മേജറാണ്, മൈനറാണ്, സംഘിയാണ്, തുപ്പലാണ്... ഇപ്പോൾ സമ്മർദ്ദമാണ് രവി!!! മേജര്‍ രവിയെ വലിച്ചൊട്ടിച്ചു!!

Subscribe to Oneindia Malayalam
cmsvideo
  ഹിന്ദുക്കള്‍ ഉണരണം: മേജർ രവിക്ക് ട്രോള്‍! | Oneindia Malayalam

  കഴിഞ്ഞ ദിവസം ആണ് മേജര്‍ രവിയുടേത് എന്ന പേരില്‍ ഒരു ഓഡിയോ ചോര്‍ന്നത്. ഒരു സംഘപരിവാര്‍ ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്തതായിരുന്നു ഇത് എന്നാണ് പറയുന്നത്.

  ഗുരുവായൂര്‍ പാര്‍ത്ഥസാരഥി ക്ഷേത്രം മലബാര്‍ ദേവസ്വം ബോര്‍ഡ് ഏറ്റെടുത്തത് സംബന്ധിച്ചായിരുന്നു ആ ഓഡിയോ ക്ലിപ്പ്. ഇനിയും ഉണരാന്‍ തയ്യാറായില്ലെങ്കില്‍ ഹിന്ദു ഇല്ലാതായിത്തീരും എന്നൊക്കെയാണ് അതില്‍ പറയുന്നത്.

  ഉമ്മന്‍ ചാണ്ടി അരുതാത്തത് ചെയ്യിച്ചു; സോളാർ റിപ്പോര്‍ട്ടിന്റെ പേജുകളിൽ അശ്ലീലകഥകൾ നാണിക്കുന്ന കഥകൾ

  മുമ്പ് സിന്ധു സൂര്യകുമാറിന്റെ മുഖത്ത് കാര്‍ക്കിച്ച് തുപ്പണം എന്ന് താന്‍ പറഞ്ഞപ്പോള്‍ തന്റെ നെഞ്ചത്ത് എല്ലാവരും കൂടി പൊങ്കാലയിട്ടുവെന്നും അന്നൊന്നും ഒരു ഹിന്ദുവിന്റേയും രക്തം തനിക്ക് വേണ്ടി തിളച്ചില്ലെന്ന ദു:ഖവും ആ ഓഡിയോ ക്ലിപ്പില്‍ പങ്കുവയ്ക്കുന്നുണ്ട്.

  സൗദി രക്ഷപ്പെട്ടു!!! ഒറ്റയടിക്ക് കിട്ടാൻ പോകുന്നത് 50 ലക്ഷം കോടി രൂപ! ഇതാണ് ബുദ്ധി... രാജ ബുദ്ധി!!

  എന്തായാലും ഇതിന്റെ പേരില്‍ മേജര്‍ രവിയെ ട്രോള്‍ ചെയ്ത് കൊല്ലുകയാണ് സോഷ്യല്‍ മീഡിയ. നേരത്തെ തന്നെ കിട്ടിയ പലപേരുകള്‍ക്കൊപ്പം ഇപ്പോള്‍ പുതിയ പേരും കൂടി വീണിട്ടുണ്ട്!!! 

  വേറേയും ആളുകള്‍ ഉണ്ട്

  വേറേയും ആളുകള്‍ ഉണ്ട്

  ഹിന്ദുക്കള്‍ ഒരുമിക്കണം, ഉണരണം എന്നൊക്കെയല്ലേ മേജര്‍ രവി പറയുന്നത്. അതിന് മുമ്പ് മുസ്ലീങ്ങളെ ഒന്നാകെ ഒന്നിപ്പിക്കാനും ഇസ്ലാമിക ഖിലാഫത്ത് കൊണ്ടുവരാനും വേറെ ചിലര്‍ രംഗത്തിറങ്ങിയിരുന്നു. അവരെയൊക്കെ ഇദ്ദേഹത്തിന് അറിയുമോ ആവോ?

  രാജ്യസ്‌നേഹിയാ...

  രാജ്യസ്‌നേഹിയാ...

