അടി, ഇടി, കത്തിക്കുത്ത്!!! പടയൊരുക്കത്തില്‍ പിന്നെ പടവലങ്ങയാണോ വേണ്ടത്... പൊരിച്ച് കടുക് വറുത്തു!!!

രമേശ് ചെന്നിത്തല നടത്തിയ പടയൊരുക്കം കുറച്ച് മുമ്പേ സമാപിക്കേണ്ടതായിരുന്നു. അപ്പോഴാണല്ലോ ഓഖി ചുഴലിക്കാറ്റ് വന്നത്. അതിന്റെ പേരില്‍ പരിപാടി മാറ്റി വക്കേണ്ടിയിരുന്നില്ല എന്ന് ഇപ്പോള്‍ ചെന്നിത്തലയ്ക്ക് തോന്നുന്നുണ്ടാകും.

ആറ്റ് നോറ്റ് നടത്തിയ സമാപനത്തില്‍ രാഹുല്‍ ഗാന്ധി പങ്കെടുത്തെങ്കിലും വാര്‍ത്തയായത് അതൊന്നും ആയിരുന്നില്ലല്ലോ. അടിപിടിയും കത്തിക്കുത്തും കാരണം പടയൊരുക്കത്തിന്റെ സമാപനം ശരിക്കും യുദ്ധക്കളം ആയി മാറി.

കാര്യമായ വിഷയങ്ങളൊന്നും ഇല്ലാതെ ഇരിക്കുന്ന ട്രോളന്‍മാരുടെ മുന്നിലാണ് ഇതെല്ലാം സംഭവിച്ചത് എന്ന് കൂടി ഓര്‍ക്കണം. പിന്നെ പൊങ്കാലക്കലം തുറന്നത് മാത്രമേ ഓര്‍മ്മയുള്ളൂ!!!

തയ്യാറെടുപ്പ്

തയ്യാറെടുപ്പ്

പടയൊരുക്കം സമാപനത്തിന് വേണ്ടി ശക്തമായ തയ്യാറെടുപ്പായിരുന്നത്രെ നടത്തിയിരുന്നു. പക്ഷേ, അത് ഏതാണ്ട് ഇങ്ങനെ ആയിരുന്നുപോലും.

പട ഒരുങ്ങിക്കഴിഞ്ഞു

പട ഒരുങ്ങിക്കഴിഞ്ഞു

പടയൊരുക്കം എന്നൊക്കെ വെറുതേ പറഞ്ഞു എന്നേ ഉണ്ടായിരുന്നുള്ളൂ... ഇതിപ്പോള്‍ ചെന്നിത്തലയും രാഹുല്‍ ഗാന്ധിയും അറിയാതെ തന്നെ പട ഒരുങ്ങിക്കഴിഞ്ഞ സ്ഥിതിയാണ്!

യുദ്ധവും കഴിഞ്ഞു

യുദ്ധവും കഴിഞ്ഞു

പടയൊരുക്കം മാത്രമല്ല, തിരുവനന്തപുരത്ത് എത്തിയപ്പോള്‍ യുദ്ധവും കഴിഞ്ഞു. എന്ത് പറയാനാണല്ലേ

ഒന്നും രണ്ടും അല്ല

ഒന്നും രണ്ടും അല്ല

എ ഗ്രൂപ്പും ഐ ഗ്രൂപ്പും മാത്രം ആണ് എന്നാണ് കരുതിയിരുന്നത്. ഇപ്പോഴല്ലേ മനസ്സിലായത്... എല്ലാം കൂടി പത്തിലധികം വരും!

അരുതരുതായിരുന്നു

അരുതരുതായിരുന്നു

പടയൊരുക്കം ഏറ്റവും വലിയ ജനമുന്നേറ്റം എന്നൊക്കെ പറഞ്ഞതേ ഉള്ളൂ... യുഡിഎഫില്‍ മുമ്പൊന്നും ഇല്ലാത്ത ഐക്യം എന്നൊക്കെ പറഞ്ഞ് തീരാന്‍ കാത്തിരിക്കുകയായിരുന്നു എന്ന് തോന്നുന്നു സ്വന്തം പാര്‍ട്ടിക്കാര്‍!

