പണ്ട് ബിജെപി സ്ഥാനാര്‍ത്ഥിയായിപ്പോയി!!! ശ്രീശാന്തിനിട്ട് രാജ്യസ്നേഹ ട്രോളുകൾ... പാകിസ്താൻ ടീമിലോ!!
ശ്രീശാന്തിനോട് മലയാളികള്‍ക്കെല്ലാം നല്ല സ്നേഹം തന്നെയാണ്. എന്നാല്‍ കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ചതോടെ പലര്‍ക്കും ആ സ്നേഹം അങ്ങോട്ട് കുറഞ്ഞ് പോയിട്ടും ഉണ്ട്.
ഇപ്പോള്‍ വീണ്ടും ക്രിക്കറ്റില്‍ നിന്ന് ആജീവനാന്ത വിലക്ക് നേരിട്ടിരിക്കുകയാണ് ശ്രീശാന്ത്. ആ ദേഷ്യത്തില്‍ ശ്രീ പറഞ്ഞ ഒരുകാര്യമാണ് ഇപ്പോഴത്തെ ട്രോള്‍ വിഷയം!
ഇന്ത്യക്ക് വേണ്ടി കളിക്കാന്‍ പറ്റിയില്ലെങ്കില്‍ മറ്റ് രാജ്യങ്ങള്‍ക്ക് വേണ്ടി കളിക്കാന്‍ ശ്രമിക്കും എന്നാണ് ശ്രീശാന്ത് പറഞ്ഞത്. അപ്പോള്‍ നേരത്തെ പറഞ്ഞ ദേശസ്നേഹം ഒക്കെ എവിടെ പോയി എന്നാണ് ട്രോളന്മാരുടെ ചോദ്യം.

പാകിസ്താന് വേണ്ടി ആയാലോ
പഴയ ബിജെപി സ്ഥാനാര്‍ത്ഥിയല്ലേ.... പാകിസ്താന് വേണ്ടി കളിച്ചാലോ എന്നെങ്ങാനും കുമ്മനത്തോട് ചോദിച്ചാല്‍ മതി. അപ്പോള്‍ കിട്ടും!!!

ഇതാണോ അവസ്ഥ
സത്യത്തില്‍ ഇതാണോ ശ്രീശാന്തിന്റെ അവസ്ഥ. എന്തായാലും വീട്ടുകാരില്‍ നിന്നും നാട്ടുകാരില്‍ നിന്നും ശ്രീശാന്തിന് നല്ല പിന്തുണ കിട്ടുന്നുണ്ട്.

ഓ ... വേണ്ട
വേണമെങ്കില്‍ ഓസ്ട്രേലിയയ്ക്ക് വേണ്ടി വരെ കളിക്കാന്‍ തയ്യാറാണത്രെ!!! പക്ഷേ അവര്‍ കൂടി സമ്മതിക്കണം എന്ന്

ആര്‍ക്കം വേണ്ടേ
ശ്രീശാന്ത് എന്തായാലും മോശം കളിക്കാരന് ഒന്നും അല്ല. ഇന്ത്യ ലോകകപ്പ് വിജയം നേടിയപ്പോള്‍ ആ ടീമില്‍ ഉണ്ടായിരുന്ന ആളാണ്.

രാജ്യസ്നേഹി
ഇതിപ്പോള്‍ പഴയ ബിജെപി സ്ഥാനാര്‍ത്ഥിത്വം ഇങ്ങനെ പണിയാകും എന്ന് ശ്രീശാന്ത് ഒരിക്കല്‍ പോലും പ്രതീക്ഷിച്ചിട്ടുണ്ടാവില്ല. രാജ്യസ്നേഹം വരുത്തിയ വിന!!!

ബിസിസിഐയോടാ കളി
ഈ ബിസിസിഐയുടെ ഒരു കാര്യം ഒന്ന് ഓര്‍ത്ത് നോക്കിക്കേ... കുറ്റവിമുക്തനാക്കപ്പെട്ടിട്ടും ശ്രീശാന്തിന്റെ വിലക്ക് നീക്കില്ലെന്ന്. ഒരുമാതിരി കുഞ്ഞാവകളെ പോലെ...

സംഘിയാക്കി
ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ചെങ്കിലും ശ്രീശാന്തിനെ ആരും അങ്ങനെ സംഘി ആക്കിയിരുന്നില്ല. ഇപ്പോള്‍ അതും ആയി

വേണ്ടായിരുന്നു
മറ്റ് രാജ്യങ്ങള്‍ക്ക് വേണ്ടി കളിക്കാന്‍ പോയതാ.... ഇപ്പോള്‍ പേര് മാറി നിരാശാന്ത് എന്നായിപ്പോയി!!!

ചിരിക്കണോ
ഇതിപ്പോള്‍ അത്ര വലിയ വീരവാദം ഒന്നും അല്ല. ശ്രീശാന്ത് വേറെ രാജ്യങ്ങള്‍ക്ക് വേണ്ടി കളിക്കില്ലെന്ന് ആര്‍ക്ക് ഉറപ്പിച്ച് പറയാന്‍ സാധിക്കും.