  മേജര്‍ രവി പാര്‍ത്ഥസാരഥി ക്ഷേത്രത്തിന്റെ കാര്യത്തിലാണല്ലോ ഇടപെട്ടത് ഡയലോഗ് അടിച്ചത്. അതൊക്കെ ഭക്തി കൊണ്ടാണത്രെ. സത്യത്തില്‍ ഇദ്ദേഹം ഒരു രാജ്യസ്‌നേഹിയാണ്. രക്തംതരാം, ജീവന്‍ തരാം... തരില്ലൊരിത്തിരി അമ്പല മണ്ണും!

  വല്ലാത്ത കോമ്പിനേഷന്‍

  വല്ലാത്ത കോമ്പിനേഷന്‍

  സംഗതി കക്ഷി സൈന്യത്തില്‍ മേജര്‍ ഒക്കെ ആയിരുന്നു. മാത്രമല്ല താന്‍ ഒരു സംഘപരിവാര്‍ അനുകൂലിയാണെന്ന് പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. അതൊന്നും അല്ല, മാധ്യമ പ്രവര്‍ത്തകയുടെ മുഖത്തേക്ക് കാര്‍ക്കിച്ച് തുപ്പാന്‍ പറഞ്ഞ ആളും ആണ്. മേജര്‍, സംഘി, തുപ്പല്‍... അതൊരു വല്ലാത്ത കോമ്പിനേഷന്‍ തന്നെ!

  ഇപ്പ ഉണര്‍ത്തിത്തരാം...

  ഇപ്പ ഉണര്‍ത്തിത്തരാം...

  സീക്രട്ട് ഗ്രൂപ്പ് അല്ലേ... എല്ലാം സീക്രട്ട് ആയിരിക്കും എന്ന് വിചാരിച്ച് പറഞ്ഞകാണ് പാവം. പക്ഷേ ഇങ്ങനെ ഒരു എട്ടിന്റെ പണി കിട്ടുമെന്ന കാര്യം സ്വപ്‌നത്തില്‍ പോലും വിചാരിച്ചിട്ടുണ്ടാവില്ല!

  കവര്‍ സ്‌റ്റോറി

  കവര്‍ സ്‌റ്റോറി

  ഇനിയിപ്പോള്‍ കവര്‍ സ്‌റ്റോറിയൊക്കെ പ്രതീക്ഷിക്കേണ്ടി വരും. ഒളിപ്പോര് വീരന്‍, യൂണിഫോമിനുള്ളിലെ സംഘി, വെടിയുണ്ടകള്‍ക്കിടയിലൂടെ പൊങ്കാല അടുപ്പിലേക്ക്... അമ്പലത്തില്‍ നിന്ന് അടുക്കളയിലേക്ക്.... എന്തൊക്കെ കഥകളായിരിക്കും!!!

  ഇപ്പോ അറിയണം

  ഇപ്പോ അറിയണം

  വോയ്‌സ് ക്ലിപ്പ് ലീക്ക് ആയതിന് ശേഷം ആ വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ നടന്നത് ഇങ്ങനെ ഒക്കെ ആയിരിക്കും. എന്നാലും ആ വോയ്‌സ് ക്ലിപ്പ് പുറത്ത് വിട്ട ആള്‍ എങ്ങനെയാകും ആ സീക്രട്ട് ഗ്രൂപ്പില്‍ എത്തിയിട്ടുണ്ടാവുക എന്നാണ് മനസ്സിലാകാത്തത്.

  വാങ്ങി വച്ചാല്‍ മതി

  വാങ്ങി വച്ചാല്‍ മതി

  ശരിക്കും ഹിന്ദുമതത്തില്‍ വിശ്വസിക്കുന്നവരോട് ഇങ്ങനെയൊക്കെ പറഞ്ഞാല്‍ എന്തായിരിക്കും പ്രതികരണം. വല്ലാതെ രക്തം തിളക്കുന്നുണ്ടെങ്കില്‍ അതങ്ങ് വാങ്ങി വക്കാന്‍ പറയും. അപ്പോള്‍ ശരിക്കും ആറിത്തണുത്തോളും. പിന്നെ ഒരു കുഴപ്പവും ഉണ്ടാവില്ല!

  പണികിട്ടിയില്ലേ

  പണികിട്ടിയില്ലേ

  ഒന്നിന് പിറകേ ഒന്നായി പണി വാങ്ങിക്കൊണ്ടിരിക്കുകയായിരുന്നു കേരളത്തിലെ ബിജെപി നേതൃത്വം. അതിന്റെ ഇടയില്‍ ആണല്ലോ മേജര്‍ രവി വക ഇങ്ങനെ ഒരു പണികൂടി. എന്നാലും എന്തിനായിരുന്നാവോ ആ ഒടുക്കത്തെ ഇംഗ്ലീഷ് ഡയലോഗുകള്‍!

