മനോരമയുടെ കഞ്ചാവ് ലക്ഷണ ശാസ്ത്രത്തെ പൊളിച്ചടുക്കി ട്രോളുകള്‍.. ഒരു രക്ഷയും ഇല്ലാ....
കഞ്ചാവ് ഉപയോഗിക്കുന്നവരെ എങ്ങനെ തിരിച്ചറിയാം - ഒരു രക്ഷയും കിട്ടുന്നില്ലേ. എങ്കില്‍ മനോരമയിലെ ലേഖനം വായിച്ചാല്‍ മതി. സ്ഥിരമായി കഞ്ചാവ് ഉപയോഗിക്കുന്നവരെ തിരിച്ചറിയാന്‍ പത്ത് വഴികളാണ് മനോരമ പരിചയപ്പെടുത്തുന്നത്. ഫ്രീക്കന്മാരുടെ പുതിയ ഹെയര്‍സ്റ്റൈല്‍ മുതല്‍ വീട്ടില്‍ വസ്ത്രം അലക്കാതെ കൂട്ടിയിടുന്നത് അടക്കമുള്ള 10 ലക്ഷണങ്ങളാണ് മലയാള മനോരമ ലേഖകന്‍ അന്വേഷണിച്ച് കണ്ടെത്തിയിരിക്കുന്നത്.
മനോരമയുടെ ലേഖനം പുറത്തുവന്നതോടെ നാല് കുപ്പി വെള്ളം പോലും ഒന്നിച്ച് വാങ്ങാന്‍ പറ്റാത്ത സ്ഥിതിയിലാണ് ഫ്രീക്കന്മാര്‍. അമിതമായി വെള്ളം കുടിക്കുന്നവരും കഞ്ചാവാണ് എന്നാണല്ലോ മനോരമയുടെ ലക്ഷണശാസ്ത്രം പറയുന്നത്. മനോരമയുടെ ലക്ഷണം വെച്ച് നോക്കിയാല്‍ പെരുന്തച്ചനിലെ തിലകന്‍ മുതല്‍ ഇയ്യോബിന്റെ പുസ്തകത്തിലെ അലോഷി വരെ കഞ്ചാവാണ്. സോഷ്യല്‍ മീഡിയ വെറുതെയിരിക്കുമോ, കാണൂ ട്രോളുകള്‍...

പെരുന്തച്ചനും കുടുങ്ങി
മുടി ഇങ്ങനെ വെട്ടിയാല്‍ കഞ്ചാവാകുമെങ്കില്‍ പെരുന്തച്ചന്‍ ആരായിരുന്നു..

ചേട്ടാ 4 ബോട്ടില്‍ വാട്ടര്‍...
ചേട്ടാ നാല് ബോട്ടില്‍ മിനറല്‍ വാട്ടര്‍ എന്ന് ചോദിച്ചാല്‍ ഇപ്പോള്‍ തിരിച്ച് ചോദ്യം നീ കഞ്ചാവല്ലേടാ എന്നായിരിക്കും... മനോരമ ഇഫക്ട് തന്നെ.

വസ്ത്രം കൂട്ടിയിടല്ലേ
വീട്ടില്‍ അലക്ഷ്യമായി വസ്ത്രങ്ങള്‍ കൂട്ടിയിടുന്നവര്‍ കഞ്ചാവാണത്രെ.. വീട്ടുകാരെങ്ങാനും മുറിയില്‍ കയറിയാല്‍ തീര്‍ന്നു

അലോഷിയും
അലോഷി നീ കഞ്ചാവാണല്ലേ... ഹെയര്‍സ്‌റ്റൈല്‍ കണ്ടാണ് ചോദ്യം

പാവം ചാന്തുപൊട്ട്
കണ്‍മഷിയോ സുറുമയോ എഴുതുന്നവരും ശ്രദ്ധിക്കണം.. അവരും കഞ്ചാവാ.. പിന്നെ കണ്ടിട്ട് പോലുമില്ല എന്ന് പറഞ്ഞിട്ട് കാര്യമില്ല

നല്ലവനായ ഉണ്ണി
ശരിക്കുള്ള കഞ്ചാവടിക്കാരന്‍ അഥവാ അമര്‍ അക്ബര്‍ അന്തോണിയിലെ നല്ലവനായ ഉണ്ണി

വെറുതെ വിട്ടേക്കാം
സംഭവം കഞ്ചാവാണെങ്കിലും മനോരമ പറഞ്ഞ ലക്ഷണങ്ങളില്ലാത്തതിനാല്‍ പിള്ളേര്‍ രക്ഷപ്പെട്ടു

നീ ഇതുവരെ കണ്ടിട്ടില്ലേ
അച്ഛാ ഈ കഞ്ചാവ് കണ്ടാ എങ്ങനിരിക്കും.. തീരെ നിഷ്‌കളങ്കരായ ചിലരുമുണ്ട് കേട്ടോ

അമിതമായി കഞ്ചാവ്
അമിതമായി കഞ്ചാവ് ഇപയോഗിക്കുന്ന ആരോ അല്ലേ വരുന്നത്. താമരാക്ഷന്‍ പിള്ള ബസ് കണ്ടാണ് സംശയം

പാവം ഫ്രീക്കന്‍
കഞ്ചാവ് ആണെന്ന് പറഞ്ഞ് വീട്ടുകാര്‍ ഇറക്കിവിട്ട ഒരു ഫ്രീക്കന്‍

ചാണ്ടിച്ചനും കഞ്ചാവോ
അമിതമായ വെള്ളം കുടി, വൈകി വീട്ടിലെത്തുക - ഇനി ചാണ്ടിച്ചനും കഞ്ചാവാണോ

അവിടുന്നും ചിന്തിക്കണ്ടേ
നീയാ കഞ്ചാവടിക്കാരന്റെ ഭാഗത്തുനിന്നും ഒന്ന് ചിന്തിച്ചുനോക്കിയേ

ശരിക്കുള്ള കഞ്ചാവ്
മനോരമയുടെ വാര്‍ത്ത വായിക്കുന്ന ശരിക്കുള്ള കഞ്ചാവടിക്കാരന്‍


Click it and Unblock the Notifications
