Get Updates
Get notified of breaking news, exclusive insights, and must-see stories!

മോദിക്ക് ഇടിവെട്ടി ട്രോള്‍മഴ..ഗാന്ധീടെ ചര്‍ക്ക പോയി..ഇനി മാര്‍ക്‌സിന്റെ താടിയോ..ചെയുടെ ബീഡിയോ..?

ഗാന്ധിയെ ഖാദി കലണ്ടറില്‍ നിന്ന് ഒഴിവാക്കിയ ബിജെപിയോടും മോദിയോടും ആരു ക്ഷമിച്ചാലും ട്രോളന്മാര്‍ ക്ഷമിക്കുമോ..? ഇല്ലെന്നതിന് തെളിവുണ്ട്.

ഖാദി ഗ്രാമവ്യവസായ കമ്മീഷന്റെ കലണ്ടറില്‍ നിന്നും മഹാത്മാ ഗാന്ധിയെ നീക്കി പകരം പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രതിഷ്ഠിച്ച നടപടി ബിജെപിയെ വലിയ വിവാദത്തിലാണ് ചാടിച്ചിരിക്കുന്നത്. ഛത്രപതി ശിവജിയേയും സര്‍ദാര്‍ വല്ലഭായ് പട്ടേലിനെയും ഹൈജാക്ക് ചെയ്ത ബിജെപി ഗാന്ധിയെയും വെറുതെ വിടാന്‍ ഉദ്ദേശിക്കുന്നില്ലെന്നാണ് തോന്നുന്നത്.

അതേസമയം ഗാന്ധിക്ക് പകരം തന്റെ ട്രേഡ്മാര്‍ക്ക് കുര്‍ത്തയിട്ട് ചര്‍ക്ക തിരിക്കുന്ന മോദിയെ ട്രോളന്‍മാര്‍ വെറുതെ വിടാന്‍ ഉദ്ദേശിച്ചിട്ടില്ല. മോദിയെ സ്വാതന്ത്ര സമര നായകനാക്കിയും ദണ്ഡിയാത്രയിലെ സമരഭടനാക്കിയുമെല്ലാം കൊന്നു കൊലവിളിക്കുകയാണ് സോഷ്യല്‍ മീഡിയ.

വെട്ടിക്കൂട്ടി പിള്ളേർ

ചര്‍ക്ക തിരിച്ചതുകൊണ്ടു മാത്രം മോദി ഗാന്ധിയാവില്ലല്ലോ. അത് തന്നെയാണ് സോഷ്യല്‍ മീഡിയയും പറയുന്നത്. ചരിത്രത്തിലെ പ്രധാനപ്പെട്ട പല മുഹുര്‍ത്തങ്ങളിലേക്കും മോദിയെ വെട്ടിയൊട്ടിച്ചാണ് ഗാന്ധിജിയോട് ചെയ്തതിന് ട്രോളന്മാര്‍ കണക്ക് ചോദിച്ചിരിക്കുന്നത്.

ലളിത വേഷത്തില്‍ അര്‍ദ്ധനഗ്നനായ ഗാന്ധി ചര്‍ക്ക തിരിക്കുന്ന ചിത്രം പ്രശസ്തമാണ്. എന്നാല്‍ ഇന്ത്യയിലെ ആ അര്‍ദ്ധനഗ്നനായ ഫക്കീര്‍ യഥാര്‍ത്ഥത്തില്‍ ഗാന്ധിയല്ല, മോദിയാണത്രേ..

ചര്‍ക്ക എന്തായാലും പോയിക്കിട്ടി

ഗാന്ധിയുടെ ചര്‍ക്ക എന്തായാലും പോയിക്കിട്ടി. അടുത്തത് എന്താവും..ഭഗത് സിംഗിന്റെ താടിയോ ചെഗുവേരയുടെ സിഗരറ്റോ..? സുഭാഷ് ചന്ദ്ര ബോസിന്റെ കോട്ടോ കാള്‍ മാര്‍ക്‌സിന്റെ താടിയോ ആവാനും മതിയെന്നാണ് ഒരു കമന്റ്.

ഗാന്ധിജിയുടെ ആശയങ്ങള്‍ പ്രമേയമാക്കി പുറത്തിറങ്ങിയ ലഗേ രഹോ മുന്നാഭായിയില്‍ അഹിംസയെക്കുറിച്ച് സംസാരിക്കുന്നത് ഗാന്ധിയെന്ന് കരുതിയവര്‍ക്ക് തെറ്റി. അതും മോദിജിയാണ്.

മോദിയാണ് ഗാന്ധിയേക്കാള്‍ വലിയ ബ്രാന്‍ഡ് എന്നായിരുന്നു കഴിഞ്ഞ ദിവസം ബിജെപി മന്ത്രി അനില്‍ വിജിന്റെ പ്രസ്താവന.ഖാദി കലണ്ടറില്‍ വന്നു. അടുത്തത് കിംഗ് ഫിഷറിന്റെ കലണ്ടറിലും വരുമോ ആവോ.

ദണ്ഡിയാത്രയിലുമുണ്ട് മോദി. വെറും മോദിയല്ല. മോഹന്‍ദാസ് കരംചന്ദ് മോദിയാണത്രേ ദണ്ഡിയാത്ര നടത്തിയത്. 1947ലെ ആ സ്വാതന്ത്ര്യ പ്രഖ്യാപന പ്രസംഗം നടത്തിയതും മോദിജി തന്നെ.

ലോകകപ്പ് വരെ നേടിത്തന്നില്ലേ

1984ല്‍ ഇന്ത്യയുടെ ആദ്യ ലോകകപ്പ് നേടി ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതാണ് കപില്‍ മോദി. 1953ല്‍ എവറസ്റ്റ് കീഴടക്കിയതിലും മോദിക്ക് പങ്കുണ്ടത്രേ.

കുമ്പിടിയാ കുമ്പിടി

എവറസ്റ്റ് കയറ്റം ഒറ്റയ്ക്കായിരുന്നില്ല. എഡ്മണ്ട് മോദിയുടെ കൂടെ ടെന്‍സിംഗ് ഷായുമുണ്ട്. അമിത് ഷായ്ക്കും ഇരിക്കട്ടെ ഒരെണ്ണം.

ഇന്നും ഇന്നലെയും തുടങ്ങിയതല്ല രാജ്യത്തിന് വേണ്ടിയുള്ള മോദിജിയുടെ പോരാട്ടം.നൂറ്റാണ്ടുകള്‍ക്ക് മുന്‍പേ തുടങ്ങിയതാണ്. ക്വിറ്റ് ഇന്ത്യാ സമരമൊക്കെ ചെറൂത്.

ഫോട്ടോഷോപ്പിന്റെ പേരില്‍ സംഘികള്‍ എന്നും പണിവാങ്ങാറുണ്ട്. ശിഷ്യന്മാര്‍ ഫോട്ടോഷോപ്പ് വിദഗ്ധരാണേല്‍ ആശാന്‍ അതുക്കും മേലെയാണ്. അവിടെ ഫോട്ടോഷോപ്പ്. ഇവിടെ കോപ്പി പേസ്റ്റ്. അത്രയേ ഉള്ളൂ വ്യത്യാസം.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+