  ഉണര്‍ത്തുപാട്ട്....

  ഉണര്‍ത്തുപാട്ട്....

  ഹിന്ദു ഉണരണം എന്ന് ആദ്യമായി പറയുന്ന ആളൊന്നും അല്ല കേട്ടോ ഇദ്ദേഹം. അതിന് മുമ്പ് നമ്മുടെ ശശികല ടീച്ചറൊക്കെ കുറേ ഉണര്‍ത്താന്‍ നോക്കിയതാ.... പക്ഷേ, അതിന്റെ ഇടയില്‍ എന്തിനാണ് ആ തക്കാളി ജ്യൂസിന്റെ കഥയൊക്കെ പറയുന്നത്!

  വല്ലാത്ത ഇനീഷ്യേറ്റീവ്

  വല്ലാത്ത ഇനീഷ്യേറ്റീവ്

  മുമ്പൊരിക്കല്‍ ഇദ്ദേഹം ഇതുപോലെ ഒരു ഇനീഷ്യേറ്റീവ് എടുത്തതായിരുന്നു. അന്ന് കിട്ടിയ പൊങ്കാലയുടെ ചൂട് ഇപ്പോഴും ആറിയിട്ടുണ്ടാവില്ല. മാധ്യമ പ്രവര്‍ത്തകയുടെ മുഖത്ത് തുപ്പാന്‍ ആയിരുന്നല്ലോ ആ ഇനീഷ്യേറ്റീവ്... വല്ലാത്ത ഇനീഷ്യേറ്റീവ് ആയിപ്പോയി!

  ഉണരൂ... ഉണരൂ

  ഉണരൂ... ഉണരൂ

  ഇതുപോലെ ഒക്കെ ഇനി പറയേണ്ടി വരും എന്നാണ് തോന്നുന്നത്. ഹിന്ദുക്കളെ മൊത്തത്തില്‍ ഉണര്‍ത്തിയെടുത്താലേ ഇദ്ദേഹത്തിന്റെ പ്രശ്‌നങ്ങള്‍ തീരുകയുള്ളൂ... ഉണര്‍ന്നാല്‍ മതിയായിരുന്നു!

  എന്തൊക്കെ ഉണ്ട്

  എന്തൊക്കെ ഉണ്ട്

  പണ്ട് എന്ത് ചോദിച്ചാലും പഴയ യുദ്ധക്കഥയൊക്കെ ആയിരുന്നു തട്ടിവിട്ടിരുന്നത്. ഇനിയിപ്പോള്‍ എന്തൊക്കെയുണ്ട് എന്ന് ചോദിച്ചാല്‍ പുഷ്പാഞ്ജലിയും ചുറ്റുവിളക്കും ഒക്കെ ഇങ്ങോട്ട് പോരും എന്നാണ് തോന്നുന്നത്.

  തുപ്പല്‍ പ്രസ്ഥാനം

  തുപ്പല്‍ പ്രസ്ഥാനം

  തുള്ളല്‍ പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ് കുഞ്ചന്‍ നമ്പ്യാര്‍ ആണ് എന്ന് എല്ലാവര്‍ക്കും അറിയാം. അതിന് ശേഷം ശേഷം ആയിരുന്നു 'തള്ളല്‍ പ്രസ്ഥാനം' വന്നത്. ഇപ്പോള്‍ തുപ്പല്‍ പ്രസ്ഥാനവും ആയിട്ടുണ്ട്. ഉപജ്ഞാതാവ് ആരാണെന്ന് ചോദിക്കരുത്... ചിലപ്പോള്‍ തുപ്പിക്കാണിക്കുമായിരിക്കും!

  എന്തറിഞ്ഞിട്ടാണ്

  എന്തറിഞ്ഞിട്ടാണ്

  ഗുരുവായൂരിലെ പാര്‍ത്ഥസാരഥി ക്ഷേത്രം മലബാര്‍ ദേവസ്വം ബോര്‍ഡ് ഏറ്റെടുക്കാനുള്ള കാരണം വല്ലതും ഇദ്ദേഹത്തിന് അറിയുമോ ആവോ? സുപ്രീം കോടതിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് ക്ഷേത്രം ഏറ്റെടുത്തത് എന്ന കാര്യം എങ്കിലും അറിഞ്ഞിരുന്നെങ്കില്‍ ഇദ്ദേഹം ഇങ്ങനെ വല്ലതും പറയുമായിരുന്നോ...