 ഇനിയിപ്പോള്‍ അതും

ഇനിയിപ്പോള്‍ അതും

അടി കിട്ടാതെ രക്ഷപ്പെടാതിരുന്നത് ഭാഗ്യം. എന്തായാലും രാഷ്ട്രീയ മാറ്റം ഉണ്ടാകും. രാജി വയ്ക്കാമെന്ന് മുഖ്യമന്ത്രി വരെ സമ്മതിച്ചിരിക്കുകയല്ലേ!

ഐക്യം കൂടി

ഐക്യം കൂടി

അണികള്‍ക്കിടയില്‍ ഐക്യം കുറവാണ് എന്നായിരുന്നല്ലോ പരാതി. നൈസ് ആയിട്ട് ഐക്യം ഒന്നുകൂടി കൂട്ടിയിട്ടുണ്ട്. കത്തികൊണ്ടായിരുന്നു എന്ന് മാത്രം!

വേറെ ആരും സഹായിക്കണ്ട

വേറെ ആരും സഹായിക്കണ്ട

ഞങ്ങളുടെ പാര്‍ട്ടിക്കാരെ തല്ലാനും കൊല്ലാനും മറ്റാരുടേയും സഹായം വേണ്ടാത്ത ഒരേയൊരു പാര്‍ട്ടി! ബിജെപിക്കാര്‍ കോപിക്കരുത് എന്ന് മാത്രം.

തുടക്കം... ഒടുക്കം

തുടക്കം... ഒടുക്കം

പടകാളി ചണ്ടി ചങ്കിരി മാക്കിരി പോക്കിരി എന്നൊക്കെ പറഞ്ഞ് ആവേശത്തിലായിരുന്നു തുടക്കം. ഒടുവില്‍... ഒടുവിലെയാത്രക്കായിന്ന്, പ്രിയജനമേ ഞാന്‍ പോകുന്നു എന്ന മട്ടിലായി.

പടവെട്ടല്‍...

പടവെട്ടല്‍...

എന്തൊക്കെ ആയിരുന്നു... പടയൊരുക്കം, കൊടുങ്കാറ്റ്, രാഷ്ട്രീയമാറ്റം... അങ്ങനെ പടയൊരുക്കം പടവെട്ടലായി. നിയുക്ത കോണ്‍ഗ്രസ് പ്രസിഡന്റിന് ഇതിലും വലിയ പണി കൊടുക്കാനുണ്ടോ!

വെറും പഞ്ചിന്

വെറും പഞ്ചിന്

പടയൊരുക്കം എന്നൊക്കെ വെറുതേ ഒരു പഞ്ച് കിട്ടാന്‍ വേണ്ടി ഇട്ട പേരായിരുന്നത്രെ. പക്ഷേ, ഇവന്‍മാര് ഇത് ഇത്രയ്ക്ക് സീരിയസ് ആയി എടുക്കും എന്ന് ആര് കണ്ടു!

എന്താണ് പ്രധാന പ്രശ്‌നം

എന്താണ് പ്രധാന പ്രശ്‌നം

നാട്ടിലെ പ്രധാനപ്പെട്ട പ്രശ്‌നങ്ങള്‍ എല്ലാം പരിഹരിക്കുമത്രെ... അപ്പോള്‍ ഈ പ്രധാന പ്രശ്‌നം എന്ന് പറഞ്ഞാല്‍ എന്താണെന്ന് അറിയാമോ? ഇവരുടെ ഇടയിലുള്ള പ്രശ്‌നം പരിഹരിക്കാന്‍ നാട്ടുകാര്‍ തന്നെ ഇറങ്ങേണ്ടി വരും എന്ന്!

ഭയങ്കര ഒരുമ

ഭയങ്കര ഒരുമ

ഒരുമിച്ച് നിന്ന് പിണറായി വിജയനെ ഭരണത്തില്‍ നിന്ന് ഇറക്കാം എന്നൊക്കെ സ്വപ്‌നം കണ്ടതാ... പക്ഷേ, സംഭവിച്ചത് ഇങ്ങനേയും!

