ധോണിയ്ക്കും ടീം ഇന്ത്യയ്ക്കും ട്രോള്‍ പൊങ്കാല!!! പാവം രോഹിത് ശര്‍മ

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഓസ്‌ട്രേലിയന്‍ പര്യടത്തില്‍ ആദ്യ കളി തന്നെ തോറ്റു. മികച്ച തുടക്കം കിട്ടിയിട്ടും അത് മുതലാക്കാന്‍ ടീം ഇന്ത്യക്ക് കഴിഞ്ഞില്ല.

ക്യാപ്റ്റന്‍ ഇപ്പോഴും മഹേന്ദ്ര സിങ് ധോണി തന്നെ ആണല്ലോ... അപ്പോള്‍ പിന്നെ തോല്‍വിയുടെ ഉത്തരവാദിത്തം അങ്ങേര്‍ക്ക് തന്നെ കൊടുക്കണം. ഒരു ഇടവേളയ്ക്ക് ശേഷം 'ധോണി ഹേറ്റര്‍മാര്‍' ഫേസ്ബുക്കില്‍ തകര്‍ത്താടുകയാണ്.

ധോണിയ്ക്കും ടീം ഇന്ത്യക്കും പൊങ്കാലയിടുമ്പോള്‍ റെക്കോര്‍ഡ് സെഞ്ച്വറി നേടി രോഹിത് ശര്‍മയെ വെറുതേ വിടുമോ....!!!

ധോണിയെത്തി

ധോണിയെത്തി

എന്തൊക്കെ ആയിട്ടെന്താ... ധോണിയെത്തിയാല്‍ പിന്നെ കഴിഞ്ഞില്ലേ!!!

 പാവം രോഹിത്

പാവം രോഹിത്

കഷ്ടപ്പെട്ട് സെഞ്ച്വറിയടിച്ചത് രോഹിത് ശര്‍മ. മികച്ച പിന്തുണ കൊടുത്തത് കോലി. നന്നായി പന്തെറിഞ്ഞ പുതുമുഖതാരം സറാന്‍. പക്ഷേ തോല്‍ക്കാന്‍ കാരണം, ദേ ഈ പിന്നില്‍ നില്‍ക്കുന്നവരാ...

സച്ചിനല്ല, രോഹിത്

സച്ചിനല്ല, രോഹിത്

സെഞ്ച്വറിയടിച്ചാലും കളി ജയിക്കില്ലെന്ന ഒരു ചീത്തപ്പേര് പണ്ട് സച്ചിന്‍ ടെണ്ടുല്‍ക്കറിനുണ്ടായിരുന്നു. ഇപ്പോഴത് രോഹിത് ശര്‍മയ്ക്കായി എന്ന് മാത്രം!

വിരമിയ്ക്കാന്‍ പറ്റുമോ?

വിരമിയ്ക്കാന്‍ പറ്റുമോ?

ജയിപ്പിയ്ക്കാന്‍ പറ്റില്ലെങ്കില്‍ ഒന്ന് വിരമിയ്ക്കാനെങ്കിലും പറ്റുമോ എന്നാണ് ധോണിയോടുള്ള ചോദ്യം.

ധോണിയുടെ പൊസിഷന്‍

ധോണിയുടെ പൊസിഷന്‍

സത്യത്തില്‍ ബാറ്റിംഗ് ഓര്‍ഡറില്‍ ധോണിയുടെ സ്ഥാനം എവിടെയാണ്. നന്നായി കളിയ്ക്കുന്ന ടീമിനെ പിറകോട്ടടിയ്ക്കാനാണോ ഈ സ്ഥാനക്കയറ്റം?

 അവരാണ് ഹീറോസ്, പിന്നെങ്ങനാ

അവരാണ് ഹീറോസ്, പിന്നെങ്ങനാ

നെയ്മറും റൊണാള്‍ഡോയും മെസ്സിയും ആണത്രെ ധോണിയുടെ ഹീറോസ്. ക്ലബ്ബിന് വേണ്ടിയല്ലാതെ രാജ്യത്തിന് വേണ്ടി കളിയ്ക്കുന്നവരല്ലല്ലോ അവരാരും!!

 മഹേന്ദ്രാ...

മഹേന്ദ്രാ...

രോഹിത് ഒരു പത്ത് റണ്‍സുകൂടി എടുത്തിരുന്നെങ്കില്‍ എന്നെങ്ങാനും ധോണി പറഞ്ഞാല്‍... ഇതായിരിയ്ക്കും മറുപടി.

ദൈവം നല്‍കിയ കഴിവ്

ദൈവം നല്‍കിയ കഴിവ്

നരേന്ദ്ര മോദിയ്ക്ക് സെല്‍ഫിയെടുത്ത് നാടിനെ നശിപ്പിയ്ക്കാനും മഹേന്ദ്ര സിങ് ധോണിയ്ക്ക് തുഴഞ്ഞ് ടീമിനെ നശിപ്പിയ്ക്കാനും ആണത്രെ ദൈവം കഴിവ് നല്‍കിയിട്ടുള്ളത്.

ഇതും തോല്‍ക്കും

ഇതും തോല്‍ക്കും

ഈ സീരീയും തോല്‍ക്കുന്ന സ്ഥിതിയാണല്ലോ... അപ്പോള്‍ ആരാ അപ്പുക്കുട്ടന്‍, ആരാ ധോണി...

തോല്‍പിച്ച് കൈയ്യില്‍ തരണോ...

തോല്‍പിച്ച് കൈയ്യില്‍ തരണോ...

ജയിയ്ക്കും എന്ന് ഉറപ്പുള്ള കളി പോലും ധോണി തോല്‍പിച്ച് കൈയ്യില്‍ തരുമെന്ന്!!

 രോഹിത്തും സച്ചിനും

രോഹിത്തും സച്ചിനും

ശരിയ്ക്കും ഇവരുടെ ഗതി ഇത് തന്നെ ആണോ

അദാണ് ധോണി ഫാന്‍സ്

അദാണ് ധോണി ഫാന്‍സ്

വെറുതേയല്ല ചാന്‍സ് കിട്ടുമ്പോള്‍ ധോണി ഹേറ്റേഴ്‌സ് എല്ലാം കൂടി ഇങ്ങനെ പൊങ്കാലയിടുന്നത്.

തോറ്റത് നന്നായി

തോറ്റത് നന്നായി

കളി തോറ്റതുകൊണ്ട് നന്നായി എന്ന് ധോണി ആലോചിയ്ക്കാനുള്ള കാരണം ഇതാണത്രെ.

തോണിക്കാരന്‍

തോണിക്കാരന്‍

ധോണിയെ തോണിക്കാരന്‍ എന്ന് വിളിയ്ക്കുന്നത് ഇത് ആദ്യമായിട്ടൊന്നും അല്ലല്ലോ.

കുറച്ചല്ലേയുള്ളൂ...

കുറച്ചല്ലേയുള്ളൂ...

ഇത് മുടിയല്ല, റണ്‍സാണ്. ഒടുവില്‍ നോക്കുമ്പോള്‍ അവന്‍മാര്‍ ജയിക്കുകയും ചെയ്തു.

പത്രക്കാരും ഇങ്ങനെ തുടങ്ങിയാല്‍

പത്രക്കാരും ഇങ്ങനെ തുടങ്ങിയാല്‍

ധോണിയ്ക്ക് ഇനി പഴയ പണിയ്ക്ക് തന്നെ പോകേണ്ടി വരുമോ?

ഇതാണല്ലോ അവസ്ഥ

ഇതാണല്ലോ അവസ്ഥ

രോഹിത് ശര്‍മയുടെ കാര്യമാണ് കഷ്ടം. എത്ര നന്നായി കളിച്ചാലും ഭാഗ്യം എന്ന് പറയുന്ന സാധനം കൂടെ ഉണ്ടാവില്ല.

പ്രേമം അല്ല, രോഹിത്

പ്രേമം അല്ല, രോഹിത്

രോഹിത് ശര്‍മ ഇങ്ങനെ നില്‍ക്കുവാരുന്നേ... അപ്പോഴാണേ സ്റ്റീവ് സ്മിത്ത് ഇറങ്ങി വെടിക്കെട്ട് നടത്തിയത്!!

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+