ഷീല കണ്ണന്താനത്തിനില്ലാത്ത എന്ത് റിലാക്സേഷനാണ് ചിന്ത ജെറോമിന് ഉള്ളത്, സിപിഎമ്മായതാണോ സഖാക്കളേ?
സൌന്ദര്യ വര്‍ദ്ധക വസ്തുക്കളുടെ പരസ്യം പകര്‍ന്നു നല്‍കുന്ന വംശീയ അധിക്ഷേപവും പെര്‍ഫ്യൂമിന്റെ പരസ്യത്തിലെ സ്ത്രീവിരുദ്ധതയും ഒക്കെയാണ് ചിന്ത ജെറോമിൻറെ പ്രസംഗത്തിൽ എന്നൊക്കെയാണ് സോഷ്യൽ മീഡിയയിലെ സഖാക്കൾ തള്ളുന്നത്. അതിന്റെ കൂടെ ദയനീയമായ ഒരു ചോദ്യവും കൂടിയുണ്ട് - ഒരു പെണ്ണല്ലേ ഇങ്ങനെ ട്രോളാമോ എന്ന്.
വീഡിയോ എടുക്കുന്നില്ലല്ലോ എന്ന് കൂടെക്കൂടെ ചോദിച്ച് ഷീല കണ്ണന്താനം പറഞ്ഞ നിർദോഷമായ കാര്യങ്ങളെ ഒരു മടിയും കൂടാതെ ട്രോൾ ചെയ്ത് നശിപ്പിച്ചവരാണ് ഈ ചോദിക്കുന്നത് എന്നോർക്കണേ. ചിന്ത ജെറോമിനെ ട്രോൾ ചെയ്യുന്നതിലെ പൊളിറ്റിക്കൽ കറക്ട്നെസ് തപ്പുന്നവർക്ക് അന്ന ജലദോഷമായിരുന്നോ. അതോ ഷീല കണ്ണന്താനത്തിന് ഇല്ലാത്ത വല്ല റിലാക്സേഷനും ചിന്ത ജെറോമിന് ഉണ്ടോ?

ശരിക്കും എന്താണ് ചിന്ത ജെറോം പറഞ്ഞത്
ലോകസുന്ദരി ഉണ്ട്. ഐശ്വര്യാ റായ്..ഐശ്വര്യാ റായുടെ ഭര്‍ത്താവ് വന്നിട്ട് എന്താ പറയുന്നത് ഭാര്യയെ സ്നേഹിക്കുന്ന ഭര്‍ത്താവ് ആണെങ്കില്‍ പ്രെസ്ടീജിന്റെ പ്രഷര്‍ കുക്കര്‍ വാങ്ങി കൊടുക്കണം എന്നാണു.അപ്പോള്‍ പ്രെസ്ടീജ് ന്‍റെ പ്രെഷര്‍ കുക്കര്‍ ഇല്ലാത്ത വീടുകളില്‍ ഒന്നും ഭര്‍ത്താവ് ഭാര്യയെ സ്നേഹിക്കുന്നില്ല എന്ന് പറഞ്ഞു വയ്ക്കുകയാണ് പരസ്യം ചെയ്യുന്നത്. - ചിന്ത പ്രസംഗിച്ചത് ഇതാണ് എന്ന് പറഞ്ഞ് ഫേസ്ബുക്കിലും വാട്സ് ആപ്പിലും പറക്കുകയാണ് ഈ വാക്കുകൾ.

സൗന്ദര്യ വസ്തുക്കളുടെ പരസ്യം
പിന്നെ ഉള്ളതു സൌന്ദര്യ വസ്തുക്കളുടെ പരസ്യമാണ്, ഒരു പെണ്‍കുട്ടി ആകെ വിഷമിച്ചു ഇന്റര്‍വ്യൂവിനു പോകുന്നു..ഇന്റര്‍വ്യൂ നു പാസാകുന്നില്ല. ഉടനെ പറയുന്നു ഫെയര്‍ ആന്‍ഡ് ലവ്ലി വാങ്ങിച്ചു തേയ്ക്കാന്‍.. ഫെയര്‍ ആന്‍ഡ് ലവ്ലി തേച്ചു കഴിയുന്ന ഉടനെ ഈ പെണ്‍കുട്ടി ഇന്റര്‍വ്യൂനു സെലെക്റ്റ് ആകുകയാണ്.. നമുക്കറിയാം ഫെയര്‍ ആന്‍ഡ് ലവ്ലി തേച്ചു ഇതുവരെ ഈ ലോകത്ത് ആരും വെളുത്തിട്ടില്ല.