  നാളെ ഉമ്മറം കാണിക്കുമോ

  നാളെ ഉമ്മറം കാണിക്കുമോ

  മീശമാധവനിലെ ആ ഡയലോഗ് ആണ് ശരിക്കും ചിലര്‍ക്ക് ഓര്‍മ വന്നത്. ഇന്ന് അമ്പലം കൈയ്യടക്കി, നാളെ വീടുകളിലെത്തില്ലേ എന്നല്ലേ ചോദ്യം. ഇന്ന് പിന്നാമ്പുറം കാണിച്ചാല്‍, നാളെ ഉമ്മറം കാണിക്കില്ല എന്നതിന് വല്ല ഉറപ്പും ഉണ്ടോ... ഇദ്ദേഹത്തിന്റെ ആകുലതകളെ കുറ്റം പറയാന്‍ പറ്റില്ല!

  ശരിക്കും ഉണര്‍ത്തിക്കൊടുത്തു

  ശരിക്കും ഉണര്‍ത്തിക്കൊടുത്തു

  പുറത്ത് അധികം ആരും അറിയാതെ ഹിന്ദുക്കളെ ഉണര്‍ത്താന്‍ വേണ്ടിയിട്ടായിരു്ന്നത്രെ സീക്രട്ട് ഗ്രൂപ്പില്‍ തന്നെ ആ വോയ്‌സ് ക്ലിപ്പ് ഇട്ടത്. അവിടേയും ചില ട്രോളന്‍മാര്‍ ഉണ്ടായിക്കാണണം. അല്ലെങ്കില്‍ ഇങ്ങനത്തെ എട്ടിന്റെ പണി കിട്ടുമോ?

  ആരാണെന്നാ പറഞ്ഞത്

  ആരാണെന്നാ പറഞ്ഞത്

  ഇദ്ദേഹം ഇന്ത്യന്‍ ആര്‍മിയില്‍ ആരായിരുന്നു എന്നാണ് പറഞ്ഞത്... മേജറോ? ജനങ്ങള്‍ കേള്‍ക്കണ്ട. ചിലപ്പോള്‍ മുഖത്ത് കാര്‍ക്കിച്ച് തുപ്പിയേക്കും. അങ്ങനത്തെ കാര്യങ്ങള്‍ അല്ലേ പറയുന്നത്.

  ഉണര്‍ത്തല്ലേ...

  ഉണര്‍ത്തല്ലേ...

  ഹിന്ദു ഉണരാന്‍ സമയമായി എന്ന് രാത്രി ഉറങ്ങാന്‍ കിടക്കുന്ന നേരത്ത് ഇങ്ങനെയൊക്കെ പറയാമോ... അങ്ങനെ ഉറങ്ങാന്‍ കിടന്ന ആരെങ്കിലും ആയിരിക്കും ശല്യം സഹിക്കവയ്യാതെ ആ വോയ്‌സ് ക്ലിപ്പ് പുറത്തെത്തിച്ചത് എന്ന് ഉറപ്പാണ്!

  ഉണരുണരൂ...

  ഉണരുണരൂ...

  ഇനിയിപ്പോള്‍ ഇദ്ദേഹത്തിന്റെ പ്രിയ പാട്ടായി ആ ഗാനം കേള്‍ക്കാം... 'ഉണരുണരൂ... കുഞ്ഞിപ്പൂവേ...' ആ പാട്ടാണത്രെ അദ്ദേഹത്തിന്റെ ഏറ്റവും ഇഷ്ടഗാനം. ഈ പാട്ടിന് വേണ്ടി ഇനി കത്തെഴുതി ചോദിക്കില്ലായിരിക്കും എന്ന് കരുതാം.

  ഉറക്കാതിരിക്കാന്‍

  ഉറക്കാതിരിക്കാന്‍

  അടുത്തിടെ ഇറങ്ങിയ സിനിമയൊക്കെ പൊട്ടി പാളീസായിപ്പോയില്ലേ... സ്വന്തം സിനിമ കാണാന്‍ വന്നിരിക്കുന്നവരെ ഉറക്കാത്ത ഒരു സിനിമ ചെയ്തിട്ട് മതിയത്രെ ഹിന്ദുക്കളെ ഉണര്‍ത്തലും വര്‍ഗ്ഗീയത പ്രചരിപ്പിക്കുന്നതും ഒക്കെ. എന്തൊരു കഷ്ടമാണല്ലേ...