ശവമെടുക്കേണ്ടി വന്നേനെ!!!

ശവമെടുക്കേണ്ടി വന്നേനെ!!!

പടയൊരുക്കത്തില്‍ പങ്കെടുക്കാന്‍ പോയവര്‍ ഒടുക്കം ആശുപത്രിയില്‍ എത്തിയപ്പോള്‍... കുറച്ച് കൂടി കഴിഞ്ഞിരുന്നെങ്കില്‍ ചിലപ്പോള്‍ ശവമെടുക്കേണ്ടി വന്നേനെ

പ്രാക്ടീസ് ഒക്കെ ഉണ്ടായിരുന്നു

പ്രാക്ടീസ് ഒക്കെ ഉണ്ടായിരുന്നു

പടയൊരുക്കത്തിന് വേണ്ടി പ്രത്യേക പരിശീലനം ഒക്കെ നല്‍കിയിരുന്നോ ആവോ? എന്തായാലും ഇനി നടത്തുമ്പോള്‍ ഇങ്ങനത്തെ ചില പരിശീലനങ്ങള്‍ ഒക്കെ കൊടുക്കുന്നത് നന്നായിരിക്കും!

ഇതാണ് എന്റര്‍ടെയ്ന്‍മെന്റ്

ഇതാണ് എന്റര്‍ടെയ്ന്‍മെന്റ്

പടയൊരുക്കവും ഞങ്ങള്‍ നടത്തും, തമ്മില്‍ തമ്മില്‍ പടവെട്ടുകയും ചെയ്യും. ഇതാണത്രെ അവരുടെ എന്റര്‍ടെയ്ന്‍മെന്റ്.

പോയി വരുമ്പോള്‍

പോയി വരുമ്പോള്‍

പടയൊരുക്കത്തില്‍ പങ്കെടുക്കുമ്പോഴും സമാപന സമ്മേളനത്തിന് പോകുമ്പോഴും ഒരു കോലം. എന്നാല്‍ സമാപനം കഴിഞ്ഞ് തിരിച്ച് വരുമ്പോള്‍ ഇങ്ങനെ!!!

ഇതാണല്ലോ അവസ്ഥ

ഇതാണല്ലോ അവസ്ഥ

ഗ്രൂപ്പ് കളിയുടെ പേരില്‍ കോണ്‍ഗ്രസ് കേള്‍ക്കാത്ത ചീത്തപ്പേരില്ല. ഇതാ ഇപ്പോള്‍ വീണ്ടും. എവിടെ പരിപാടി അവതരിപ്പിച്ചാലും ഇത് തന്നെ ആണല്ലോ അവസ്ഥ!

നാട്ടുനടപ്പ്!!!

നാട്ടുനടപ്പ്!!!

ചീത്തപ്പേരുണ്ടാക്കിയെന്ന് മാത്രം പറയരുത്... പടയൊരുക്കത്തിന്റെ അവസാനം അങ്കം വെട്ടലല്ലേ നാട്ടുനടപ്പ്... അത് ചെയ്തത് അത്ര വലിയ തെറ്റാണോ!

പടവലങ്ങ കൊണ്ടുപോകുമോ

പടവലങ്ങ കൊണ്ടുപോകുമോ

അല്ലെങ്കിലും പടയൊരുക്കത്തിന് പോകുമ്പോള്‍ ആരെങ്കിലും പടവലങ്ങ കൊണ്ടുപോകുമോ? കത്തിയും വടിവാളും ഒക്കെ ആകുമ്പോ ഇങ്ങനെയൊക്കെ ചിലത് സംഭവിച്ചെന്നിരിക്കും!

നല്ല സമ്മാനം

നല്ല സമ്മാനം

നിയുക്ത കോണ്‍ഗ്രസ് അധ്യക്ഷന് കേരളത്തിലെ പ്രതിപക്ഷ നേതാവ് നല്‍കിയ സമ്മാനം കൊള്ളാം...

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+