കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കെഎസ് യുക്കാര്‍ ഇനി തലയില്‍ മുണ്ടിട്ടിട്ട് നടന്നിട്ടും ഒരു കാര്യവുമില്ല... പച്ചയ്ക്ക് തിന്നില്ലേ!!!

  • By Desk
Google Oneindia Malayalam News

കെഎസ് യുക്കാര്‍ സമരത്തിനിടെ കൊണ്ടുവന് ചുമപ്പ് മഷിക്കുപ്പിയാണ് ഇപ്പോള്‍ ചര്‍ച്ച. അത് കെഎസ് യുക്കാര്‍ കൊണ്ടുവന്നതല്ലെന്നും എംഎസ്എഫിന്റെ പരിപാടിയില്‍ ഉപയോഗിക്കാന്‍ കൊണ്ടുവന്ന ചായമാണെന്നും ഒക്കെ പറയുന്നുണ്ട്.

എന്തൊക്കെ ആയാലും കെഎസ് യുക്കാര്‍ക്ക് ട്രോളേഴ്‌സിന്റെ വക പൊങ്കാലയാണ്. നേരെ ചൊവ്വേ ഒരു സമരം നടത്താന്‍ അറിയാത്തവരാണ് കെഎസ് യുക്കാര്‍ എന്നൊരു ആക്ഷേപം പണ്ടേ ഉള്ളതാണ്.

ഇപ്പോഴാണെങ്കില്‍ സമരത്തില്‍ മാത്രമല്ല, കിട്ടുന്ന അടിയിലും വെള്ളം ചേര്‍ക്കാന്‍ ശ്രമിക്കുകയാണെന്നാണ് പരിഹാസം. ഏറെ നാളായി വാര്‍ത്തകളില്‍ ഒന്നും ഇല്ലാതിരുന്ന കെഎസ് യു എന്തായാലും ഇപ്പോള്‍ കേരളക്കരയില്‍ നിറഞ്ഞ് നില്‍ക്കുകയാണ്!!!

മഹാദേവനും

മഹാദേവനും

ഇന്‍ ഹരിഹര്‍ നഗറിലെ ഈ രംഗം ഓര്‍മയില്ലേ... കണ്ണില്‍ ഉമിനീര് തേച്ച് കണ്ണീരാക്കുന്ന മഹാദേവന്‍. ആ മഹാദേവന്‍ കെഎസ് യുവിന്റെ ധീര പോരാളിയായിരുന്നത്രെ!!!

ചോരച്ചാലില്‍

ചോരച്ചാലില്‍

ഇതാണത്രെ ചോരച്ചാലുകള്‍ നീന്തിക്കയറുന്ന കെഎസ് യു പ്രവര്‍ത്തകന്‍. ഈ ചിത്രം ഇപ്പോള്‍ എന്തായാലും വൈറലായിട്ടുണ്ട്!!!

ഏത് ബോട്ടിൽ വേണം

ഏത് ബോട്ടിൽ വേണം

സമരം ചെയ്യാന്‍ പോവുകയാണല്ലോ... അപ്പോള്‍ ഇത്തിരി ചുവന്ന മഷികൂടി ഇരിക്കട്ടെ. അതിപ്പോള്‍ ഫുള്‍ ബോട്ടില്‍ വേണോ, ഹാഫ് ബോട്ടില്‍ വേണോ എന്നതാണ് സംശയം.

വാളല്ല സമരായുധം

വാളല്ല സമരായുധം

എന്തായാലും കെഎസ് യുക്കാര്‍ മിടുക്കന്‍മാരാണ്. വാളല്ലല്ലോ, വെറും മഷിക്കുപ്പിയല്ലേ അവരുടെ സമരായുധം!!!

മഷി ഇട്ട് നോക്കിയാല്‍

മഷി ഇട്ട് നോക്കിയാല്‍

സമരത്തിന് ഇടയ്ക്ക് അടിയുണ്ടായാല്‍ കെഎസ് യുക്കാരെ മഷിയിട്ട് നോക്കിയാല്‍ പോലും കാണില്ല എന്നൊരു ആക്ഷേപം ഉണ്ടായിരുന്നു. ഇപ്പോ അത് മാറിയില്ല... മഷിയിട്ട് നോക്കിയാല്‍ ശരിക്കും കാണാം.