  സംഘിരവി!!!

  സംഘിരവി!!!

  ആദ്യം കണ്ടപ്പോള്‍ എന്തൊരു ലുക്ക് ആയിരുന്നു. മേജറിന്റെ യൂണിഫോം ഒക്കെ ഇട്ട് അങ്ങനെ ഉദിച്ച് നില്‍ക്കുകയല്ലേ... പിന്നെ ഒന്നൂടെ നോക്കിയപ്പോള്‍ അല്ലേ സംഗതി പിടികിട്ടിയത്... മേജര്‍ രവിയല്ലത്രെ, സംഘി രവിയാണത്രെ!

  ഇത്രയ്ക്ക് ചീപ്പ് ആണോ

  ഇത്രയ്ക്ക് ചീപ്പ് ആണോ

  മേജര്‍ രവി എന്ന പേരും വച്ചുകൊണ്ട് ഇങ്ങനെയൊക്കെ പറയാന്‍ പാടുണ്ടോ... ഇത്രയ്ക്ക് ചീപ്പാണ് മേജര്‍ രവി എന്ന് ആരെങ്കിലും ചോദിച്ചാല്‍ അവരെ കുറ്റം പറയാന്‍ പറ്റുമോ? എന്തൊരു കഷ്ടമാണല്ലേ...

  സമ്മര്‍ദ്ദം രവി

  സമ്മര്‍ദ്ദം രവി

  രക്തം ഇങ്ങനെ തിളക്കാന്‍ തുടങ്ങിയാല്‍ രക്തസമ്മര്‍ദ്ദം ഉറപ്പാണ്. ഇദ്ദേഹത്തിന്റെ രക്തം ഇനിയും തിളച്ചാല്‍ രക്തസമ്മര്ഡദ്ദം കൂടി ചിലപ്പോള്‍ തട്ടിപ്പോകാനും മതി. അതിന് മുമ്പ് ഹിന്ദുക്കളൊക്കെ ഒന്ന് ഉണര്‍ന്നാല്‍ മതിയായിരുന്നു.

  അലാറം വച്ചിട്ട് എഴുന്നേറ്റിട്ടില്ല

  അലാറം വച്ചിട്ട് എഴുന്നേറ്റിട്ടില്ല

  ഹിന്ദു ഉണരണം എന്നാണല്ലോ അദ്ദേഹത്തിന്റെ ആഹ്വാനം. നാലഞ്ച് അലാറം വച്ചിട്ട് പോലും ഉറക്കത്തില്‍ നിന്ന് ഉണരാത്ത ആളുകളുടെ നാടാണ്. അവിടെയാണ് ഒരു വോയ്‌സ് ക്ലിപ്പും കൊണ്ട് ഉണര്‍ത്താന്‍ ഇറങ്ങിയിരിക്കുന്നത്.

  എന്തൊരു കഷ്ടമാണ്

  എന്തൊരു കഷ്ടമാണ്

  ഹിന്ദുവിനെ ഉണര്‍ത്താന്‍ ശ്രമിക്കുമ്പോള്‍ എല്ലാവരു ം കൂടി പൊങ്കാലയിട്ട് ഒറ്റപ്പെടുത്തുന്നത് എന്തൊരു കഷ്ടമാണ്. കഴിഞ്ഞ തവണയും ഇദ്ദേഹം ഒറ്റയ്ക്ക് തന്നെ ആ പൊങ്കാല ഏറ്റുവാങ്ങേണ്ടി വന്നു. ഇത്തവണയും അക്കാര്യത്തില്‍ മാത്രം ഒരു മാറ്റവും ഇല്ല. ഇങ്ങനെ പിന്തുണക്കാന്‍ ആരും ഇല്ലാതാകുന്നത് അതിനേക്കാള്‍ വലിയ കഷ്ടമല്ലേ!

