കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അയ്യേ.. അയ്യേ... അയ്യയ്യേ, നാണക്കേട്!!! സമരം നിര്‍ത്തിയ ബസ്സുമുതലാളിമാർക്ക് അറഞ്ചം പുറഞ്ചം ട്രോൾ!!

Google Oneindia Malayalam News

ഒടുവില്‍ ബസ് സമരം പിന്‍വലിച്ചിരിക്കുകയാണ്. ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ചതുകൊണ്ടൊന്നും അല്ല ഈ പിന്‍വലിക്കല്‍ എന്നതാണ് രസകരമായ കാര്യം. വിദ്യാര്‍ത്ഥികളുടെ യാത്രാ നിരക്കിന്റെ കാര്യത്തിലും മിനിമം ചാര്‍ജ്ജിന്റെ കാര്യത്തിലും സര്‍ക്കാര്‍ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറായില്ല.

സംഗതി സമരം ഇങ്ങനെ മുന്നോട്ട് പോയിരുന്നെങ്കില്‍ കെഎസ്ആര്‍ടിസിയുടെ പ്രശ്‌നങ്ങളെല്ലാം പരിഹരിക്കപ്പെട്ടേനെ എന്നാണ് കളിയാക്കല്‍. അതിന് വേണ്ടിയാണത്രെ സര്‍ക്കാര്‍ സമരക്കാരുടെ ആവശ്യങ്ങള്‍ക്ക് പുല്ലുവില കല്‍പിച്ചത്! അക്കാര്യം മനസ്സിലായതോടെ, സര്‍ക്കാരിനെ തോല്‍പിക്കാന്‍ ബസ്സുമുതലാളികള്‍ സമരവും നിര്‍ത്തിയത്രെ!

എന്തായാലും കുറച്ച് ദിവസങ്ങളായി ട്രോളന്‍മാര്‍ക്ക് നല്ല ചാകരയായിരുന്നു. സമരം പൊളിഞ്ഞ് പാളീസാവുക കൂടി ചെയ്താല്‍ പിന്നെ പ്രത്യേകിച്ചൊന്നും പറയേണ്ടതും ഇല്ലല്ല!!! പൊങ്കാലയെന്ന് പറഞ്ഞാല്‍, അടിമുടി പൊങ്കാലയാണ്!

പാവം ഓട്ടോക്കാര്‍

പാവം ഓട്ടോക്കാര്‍

ബസ് സമരം പിന്‍വലിച്ചതറിഞ്ഞ് പാവം ഓട്ടോറിക്ഷക്കാര്‍ ആണത്രെ വിഷമത്തിലായത്. ഇത്രയും ദിവസം അത്രയ്ക്കും ചാകര ആയിരുന്നല്ലോ എന്ന്!

ചുമ്മാതല്ല

ചുമ്മാതല്ല

ബസ്സ് സമരം അങ്ങനെ പിന്‍വലിക്കേണ്ടെന്നാണത്രെ സര്‍ക്കാര്‍ പറയുന്നത്. പക്ഷേ, ബസ്സുടമകളെ പറ്റിക്കാന്‍ പറ്റുമോ.... അങ്ങനെ തങ്ങളെ പട്ടിണിക്കിട്ട് കെഎസ്ആര്‍ടിസിയെ രക്ഷിക്കേണ്ടെന്ന്!!!

 ചിരിക്കരുത്

ചിരിക്കരുത്

ബസ് സമരം പിന്‍വലിച്ചതിന് ശേഷം ഡ്രൈവര്‍മാരുടെ അവസ്ഥ ഇതാണത്രെ... ബസ്സൊക്കെ എടുക്കാം, പക്ഷേ, യാത്രക്കാര്‍ നോക്കി കളിയാക്കി ചിരിക്കാന്‍ പാടില്ലെന്ന്!

ഒരു അഞ്ച് പൈസയെങ്കിലും

ഒരു അഞ്ച് പൈസയെങ്കിലും

മിനിമം ചാര്‍ജ്ജ് പത്ത് രൂപയാക്കാന്‍ പറഞ്ഞു... നടക്കില്ലെന്ന് സര്‍ക്കാര്‍. വിദ്യാര്‍ത്ഥികളുടെ യാത്രാ നിരക്ക് കൂട്ടാന്‍ പറഞ്ഞു... അതും പറ്റില്ലെന്ന്. ഒരു അഞ്ച് പൈസയെങ്കിലും കൂട്ടിത്തന്നൂടെ എന്ന നിലയിലാണ് ഇപ്പോഴത്തെ കാര്യങ്ങള്‍!

സര്‍ക്കാരിന്റെ ചാട്ടം

സര്‍ക്കാരിന്റെ ചാട്ടം

ആവശ്യങ്ങള്‍ മുഴുവന്‍ അംഗീകരിക്കപ്പെടാതെ സമരം നിര്‍ത്തിയത് ഒട്ടും ശരിയായില്ലെന്ന് സര്‍ക്കാര്‍ വരെ പറഞ്ഞത്രെ... സര്‍ക്കാരിന്റെ ചാട്ടം എങ്ങോട്ടാണെന്നൊക്കെ മനസ്സിലാക്കാന്‍ ബസ് മുതലാളിമാര്‍ക്ക് പറ്റ്രും... കെഎസ്ആര്‍ടിസിയെ രക്ഷിക്കാനല്ലേ!!!

ഇനീം കുറച്ചോ...

ഇനീം കുറച്ചോ...

ഇതാണ് ഇപ്പോള്‍ ബസ് മുതാളിമാരുടെ അവസ്ഥ... മിനിമം ചാര്‍ജ്ജ് ഏഴ് രൂപയായാല്‍ പോലും കുഴപ്പമില്ലത്രെ... വിദ്യാര്‍ത്ഥികളുടെ യാത്രാ നിരക്ക് വേണമെങ്കില്‍ ഇനിയും കുറയ്ക്കാമെന്ന്!

എന്താ ഇത്ര നിര്‍ബന്ധം

എന്താ ഇത്ര നിര്‍ബന്ധം

രാഷ്ട്രീയക്കാര്‍ നടത്തുന്ന സമരങ്ങള്‍ വരെ വിജയിക്കുന്നില്ല. വിദ്യാര്‍ത്ഥി സമരങ്ങളുടെ കാര്യമാണെങ്കില്‍ പറയുകയേ വേണ്ട... പിനനെ ബസ് മുതലാളിമാര്‍ക്ക് മാത്രം എന്തിനാണ് ഒരു ചെയ്ഞ്ച്!!!

എന്തോ തകരാറ് പോലെ

എന്തോ തകരാറ് പോലെ

സമരം നിര്‍ത്തരുത്, ആവശ്യങ്ങള്‍ നേടിയെടുക്കുന്നത് വരെ തുടരണം എന്നൊക്കെ പറയുന്നത് കേള്‍ക്കുമ്പോള്‍ ബസ് മുതലാളിമാര്‍ക്ക് തോന്നുന്നത് ഇതാണത്രെ... എവിടെയോ എന്തോ തകരാറ് പോലെ!!!

ഭീഷണി ഫലിച്ചു

ഭീഷണി ഫലിച്ചു

സമരം നിര്‍ത്തി റൂട്ടില്‍ ഇറങ്ങിയില്ലെങ്കില്‍ പെര്‍മിറ്റ് വരെ റദ്ദാക്കിക്കളയും എന്നായിരുന്നല്ലോ ഭീഷണി. അത് കേട്ടാല്‍ പിന്നെ വഴങ്ങാതിരിക്കാന്‍ പറ്റുമോ!!!

ഇങ്ങനെ കളിയാക്കരുത്

ഇങ്ങനെ കളിയാക്കരുത്

സ്വകാര്യ ബസ് തൊഴിലാളികള്‍ പണിക്കിറങ്ങിയപ്പോള്‍ നാട്ടുകാരുടെ പ്രതികരണം ഇങ്ങനെ ആയിരുന്നത്രെ... എന്നാലും ഇങ്ങനെയൊക്കെ കളിയാക്കാവോ!

ഇന്നലെ വരെ

ഇന്നലെ വരെ

കഴിഞ്ഞ ദിവസം വരെ പ്രൈവറ്റ് ബസ്സില്‍ യാത്ര ചെയ്തിരുന്നവരാ... സമരം തുടങ്ങിയപ്പോള്‍ കെഎസ്ആര്‍ടിസിയില്‍ ആയി. ഇനിയും അത് തന്നെ തുടരുമെന്ന് പറഞ്ഞാല്‍ പ്രൈവറ്റ് ബസ്സുകാരുടെ ചങ്ക് തകരില്ലേ!!!