ആര് കൊണ്ടുവരണം

ആര് കൊണ്ടുവരണം

കെഎസ് യു സമരത്തിന് പോകുന്ന അണികള്‍ നേതാക്കളോട് ഇപ്പോള്‍ ചോദിക്കുന്നത് ഇങ്ങനെ ആണത്രെ... മഷി തങ്ങള്‍ കൊണ്ടുവരണോ അതോ സമരത്തിന് വന്നാല്‍ കിട്ടുമോ എന്ന്!!!

പേര് മാറ്റി

പേര് മാറ്റി

രാജരത്‌നം പിള്ളയുടെ മുന്നില്‍ പെട്ട കെഎസ് യു. അപ്പോള്‍ തന്നെ പുതിയ പേരും ഇട്ടു... മഷിക്കുപ്പി കെഎസ് യു!!!

കളറൊക്കെ പൂശീട്ട്

കളറൊക്കെ പൂശീട്ട്

അടി തുടങ്ങിയാല്‍ പിന്നെ ചിലപ്പോള്‍ കളര്‍ പൂശാനൊന്നും പറ്റില്ല. അതുകൊണ്ട് കളറ് പൂശിയിട്ട് തന്നെ സമരത്തിന് പോകാം എന്ന് ചിന്തിക്കുന്നവരും ഉണ്ടത്രെ.

ആരെങ്കിലും

ആരെങ്കിലും

ചോരച്ചാലുകള്‍ നീന്തിക്കയറിയ പ്രസ്ഥാനം എന്നൊന്നും പറഞ്ഞാല്‍ ആരും വിശ്വസിക്കില്ല. അതുകൊണ്ട് ഇത്തിരി ചുവന്ന മഷിയെടുത്ത് പൂശാം.... ആരെങ്കിലും വിശ്വസിക്കുന്നെങ്കില്‍ വിശ്വസിക്കട്ടേയെന്ന്!!!

ധൈര്യമില്ലെങ്കിലെന്താ

ധൈര്യമില്ലെങ്കിലെന്താ

ചോരച്ചാലുകള്‍ നീന്തിക്കയറിയ പ്രസ്ഥാനം എന്നൊക്കെ വിളിക്കണം എന്നാഗ്രഹമുണ്ട്. പക്ഷേ അടികൊള്ളാന്‍ മാത്രം ധൈര്യമില്ല. ധൈര്യമില്ലെങ്കിലെന്താ... ചുവന്ന പെയിന്റ് ഉണ്ടല്ലോ!!!

പമിസാധനങ്ങള്‍

പമിസാധനങ്ങള്‍

ഈ മഷിക്കുപ്പിയും പെയിന്റും ഒക്കെ എന്തിനാ സമരത്തിന് എന്ന് ചോദിച്ചപ്പോള്‍ അവര് പറയുകയാണത്രെ... അതെല്ലാം അവരുടെ പണി സാധാനങ്ങളാണെന്ന്!!!

സ്വയം കരുതുന്നത്

സ്വയം കരുതുന്നത്

കെഎസ് യുക്കാര്‍ സ്വയം കരുതുന്നത് ശരിക്കും ചോരയൊലിച്ച് കിടക്കുന്നതുപോലെയൊക്കെ തന്നെ ആണ്. പക്ഷേ നാട്ടുകാര്‍ കാണുന്നതോ...!!!

കെഎസ് യു മാതൃക

കെഎസ് യു മാതൃക

മഷിക്കുപ്പിയില്‍ നിന്ന് ചോരച്ചാലുകള്‍ സൃഷ്ടിച്ചാണത്രെ കെഎസ് യു മാതൃകയായത്!!!

സമരത്തിന്

സമരത്തിന്

വെറുതേ സമരത്തിന് വന്ന് സമരം ചെയ്ത് പോയാല്‍ പോരാ. പറ്റുമെങ്കില്‍ ഓരോ ടിന്‍ ചുവന്ന പെയിന്റും കൊണ്ടുവരണമെന്ന്.

ചുവന്ന മഷി

ചുവന്ന മഷി

ഇപ്പോള്‍ സമരത്തിന് ഓരോ കുപ്പി ചുവന്ന മഷിയും വാങ്ങിയാണത്രെ കെഎസ് യുക്കാര്‍ പോകുന്നത്.

മഷിക്കുപ്പിക്കള്ളന്‍

മഷിക്കുപ്പിക്കള്ളന്‍

പാവം പോലീസുകാര്‍... ഇനി മഷിക്കുപ്പിക്കള്ളാ എന്നെങ്ങാനും കെഎസ് യുക്കാര്‍ വിളിക്കുമോ എന്ന് പേടിച്ച് ഇരിക്കുകയാണത്രെ.

English summary
Social Media mocks KSU for bringing red ink in strike with trolls.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X