബീച്ചില്‍ വാലന്റയിന്‍സ് ഡേ ആഘോഷിക്കുമ്പോള്‍ അതാ വരുന്ന ഹിന്ദുമക്കള്‍ കക്ഷി. ആദ്യം ഒരു കല്യാണം, പിന്നെ അടുത്തത്, പിന്നെ ചറപറ കല്യാണം. ഏറ്റവും ഒടുവില്‍ ഏറ്റവും വലിയ സമൂഹ വിവാഹം നടത്തിയിന് പുരസ്‌കാരവും കിട്ടും!

അശ്വതി അച്ചു!

അശ്വതി അച്ചു!

ഫേസ്ബുക്കിലെ അശ്വതി അച്ചുമാരെ അറിയാത്തവര്‍ ഉണ്ടാവില്ലല്ലോ! പ്രൊപ്പോസ് ഡേയ്ക്ക് ചാറ്റ് ചെയ്യുന്നത് ആരാണ് എന്ന് ഒന്ന് ശ്രദ്ധിച്ചാല്‍ കൊള്ളാം.

ഒളിച്ചോടേണ്ടി വന്നില്ല

ഒളിച്ചോടേണ്ടി വന്നില്ല

വീട്ടുകാരുടെ എതിര്‍പ്പ് ഭയന്ന് ഒളിച്ചോടാന്‍ ഇരുന്നവരാണ്... ഹിന്ദുമക്കള്‍ കക്ഷി രക്ഷിച്ചു. പക്ഷേ, ഹിന്ദുമക്കള്‍ കക്ഷിയുടെ സ്വപ്‌നങ്ങളുടെ അവസ്ഥ എന്തായോ ആവോ!

മദാമ്മമാരെ

മദാമ്മമാരെ

ഇനി ചിലര്‍ ഇങ്ങനേയും പ്ലാന്‍ ചെയ്യുന്നുണ്ടാവും. ഏതെങ്കിലും സുന്ദരികളായ രണ്ട് മദാമ്മമാരുടെ അടുത്ത് പോയിരുന്നാല്‍ പോലെ... ഹിന്ദു മക്കള്‍ കക്ഷി വന്ന് ഭാവി സുരക്ഷിതമാക്കിത്തരും!

ലൗ ജിഹാദോ?

ലൗ ജിഹാദോ?

ഇനിയിപ്പോള്‍ ബീച്ചില്‍ വരുന്ന് കാമുകീകാമുകന്‍മാര്‍ രണ്ട് മതത്തില്‍ ഉള്ളതാണെങ്കിലും ഹിന്ദു മക്കള്‍ കക്ഷി കല്യാണം നടിത്തിക്കൊടുക്കുമോ ആവോ? അവസാനം ലൗ ജിഹാദ് എന്നും പറഞ്ഞ് വരാതിരുന്നാല്‍ മതിയായിരുന്നു.

എന്നാലും കുഞ്ഞാവേ...

എന്നാലും കുഞ്ഞാവേ...

കാമുകിക്ക് കൊടുക്കാന്‍ വേണ്ടി ടെഡ്ഡി ബിയറും റോസാ പുഷ്പങ്ങളും മേക്ക് അപ്പ് സെറ്റും ഒക്കെ വാങ്ങി ഒളിപ്പിച്ച് വച്ചതാ... എന്നാലും കുഞ്ഞാവ ഇങ്ങനെ ഒരു പണി തരേണ്ടിയിരുന്നില്ല!

English summary
Social Media trolls mocking Hindu Makkal Kakshi for their threat regarding Valentines Day celebration

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്