ഓടി തുടങ്ങിയേക്കാം...

ഓടി തുടങ്ങിയേക്കാം...

ഇനി ഒന്നും പറയേണ്ട... ഓടിത്തുടങ്ങിയേക്കാം എന്ന നിലയിലായി കാര്യങ്ങള്‍. മിനിമം ചാര്‍ജ്ജും കൂട്ടണ്ട, കണ്‍സഷന്‍ ചാര്‍ജ്ജും കൂട്ടണ്ട. പെര്‍മിറ്റ് കട്ടാക്കാതിരുന്നാല്‍ മാത്രം മതി!

സന്തോഷമായി

സന്തോഷമായി

രണ്ടിലൊന്ന് തീരുമാനിച്ചേ പുറത്തിറങ്ങൂ എന്നും പറഞ്ഞ് ചര്‍ച്ചയ്ക്ക് കയറിയതായിരുന്നു. ഇറങ്ങിയപ്പോള്‍ ഈ കോലമായി. എന്തായാലും ഒരു തീരുമാനം ആയിക്കിട്ടിയല്ലോ!

സമരം തുടരാന്‍ പറ്റുമോ

സമരം തുടരാന്‍ പറ്റുമോ

സ്വകാര്യ ബസ് സമരം തുടങ്ങിയതില്‍ പിന്നെ കെഎസ്ആര്‍ടിസിയ്ക്ക് ചാകരയാണ്. 20 കോടി രൂപയാണ് അധിക വരുമാനം. സമരം ഒരു രണ്ട് ദിവസം കൂടി തുടരാന്‍ പറ്റിയാല്‍ അതൊരു 35 കോടി ആക്കാമായിരുന്നു!

ആമയെ പോലെ

ആമയെ പോലെ

ചില പ്രത്യേക സാഹചര്യങ്ങളില്‍ സ്വയരക്ഷക്ക് വേണ്ടി ആമ ശരീര ഭാഗങ്ങള്‍ ഉള്ളിലേക്ക് വലിക്കാറുണ്ടല്ലോ... അതിനൊന്നും ആര്‍ക്കും ഒരു കുഴപ്പവും ഇല്ല. ബസ് മുതലാളിമാര്‍ സമരം പിന്‍വലിച്ചപ്പഴേ ഉള്ളൂ!!!

മുഖ്യന്‍

മുഖ്യന്‍

എന്നാലും ഇങ്ങനെയൊക്കെ ഒരു സമരത്തെ പൊളിക്കാമോ മുഖ്യമന്ത്രീ... നിങ്ങള്‍ എത്ര സമരം ചെയ്തിട്ടുള്ള ആളാണ്. ഇപ്പോള്‍ നില്‍പ് കണ്ടില്ലേ...

ഓട്രാ...

ഓട്രാ...

സമരം അവസാനിപ്പിച്ചില്ലെങ്കില്‍ ആയിരം കെഎസ്ആര്‍ടിസി ബസ്സുകള്‍ കൂടി നിരത്തിലിറക്കും എന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്. അത് കേട്ടതോടെ പ്രൈവറ്റ് ബസ്സുകാര്‍ ഓടാന്‍ തയ്യാറായിട്ടും ഉണ്ട്!

വല്ലാത്ത സമരം

വല്ലാത്ത സമരം

ബസ് മുതലാളിമാര്‍ സമരം തുടങ്ങുന്നതിന് മുമ്പ് തന്നെ ബസ് ചാര്‍ജ്ജ് മിനിമം എട്ട് രൂപയാക്കി ഉയര്‍ത്തിയിരുന്നു. എന്നിട്ടും ഇങ്ങനെ സമരം ചെയ്തവരെ എന്ത് പറയാന്‍... ഇപ്പോള്‍ അവര്‍ക്ക് നല്ല രസം തോന്നുന്നുണ്ട്!

വല്യ നഷ്ടമാണെന്നേ...

വല്യ നഷ്ടമാണെന്നേ...

