Get Updates
Get notified of breaking news, exclusive insights, and must-see stories!

കുഞ്ഞനന്തനെ 'മനുഷ്യസ്നേഹി'യാക്കിയ സിപിഎം നേതാവ് ഷംസീര്‍ എംഎൽഎയ്ക്ക് സോഷ്യൽ മീഡിയയിൽ ട്രോൾ പൊങ്കാല!!

സി പി എം നേതാവും എം എല്‍ എയുമായ എ എന്‍ ഷംസീറിന് സോഷ്യൽ മീഡിയയിൽ ട്രോൾ. ടി പി വധക്കേസ് പ്രതി കുഞ്ഞനന്തന്‍ ഉദാത്തമായ മനുഷ്യ സ്‌നേഹിയാണെന്ന എം എല്‍ എയുടെ പ്രതികരണമാണ് ട്രോളുകൾക്ക് കാരണമായിരിക്കുന്നത്. ടി പി വധക്കേസ് ആര്‍ എസ് എസ്- കോണ്‍ഗ്രസ് ഗൂഢാലോചനയാണെന്നും കുഞ്ഞനന്തനെ കുടുക്കിയതാണെന്നും വരെ എം എൽ എ പറഞ്ഞുകളഞ്ഞു.

ഷംസീർ എം എൽ എയ്ക്ക് മാത്രമല്ല, ടി പി വധക്കേസ് പ്രതിയായ കുഞ്ഞനന്തനുമുണ്ട് സോഷ്യൽ മീഡിയയിൽ ഇഷ്ടം പോലെ ട്രോളുകൾ. പാനൂര്‍ മേഖലയിലെ യു ഡി എഫ് നേതാക്കളോട് ചോദിച്ചാലറിയാം ആരാണ് കുഞ്ഞനന്തനെന്ന് എന്ന ഷംസീറിന്റെ വാക്കുകളാണ് കുഞ്ഞനന്തനെ ട്രോളുകളിലെ താരമാക്കിയത്. മനുഷ്യസ്നേഹി, വിശുദ്ധൻ, പഞ്ചപാവം എന്നിങ്ങനെ പോകുന്നു കുഞ്ഞനന്തനുള്ള വിശേഷണങ്ങൾ. കാണാം ട്രോളുകള്‍...

ഇതാണ് കുഞ്ഞനന്ത‌ൻ

ഇതാണ് കുഞ്ഞനന്ത‌ൻ

മുങ്ങി മരിക്കാതിരിക്കാൻ വേണ്ടി തോട്ടിൽ നിന്നും മീനുകളെ കരയിൽ എടുത്തിട്ട് രക്ഷിക്കുന്ന അദ്ദേഹം. നോക്കൂ എന്ത് പാവമാണ് ഇദ്ദേഹം

ഏത് കുഞ്ഞിൻറെ

ഏത് കുഞ്ഞിൻറെ

ഒരു കുഞ്ഞിന്റെ മനസാണ് നമ്മുടെ ഇദ്ദേഹത്തിന് കേട്ടോ. ഏത് കുഞ്ഞിന്റെ എന്നറിയാൻ ട്രോള് നോക്കൂ

അരുതേ മഹാപാപം

അരുതേ മഹാപാപം

ശവം ദഹിപ്പിക്കുന്ന സമയത്ത് വിറകിൽ ഒരു ഉറുമ്പ് ഇരിക്കുന്നത് കണ്ടാൽ പോലും അദ്ദേഹം പൊട്ടിക്കരയുമായിരുന്നത്രെ

പറ്റണില്ലല്ലോ കുഞ്ഞേട്ടാ

പറ്റണില്ലല്ലോ കുഞ്ഞേട്ടാ

ചായയിൽ വീണ ഈച്ചയ്ക്ക് വരെ കൈ പിടിച്ച് കയറി വരാൻ അവസരം ഒരുക്കുമായിരുന്നത്രെ അദ്ദേഹം

മനുഷ്യസ്നേഹിയല്ലേ

മനുഷ്യസ്നേഹിയല്ലേ

അദ്ദേഹം ഒരു മനുഷ്യസ്നേഹിയാണ് നാട്ടിൽ പോയി അന്വേഷിച്ചാൽ അറിയാം. ആള് മാറിപ്പോയി എന്ന് തോന്നുന്നു.

സ്നേഹസ്വരൂപനേ

സ്നേഹസ്വരൂപനേ

അദ്ദേഹത്തിൻരെ വീട്ടിൽ ആണെന്നറിഞ്ഞാൽ കെണിയിൽ വീണ എലികൾ പോലും പേടിക്കാറില്ലായിരുന്നു

ഇതാണോ കുഞ്ഞനന്തൻ

ഇതാണോ കുഞ്ഞനന്തൻ

നീലകണ്ഠന് വേദനിക്കാതിരിക്കാനായി നെഞ്ചിൽ വെടി ഏറ്റുവാങ്ങുന്ന ലെ നീലകണ്ഠൻ

അത് കൊണ്ട് മാത്രം

അത് കൊണ്ട് മാത്രം

പാറ്റയെ കീറേണ്ടിവരുമല്ലോ എന്നോര്‍ത്തത് കൊണ്ട് മാത്രം ഡോക്ടറാകാതിരുന്ന ലെ അദ്ദേഹം

അത് ഉറപ്പല്ലേ

അത് ഉറപ്പല്ലേ

കേസിലാകുന്നത് അണികളാണെങ്കിൽ പാർട്ടി അവരെ തള്ളിപ്പറയും. നേതാക്കൾ കേസിൽ പെട്ടാൽ അത് കള്ളക്കേസ്.

നോബേൽ സമ്മാനം

നോബേൽ സമ്മാനം

സമാധാനത്തിനുള്ള നോബേൽ സമ്മാനം കിട്ടാനിടയുള്ള മലയാളിയെ കണ്ടോ

ഇന്നലെ മുതല്‍ ഇല്ല സർ

ഇന്നലെ മുതല്‍ ഇല്ല സർ

ഇനി മുതൽ അക്രമങ്ങൾക്ക് പാർട്ടി പിന്തുണയില്ലെന്ന് സിപിഎം. എങ്ങനെയുണ്ട്

സത്യമാണെന്ന്

സത്യമാണെന്ന്

കാസർഗോഡ് ഇരട്ടക്കൊലപാതകത്തിലെ പ്രതികളെ പാർട്ടി സംരക്ഷിക്കില്ല. സത്യം ഒന്ന് വിശ്വസിക്കെടോ

ലെ കുഞ്ഞനന്തൻ

ലെ കുഞ്ഞനന്തൻ

ടി പി വധക്കേസ് ആര്‍ എസ് എസ് - കോൺഗ്രസ് ഗൂഡാലോചനയാണ് എന്ന് കേള്‍ക്കുന്ന ലെ കുഞ്ഞനന്തൻ

വയ്യ കാണാൻ വയ്യ

വയ്യ കാണാൻ വയ്യ

ചിക്കൻ വാങ്ങാൻ കടയിൽ ചെന്നപ്പോൾ കോഴിയെ കഴുത്തറുക്കുന്നത് കണ്ട കുഞ്ഞനന്തന്റെ വിഷമം

ഉറുമ്പിനെ പോലും

ഉറുമ്പിനെ പോലും

ഒരു ഉറുമ്പിനെ പോലും നോവിക്കാത്തവനാണ് എന്ന് കേട്ടിട്ടല്ലേയുള്ളൂ

ഇതാണോ സത്യം

ഇതാണോ സത്യം

സ്വന്തം പാർട്ടിക്കാർ കൊല്ലപ്പെടുമ്പോളും മറ്റ് പാർട്ടിക്കാർ കൊല്ലപ്പെടുമ്പോളും രണ്ടഭിപ്രായമാണോ ഉള്ളത്

എന്താണ് വ്യത്യാസം

എന്താണ് വ്യത്യാസം

സത്യത്തിൽ ഭീകരവാദികളും പാർട്ടിക്കാരും തമ്മിൽ എന്തെങ്കിലും വ്യത്യാസം ഉണ്ടോ ഉണ്ടോ

സത്യമായും ആണോ

സത്യമായും ആണോ

ടോയ്ലെറ്റില്‍ കീടാണുക്കളെ കൊല്ലാൻ ഹാര്‍പിക് പോലും ഒഴിക്കാത്ത അത്രയും പാവമാണ്

ഒരു കുഞ്ഞിമോൻ

ഒരു കുഞ്ഞിമോൻ

പാനൂര്‍ മേഖലയിലെ യു ഡി എഫ് നേതാക്കളോട് ആരാണ് കുഞ്ഞനന്ദൻ എന്ന് ചോദിച്ചപ്പോൾ കിട്ടിയ മറുപടി

വീർപ്പ് മുട്ടി

വീർപ്പ് മുട്ടി

അപ്പോൾ പിന്നെ ടി പി ചന്ദ്രശേഖരൻ മരിച്ചത് എങ്ങനെയാണ് എന്നാ പറഞ്ഞത്

വീണ്ടും അറസ്റ്റോ

വീണ്ടും അറസ്റ്റോ

അച്ചടക്കമുള്ള തടവുകാരനായിരുന്നു. പുറത്തിറങ്ങിയപ്പോ കൺട്രോള് പോയി

അടിച്ചുപൊളിക്കാം ന്ന്

അടിച്ചുപൊളിക്കാം ന്ന്

ങാ വന്നോ കേറി വാ.. നമുക്കിവിടെ അടിച്ച് പൊളിക്കാം ന്ന്. എവിടെ. ജയിലിലേ...

രണ്ട് പേരായി

രണ്ട് പേരായി

അങ്ങനെ വി ഐ പി തടവുകാർ രണ്ട് പേരായി

എന്തൊരു മാറ്റം

എന്തൊരു മാറ്റം

കമ്യൂണിസ്റ്റ് പാർട്ടി എന്ന് കേട്ടാൽ പണ്ടൊക്കെ ഓർമ വന്നിരുന്നത് വേറെ ചില പേരുകളായിരുന്നു

തല കറങ്ങിയതല്ലേ

തല കറങ്ങിയതല്ലേ

ടി പി മരിച്ചത് തല കറങ്ങി വീണിട്ടല്ലേ സത്യം പറയൂ

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+