ഓടും ചാണ്ടി, ചാടും ചാണ്ടി... വെള്ളം കണ്ടാൽ നികത്തും ചാണ്ടി!!! തോമസ് ചാണ്ടിയ്ക്ക് കായല്‍ പൊങ്കാല

Subscribe to Oneindia Malayalam
cmsvideo
കായല്‍ നികത്തും ചാണ്ടി: ചാണ്ടിക്ക് ട്രോളുകള്‍ | Oneindia Malayalam

മന്ത്രി തോമസ് ചാണ്ടിക്കെതിരെ അത്രയേറെ ആരോപണങ്ങളാണ് ഉയര്‍ന്നിട്ടുണ്ട്. കായല്‍ കയ്യേറി നികത്തിയെന്ന് ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ടും വന്നു.

ജയിലിറങ്ങിയ ദിലീപിന് 50-ാം പിറന്നാൾ; മൂന്നാം വിവാഹം, പീഡന കേസ്... ദിലീപിന്റെ ജീവിതത്തിലെ 50 സംഭവങ്ങൾ

എന്നിട്ടും തോമസ് ചാണ്ടിക്കോ മുഖ്യമന്ത്രിക്കോ ഒരു കുലുക്കവും ഇല്ല. കാര്യങ്ങള്‍ ഇങ്ങനെ പോയാല്‍ പിന്നെ ട്രോളേഴ്‌സിന് ഇടപെടാതിരിക്കാന്‍ പറ്റുമോ?

വെറും ഉഴുന്നുവടയല്ല... അല്‍ ഉഴുന്നുവട!!! ഐസിസിനെ പുണ്യാളരാക്കിയ അച്ചന് വീണ്ടും അടപടലം ട്രോള്‍

സോഷ്യല്‍ മീഡിയയില്‍ ചാണ്ടിക്ക് അടപടലം പൊങ്കാലയാണ്. എന്നാലും ഇങ്ങനെയുണ്ടോ ഒരു കായല്‍ നികത്തല്‍!!!

പത്താം വയസ്സില്‍

പത്താം വയസ്സില്‍

ചാണ്ടിയെ ഒന്ന് ഹിപ്‌നോട്ടൈസ് ചെയ്ത് നോക്കണം. അപ്പോള്‍ കേള്‍ക്കാം പത്താം വയസ്സില്‍ നികത്തിയ നികത്തല്‍!!!

എന്തിന് വാനര സേന

എന്തിന് വാനര സേന

ലങ്കയിലേക്ക് പാലം ഉണ്ടാക്കാന്‍ വാനര സേനയുടെ ഒന്നും ആവശ്യം ഉണ്ടായിരുന്നില്ല. ചാണ്ടിയുണ്ടായിരുന്നെങ്കില്‍ എപ്പോ കടല്‍ തന്നെ നികത്തി എന്ന് ചോദിച്ചാല്‍ പോരെ!

ജീവിതാഭിലാഷങ്ങള്‍

ജീവിതാഭിലാഷങ്ങള്‍

കട്ടപ്പനയിലെ ഹൃത്വിക് റോഷനെ പോലെ ചാണ്ടിക്കും ഉണ്ട് ചില അഭിലാഷങ്ങള്‍. അതിങ്ങനെ ആണത്രെ... അതിലെന്തെങ്കിലും തെറ്റുണ്ടോ...!!!

മണ്ണ് വാരിയിടും

മണ്ണ് വാരിയിടും

എവിടെ വെള്ളം കണ്ടാലും അവിടെ മണ്ണ്വാരി ഇടും. ഇനിയിപ്പോള്‍ ചായയിലും മണ്ണിടുമോ എന്നാണ് സംശയം

ആലപ്പുഴയൊക്കെ പോയോ...

ആലപ്പുഴയൊക്കെ പോയോ...

ആലപ്പുഴയിലെ പുഴയൊക്കെ കുറച്ച് വര്‍ഷങ്ങള്‍ക്ക് ശേഷം ഉണ്ടാകുമോ എന്ന് കണ്ടറിയണം. അപ്പോള്‍ പേര് തന്നെ മാറ്റേണ്ടിവരും.

അറബിക്കടല്‍

അറബിക്കടല്‍

ഒരു പത്ത് വര്‍ഷമൊക്കെ കഴിയുമ്പോള്‍ ആലപ്പുഴയിലെ കായലൊക്കെ നികത്തി തീരം. അത് കഴിഞ്ഞിട്ട് വേണം അറബിക്കടല്‍ നികത്തി ശ്രീലങ്കയിലേക്ക് റോഡ് പണിയാന്‍!

കായലാണെന്ന് കരുതി...

കായലാണെന്ന് കരുതി...

കായലാണെന്ന് കരുതി റോഡിലെ കുഴികളൊക്കെ ചാണ്ടി നികത്തിയാല്‍ അത് പിണറായിക്കൊരു പൊന്‍തൂവലായേനെ!

കുട്ടനാടിനെ ഉയര്‍ത്താന്‍

കുട്ടനാടിനെ ഉയര്‍ത്താന്‍

സമുദ്ര നിരപ്പില്‍ നിന്ന് ഒരുപാട് താഴെ കിടന്ന കുട്ടനാടിനെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ തോമസ് ചാണ്ടി ചെയ്യുന്ന പ്രയത്‌നങ്ങള്‍ ആരും കാണാതെ പോകരുത്!

പരശുരാമനൊക്കെ എന്ത്

പരശുരാമനൊക്കെ എന്ത്

കേരളം സൃഷ്ടിച്ച പരുശുരാമനൊക്കെ എന്ത്... ചാണ്ടി വിചാരിച്ചിരുന്നെങ്കില്‍ അതൊക്കെ പെട്ടെന്ന് നടന്നേനെ!

ഈന്തപ്പന വരച്ചപ്പോള്

ഈന്തപ്പന വരച്ചപ്പോള്

അവര് കടല്‍ നികത്തി ഈന്തപ്പന വരച്ച് വച്ചപ്പോള്‍ എന്തൊക്കെ ആയിരുന്നു. ഇവിടെ ഇത്തിരി കായല്‍ നികത്തിയപ്പോള്‍ എന്തൊരു പൊല്ലാപ്പ്...കഷ്ടം തന്നെ!

പിഡബ്ല്യൂഡി കിട്ടുമോ

പിഡബ്ല്യൂഡി കിട്ടുമോ

ഗതാഗത വകുപ്പ് മാറ്റി പൊതുമരാമത്ത് വകുപ്പ് കൊടുത്താല്‍ മതിയായിരുന്നു. ഒരുമാതിരിപ്പെട്ട റോഡുകളിലെ കുഴികളെല്ലാം നികത്തിയേനെ!

നികത്തി നികത്തി

നികത്തി നികത്തി

മണ്ണിട്ട് നികത്തിയിങ്ങനെ മുന്നോട്ട് പോവുകയായിരുന്നു. അവസാനം തല മാത്രം പുറത്തായി...

പുഴ എവിടെ

പുഴ എവിടെ

പ്രവാസി ആയിരുന്നു. അവധിക്ക് നാട്ടിലെത്തുമ്പോള്‍ മീന്‍ പിടിക്കണം എന്നൊക്കെ വിചാരിച്ചതാ... പക്ഷേ പറഞ്ഞിട്ടെന്താ!!!

രണ്ട് പേരും

രണ്ട് പേരും

ഇനിയിപ്പോള്‍ അവസാനം രണ്ട് പേരും ഒന്നിക്കുമോ... ഒരാള്‍ പണ്ട് കടല്‍ നികത്തി കേരളം ഉണ്ടാക്കിയതല്ലേ!

നരസിംഹം കുടുങ്ങി

നരസിംഹം കുടുങ്ങി

അവതാരപ്പിറവിയായി പൊങ്ങിവരാന്‍ ഇരുന്നതാ... ആ ഗ്യാപ്പില്‍ ഭാരതപ്പുഴയും മൂടിയോ... നരസിംഹത്തിന്റെ അവസ്ഥ!

നീന്താന്‍.. നികത്താന്‍

നീന്താന്‍.. നികത്താന്‍

മൈക്കല്‍ ഫെല്‍പ്‌സിന് വെള്ളം കണ്ടാല്‍ നീന്താനാണ് ഇഷ്ടം. തോമസ് ചാണ്ടിക്കാണെങ്കില്‍ വെള്ളം കണ്ടാല്‍ നികത്താനാ ഇഷ്ടം!

ചാണ്ടി കൈവച്ചത്!!!

ചാണ്ടി കൈവച്ചത്!!!

കായലില്‍ വെള്ളം എവിടെ എന്ന് ചോദിച്ചാല്‍ തോമസ് ചാണ്ടി കൈവച്ചതാണ് എന്ന് പറഞ്ഞാല്‍ മതി... പിന്നെ ആര്‍ക്കും ഒരു സംശയവും ഉണ്ടാവില്ല!

സാധകം ചെയ്യാന്‍

സാധകം ചെയ്യാന്‍

സാധകം ചെയ്യാന്‍ കായലില്‍ ഇറങ്ങുന്നതൊക്കെ കൊള്ളാം. തോമസ് ചാണ്ടി ആ പ്രദേശത്തൊക്കെ ഉണ്ടോ എന്ന് അന്വേഷിക്കണം... അല്ലെങ്കില്‍ ഈ ഗതിയാകും!!!

കായലിനരികേ...

കായലിനരികേ...

കൊച്ചി കായലില്‍ കുതിച്ചു പൊങ്ങിയ കമ്പനികള്‍... ഇനി ആലപ്പുഴയില്‍ ഒരു കമ്പനി ഉയരുകയാണെങ്കില്‍ അത് കായലില്‍ ആയിരിക്കണമത്രെ!

അപ്പോ നികത്തും

അപ്പോ നികത്തും

വലിയ കാര്യത്തില്‍ സ്വിമ്മിങ് പൂള്‍ ഒക്കെ ഉണ്ടാക്കിയതാ.. പക്ഷേ ചാണ്ടിയുടെ കണ്ണില്‍ പെട്ടു. പിന്നെ എന്ത് സംഭവിക്കും എന്ന് പറയണോ!!!

English summary
Social Media mocking Thomas Chandy and LDf Government with trolls

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്