ബസ് വ്യവസായം വലിയ നഷ്ടത്തിലാണെന്നാണ് മുതലാളിമാര്‍ പറയുന്നത്. തുടങ്ങിയ കാലത്ത് ഒറ്റ ബസ്സേ ഉണ്ടായിരുന്നുള്ളൂ, ഇപ്പോള്‍ നഷ്ടം കൂടിക്കൂടി എട്ട് ബസ്സ് വരെ ആയിട്ടുണ്ട്!!! എന്തൊരു നഷ്ടമാണെന്ന് നോക്കിക്കേ...

എല്ലാം ആയി...

എല്ലാം ആയി...

നാല് ദിവസത്തെ പണി മുടക്കുകൊണ്ട് കെഎസ്ആര്‍ടിസിക്ക് അധികവരുമാനം ലഭിച്ചു എന്നത് സത്യമാണ്. പക്ഷേ, ഒന്നും ആയില്ലെന്ന്. എന്തായാലും സ്വകാര്യ ബസ്സുമുതലാളിമാര്‍ക്ക് എല്ലാം ആയിട്ടുണ്ട്!

സ്വകാര്യമായി

സ്വകാര്യമായി

സമരം പിന്‍വലിക്കാതെ മുന്നോട്ട് പോവുകയായിരുന്നെങ്കില്‍ ചിലപ്പോള്‍ ഇങ്ങനെ സ്വകാര്യമായിത്തന്നെ ബസ് ഓടിക്കേണ്ടി വന്നേനെ. പെര്‍മിറ്റ് കട്ടായാല്‍ പിന്നെ എന്ത് ചെയ്യാന്‍!

മനോഹര കാഴ്ച

മനോഹര കാഴ്ച

പ്രൈവറ്റ് ബസ്സുകളിലെ ജീവനക്കാരുടെ സ്ഥിതിയാണ് കഷ്ടം. ഓടിത്തുടങ്ങിയാല്‍ പിന്നെ യാത്രക്കാരുടെ ഇമ്മാതിരി ആക്കിയ ചിരിയും കണ്ട് കൊണ്ട് നില്‍ക്കണ്ടേ!

വില്ലനല്ല

വില്ലനല്ല

സാധാരണ ഗതിയില്‍ കെഎസ്ആര്‍ടിസിയ്ക്ക് എപ്പോഴും ഒരു വില്ലന്‍ പരിവേഷം ആണ്. ആദ്യമായിട്ടാണ് ഇങ്ങനെ ഒരു നായകനായി നില്‍ക്കാന്‍ പറ്റുന്നതെന്ന്!

ഓ... വേണ്ട

ഓ... വേണ്ട

യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടാകുന്നുണ്ടെങ്കില്‍ സമരം പിന്‍വലിക്കാമെന്ന്... ഓ, വേണ്ട, മിനിമം ചാര്‍ജ്ജ് പത്ത് രൂപ ആക്കിയിട്ട് പിന്‍വലിച്ചാല്‍ മതിയെന്നാണ് യാത്രക്കാര്‍ വരെ ഇപ്പോള്‍ പരിഹസിക്കുന്നത്!

അപ്പോള്‍ ഒരു തീരുമാനം

അപ്പോള്‍ ഒരു തീരുമാനം

പഞ്ചാബി ഹൗസില്‍ ബോട്ട് വാങ്ങാന്‍ പോയതുപോലെ ആയി കാര്യങ്ങള്‍. നേരെ മുഖ്യമന്ത്രിയെ ചെന്ന് കാണുന്നു, ആവശ്യം പറയുന്നു മുഖ്യ മന്ത്രി പോയി പണിനോക്കാന്‍ പറയുന്നു. അപ്പോള്‍ ഒരു തീരുമാനം ആയിക്കിട്ടുമല്ലോ... ആയിക്കിട്ടിയല്ലോ!!!

എവിടെ പരിപാടി അവതരിപ്പിച്ചാലും

എവിടെ പരിപാടി അവതരിപ്പിച്ചാലും

ബസ്സുമുതലാളിമാരുടെ ഒരു അവസ്ഥ ആലോചിച്ച് നോക്കിക്കേ... എവിടെ പരിപാടി അവതരിപ്പിച്ചാലും ഇത് തന്നെയാണ് ഗതി. കഴിഞ്ഞ ദിവസം തമ്മില്‍ തല്ല് വരെ ഉണ്ടായി!