വേണ്ടെന്ന് പറയുമോ
ക്രിക്കറ്റില്‍ വലിയ ശക്തി ആകാന്‍ ആഗ്രഹിക്കുന്ന രാജ്യങ്ങള്‍ ഇഷ്ടം പോലെ ഉണ്ടല്ലോ. ശ്രീശാന്തിനെ പോലെ അനുഭവ പരിചയം ഉള്ള ഒരു താരത്തെ കിട്ടിയാല്‍ അവര്‍ അങ്ങനെ വേണ്ടെന്ന് വയ്ക്കുമോ?

ദേശദ്രോഹം
ഇതില്‍ ഇപ്പോള്‍ എന്താണ് ദേശദ്രോഹം എന്നാണ് പിടികിട്ടാത്തത്. ശ്രീശാന്ത് രാജ്യത്തെ ഒറ്റിക്കൊടുത്തു എന്നൊക്കെ പറയാന്‍ പറ്റുമോ?

ഗതികെട്ട രാജ്യം
അങ്ങനെ പുച്ഛിക്കുകയൊന്നും വേണ്ട. ക്രിക്കറ്റ് താരം എന്ന നിലയില്‍ ശ്രീശാന്തിന്റെ പ്രകടനം അത്ര മോശം ഒന്നും അല്ലെന്ന് എല്ലാവര്ക്കും അറിയുന്നതല്ലേ.

പ്രാക്ക് സമരം
വേറെ രാജ്യത്തിന് വേണ്ടി കളിക്കും എന്ന് പറഞ്ഞ ശ്രീശാന്തിനെ ഇപ്പോള്‍ കുമ്മനം പ്രാകി തോല്പിക്കാന് പോവുകയാണത്രെ!!! നീയം നിന്റെ ക്രിക്കറ്റും കൊണം വരാതെ പോകുമേ!!!

രക്ഷിക്കാന്‍ വേണ്ടിയാ
ജനരക്ഷായാത്ര കഴിയുന്ന ദിവസം തന്നെ പഴയ ബിജെപി സ്ഥാനാര്‍ത്ഥിക്ക് കിട്ടിയ പണി ഒന്ന് ആലോചിച്ച് നോക്കിക്കേ.
-
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി -
1 ലക്ഷം രൂപയിൽ താഴെ വിലയ്ക്ക് സ്വർണം വേണോ? ഇപ്പോൾ വാങ്ങുന്നത് ബുദ്ധിയല്ല, കുറച്ച് കൂടി ക്ഷമിക്കൂ -
ഒന്നാം സ്ഥാനത്ത് ബെംഗളൂരു തന്നെ; ഹൈദരാബാദും മുംബൈയും പിന്നില്‍; ആഗോള കമ്പനികളുടെ ഇഷ്ടനഗരങ്ങള്‍ -
ജയിച്ചാല്‍ നാല് സ്വതന്ത്രര്‍ യുഡിഎഫിനൊപ്പം നില്‍ക്കുമെന്ന് സതീശന്; സിപിഎം നേതാക്കളും പിന്തുണക്കും -
മനസില്‍ കാണുന്നത് നടന്നിരിക്കും.. ശിവയോഗത്തിന്റെ ഒരു പവറേ..! ഈ രാശിക്കാരാണോ? -
യുഎസിനെ ഇറാൻ സംഘർഷത്തിലേക്ക് വലിച്ചിഴച്ചത് ഇസ്രായേൽ അല്ലെന്ന് നെതന്യാഹു; 'യുദ്ധം വേഗം അവസാനിക്കും' -
ഇറാന് യുദ്ധം സൗദികളെ സമ്പന്നരാക്കും.. എന്നാലും സന്തോഷിക്കാന്‍ വകയില്ല; കാരണമിത് -
ജി സുധാകരന് പിന്തുണ അറിയിച്ച് കോൺഗ്രസ്; ഇന്ന് മുതൽ പ്രചാരണത്തിന് കൂടെയിറങ്ങും, നേരിടാൻ ഇടതും -
ടിവികെയ്ക്ക് തിരിച്ചടി; പ്രമുഖ വനിതാ നേതാവ് പാർട്ടിവിട്ട് ഡിഎംകെയിൽ, വിജയ്ക്ക് നേരെ രൂക്ഷ വിമർശനവും -
ഇടത് മാറി, വലത് തിരിഞ്ഞ്... അഞ്ച് വർഷം കൊണ്ട് ഗ്രാമങ്ങളിലും നഗരങ്ങളിലും സംഭവിച്ചത്... -
50000 ത്തില്‍ താഴെയാണോ അടിസ്ഥാന ശമ്പളം.! 15 ലക്ഷം വരെ ശമ്പള കുടിശ്ശിക ലഭിക്കും, എങ്ങനെയെന്നോ? -
സ്വര്‍ണം വില്‍ക്കാനുള്ള സമയമല്ല.. ഇപ്പോഴാണ് വാങ്ങിവെക്കേണ്ടത്..! വില കൂടാന്‍ ഇനിയും സമയമുണ്ട്












Click it and Unblock the Notifications