കളക്ടര്‍ ബ്രോ ജോസഫ് അലക്‌സ് കളിക്കുന്നോ.. ഓവറാക്കല്ലേ എന്ന് സോഷ്യല്‍ മീഡിയ!
ജനപ്രതികളാണോ ബ്യൂറോക്രാറ്റുകളാണോ വലുത് - കോഴിക്കോട് എം പി എം കെ രാഘവനും കളക്ടര്‍ പ്രശാന്ത് നായരും തമ്മിലുള്ള സമരം വളര്‍ന്ന് ഇത്രയുമായപ്പോള്‍ സോഷ്യല്‍ മീഡിയയ്ക്ക് ചോദിക്കാനുള്ളത് ഇതാണ്. കളക്ടര്‍ ജനപ്രതിനിധിയെ നോക്കി ഇംഗ്ലീഷില്‍ ഡയലോഗ് പറയുന്ന സീനുകള്‍ ഷാജി കൈലാസ് സിനിമികളില്‍ കണ്ടുകാണും. എന്ന് കരുതി ഒരു എം പിയെ ട്രോള്‍ ചെയ്യാന്‍ കളക്ടര്‍ക്ക് അധികാരമില്ല എന്ന് പറയുന്നവരാണ് ഏറെ.
കാര്യം കളക്ടര്‍ ബ്രോ എന്ന് വിളിക്കുന്ന പ്രശാന്ത് നായരെ സോഷ്യല്‍ മീഡിയയ്ക്ക് ഇഷ്ടമാണെങ്കിലും, മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട എം കെ രാഘവനെ ഉദ്ദേശിച്ച് ഫേസ്ബുക്കില്‍ കുന്നംകുളത്തിന്റെ മാപ്പ് പോസ്റ്റ് ചെയ്ത നടപടി കുറച്ച് ഓവറും അല്‍പ്പത്തരവും ആയിപ്പോയി എന്ന് തന്നെ ആളുകള്‍ പറയുന്നു. അതേസമയം കളക്ടറുടെ ഒഫീഷ്യല്‍ അക്കൗണ്ടില്‍ നിന്നല്ല പേഴ്‌സണല്‍ ഐ ഡിയില്‍ നിന്നാണ് പ്രശാന്ത് നായര്‍ പോസ്റ്റിട്ടതെന്ന് ന്യായീകരിക്കാന്‍ ശ്രമിക്കുന്നവരും ഉണ്ട്.

ഇത് ഞങ്ങടെ മുത്ത്
എംപിയെ അപമാനിച്ച കളക്ടര്‍ ബ്രോയെ ശിക്ഷിക്കും എന്ന് കേട്ട ആരാധകര്‍.. മറ്റ് ജില്ലക്കാര്‍ പറയുന്നത് കളക്ടറെ ഇങ്ങോട്ട് തന്നോളൂ എന്നാണത്രെ

ഒരുപാട് മാപ്പൊന്നും ഇല്ല
എന്റെ കയ്യില്‍ ഒരുപാട് മാപ്പൊന്നും ഇല്ല ഒറ്റ മാപ്പേ ഉള്ളൂ. അത് കുന്നംകുളത്തിന്റെയാ

ശവത്തില്‍ കുത്താതെ
ആ കളക്ടറെ ഒന്ന് കുറ്റം പറഞ്ഞതും ആളുകള്‍ എം പിയുടെ നെഞ്ചത്തായി. അപ്പോഴാണ് മാപ്പുംകൊണ്ട് കളക്ടറുടെ വരവ്.. ഒന്ന് പോടോ..

കഷ്ടപ്പെട്ട് ഐഎസ് എടുത്തത്
ബ്രോ കഷ്ടപ്പെട്ട് ഐഎസ് എടുത്തത് രാഷ്ട്രീയക്കാര്‍ക്ക് ക്ഷൗരം ചെയ്യാനല്ല എന്നാണ് കളക്ടര്‍ ബ്രോയുടെ ആരാധകര്‍ പറയുന്നത്.

ഇടുക്കിക്കാരന്‍
കളക്ടര്‍ ബ്രോ അഹങ്കാരിയാണെങ്കില്‍ ഇടുക്കിയിലേക്ക് സ്ഥലം മാറ്റിക്കോളൂ എന്നാണത്രെ ഇടുക്കിക്കാര്‍ പറയുന്നത്

ബ്രോയും എംപിയെ തോല്‍പ്പിച്ചു
മാപ്പ് തരാം എന്ന് പറഞ്ഞ് കളക്ടര്‍ ബ്രോയും കോഴിക്കോട് എം പിയെ തോല്‍പ്പിച്ചു

ഞങ്ങള്‍ അത് ചെയ്യും
കളക്ടര്‍ ബ്രോയ്ക്ക് വേണ്ടി എന്തെങ്കിലും ചെയ്യാന്‍ മലയാളികള്‍ക്ക് കിട്ടിയ അവസരമാണത്രെ ഇത്

ബ്രോ പറയൂല
കുന്നം കുളത്തിന്റെ മാപ്പ് അല്ലാതെ മറ്റൊരു മാപ്പ് ഈ ബ്രോ പറയൂല

ഇതാണ് കളക്ടര്‍ ബ്രോ
വേഗം മാപ്പ് പറയുന്നതാണ് നിനക്ക് നല്ലത്. എന്നെ നിനക്ക് ശരിക്കും അറിയില്ല. മറ്റ് ഉദ്യോഗസ്ഥര്‍ കരയുമ്പോള്‍ കളക്ടര്‍ ബ്രോയുടെ നില്‍പ് കണ്ടോ

മ്യാപ്പ് കോപ്പ്
നീ രാഷ്ട്രീക്കാരോട് കളിക്കല്ലേ... പരസ്യമായി മാപ്പ് പറയുന്നതാ നല്ലത്.. മ്യാപ്പല്ല കോപ്പ് പറയും..

മോരും വെള്ളം കുടിച്ചിട്ട് പോകാം
ഈ മാപ്പ് മതിയോ.. എടാ ബ്രോ ഈ മാപ്പ് തനിക്കെവിടന്ന് കിട്ടി

ശീലമായിക്കോളും
ആദ്യമൊക്കെ വിഷമം തോന്നും പിന്നെ ശീലമായിക്കോളും.. കെ സി അബുവിന്റെ വകയാണ് ഉപദേശം

കോഴിക്കോട് എംപി
കോഴിക്കോട് എം പി എം കെ രാഘവനെ ഇപ്പോള്‍ ആളുകള്‍ കാണുന്നത് ഇങ്ങനെയാണത്രെ












Click it and Unblock the Notifications