ഒത്തുകളിയാണത്രെ

ഒത്തുകളിയാണത്രെ

എന്തായാലും ബസ് സമരം പിന്‍വലിച്ചത് പോലും ഒത്തുകളിയാണെന്ന് പറയുന്നവരുണ്ട്. ബസ് ചാര്‍ജ്ജ് കൂട്ടിയതിന് ശേഷം സമരം ചെയ്യാന്‍ കാത്തിരുന്നവരാണ് എന്ന കാര്യം കൂടി ഓര്‍ക്കണം!

ജനങ്ങളും കൂടി

ജനങ്ങളും കൂടി

ഈ സമരം പൊളിച്ചതിന്റെ ക്രെഡിറ്റ് സര്‍ക്കാരിന് മാത്രമല്ല, ജനങ്ങള്‍ക്കും കൂടി ഉള്ളതാണ്. അത്രക്കങ്ങ് അവഗണിച്ചില്ലേ സ്വകാര്യ ബസ്സുകാരേ... ഇപ്പോള്‍ ഇതായി മുതലാളിമാരുടെ സ്ഥിതി!

കഷ്ടമായിപ്പോയി

കഷ്ടമായിപ്പോയി

കുറച്ച് ബസ്സുകള്‍ തമിഴ്‌നാട്ടില്‍ പോയി വാടകയ്‌ക്കെടുത്തിട്ടായാലും കടങ്ങളൊക്കെ തീര്‍ക്കണം എന്ന് വിചാരിച്ചിരിക്കുകയായിരുന്നു കെഎസ്ആര്‍ടിസി... അപ്പോഴല്ലേ ആ ദുഷ്ടന്‍മാര്‍ സമരം പിന്‍വലിച്ചത്!

തെറിയാണ്

തെറിയാണ്

വിദ്യാര്‍ത്ഥികളുടെ യാത്രാ നിരക്ക് മിനിമം അഞ്ച് രൂപയാക്കണം എന്നായിരുന്നല്ലോ പറഞ്ഞിരുന്നത്. അതെന്തായാലും നടന്നില്ല. ഇനിയിപ്പോള്‍ അഞ്ച് രൂപ എന്ന് പറഞ്ഞാല്‍ തന്നെ ബസ്സുകാര്‍ക്ക് തെറി പോലെ ആകുമോ എന്നാണ് സംശയം!

കൂടുതൽ വാർത്തകൾ:

സ്വകാര്യ ബസ്സ് മുതലാളിമാരുടെ ചങ്ക് തകർത്ത് ട്രോളുകൾ! കെഎസ്ആർടിസി ഇസ്തം!!! മേലാൽ ആവര്‍ത്തിക്കില്ല...സ്വകാര്യ ബസ്സ് മുതലാളിമാരുടെ ചങ്ക് തകർത്ത് ട്രോളുകൾ! കെഎസ്ആർടിസി ഇസ്തം!!! മേലാൽ ആവര്‍ത്തിക്കില്ല...

കണ്ണിന് ഗുരുതര രോഗം ബാധിച്ച കുട്ടി! പ്രിയ പ്രകാശിനെ ട്രോളിക്കൊന്ന് സോഷ്യൽ മീഡിയ... ചെക്കനൊപ്പം!!!കണ്ണിന് ഗുരുതര രോഗം ബാധിച്ച കുട്ടി! പ്രിയ പ്രകാശിനെ ട്രോളിക്കൊന്ന് സോഷ്യൽ മീഡിയ... ചെക്കനൊപ്പം!!!

തൃത്താലയില്‍ വിടി ബല്‍റാം എംഎല്‍എ കോടികള്‍ ചെലവിട്ട് മണിമാളിക പണിയുന്നു; എംഎല്‍എയുടെ വരുമാനം എത്ര? തൃത്താലയില്‍ വിടി ബല്‍റാം എംഎല്‍എ കോടികള്‍ ചെലവിട്ട് മണിമാളിക പണിയുന്നു; എംഎല്‍എയുടെ വരുമാനം എത്ര?

English summary
Social Media mock withdrawal of Private bus strike without success- trolls
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X