കറുപ്പിലും വെളുപ്പിലും എന്താണ്?
അല്ലെങ്കിലും വെളുപ്പോ കറുപ്പോ വിജയത്തിന്റെ അടിസ്ഥാനമല്ല. അപ്പോള്‍ കറുത്ത നിറം അങ്ങനെ മോശപ്പെട്ട നിറം ഒന്നുമില്ല. പക്ഷെ ഈ പരസ്യങ്ങളാണ് കറുത്ത നിറത്തെ മോശപ്പെട്ട നിറം ആക്കി മാറ്റിയത്.

ഇതാണാ പരസ്യം
ഒരു സ്പ്രേ അടിച്ചു കഴിയുമ്പോള്‍ പുരുഷന്‍ ചോക്കലേറ്റ് മനുഷ്യന്‍ ആയി മാറും..പിന്നെ ഈ സ്ത്രീകള്‍ എല്ലാം പിറകെ നടക്കുമെന്ന് ഒന്ന് പിച്ചാന്‍ വേണ്ടി. ഈ പരസ്യങ്ങള്‍ പുറത്തു വിടുന്ന രാഷ്ട്രീയം സ്ത്രീ വിരുദ്ധമായി മാറുകയാണ്. സ്വര്‍ണ കടയുടെ പരസ്യം എടുത്തു നോക്കിയാല്‍ സ്നേഹം, വാത്സല്യം അടി തകരാത്ത ബന്ധം, പെണ്ണായാല്‍ പോന്നു വേണം.. ഇത്തരം വാക്കുകള്‍ ഉപയോഗിച്ച് കൊണ്ട് സ്ത്രീ വിരുദ്ധത പ്രചരിപ്പിച്ചു കൊണ്ടിരിക്കുകയാണ് ഈ പരസ്യങ്ങള്‍ ചെയ്യുന്നത്.

ഇതല്ലേ ചിന്ത ജെറോം പറഞ്ഞത്
ചിന്താ ജെറോം നടത്തിയ പ്രസംഗത്തില്‍ നിന്നുള്ളതാണ് മേലെ എഴുതിയിരിക്കുന്ന വാക്കുകള്‍. ഇതിനു തുടര്‍ച്ചയായാണ് ജിമിക്കി കമ്മല്‍ പാട്ടിനു കിട്ടിയ സ്വീകാര്യതയെ കുറിച്ച് അവര്‍ പറഞ്ഞത്. - ഇങ്ങനെയൊക്കെ നല്ലൊരു പ്രസംഗം നടത്തിയ ചിന്തയെ വെറും ജിമിക്കി കമ്മൽ പരാമർശത്തിന്റെ പേരിൽ വിമർശിക്കണോ എന്നാണ് ചോദ്യം.

ഈ റിലാക്സേഷൻ ചിന്തയ്ക്ക് മാത്രം
എന്നാൽ ഇങ്ങനെ പ്രസംഗം മൊത്തം കേട്ട കാര്യം മാത്രമേ വിമർശിക്കുകയും ട്രോൾ ചെയ്യുകയും ആകാവൂ എന്ന റിലാക്സേഷൻ വെറും ചിന്ത ജെറോമിനും അത് പോലെ സി പി എം സഹയാത്രികർക്കും മാത്രമേ കിട്ടൂ കേട്ടോ. ബി ജെ പി നേതാവിന്റെ ഭാര്യ ആയിപ്പോയത് കൊണ്ട് മാത്രം ഈ പറഞ്ഞ പൊളിറ്റിക്കൽ കറക്ട്നെസുകാർ ഷീല കണ്ണന്താനത്തെ അറഞ്ചം പുറഞ്ചം ട്രോളിയത് നമ്മളെല്ലാം കണ്ടതാണല്ലോ.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications