Get Updates
Get notified of breaking news, exclusive insights, and must-see stories!

കാവ്യയ്ക്ക് ദിലീപ് ഇപ്പോള്‍ വാരിക്കോരി കൊടുക്കുന്നതും ഒരുകാലത്ത് മഞ്ജുവിന് നിഷേധിച്ചതും!!

പെങ്ങളെ നിങ്ങള്‍ ഖേദിക്കും. ദിലീപ് എന്ന ലോക ഫ്രോഡിനെ കല്യാണം കഴിച്ച പെങ്ങള്‍ അറിയുക അന്നന്ന് കാണുന്നതിനെ തേടി പോവുന്നവനാണ് അവന്‍ എന്ന് നാളെ പെങ്ങളേക്കാളും സൗന്ദര്യം ഉള്ള നടിമാര്‍ വന്നാല്‍ താങ്കള്‍ക്കും മഞ്ജു മാഡത്തിന്റെ ഗതിയാകും - ദിലീപ് കാവ്യ മാധവന്‍ വിവാഹം കഴിഞ്ഞ സമയത്ത് കാവ്യ മാധവന്റെ ഫേസ്ബുക്ക് പേജില്‍ ഒരാള്‍ എഴുതിയതാണ്.

Read Also: നീയാ ഡ്രസ്സൊന്നഴിച്ചേ.. ഞാനൊന്ന് ശരിക്ക് കാണട്ടേ... 71കാരന്‍ മന്ത്രി ആ സ്ത്രീയോട് പറഞ്ഞത്...

Read Also: മന്ത്രി കോഴിയായാല്‍ ട്രോളാമോ മുഖ്യമന്ത്രീ... മന്ത്രി ശശീന്ദ്രന്റെ ഫോണ്‍ സെക്‌സ് ക്ലിപ്പിന്‌ കൊല്ലും ട്രോളുകള്‍!!

വിവാഹം കഴിഞ്ഞാല്‍ മഞ്ജു വാര്യരോട് ചെയ്തത് പോലെ, വീട്ടില്‍ അടച്ചിരിക്കേണ്ടി വരും കാവ്യയ്ക്ക് എന്ന് പറഞ്ഞവരും ഉണ്ട്. ഈ പറച്ചില്‍ ശരിവെക്കുന്ന വിധം കാവ്യ ഒരുപാട് കാലമായി പുറത്തിറങ്ങാറുമില്ല. എന്നാല്‍ മഞ്ജുവിനെ പോലെയല്ല ദിലീപിന് കാവ്യ എന്ന് തെളിയിക്കുന്നതാണ് ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകള്‍. അതിങ്ങനെ..

മഞ്ജുവിന് നഷ്ടമായത്

മഞ്ജുവിന് നഷ്ടമായത്

മലയാളത്തിലെ ഏറ്റവും ശ്രദ്ധേയയാ നടി എന്നതായിരുന്നു ദിലീപിനെ വിവാഹം കഴിക്കുമ്പോള്‍ മഞ്ജു വാര്യരുടെ സ്ഥാനം. ദിലീപോ സ്വന്തമായി പറയത്തക്ക നേട്ടങ്ങളൊന്നുമില്ലാത്ത ഒരു ശരാശരി നടന്‍. മഞ്ജുവിനെ വിവാഹം ചെയ്തതോടെ ദിലീപിനെ വിവാഹം ചെയ്തത് കൊണ്ട് മഞ്ജു വാര്യര്‍ക്ക് നഷ്ടമായത് വിലപിടിച്ച 14 വര്‍ഷങ്ങളിലെ സിനിമയാണ്.

മഞ്ജുവിന് അപ്രഖ്യാപിത വിലക്കോ

മഞ്ജുവിന് അപ്രഖ്യാപിത വിലക്കോ

വിവാഹത്തിനു ശേഷം സിനിമ അഭിനയം പാടില്ലെന്ന് മഞ്ജുവിനോട് ദിലീപ് പറഞ്ഞിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. ഉത്തമ ഭാര്യയായി വീട്ടില്‍തന്നെ കഴിയണമെന്നും ദിലീപ് മഞ്ജുവിനോട് പറഞ്ഞിരുന്നത്രെ. മഞ്ജു വാര്യര്‍ രണ്ടാമതും സിനിമയിലേക്ക് വന്നതിന് പിന്നാലെയാണ് ഇവര്‍ പിരിയുന്നതും.

കാവ്യയ്ക്ക് ഒരു മുന്നറിയിപ്പ്

കാവ്യയ്ക്ക് ഒരു മുന്നറിയിപ്പ്

ദിലീപിനെ വിവാഹം ചെയ്താല്‍ നിനക്കും മഞ്ജു വാര്യരുടെ ഗതി വരുമെന്നും സ്വാതന്ത്ര്യം കിട്ടാതെ കഴിയേണ്ടി വരുമെന്നും ആരാധകര്‍ കാവ്യ മാധവനെ ഉപദേശിച്ചിരുന്നു. മഞ്ജു വാര്യരെ ഉപേക്ഷിച്ചത് പോലെ നിന്നെയും ഒരു ദിവസം ദിലീപ് ഉപേക്ഷിക്കും എന്ന് വരെ പറഞ്ഞവരുണ്ട്. ദിലീപ് - കാവ്യ വിവാഹം കഴിഞ്ഞ സമയത്തായിരുന്നു ഇത്.

സംഭവിച്ചതും ഇത് തന്നെ

സംഭവിച്ചതും ഇത് തന്നെ

മുന്നറിയിപ്പ് നല്‍കിയ ആരാധകരുടെ വാക്കുകള്‍ ശരിവെക്കുന്ന സംഭവങ്ങള്‍ തന്നെയാണ് പിന്നീട് ഉണ്ടായത്. കാവ്യ മാധവന്‍ വിവാഹത്തിന് ശേഷം അഭിനയിച്ചില്ല. അഭിനയം പോട്ടെ, അവാര്‍ഡ് ചടങ്ങുകളിലോ ടി വി ചാനല്‍ പരിപാടികളിലോ പൊതു പരിപാടികളിലോ കാവ്യയെ ആരും കണ്ടതുമില്ല. കാവ്യയും വീട്ടില്‍ കൂടുകയാണോ എന്ന് ആളുകള്‍ സംശയിച്ചപ്പോഴാണ് ആ വാര്‍ത്ത വരുന്നത്.

പാട്ടുമായി കാവ്യ എത്തുന്നു

പാട്ടുമായി കാവ്യ എത്തുന്നു

ദിലീപുമായുള്ള വിവാഹ ശേഷമാണ് മഞ്ജു വാര്യര്‍ സിനിമാ ലോകത്തോട് ബൈ പറഞ്ഞത്. പിന്നെ മഞ്ജുവിനെ ആരും കണ്ടില്ല. ദിലീപുമായി വേര്‍പിരിഞ്ഞ ശേഷമാണ് മഞ്ജു വാര്‍ത്തകളില്‍ നിറഞ്ഞത്. ദിലീപ് കാവ്യയെ വിവാഹം കഴിയ്ക്കുന്ന എന്നറിഞ്ഞപ്പോള്‍ പലരും പറഞ്ഞത് ഇനി കാവ്യയെ കാണില്ല എന്ന്.

കാവ്യ മടങ്ങി വരുന്നു

കാവ്യ മടങ്ങി വരുന്നു

കാവ്യ മാധവന്‍ വീണ്ടും സിനിമയിലേക്ക് മടങ്ങിയെത്തുന്നു. ഉണ്ണി പ്രണവം സംവിധാനം ചെയ്യുന്ന ഹദിയ എന്ന ചിത്രത്തിലൂടെയാണ് കാവ്യയുടെ മടങ്ങിവരവ്. പിന്നണിഗായികയായിട്ടാണ് കാവ്യ മാധവന്‍ സിനിമയിലേക്ക് മടങ്ങിയെത്തുന്നത്. പ്രശസ്ത സംഗീതസംവിധായകന്‍ ശരത് ഈണം പകരുകയും മുരുകന്‍ കാട്ടാക്കട എഴുതുകയും ചെയ്ത ഒരു ഗാനമാണ് കാവ്യ ഈ ചിത്രത്തിന് വേണ്ടി പാടുന്നത്.

മൗനമായി മനസ്സില്‍

മൗനമായി മനസ്സില്‍

കാവ്യ എന്ന ഗായിക മാറ്റിനി എന്ന ചിത്രത്തില്‍ മൗനമായി മനസ്സില്‍ എന്ന തുടങ്ങുന്ന ഗാനമാണ് കാവ്യ ആദ്യമായി പിന്നണിയില്‍ പാടിയത്. ഗായിക എന്നതിനപ്പുറം രണ്ട് സിനിമകളില്‍ കാവ്യ പാട്ടെഴുതിയിട്ടുമുണ്ട്. വണ്‍ വേ ടിക്കറ്റ് എന്ന ചിത്രത്തിലെ 'എന്‍ കല്‍ബിലുള്ളളരു..' എന്ന് തുടങ്ങുന്ന പാട്ടും, ആകാശവാണി എന്ന ചിത്രത്തിലെ 'കാലം നീണങ്ങു പോയോ..' എന്ന പാട്ടുമാണ് കാവ്യ എഴുതിയത്.

പറഞ്ഞതെല്ലാം തെറ്റി

പറഞ്ഞതെല്ലാം തെറ്റി

ദിലീപുമായുള്ള വിവാഹത്തിന് ശേഷം കാവ്യ സിനിമയിലേക്ക് മടങ്ങിയെത്തില്ല എന്ന് പലരും പറഞ്ഞിരുന്നു. ഫേസ്ബുക്കിലും പൊതു പരിപാടികളും കാവ്യയെ കാണാതായപ്പോള്‍ ആരാധകര്‍ അക്കാര്യം ഉറപ്പിയ്ക്കുകയും ചെയ്തു. മഞ്ജുവിനെ പോലെ കാവ്യയും ഇനി ക്യാമറയ്ക്ക് മുന്നിലെത്തില്ല എന്നാണ് പലരും പറഞ്ഞത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+