മേനക ഗാന്ധിയ്ക്ക് മലയാളം അറിയാത്തത് ഭാഗ്യം... അല്ലെങ്കില്‍ ട്രോളുകണ്ട് മരത്തില്‍ കയറിയേനെ!!!
തെരുവ് നായ്ക്കള്‍ കടിയ്ക്കാന്‍ വന്നാല്‍ എന്ത് ചെയ്യണം? ഒരു കല്ലെടുത്ത് എറിഞ്ഞ് ഓടിയ്ക്കണോ, അതോ സ്വയം ഓടി രക്ഷപ്പെടണോ...? ഇതില്‍ ഏതെങ്കിലും ആയിരിയ്ക്കും നമ്മള്‍ മലയാളികള്‍ സ്വീകരിയ്ക്കുന്ന മാര്‍ഗ്ഗം.
എന്നാല്‍ കേന്ദ്ര മന്ത്രിയും മൃഗസ്‌നേഹിയും ആയ മേനക ഗാന്ധി എന്താണ് കഴിഞ്ഞ ദിവസം പറഞ്ഞതെന്നോ... ഓടി മരത്തില്‍ കയറണം എന്ന്.
നാള്‍ക്കുനാള്‍ തെരുവ് നായ ശല്യം രൂക്ഷമാകുന്ന കേരളത്തിലെ ട്രോളര്‍മാര്‍ ഇത് കണ്ടാല്‍ വെറുതേയിരിയ്ക്കുമോ... ഇതൊന്ന് കണ്ട് നോക്കൂ...

കല്ലെറിയാന്‍ പാടില്ല
തെരുവ് നായ്ക്കളെ അങ്ങോട്ട് ആക്രമിയ്ക്കുന്നത് പാപമാണ്. അതുകൊണ്ട് കല്ലെറിയാന്‍ പാടില്ല. തെരുവ് നായ ആണെങ്കില്‍ മരത്തില്‍ കയറുക തന്നെ വേണം

പരിസ്ഥിതി സംരക്ഷണത്തിനല്ല
മരം നടുന്നത് പരിസ്ഥിതി സംരക്ഷണത്തിന് വേണ്ടിയല്ല, മറിച്ച് തെരുവ് നായ ആക്രമിയ്ക്കാന്‍ വരുമ്പോള്‍ ഓടിക്കയറാനാണത്രെ.

തെങ്ങാക്കൊലയും
പട്ടികടി, മേനക ഗാന്ധി പ്രശ്‌നത്തിനിടയ്ക്ക് തേങ്ങാക്കൊലയും ചേര്‍ത്താല്‍ എങ്ങനെയിരിയ്ക്കും.

തെങ്ങ്കയറ്റം പഠിയ്ക്കാം
ഇനി തെങ്ങുകയറ്റം പഠിയ്ക്കാം- മേനക ഗാന്ധി വക തെങ്ങ് കയറ്റ കോച്ചിംഗ് സ്‌കൂളില്‍ നിന്ന്!!!

കടപ്പുറത്തുള്ളവര്‍
മരങ്ങളുള്ളിടത്ത് മരത്തില്‍ കയറാം. അപ്പോള്‍ അധികം മരമൊന്നും ഇല്ലാത്ത കടപ്പുറത്തുള്ളവര്‍ എന്ത് ചെയ്യും?

പട്ടി മരത്തില്‍ കയറുമോ
പട്ടിയെ പേടിച്ച് മരത്തില്‍ കയറി എന്ന് തന്നെ വിചാരിയ്ക്കുക... പട്ടിയെങ്ങാനും മരത്തില്‍ കയറിയാല്‍ എങ്ങനെയിരിയ്ക്കും?

മുള്ളുമുരുക്കാണെങ്കില്‍
പട്ടികടിയ്ക്കാന്‍ വരുമ്പോള്‍ തൊട്ടടുത്തുള്ളത് മുള്ളുമുരുക്കാണെങ്കില്‍ അതിന്റെ മുകളില്‍ കയറാതെ കടികൊള്ളുന്നത് തന്നെ ആകും നല്ലത്.

ഈ ചോദ്യങ്ങള്‍ പ്രസക്തം
പട്ടി കടിയ്ക്കാന്‍ വരുമ്പോള് മരം കയറുക എന്നത് എല്ലാവര്‍ക്കും പറ്റുന്ന കാര്യമാണോ? കൊച്ചു കുട്ടിയോ, പ്രായം ചെന്ന ആളോ ആണെങ്കില്‍ എന്ത് ചെയ്യും എന്ന് മേനക ഗാന്ധി തന്നെ പറഞ്ഞ് തരേണ്ടിവരും.

ഐഐടി വേണ്ടിവരും
മേനക ഗാന്ധിയുടെ നിര്‍ദ്ദേശം നടപ്പിലാകണമെങ്കില്‍ കേരളത്തില്‍ അടിയന്തരമായി ഒരു ഐഐടി വേണ്ടി വരും. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് തെങ്ങുകയറ്റം.

കടിയ്ക്കാന്‍ വന്നാല്‍
തെരുവ് നായ കടിയ്ക്കാന്‍ വന്നാല്‍ എന്ത് ചെയ്യും എന്ന കാര്യം മേനക ഗാന്ധിയുടെ മകന്‍ വരുണ്‍ ഗാന്ധിയോട് കൂടി ഒന്ന് ചോദിച്ചു നോക്കാം!!!

മരംകൊണ്ട് അടിച്ചാല്‍ മതി
തെരുവ് നായ്ക്കള്‍ ഓടിച്ചാല്‍ മരം കണ്ടെത്തിയാല്‍ മാത്രം പോര, ആ മരം കൊണ്ട് നായയെ അടിച്ച് കൊല്ലുക കൂടി വേണം എന്നാണ് പറയുന്നത്.

അതാണ് യോഗ്യത
ബിജെപിയുടെ കേന്ദ്രമന്ത്രി ആകാനുള്ള യോഗ്യതയാണത്രെ ഇത്തം ഒരു പരാമര്‍ശത്തിലൂടെ മേനക ഗാന്ധി തെളിയിച്ചിരിയ്ക്കുന്നത്.

സ്‌പൈഡര്‍മാര്‍...
തെരുവ് നായ കടിയ്ക്കാന്‍ വന്നാല്‍ എങ്ങനെ രക്ഷപ്പെടാം... സ്‌പൈഡര്‍മാന്‍ പറയുന്നു!!!


Click it and Unblock the Notifications
