എന്തിലൊക്കെ സൗദി മോഡല്‍ വേണം എംപീ? സുരേഷ് ഗോപിയെ വലിച്ചൊട്ടിച്ച് സോഷ്യല്‍ മീഡിയ

സ്ത്രീപീഡനക്കേസുകള്‍ പരിഗണിക്കുമ്പോള്‍ സൗദി മോഡല്‍ നടപ്പിലാക്കുന്നതില്‍ തെറ്റില്ല എന്ന് പറഞ്ഞ സുരേഷ് ഗോപി എം പിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം. പ്രതികള്‍ക്ക് കര്‍ശന ശിക്ഷ നടപ്പാക്കുന്നത് കുറ്റകൃത്യങ്ങളുടെ തോത് കുറയ്ക്കാന്‍ സഹായകമാകുമെന്നാണ് സുരേഷ് ഗോപി പറഞ്ഞത്. നികൃഷ്ടമായ കുറ്റങ്ങളില്‍ ഏര്‍പ്പെടുന്നവരുടെ കാടത്തം കാണുമ്പോള്‍ സൗദി മോഡല്‍ നടപ്പിലാക്കണം എന്ന് പറയാന്‍ വരെ തനിക്ക് മടിയില്ല.

എന്നാല്‍ കര്‍ശന ശിക്ഷ നല്‍കി കുറ്റവാളികളെ ഭയപ്പെടുത്തി നാട്ടില്‍ സമാധാനം കൊണ്ടുവരാന്‍ പറ്റുമോ എന്നാണ് സോഷ്യല്‍ മീഡിയയില്‍ ആളുകള്‍ ചോദിക്കുന്നത്. കുറ്റവാളിയെ പേടിപ്പിച്ച് നിര്‍ത്തി കുറ്റകൃത്യം കുറയ്ക്കാം എന്നാണോ ഒരു എം പി കൂടിയായ സുരേഷ് ഗോപി വിചാരിക്കുന്നത്. സൗദി അറേബ്യയില്‍ ചെയ്യുന്നത് പോലെ പരസ്യമായ ശിക്ഷാരീതിയാണോ നാട്ടിലും നടപ്പിലാക്കേണ്ടത് എന്ന് ചോദിക്കുന്നവരുമുണ്ട്.

suresh-gopi

വിചാരണാ നടപടികളിലെ കാലതാമസം ഒഴിവാക്കണമെന്ന സുരേഷ് ഗോപിയുടെ ആവശ്യത്തെയും ആളുകള്‍ എതിര്‍ക്കുന്നു. മുപ്പതു ദിവസത്തിനുള്ളില്‍ പ്രതികള്‍ ശിക്ഷിക്കപ്പെടുന്ന സംവിധാനം കൊണ്ടുവരണമെന്നാണ് അദ്ദേഹം പറഞ്ഞത്. എന്നാല്‍ ഇത്രയും വേഗം എങ്ങനെയാണ് വിചാരണ നടപടികള്‍ പൂര്‍ത്തിയാക്കുക എന്നും ആളുകള്‍ ചോദിക്കുന്നു.

ഗോവിന്ദച്ചാമിക്ക് വേണ്ടി വാദിക്കാന്‍ അഭിഭാഷകര്‍ ഉണ്ട് എന്നതില്‍ വേദന തോന്നുന്നു എന്നും സുരേഷ് ഗോപി പറഞ്ഞിരുന്നു. നിയമവ്യവസ്ഥയില്‍ ഒരു വക്കീലിന്റെ സഹായം കിട്ടാന്‍ ഏത് കുറ്റവാളിക്കും അവകാശമുണ്ടെന്നിരിക്കേ രാജ്യസഭാംഗം കൂടിയായ സുരേഷ് ഗോപി എന്തര്‍ഥത്തിലാണ് ഇങ്ങനെ അഭിപ്രായപ്പെട്ടത് എന്നും ആളുകള്‍ക്ക് സംശയമുണ്ട്. സുരേഷ് ഗോപിയുടെ വാക്കുകള്‍ കേള്‍ക്കൂ...

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+