  ഫോര്‍വേര്‍ഡ് ചെയ്‌തോ

  ഫോര്‍വേര്‍ഡ് ചെയ്‌തോ

  മേജര്‍ രവിയുടെ വോയ്‌സ് ക്ലിപ്പല്ലേ എന്ന് കരുതി പരമാവധി ആളുകളുടെ അടുത്ത് എത്തിക്കാന്‍ നോക്കിയതായിരിക്കും. എന്നാല്‍ അത് കിട്ടിയവരെല്ലാം എത്തരക്കാരാണെന്ന് കൂടി ഓര്‍ക്കേണ്ടതായിരുന്നു. ഇത് വല്ലാത്ത കഷ്ടമായിപ്പോയി അല്ലേ..

  പുറത്തിറങ്ങല്‍

  പുറത്തിറങ്ങല്‍

  ഹിന്ദു ഉണര്‍ന്നതിന് ശേഷം മാത്രമേ ഇനി പുറത്തിറങ്ങൂ എന്നെങ്ങാനും അദ്ദേഹം പറഞ്ഞിരുന്നെങ്കില്‍ ഏറ്റവും അധികം സന്തോഷിക്കുക ആരായരിക്കും? മറ്റാരും അല്ലത്രെ, അത് മോഹന്‍ലാല്‍ ഫാന്‍സ് ആയിരിക്കമെന്ന്! പുറത്തിറങ്ങിയാലല്ലേ ലാലേട്ടനെ വച്ച് സിനിമ ചെയ്യാന്‍ പറ്റുകയുള്ളൂ!

  വെറും രവി

  വെറും രവി

  പേര് ചോദിക്കുമ്പോള്‍ ഇനി മേജര്‍ രവി എന്നെങ്ങാനും പറഞ്ഞാല്‍ നാട്ടുകാരുടെ തെറി കേള്‍ക്കേണ്ടിവരും എന്നാണ് തോന്നുന്നത്. വര്‍ഗ്ഗീയ വിഷം വിളമ്പുന്നവരൊക്കെ മേജര്‍ ഒഴിവാക്കി വെറും രവി എന്ന് പറഞ്ഞാല്‍ മതിയത്രെ... അധികം ഡെക്കറേഷന്‍ ഒന്നും വേണ്ടെന്ന്!

  അതോടുകൂടി

  അതോടുകൂടി

  സംഗതി എന്തായാലും ക്ലിപ്പ് വൈറല്‍ ആയി. അതോടുകൂടി വിശദീകരണവും വന്നിട്ടുണ്ട്. കേട്ടാല്‍ സഹിക്കാന്‍ പറ്റില്ല... ക്ഷേത്രം ദേവസ്വം ഏറ്റെടുത്താല്‍ എന്താണ് പ്രശ്‌നം എന്ന് വരെ ചോദിക്കാന്‍ തുടങ്ങിയിട്ടുണ്ട് എന്നാണ് കേള്‍ക്കുന്നത്.

  ആദ്യം ആവശ്യപ്പെട്ടത്

  ആദ്യം ആവശ്യപ്പെട്ടത്

  ഇതിപ്പോള്‍ ഒരു ഗാനത്തിന് വേണ്ടി അടിപിടിയാകുമോ? ഉണരൂ വേഗം നീ... എന്ന് തുടങ്ങുന്ന ഗാനം ആദ്യം ആവശ്യപ്പെട്ടത് ഒരു ടീച്ചര്‍ ആയിരുന്നത്രെ. അന്ന് ആ പാട്ട് വച്ചുകൊടുത്തിട്ടുണ്ടെങ്കില്‍ ഇപ്പോഴത്തെ ആവശ്യം വെറുതെയാകും. അങ്ങനെ എപ്പോഴും വച്ച് കൊടുക്കാന്‍ പറ്റുന്ന പാട്ട് വല്ലതും ആണോ ഇത്!!!

  അലാറം രവി!!!

  അലാറം രവി!!!

  ആദ്യം മേജര്‍ രവി ആയിരുന്നു. പിന്നീട് അത് സംഘി രവിയായി. അതിന് ശേഷം തുപ്പല്‍ രവിയായി... ഇത്തവണ പേര് കുറേ കൂടുതല്‍ കിട്ടിയിട്ടുണ്ട്... സമ്മര്‍ദ്ദം രവിയും ഉണര്‍ത്തല്‍ രവിയും അലാറം രവിയും!!!

  ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

  English summary
  Social Media mock Major Ravi on his leaked voice clip from a Sangh Whatsapp group.

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്